(Picture: Reuters)

ഫേസ്​ബുക്ക്​ പേരുമാറ്റാനൊരുങ്ങുന്നതായി റിപ്പോർട്ട്​

അമേരിക്കൻ സോഷ്യൽ മീഡിയ ഭീമൻ ഫേസ്​ബുക്ക്​ പേരുമാറ്റത്തിനൊരുങ്ങുന്നു. 'മെറ്റാവേഴ്‌സ്' എന്ന സ്വപ്‌ന പദ്ധതി സാക്ഷാത്കരിക്കുന്നതിന്‍റെ ഭാഗമായി അടുത്തയാഴ്ചയോടെ പുതിയ പേര് സ്വീകരിക്കുമെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് 'ദ വെര്‍ജ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബർ 28ന് നടക്കുന്ന വാർഷിക കണക്ട് കോൺഫറൻസിൽ ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗ്, പേര് മാറ്റത്തെക്കുറിച്ച് സംസാരിക്കാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുണ്ട്​. അതേസമയം, ഇതുമായി ബന്ധപ്പെട്ട്​ ഫേസ്ബുക്കിന്‍റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

ആളുകള്‍ക്ക് പരസ്പരം കാണാനും സംസാരിക്കാനുമെല്ലാം സാധിക്കുന്ന 'ഷെയേര്‍ഡ് വെര്‍ച്വല്‍ സ്‌പേസ്' ആണ് മെറ്റാവേഴ്‌സ്. വ്യത്യസ്ത ഉപകരണങ്ങളിലൂടെ ആളുകള്‍ക്ക് ഈ വെര്‍ച്വല്‍ ലോകത്ത് പ്രവേശിക്കാനാവും. ഓരോരുത്തര്‍ക്കും വെര്‍ച്വല്‍ രൂപമുണ്ടാവും. മെറ്റാവേഴ്‌സ് സാധ്യമാക്കുന്നതിനായി അഞ്ച് കോടി ഡോളറാണ് ഫേസ്ബുക്ക് നിക്ഷേപിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റി​െൻറ ഭാവിയെന്നാണ്​ മെറ്റാവേഴ്‌സിനെ ഫേസ്ബുക്ക് മേധാവി സക്കര്‍ബര്‍ഗ് വിശേഷിപ്പിക്കുന്നത്​. മെറ്റാവേഴ്‌സിന് വേണ്ടി ഒരു പ്രൊഡക്റ്റ് ടീം രൂപീകരിക്കുമെന്ന് ഫേസ്ബുക്ക് ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു. ഫേസ്ബുക്ക് റിയാലിറ്റി ലാബിന്റെ ഭാഗമായാണ് മെറ്റാവേഴ്‌സ് സംഘം പ്രവര്‍ത്തിക്കുക.

യൂറോപ്പിൽ 10000 തൊഴിലവസരങ്ങൾ സൃഷ്​ടിക്കും

സ്വപ്​ന പദ്ധതിയായ മെറ്റാവേഴ്‌സി​െൻറ ഭാഗമായി ഫേസ്​ബുക്ക്​ യൂറോപ്പില്‍ 10,000 പേരെ ജോലിക്കെടുക്കുമെന്ന്​ എപി റിപ്പോര്‍ട്ടു ചെയ്യുന്നു. അടുത്ത അഞ്ചു വര്‍ഷത്തിനിടയിലായിരിക്കും ഇത്രയധികം പേര്‍ക്ക് തൊഴില്‍ നല്‍കുക.

Tags:    
News Summary - Facebook Plans To Change Its Name

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.