ന്യൂയോർക്: ഫേസ്ബുക്കിനെ പിടിച്ചുകുലുക്കി 'വിസിൽ േബ്ലാവർ' വീണ്ടും രംഗത്ത്. ഫേസ്ബുക്കിലെ മുൻ ജീവനക്കാരിയായ ഫ്രാൻസസ് ഹോഗനാണ് ഫേസ്ബുക്കിനെക്കുറിച്ച് അമേരിക്കൻ സെക്യൂരിറ്റി കമീഷന് പരാതി സമർപ്പിച്ചത്. 2021 മെയ് വരെ ഫേസ്ബുക്കിൽ ഡാറ്റ സയന്‍റിസ്റ്റായി ജോലി ചെയ്തിരുന്നയാളാണ് ഫ്രാൻസസ് ഹോഗൻ. ഇവരുമായുള്ള പ്രത്യേക അഭിമുഖം അമേരിക്കയിലെ പ്രമുഖമാധ്യമമായ സി.ബി.എസ് ന്യൂസ് തിങ്കളാഴ്ച സംപ്രേക്ഷണം ചെയ്തു.
ഇന്ത്യൻ ഭരണകൂടവും ഫേസ്ബുക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഹോഗൻ നിരവധി വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. നിർണായകമായ തെരഞ്ഞെടുപ്പ് സമയത്ത് പണം നൽകുന്ന രാജ്യങ്ങളിലൊന്നായ ടയർ സീേറാ വിഭാഗത്തിലാണ് ഇന്ത്യയെ ഹോഗൻ ഉൾപ്പെടുത്തിയിരിക്കുന്നത്. യു.എസും ബ്രസീലും മാത്രമാണ് ഈ വിഭാഗത്തിലുള്ളത്.
ഇന്ത്യയിലെ കണ്ടന്‍റുകളിൽ മുസ്ലിം വിരുദ്ധ ഉള്ളടക്കം കണ്ടെത്തിയിട്ടുണ്ടെന്നും അത് ആർ.എസ്.എസ് അനുകൂല ഗ്രൂപ്പുകളാണ് പ്രചരിപ്പിക്കുന്നതെന്നും ഫേസ്ബുകിന് കൃത്യമായി അറിയാമെന്ന് ഹോഗൻ പറഞ്ഞു. മുസ്ലിംകളെ നായ്ക്കളോടും പന്നികളോടും ഉപമിക്കുന്ന മനുഷ്യത്വവിരുദ്ധമായ കണ്ടന്‍റുകളും ഖുറാനിനെ അധിക്ഷേപിക്കുന്നതും ഇതിലുൾപ്പെടും. പക്ഷേ ഇന്ത്യയിലെ ഇത്തരം കണ്ടന്‍റുകൾ തടയുന്നതിനുള്ള സാങ്കേതിക സംവിധാനം ഫേസ്ബുക്കിനില്ല. അതുകൊണ്ട് തന്നെ അവർ ഇക്കാര്യത്തിൽ പരാജയമാണെന്ന് ഹോഗൻ ആരോപിച്ചു. ബി.ജെ.പി ഐ.ടി സെല്ലുകളുടെ വ്യാജ അക്കൗണ്ടുകളെക്കുറിച്ചും ഹോഗൻ പരാമർശം ഉന്നയിച്ചിട്ടുണ്ട്.
ഇതിന് പുറമേ ഫേസ്ബുക്കിനെതിെര നിരവധി ആരോപണങ്ങൾ ഹോഗൻ തെളിവുസഹിതം പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫേസ്ബുകിന് സുരക്ഷയേക്കാളും നോട്ടം ലാഭത്തിലാണെന്നും ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്‍റെയും ആൽഗരിതം ആളുകളെ അടിമകളാക്കുന്നതാണെന്നും ഹോഗൻ ആരോപിച്ചു. തിങ്കളാഴ്ച ലോകമെമ്പാടും ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും വാട്സ്ആപ്പിനും 'തടസ്സം' നേരിട്ടത് ഹോഗന്‍റെ വെളിപ്പെടുത്തലിന് പിന്നാലെയാണെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.