കഴിഞ്ഞ ദിവസമാണ് നടൻ മമ്മൂട്ടി തെൻറ സോഷ്യൽമീഡിയ അകൗണ്ടിൽ ഒരു വീഡിയൊ പങ്കുവച്ചത്. കാമറയുടെ അൺബോക്സിങ് ആയിരുന്നു അത്. താൻ ഏറെക്കാലമായി കാത്തിരുന്ന സാധനം കയ്യിൽകിട്ടിയെന്ന് പറഞ്ഞ് അദ്ദേഹം പരിചയെപ്പടുത്തിയത് കാനെൻറ കാമറയായിരുന്നു.
കാമറയുടെ മോഡലും അദ്ദേഹം പറഞ്ഞു, കാനൻ ഇയോസ് ആർ ഫൈവ് മിറർലെസ്സ്. ഇനിമുതൽ ഇതിലായിരിക്കും ഫോേട്ടാ എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. കാനെൻറ ഏറ്റവും പുതിയ മോഡലാണ് കാനൻ ഇയോസ് ആർ ഫൈവ്.
കാനെൻറ എക്കാലത്തേയും മികച്ച കാമറ
കാനൻ ഇയോസ് ആർ ഫൈവിനെ കമ്പനിയുടെ എക്കാലത്തേയും മികച്ച കാമറയെന്നാണ് നിരൂപകർ വിശേഷിപ്പിക്കുന്നത്. സ്റ്റിൽ കാമറകളിൽ ലോകത്ത് നിലവിലുള്ളതിൽ ഏറ്റവും മികച്ചതാണ് ഇതെന്നും വിദഗ്ധർ പറയുന്നു. പ്രൊഫഷണൽ-ഗ്രേഡ് ഓട്ടോഫോക്കസ് എന്നിവയുടെ സമന്വയമാണ് ആർ ഫൈവിലേത്. നിങ്ങൾ ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫിക്കും ഇടയിൽ സഞ്ചരിക്കുന്ന ഒരു ഹൈബ്രിഡ് ഷൂട്ടർ ആണെങ്കിൽ ഇത് മികച്ചൊരു ഒാപ്ഷനാണ്.
45 മെഗാപിക്സൽ ഫുൾ ഫ്രെയിം കപ്പാസിറ്റി, 8,192x 5,464px ഇമേജ് സൈസ്, എട്ട് കെ വീഡിയൊ റിക്കോർഡിങ്ങ്, ഫൈവ് ആക്സിസ് സ്റ്റെബിലൈസേഷൻ, എണ്ണിയാലൊടുങ്ങാത്ത കണക്ടിവിറ്റി, 738 ഗ്രാം ഭാരം(ബാറ്ററി ഉൾപ്പടെ) തുടങ്ങിയ സവിശേഷതകളാണ് കാമറക്കുള്ളത്. ഇലക്ട്രോണിക് ഷട്ടറിൽ 20 ഫ്രെയിം പെർ സെക്കൻറ്, അനിമൽ ഡിറ്റക്ഷൻ, ലോകത്തെ ഏറ്റവുംമികച്ച ഇമേജ് സ്റ്റെബിലിറ്റി എന്നിവയൊക്കെ ആർ ഫൈവിൽ ലഭിക്കും.
പൊടിയും ഇൗർപ്പവുമൊന്നും ബാധിക്കാത്ത മഗ്നീഷ്യം അലൂമിനിയം ബോഡിയാണ് കാമറക്ക്. മെയിൻ, ക്വിക്ക് കൺട്രോൾ ഡയൽ ഒന്ന്, രണ്ട് എന്നിങ്ങനെ മൂന്ന് ഡയലുകൾ നൽകിയിട്ടുണ്ട്. എക്സ്പ്രസ്സ് കാർഡ് എസ്.ഡി കാർഡ് എന്നിവക്ക് ഇരട്ട സ്ലോട്ടുകൾ നൽകിയതും പ്രത്യേകതയാണ്. വയർലെസ്സ് ഡേറ്റ ട്രാൻസ്ഫർ, വലുതും മികച്ചതുമായ ബാറ്ററി തുടങ്ങിയവയുമുണ്ട്. ഹൈ റെസല്യൂഷൻ, ഹൈ സ്പീഡ് ഫോട്ടോഗ്രഫിയുടെ രാജാവാണ് ഇയോസ് ആർ ഫൈവെന്ന് പറയാം.
അനന്തമായ ഓട്ടോഫോക്കസാണ് കാനൻ കാമറയിൽ വാഗ്ദാനം ചെയ്യുന്നത്. ആളുകളുടെയോ മൃഗങ്ങളുടെയോ ചിത്രങ്ങൾ എടുക്കാൻ ഏറ്റവും ഉത്തമമായ കാമറയാണിത്. വന്യജീവി ഫോട്ടോഗ്രാഫിക്കുള്ള ഏറ്റവും മികച്ച ഉപകരണവും ഇതുതന്നെ. 3.40 ലക്ഷമാണ് കാമറയുടെ ഇന്ത്യയിലെ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.