കൂടുതല്‍ സുരക്ഷിതമായ സോഷ്യല്‍ മീഡിയ ആപ്പുമായി ഇന്ത്യന്‍ കമ്പനി

കൊച്ചി: ഡേറ്റാ സെൻറർ, ക്ലൗഡ് സേവന കമ്പനിയായ എൻ.എക്​സ്​റ്റ്​.ജെ​െൻറ ബി2സി സ്ഥാപനമായ മള്‍ട്ടി വേഴ്‌സ് ടെക്‌നോളജീസ് ബഹുമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിനുളള്ള ആപ്പ് ഇന്‍:കൊളാബ് വിപണിയിലിറക്കി. ഏറ്റവും ഉയര്‍ന്ന സുരക്ഷിതത്വമാണ് ആന്‍ഡ്രോയ്ഡ്, ആപ്പ്ള്‍ ഫോണുകളില്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്പിന്റേതെന്ന് മള്‍ട്ടിവേഴ്‌സി​െൻറ എം.ഡിയും നെക്‌സ്റ്റ്‌ജെന്‍ എം.ഡിയും സി.ഇ.ഒയുമായ എ.എസ് രാജഗോപാല്‍ പറഞ്ഞു.

വികേന്ദ്രീകൃത ക്ലൗഡ് വോള്‍ട്ടില്‍ സുരക്ഷിതമായ ഡേറ്റാ സ്‌റ്റോറേജിനുള്ള 5ജിബി സൗജന്യ സ്‌പേസ്, പൊതുആപ്പിനു കീഴില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മൈക്രോആപ്പുകള്‍ രൂപികരിക്കാനുള്ള സൗകര്യം, ഒരു സ്ഥാപനത്തി​െൻറ ജീവനക്കാര്‍ക്ക് സുരക്ഷിതമായി വിവരങ്ങള്‍ കൈമാറാവുന്ന ഇന്‍ഫിനിറ്റ്‌വോള്‍ട്ട്, ഉള്ളടക്കത്തി​െൻറ സാധുത പരിശോധിക്കുന്നതിനുള്ള എ.ഐ-അധിഷ്ഠിത അല്‍ഗോരിതങ്ങള്‍ തുടങ്ങിയവയാണ് ഇന്‍:കൊളാബി​െൻറ പ്രധാന സവിശേഷതകള്‍. ഒരു അക്കൗണ്ടിനു കീഴില്‍ പൊതുവായും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളേയും ഉദ്ദേശിച്ചുള്ള വ്യത്യസ്ത പെഴ്‌സൊണകള്‍ ഉപയോഗിക്കാനും സൗകര്യമുണ്ട്. പ്രാദേശിക ബിസിനസ്സുകളെ ഉദ്ദേശിച്ചുള്ള ലൈവ്-ലോക്കല്‍ എന്ന സേവനവും ആപ്പി​െൻറ ഭാഗമാണ്.

വ്യത്യസ്ത തരം സോഷ്യല്‍ മീഡിയാ ആപ്പുകളുടെ സേവനങ്ങള്‍ ഒരുമിപ്പിക്കുന്നതും ഒരു ടെക്ഭീമന്‍ വികസിപ്പിച്ചെടുത്തതുമായതിനാല്‍ വിവിധ ചൈനീസ് ആപ്പുകള്‍ നിരോധിക്കപ്പെട്ടതി​െൻറ പശ്ചാത്തലത്തില്‍ വന്‍വളര്‍ച്ചാ സാധ്യതയാണ് ഇന്‍:കൊളാബിന് കമ്പനി പ്രതീക്ഷിക്കുന്നത്. കോവിഡ് മൂലം കൂടുതല്‍ ആളുകള്‍ വീട്ടിലിരിയ്ക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നതും സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഉപയോഗിക്കാനാവുന്നതും ആപ്പിന് ഗുണമാകും. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ https://play.google.com/store/apps/details?id=com.multiverse.incollab എന്ന ലിങ്കില്‍ നിന്നും ആപ്പ്ള്‍ ഫോണുകളില്‍ https://apps.apple.com/in/app/in-collab/id1525364007 ലിങ്കില്‍ നിന്നും ഇന്‍:കൊളാബ് ഡൗണ്‍ലോഡ് ചെയ്യാം.

Tags:    
News Summary - More secured social media app

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.