സിം കാർഡ്​ ബ്ലോക്കാവാതിരിക്കാൻ റീചാർജ്​ ചെയ്​തതാണ്​, നഷ്​ടമായത്​ 6.25 ലക്ഷം രൂപ, പരാതിയുമായി വയോധികൻ

സിം കാർഡ്​ ബ്ലോക്കാവാതിരിക്കാൻ റീചാർജ്​ ചെയ്​തതാണ്​, നഷ്​ടമായത്​ 6.25 ലക്ഷം രൂപ, പരാതിയുമായി വയോധികൻ

മുംബൈ: സിം കാർഡ്​ ബ്ലോക്കാവാതിരിക്കാനായി റീചാർജ്​ ചെയ്യാൻ ശ്രമിച്ച വയോധികന്​ നഷ്​ടമായത്​ 6.25 ലക്ഷം രൂപ. മഹാരാഷ്​ട്രയിലെ താനെ സ്വദേശിയാണ്​​ ഓൺലൈൻ തട്ടിപ്പിനരയായത്​. ഒരു ഫോൺ കോളായിരുന്നു ആദ്യം വന്നത്​. 'സിം കാർഡ്​ ബ്ലോക്കാവാതിരിക്കാൻ 11 രൂപയുടെ റീചാർജ്​ ചെയ്യാൻ സൈബർ കുറ്റവാളി ആവശ്യപ്പെടുകയായിരുന്നു. അതിനായി 11 രൂപ ട്രാൻസ്​ഫർ ചെയ്യണമെന്നും അയാൾ പറഞ്ഞു. പണം കൈമാറാനായി ഒരു ലിങ്കും ഫോണിൽ ടെക്​സ്റ്റ്​ മെസ്സേജായി അയച്ചുകൊടുത്തു.

എന്നാൽ, ലിങ്ക്​ ഉപയോഗിച്ച്​ റീചാർജ്​ ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ വയോധികൾ തട്ടിപ്പുകാരനെ തിരിച്ചുവിളിച്ചു. പിന്നാലെ മറ്റൊരു ലിങ്ക്​ അയാൾ അയച്ചുനൽകുകയും ചെയ്​തു. അത്​ തുറന്നതും ഫോണി​െൻറ നിയന്ത്രണം മുഴുവൻ തട്ടിപ്പുകാരന്​ ലഭിക്കുകയും ഓൺലൈൻ ട്രാൻസ്​ഫറായി ആറ്​ ലക്ഷത്തിലധികം രൂപ വയോധിക​െൻറ അക്കൗണ്ടിൽ നിന്ന്​ അപഹരിക്കുകയും ചെയ്​തു.

ജൂലൈ 26നായിരുന്നു​ സംഭവം നടന്നത്​. എന്നാൽ, തട്ടിപ്പിനിരയായ വ്യക്​തി പരാതിയുമായി കൽവ പൊലീസ്​ സ്​റ്റേഷനിലെത്തിയത്​ കഴിഞ്ഞ ശനിയാഴ്​ച്ചയായിരുന്നു. ഐപിസി, ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് താനെ സിറ്റി പൊലീസ് പിആർഒ ജയ്​മാല വാസവേ അറിയിച്ചു. അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - senior citizen trying to recharge phone loses Rs 6.25 lakh to online fraudster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.