ലണ്ടൻ: ജീവനക്കാർ ചാറ്റ്ജി.പി.ടി ഉപയോഗിക്കുന്നത് നിയന്ത്രിച്ച് ജെ.പി മോർഗൻ. ചാറ്റ്ജി.പി.ടി വലിയ പ്രചാരം ലഭിക്കുന്നതിനിടെയാണ് ജെ.പി മോർഗന്റെ നടപടി. ആഗോളതലത്തിൽ ജീവനക്കാർക്കിടയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഒരു സംഭവത്തെ മാത്രം മുൻനിർത്തിയല്ല ചാറ്റ്ജി.പി.ടിക്ക് ജെ.പി മോർഗൻ നിരോധന ഏർപ്പെടുത്തുന്നതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കമ്പനിയിലെ ജീവനക്കാരിൽ ഒരാൾ പ്രതികരിച്ചു. അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ ജെ.പി മോർഗൻ തയാറായിട്ടില്ല. തേർഡ് പാർട്ടി ആപുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ചാറ്റ്ജി.പി.ടിക്ക് ജെ.പി മോർഗൻ കടിഞ്ഞാണിട്ടതെന്നാണ് സൂചന.
കഴിഞ്ഞ വർഷം നവംബറിലാണ് ചാറ്റ്ജി.പി.ടി പൊതുജനങ്ങൾക്കായി അവതരിപ്പിച്ചത്. ഓപ്പൺ എ.ഐയായിരുന്നു ചാറ്റ്ജി.പി.ടിക്ക് പിന്നിൽ. നിലവിൽ 100 മില്യൺ സജീവ യൂസർമാർ ചാറ്റ്ജി.പി.ടിക്കുണ്ട്. തുടർന്ന് ടെക് ഭീമൻമാരായ ഗൂഗ്ളും, മൈക്രോസോഫ്റ്റുമെല്ലാം ചാറ്റ്ജി.പി.ടിക്ക് വെല്ലുവിളിയാവുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളുമായി രംഗത്തെത്തിയിരുന്നു. ചില കമ്പനികൾ ചാറ്റ്ജി.പി.ടി ഉപയോഗിക്കാൻ അനുവദിച്ചുവെങ്കിലും ചിലർ പുതിയ സംവിധാനത്തെ സുരക്ഷയിൽ ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.