ന്യൂയോർക്: ആപ്പിളിനെ വെല്ലാൻ െമറ്റ പ്ലാറ്റ്ഫോം ഇൻ കോർപറേറ്റ്സ് കമ്പനി സ്മാർട്ട് വാച്ച് അവതരിപ്പിക്കാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. ഫ്രണ്ട് കാമറയുള്ള സ്മാർട്ട് വാച്ചിെൻറ ചിത്രത്തെ അടിസ്ഥാനമാക്കിയാണ് വാർത്ത. ഫേസ്ബുക്കിെൻറ ഐഫോൺ ആപ്പുകളിലൊന്നിൽ നിന്നാണ് ചിത്രം ലഭിച്ചതെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു.
കർവ്ഡ് എഡ്ജ് ഉള്ള സ്ക്രീനോടു കൂടിയ വാച്ചാണ് ചിത്രത്തിലുള്ളത്. സ്ക്രീനിെൻറ താഴെ മധ്യ ഭാഗത്തായി ഒരു കാമറയുമുണ്ട്. കമ്പനിയുടെ ആദ്യ വാച്ച് 2022 തുടക്കത്തിൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.
ഫേസ്ബുക്കിന്റെ പേരുമാറ്റം സമൂഹ മാധ്യമ പ്ലാറ്റ്ഫോമിലല്ലെന്നും കമ്പനിയിലാണെന്നും വിശദീകരിച്ച് മാർക് സക്കർബർഗ്. ആപ്പുകളിലും ബ്രാൻഡുകളിലും മാറ്റം വരുത്താതെ പുതിയ വെർച്വൽ ലോകം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ഒകുലസ് എന്നിവയുടെ മാതൃകമ്പനിയുടെ പേര് മെറ്റ എന്ന് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഫേസ്ബുക്ക് കണക്ട് ഓഗ്മെൻറഡ് ആൻഡ് വിർച്വൽ റിയാലിറ്റി കോൺഫറൻസിലാണ് സി.ഇ.ഒ മാർക് സക്കർബർഗ് പേരുമാറ്റം അറിയിച്ചത്.
കാലിഫോർണിയയിലെ മെൻലോ പാർക്കിലെ ആസ്ഥാനത്ത് പുതിയ ലോഗോയും അനാഛാദനം ചെയ്തു. സമൂഹ മാധ്യമത്തിനപ്പുറം വിശാലമായ മെറ്റാവേഴ്സ് മേഖലയിലേക്ക് കമ്പനി വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായാണ് പേരുമാറ്റം. ഫേസ്ബുക്ക് ഇൻകോർപറേറ്റ് എന്നാണ് മാതൃകമ്പനി അറിയപ്പെട്ടത്.
ഇനി മുതൽ അത് മെറ്റ ഇൻ കോർപറേറ്റ് എന്ന് അറിയപ്പെടുമെന്നും ദൗത്യം പഴയതു തന്നെയെന്നും സക്കർബർഗ് വ്യക്തമാക്കി. ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റഗ്രാം,വാട്സ് ആപ്, ഒക്യുലസ്, വർക് പ്ലേസ്, പോർട്ടൽ, നോവി തുടങ്ങിയ എട്ടു സ്ഥാപനങ്ങൾ ഇനി അതതുപേരിൽ മെറ്റയുടെ കീഴിലായിരിക്കും. ഇനി തുടങ്ങാനിരിക്കുന്ന സ്ഥാപനങ്ങളും മെറ്റയുടെ ഉടമസ്ഥതയിലാവും.
സമൂഹ മാധ്യമങ്ങളുടെ ഭാവി മെറ്റാവേഴ്സിലാണെന്നാണ് സക്കർബർഗ് കരുതുന്നത്. അത് മുന്നിൽകണ്ടാണ് പേരുമാറ്റം. വെർച്വൽ റിയാലിറ്റി, ഓഗ്മെൻറഡ് റിയാലിറ്റി സാങ്കേതികവിദ്യകളിൽ കമ്പനി വലിയ നിക്ഷേപമാണ് നടത്തുന്നത്. അതേ സമയം, അടുത്തിടെ ഉയർന്ന വിവാദങ്ങളിൽ നിന്ന് മുഖംരക്ഷിക്കാനാണ് ഫേസ്ബുക്ക് പേരുമാറ്റിയതെന്നാണ് വിമർശകരുടെ അഭിപ്രായം. ഫേസ്ബുക്കിനെതിരെ മുൻ ജീവനക്കാർ നടത്തിയ ആരോപണങ്ങൾ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.