ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് രസകരമായ ചില സവിശേഷതകളുമായി എത്താൻ പോവുകയാണ്. വാട്ട്‌സ്ആപ്പിൽ സ്റ്റിക്കറുകൾ സൃഷ്‌ടിക്കാനും എഡിറ്റ് ചെയ്യാനും പങ്കിടാനും ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് പ്ലാറ്റ്‌ഫോമിൽ അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കൾക്ക് ആപ്ലിക്കേഷനിൽ നിന്ന് ഇറങ്ങാതെ തന്നെ സ്റ്റിക്കറുകൾ സൃഷ്ടിക്കുന്നത് എളുപ്പമാക്കുന്നു.
മുൻപ് ഗാലറിയിൽനിന്നും അല്ലെങ്കിൽ തേർഡ് പാർട്ടി ആപ്ളിക്കേഷനുകളിൽനിന്നും മാത്രമായിരുന്നു സ്റ്റിക്കറുകൾ സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നത്. ശേഷം അവ വാട്സ്ആപ്പിൽ അപ്ലോഡ് ചെയ്യണം. എന്നാൽ, ഇനി ഇഷ്ടമുള്ള ചിത്രങ്ങളും ടെക്സ്റ്റുകളുമൊക്കെ ഉപയോഗിച്ച് വാട്സ്ആപ്പ് ഉപയോഗിച്ച് തന്നെ സ്റ്റിക്കറുകൾ സൃഷ്ടിക്കാം.
ഓട്ടോക്രോപ്പ് ചെയ്യാനും സ്റ്റിക്കറുകളില്‍ ടെക്സ്റ്റുകള്‍ ചേര്‍ക്കാനും വരയ്ക്കാനുമെല്ലാം അനുവദിക്കുന്ന എഡിറ്റിങ് ടൂളുകളുടെ സ്യൂട്ട് സഹിതമാണ് പുതിയ ഫീച്ചർ. അങ്ങനെ നിര്‍മിച്ച് അയക്കുന്ന സ്റ്റിക്കറുകള്‍ സ്റ്റിക്കര്‍ ട്രേയില്‍ സേവ് ചെയ്യപ്പെടുകയും ചെയ്യും. ഇത് പിന്നീട് എപ്പോള്‍ വേണമെങ്കിലും ഉപയോഗപ്പെടുത്താവുന്നതുമാണ്. അതിനായുള്ള ഓപ്ഷൻ സെറ്റിങ്‌സിലുണ്ട്.
ഐഒഎസ് 17 അടിസ്ഥാനമാക്കിയുള്ള ഐഫോണുകളിൽ മാത്രമാണ് നിലവിൽ ഈ ഫീച്ചർ ലഭിക്കുക. ആൻഡ്രോയിഡ് ഫോണുകൾക്കായി ഫീച്ചറിന്റെ ലഭ്യത വാട്സ്ആപ്പ് ഇപ്പോൾ സ്ഥിരീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.