യുഎസിന് പുറത്തുള്ള ഏറ്റവും വലിയ ഗൂഗിൾ കാമ്പസ് ഹൈദരാബാദിൽ

അമേരിക്കൻ മൾട്ടിനാഷണൽ ടെക്‌നോളജി കമ്പനിയായ ഗൂഗിൾ, യുഎസിനു പുറത്ത് അവരുടെ ഏറ്റവും വലിയ കാമ്പസ് നിർമ്മിക്കുന്നത് ഹൈദരാബാദിൽ. ഏതാനും മാസങ്ങൾക്കുമുമ്പ് ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ, 2026-ൻ്റെ തുടക്കത്തിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

33 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കാമ്പസ് ആയിരം കോടി രൂപ മുതൽമുടക്കിൽ ഗച്ച്ബൗലി എന്ന സ്ഥലത്താണ് ഉയർന്നുപൊങ്ങുന്നത്. 2019ല്‍ തന്നെ ഗൂഗിള്‍ ഈ സ്ഥലത്ത് 7.3 ഏക്കര്‍ ഭൂമി ഏറ്റെടുത്തിരുന്നു. 2023 മാർച്ചിലായിരുന്നു കാമ്പസിന്റെ രൂപരേഖ കമ്പനി പുറത്തിറക്കിയത്.

തങ്ങളുടെ പുതിയ കാമ്പസ് ഉയർന്ന സ്കില്ലുള്ള ടെക് പ്രൊഫഷണലുകൾക്ക് മികച്ച തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുമെന്ന് ഗൂഗിൾ പറയുന്നു. കൂടാതെ ദീർഘകാലത്തേക്ക് നഗരത്തിന് പ്രയോജനപ്പെടുന്ന തരത്തിലാണ് ഓഫീസ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ഗൂഗിൾ കൂട്ടിച്ചേർത്തു.

അതേസമയം, ഗൂഗിൾ കാമ്പസിന് തൊട്ടടുത്ത് തന് മറ്റൊരു അമേരിക്കൻ ടെക് ഭീമനായ ആമസോണിന്റെ ഭീമനൊരു ഓഫീസ് കൂടിയുണ്ട്. അതിന് 30 ലക്ഷം ചതുരശ്ര മീറ്ററാണ് വലിപ്പമുള്ളത്. ആമസോണ്‍ ഓഫീസില്‍ 15000 പേരാണ് ജോലി ചെയ്യുന്നത്. 

Tags:    
News Summary - Google to Construct Its Largest Campus Abroad in Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.