ആയിരക്കണക്കിന് ജീവനക്കാ​രെ പിരിച്ചുവിടാനൊരുങ്ങി ഇന്റൽ

ന്യൂഡൽഹി: ടെക് ഭീമൻ ഇന്റൽ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മറ്റ് ടെക് കമ്പനികളുടെ വഴിയെ തന്നെയാണ് ഇന്റലിന്റേയും നടപടി. ടീമുകളെ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്റലിന്റെ നടപടിയെന്നാണ് റിപ്പോർട്ട്. വരും ആഴ്ചകളിൽ ഇന്റൽ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ.

ഒക്ടോബർ 27ന് മൂന്നാംപാദ ലാഭഫലം പ്രഖ്യാപിക്കാനിരിക്കെയാണ് ഇന്റൽ കൂട്ടപിരിച്ചുവിടലിനെ കുറിച്ച് അറിയിച്ചിരിക്കുന്നത്. ചെലവ് കുറക്കാനും പിരിച്ചുവിടലിലൂടെ കമ്പനി ലക്ഷ്യംവെക്കുന്നുണ്ട്. പേഴ്സണൽ കമ്പ്യൂട്ടറുകളുടെ പ്രൊസസറിന്റെ ഡിമാൻഡ് കുറഞ്ഞത് ഇന്റലിനെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

വിപണി പങ്കാളിത്തം നിലനിർത്താനാവാതെ വലിയ പ്രതിസന്ധിയാണ് ഇന്റൽ നേരിടുന്നത്. ഈ വർഷത്തെ വിൽപനയിൽ കഴിഞ്ഞ വർഷത്തേക്കാൾ 11മില്യൺ ഡോളറിന്റെ കുറവുണ്ടാകുമെന്ന് ഇന്റൽ മുന്നറിയിപ്പ് നൽകിയിരുന്നു. 

Tags:    
News Summary - Intel is planning to lay off thousands of employees, report says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.