കോൺഗ്രസ് നേതാവും നടനുമായ ശത്രുഘ്‌നൻ സിൻഹയുടെ ട്വിറ്റർ അക്കൗണ്ട് സൈബർ കുറ്റവാളികൾ ഹാക്ക് ചെയ്തു. അക്കൗണ്ടിൽ നിന്നും അദ്ദേഹത്തിെൻറ പേരും പ്രൊഫൈൽ ചിത്രവും ഹാക്കർമാർ മാറ്റി. ശതകോടീശ്വരനും ടെസ്ല ഉടമയുമായ 'ഇലോൺ മസ്കി'െൻറ പേരും റോക്കറ്റ് വിക്ഷേപണത്തിെൻറ ചിത്രവുമാണ് പകരം നൽകിയത്.
എന്നാൽ, അക്കൗണ്ട് ഹാക്കായതിന് ശേഷവും സംഭവമറിയാതെ, ശത്രുഘ്‌നൻ സിൻഹ ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. പാർട്ടിയിലെ സഹപ്രവർത്തകനായ ശശി തരൂരിനെയും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയെയും കുറിച്ചായിരുന്നു അദ്ദേഹത്തിൻറെ ട്വീറ്റ്. അക്കൗണ്ട് കൈയ്യടിക്കിയിട്ടും ഹാക്കർമാർ പാസ്വേഡ് മാറ്റിയിരുന്നില്ല, എന്നാണ് അത് സൂചിപ്പിക്കുന്നത്.
What a fantastic conversation between two popular, respectable, acceptable, able, politicians! The sauve, intellectual par excellence @ShashiTharoor & the outspoken, courageous, forthright TMC leader @MauhuaMoitra as he chats with her on India @75. They talk about how times,
— Shatrughan Sinha (@ShatruganSinha) August 21, 2021
അക്കൗണ്ട് തിരിച്ചെടുത്തതിന് പിന്നാലെ വിശദീകരണവുമായി സിൻഹ രംഗത്തെത്തിയിരുന്നു. ''നിർഭാഗ്യവശാൽ ചില വ്യക്തികൾ കാരണം എെൻറ ട്വിറ്റർ അക്കൗണ്ട് ഏതാനും മണിക്കൂറുകളേക്ക് അപഹരിക്കപ്പെട്ടു. ഇപ്പോൾ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. ക്രിപ്‌റ്റോകറൻസിയുമായി ബന്ധപ്പെട്ട് എെൻറ അക്കൗണ്ടിൽ നിന്നും പോസ്റ്റുചെയ്‌ത ലിങ്കുകളോ ഏതെങ്കിലും ട്വീറ്റുകളോ ദയവായി അവഗണിക്കുക''. - അദ്ദേഹം വ്യക്തമാക്കി.
Unfortunately due to some individuals my Twitter account was briefly compromised for a few hours. Thankfully the matter has been resolved. Please ignore any tweets that were posted in regards to cryptocurrency or links that were posted. Thank you for your concern.
— Shatrughan Sinha (@ShatruganSinha) August 21, 2021
ഇതിന് മുമ്പും നിരവധി ഇന്ത്യൻ രാഷ്ട്രീയ നേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകൾ ഇതുപോലെ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പി നേതാവ് ഖുശ്ബു സുന്ദറിെൻറയും എ.െഎ.എം.െഎ.എം നേതാവ് അസദുദ്ദീൻ ഉവൈസിയുടേയും ട്വിറ്റർ ഹാൻഡിലുകൾ ഹാക്ക് ചെയ്തത് ഇൗയടുത്തായിരുന്നു. അതിൽ ഉവൈസിയുടെ പ്രൊഫൈൽ ഇലോൺ മസ്കിെൻറതാക്കി മാറ്റുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ ഹാക്ക് ചെയ്യപ്പെട്ടത് കഴിഞ്ഞ വർഷം സെപ്തംബർ മാസത്തിലായിരുന്നു. അന്ന് ഹാക്കർമാർ ചില അക്കൗണ്ടുകളിലേക്ക് ബിറ്റ്കോയിനുകൾ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.