ബംഗളൂരു: കോവിഡ് മഹാമാരിക്ക് പിന്നാലെ ലോകമെമ്പാടും ആരോഗ്യരംഗത്തും പൊതുയിടങ്ങളിലും ഹ്യമനോയ്ഡ് റോബോട്ടുകളെ പലകാര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നത് നാം കണ്ടു. ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്നതിനും പ്രദേശങ്ങൾ അണുവിമുക്തമാക്കാനും റോബോട്ടുകൾ ഏറെ സഹായകമായി. എന്നാൽ, ഇന്ത്യയിലെ ഒരു ആശുപത്രിയിൽ വിന്യസിച്ചിരിക്കുന്ന സുന്ദരനായ റോബോട്ടിെൻറ ജോലി, രോഗികളെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ആശയവിനിമയം നടത്താൻ സഹായിക്കലാണ്.
ബംഗളൂരുവിലെ ഇൻവെേൻറാ റോബോട്ടിക്സാണ് 'മിത്ര' എന്ന് പേരായ റോബോട്ടിനെ വികസിപ്പിച്ചിരിക്കുന്നത്. സുഹൃത്ത് എന്ന് അർഥം വരുന്ന ഹിന്ദി വാക്കായ 'മിത്ര' എന്ന പേര് റോബോട്ടിന് ഏറെ ചേരുന്നത് തന്നെയാണ്. കാരണവുമുണ്ട്, ആശുപത്രിയിലെ രോഗികൾക്കിടയിൽ ചുറ്റിക്കറങ്ങുന്ന മിത്ര അവർക്ക് സുഹൃത്തുക്കളുമായോ, കുടുംബാംഗങ്ങളുമായോ സംസാരിക്കണമെങ്കിൽ അടുത്തെത്തി അതിന് സൗകര്യമൊരുക്കും. ഫോൺകോളോ, വിഡിയോ കോളോ ചെയ്ത് രോഗികൾക്ക് ആവശ്യം നിറവേറ്റാം.
'രോഗ വിമുക്തമാവാൻ ഒരുപാട് സമയം എടുക്കുന്ന സാഹചര്യമാണിത്. ഇൗ ഘട്ടത്തിൽ സ്വന്തം കുടുംബത്തിെൻറ സാമീപ്യമാണ് രോഗികൾക്ക് ആവശ്യം. കോവിഡിെൻറ സാഹചര്യത്തിൽ ആർക്കും അവരെ സന്ദർശിക്കാനുള്ള അനുവാദവുമില്ല'. ആശുപത്രിയിലെ ഡോക്ടറായ അരുൺ ലഖൽപാൽ പറഞ്ഞു.
ഫേഷ്യൽ റെക്കഗ്നിഷനുള്ള രണ്ട് കാമറകളാണ് മിത്രയുടെ കണ്ണുകൾ. ഇതിലൂടെ അവൻ ആശുപത്രിയിലെ ജീവനക്കാരുടേയും രോഗികളുടെയും മുഖങ്ങൾ തിരിച്ചറിയുകയും ഒാർമിക്കുകയും ചെയ്യും. മിത്രയുടെ നെഞ്ചിൽ സജ്ജീകരിച്ചിരിക്കുന്ന ടാബ്ലെറ്റ് പോലുള്ള സ്ക്രീൻ ഉപയോഗിച്ച് രോഗികൾക്ക് വിഡിയോ കോൾ ചെയ്ത് സംസാരിക്കാം. സ്മാർട്ട്ഫോണില്ലാത്ത രോഗികൾക്കും അവ ഉപയോഗിക്കാൻ അറിയാത്തവർക്കും മിത്ര ഒരു അനുഗ്രഹം തന്നെയായിരിക്കും.
വൃദ്ധരായ പല രോഗികളെയും ഇത്തരത്തിൽ മിത്ര സഹായിച്ചുവരുന്നുമുണ്ട്. പല സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും അവരുടെ കാബിനുകളിൽ നിന്ന് രോഗികളുമായി സംസാരിക്കാനും മിത്രയെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിലൂടെ രോഗം പടരുന്നതും തടയാൻ കഴിയുന്നു. റിപ്പോർട്ടുകൾ പ്രകാരം ആശുപത്രി അധികൃതർ ഒരു ലക്ഷം രൂപയോളം മുടക്കിയാണ് ഇൻവെേൻറാ റോബോട്ടിക്സിൽ നിന്ന് മിത്രയെ സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.