IBM

കപ്പിത്താനില്ലാതെ മെയ്​ഫ്ലവർ യാത്ര തിരിച്ചു; നിർമിത ബുദ്ധിയിലോടുന്ന ആദ്യത്തെ കപ്പലുമായി ​െഎ.ബി.എം

അതെ, 'മെയ്​ഫ്ലവർ' എന്ന കപ്പൽ കപ്പിത്താനും കൂട്ടരുമില്ലാതെ സമുദ്രത്തിലേക്ക്​ സ്വയം യാത്ര തിരിച്ചു. ടെക്​ ലോകം ഏറെ കാലമായി നിർമ്മിത ബുദ്ധിയുടെ പിന്തുണയുള്ള മെയ്​ഫ്ലവറിന്​ പിന്നാലെയായിരുന്നു. 2019ലായിരുന്നു ആദ്യമായി അവനെ കുറിച്ച്​ വാർത്തകൾ വരുന്നത്​. പ്ലൈമൗത്ത് തുറമുഖത്തുനിന്ന് മസാച്യുസെറ്റ്സിലേക്ക് 130 ഓളം തീർഥാടകരെ എത്തിച്ച യഥാർത്ഥ "മെയ്‌ഫ്ലവർ" ​െൻറ ​െഎതിഹാസിക യാത്രയുടെ 400-ാം വാർഷികം ആഘോഷിക്കുന്നതി​െൻറ ഭാഗമായാണ്​ ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ പ്രവർത്തിക്കുന്ന പുതിയ മെയ്​ഫ്ലവർ അവതരിപ്പിച്ചത്​.

മെയ്​ഫ്ലവർ ഒാ​േട്ടാണമസ്​ ഷിപ്പ്​ അഥവാ എം.എ.എസിനെ നിയന്ത്രിക്കുന്നത്​ ഒരു എ.​െഎ കപ്പിത്താനാണ്​. കപ്പലിൽ മനുഷ്യ​െൻറ സാന്നിധ്യം ഒട്ടു വേണ്ട എന്നതാണ്​ എം.എ.എസി​െൻറ ​പ്രത്യേകത. കടലിൽ പര്യവേക്ഷണം ചെയ്യാനും ആഗോളതാപനവും സമുദ്ര മലിനീകരണവുമടക്കമുള്ള വിവിധ പാരിസ്ഥിതിക പ്രശ്​നങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനുമാണ് മെയ്​ഫ്ലവറിനെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അടുത്ത ആറ്​ മാസക്കാലം ഉൾക്കടലിൽ ചെലവഴിച്ച്​ ഗവേഷകർക്ക്​ പഠനങ്ങൾക്കായി ഉപയോഗിക്കാനുള്ള വിശദ വിവരങ്ങൾ മെയ്​ഫ്ലവർ ശേഖരിക്കും. എങ്കിലും പുതിയ എ.​െഎ മെയ്​ ഫ്ലവറിന്​ ഇത്​ പരീക്ഷണ യാത്ര മാത്രമാണ്​. 2021ലാണ്​ അവ​െൻറ യഥാർഥ ലോഞ്ചിങ്​ നടക്കുക.


​െഎ.ബി.എമ്മി​െൻറ അതിശക്​തമായ എഡ്​ജ്​ കംപ്യൂട്ടിങ്​ സംവിധാനത്തിലാണ്​ മെയ്​ഫ്ലവർ പൂർണ്ണമായും പ്രവർത്തിക്കുന്നത്​. കപ്പലിലെ നിർമ്മിത ബുദ്ധി എഡ്​ജ്​ കംപ്യൂട്ടിങ്ങി​െൻറ എല്ലാവിധ സാധ്യതകളും ഉപയോഗപ്പെടുത്തി വിവരങ്ങൾ ശേഖരിക്കും. കടലി​െൻറ അനക്കങ്ങളും മറ്റ്​ കപ്പലുകളെയും തിരിച്ചറിയാനായി പവർവിഷൻ എന്ന ടെക്​നോളജിയും മെയ്​ഫ്ലവറിൽ ഉപയോഗിച്ചിട്ടുണ്ട്​​. https://mas400.com/ എന്ന വെബ്​ സൈറ്റ്​ സന്ദർശിച്ചാൽ മെയ്​ഫ്ലവറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ചിത്രങ്ങളും മറ്റും കാണാൻ സാധിക്കും. അടുത്ത വർഷം തന്നെ അവൻ നടുക്കടലിൽ നിന്ന്​ ശേഖരിച്ച വിലപ്പെട്ട വിവരങ്ങളും സൈറ്റിൽ ബന്ധപ്പെട്ടവർ പങ്കുവെക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.