‘ഇൻസ്റ്റഗ്രാമിലും എ.ഐ’; ഇനി കാപ്ഷനും മെസ്സേജും എഴുതാൻ നിർമിത ബുദ്ധി സഹായിക്കും

മാതൃ കമ്പനിയായ മെറ്റ, മെറ്റ എ.ഐ (Meta AI) ലോഞ്ച് ചെയ്തതുമുതൽ ഇൻസ്റ്റാഗ്രാം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എ.ഐ) ഫീച്ചറുകൾ ആപ്പിൽ പരീക്ഷിച്ചുവരികയാണ്. ഇപ്പോഴിതാ, ജനപ്രിയ ഇമേജ് ഷെയറിങ് പ്ലാറ്റ്‌ഫോം ഒരു ‘എ.ഐ സന്ദേശമെഴുത്ത്’ (AI message-writing) സവിശേഷതയിൽ പ്രവർത്തിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്.

ഇൻസ്റ്റാഗ്രാം ഡയറക്ട് മെസേജുകളിലൂടെ (ഡി.എം) അയക്കുന്ന സന്ദേശങ്ങൾ തിരുത്തിയെഴുതാനും പാരാഫ്രേസ് ചെയ്യാനും മെസ്സേജുകളിൽ സ്റ്റൈലിസ്റ്റിക് മാറ്റങ്ങൾ വരുത്താനും ഇത് ഉപയോക്താക്കളെ അനുവദിക്കുമെന്ന് പറയപ്പെടുന്നു. അതുപോലെ ചിത്രങ്ങൾക്കും വിഡിയോകൾക്കും നൽകുന്ന കാപ്ഷനുകളും എ.ഐ ഉപയോഗിച്ച് എഴുതാൻ കഴിയും.

എഐ ഉപയോഗിച്ച് എഴുതുന്ന ഫീച്ചർ വികസിപ്പിക്കുന്നതിന്റെ ജോലികളിലാണ് ഇന്‍സ്റ്റാഗ്രാമെന്ന് മൊബൈല്‍ ഡെവലപ്പറായ അലെസാന്ദ്രോ പലൂസി കഴിഞ്ഞ ദിവസം എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. അതിന്റെ സ്‌ക്രീന്‍ഷോട്ടും അദ്ദേഹൃ പങ്കുവെക്കുകയുണ്ടായി. മറ്റൊരാള്‍ക്ക് മെസേജ് അയക്കാന്‍ ശ്രമിക്കുമ്പോള്‍ 'റൈറ്റ് വിത്ത് എഐ' എന്ന ഓപ്ഷന്‍ കൂടി ദൃശ്യമാകുന്നതിന്റെ സ്‌ക്രീന്‍ ഷോട്ട് ആയിരുന്നു അത്. വ്യത്യസ്ത രീതികളില്‍ സന്ദേശം എഴുതാന്‍ ഈ ഫീച്ചറിലൂടെ സാധിക്കുമെന്നും പലൂസി പറയുന്നു.

അതേസമയം, മെറ്റയുടെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ത്രെഡ്സ് പുതിയ പോസ്റ്റ് സേവിങ് ഫീച്ചർ പരീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്, പിന്നീട് ആവശ്യാനുസരണം കാണുന്നതിനായി പോസ്റ്റുകൾ ബുക്ക്‌മാർക്ക് ചെയ്യാൻ സഹായിക്കും.

Tags:    
News Summary - Instagram Developing AI Message Writing Feature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.