കൊച്ചി: ലോക്ഡൗണിൽ ഡൗണായ സൂക്ഷ്മ, ചെറുകിട സ്ഥാപനങ്ങൾക്ക് ഓൺലൈനിൽ ഷോപ്പിങ് അനുഭവം നൽകാൻ ആപ് വികസിപ്പിച്ച് കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മാനേജ്മെൻറ് സ്റ്റഡീസ് വിഭാഗം. ചെറുകിട സ്ഥാപനങ്ങളുടെ സുസ്‌ഥിര വികസനം എന്ന വിഷയത്തിൽ ഗവേഷകനായ റിജാസിെൻറ നേതൃത്വത്തിൽ 'ഹെയ്ച് -ക്രിയേറ്റ് വെർച്ച്വൽ സ്റ്റോർ ഇൻ ഫിഫ്റ്റി സെക്കൻഡ്' എന്ന മൊബൈൽ ആപ്പാണ് അവതരിപ്പിക്കുന്നത്.
ഏതു ബിസിനസ് നടത്തുന്നയാൾക്കും ഡൗൺലോഡ് ചെയ്ത് 15 സെക്കൻഡിനുള്ളിൽ വെർച്വൽ സ്റ്റോർ സൃഷ്ടിക്കാം. വാട്സ്ആപ് ചാറ്റ് ഈ ആപ്പുമായി യോജിപ്പിച്ചതിനാൽ ഉപഭോക്താക്കൾക്ക് കട ഉടമയുമായി ചാറ്റ് ചെയ്യാനും അവശ്യസാധനങ്ങളുടെ ലിസ്റ്റ് അപ്ലോഡ് ചെയ്യാനും വേണ്ടിവന്നാൽ വിഡിയോ കോൾ ചെയ്യാനും സാധിക്കും. കടയുടമകളിൽനിന്ന് ഒരു കമീഷനും ഹെയ്ച്ച് ഈടാക്കുന്നില്ലെന്നതാണ് പ്രത്യേകതയെന്ന് റിജാസ് പറയുന്നു. കൂടാതെ, കടയുടമക്ക് തൽക്ഷണം ഓർഡറിെൻറ മുഴുവൻ തുകയും ലഭിക്കും.
ഹെയ്ച്ച് ബിസിനസ് സൊലൂഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ് കമ്പനിയുടെ പേരിലാണ് ആപ് പുറത്തിറക്കുന്നത്. പ്ലേസ്റ്റോറിൽ Haitch (https://play.google.com/store/apps/details?id=app.haitch.customer) എന്ന അഡ്രസിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
വ്യാപാരികൾ, ഫ്രീലാൻസ് ചെയ്യുന്നവർ, സേവനദാതാക്കൾ, ചെറുകിട സംരംഭകർ തുടങ്ങിയവർക്ക് അവരുടെ പ്രധാന ഉൽപന്നങ്ങൾ, പ്രമോഷനുകൾ, ഓഫറുകൾ മുതലായവ പ്രദർശിപ്പിക്കാനും കഴിയുന്ന ഇ കോമേഴ്സ് പ്ലാറ്റ്ഫോം കൂടിയാണ് ഹെയ്ച്ച് ആപ്.
പലചരക്ക് സ്ഥാപനങ്ങൾ, മെഡിക്കൽ സ്റ്റോർ, ഹോട്ടൽ, ഹോം സ്റ്റേ, ഹൈപ്പർ മാർക്കറ്, സൂപ്പർമാർക്കറ്റ്, ക്ലിനിക്കുകൾ, മൊബൈൽ ഷോപ്പുകൾ തുടങ്ങി എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും അനുയോജ്യമാണ്. സ്വയം തൊഴിലിൽ ഏർപ്പെടുന്നവർ, പ്ലംബർ, ഇലക്ട്രീഷ്യൻ, ഫ്രീലാൻസ് ഫോട്ടോഗ്രാഫർ, ചെറുകിട സംരംഭകർ എന്നിവർക്കും ഉപയോഗിക്കാം . കൂടുതൽ അറിയാൻ: http://www.haitch.in/.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.