ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന പാസ്വേഡ് ഏതാണെന്നറിയാമോ? 12345 ആണെന്ന് കരുതിയിയെങ്കിൽ തെറ്റി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന പാസ്വേഡാണ് 'PASSWORD'. പാസ്വേഡിന് പുറമെ ഐലവ്യു, കൃഷ്ണ, സായ്റാം, ഓംസായ്റാം എന്നിവയാണ് മറ്റു ജനപ്രിയ പാസ്വേഡുകൾ.
നോർഡ്പാസ് എന്ന ആഗോള പാസ്വേഡ് മാനേജർ സേവനത്തിേൻറതാണ് ഗവേഷണ കണ്ടെത്തൽ. 50 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാസ്വേഡുകളെക്കുറിച്ചും അവ തകർക്കാൻ എടുക്കുന്ന സമയത്തെക്കുറിച്ചുമായിരുന്നു പഠനം.
PASSWORDന് പുറമെ 12345, 123456, 123456789, 12345678, india123, 1234567890, 1234567, qwerty, abc123 എന്നിവയും ഇന്ത്യയിൽ സാധാരണയായി ഉപയോഗിച്ചുവരുന്നു. ഇതിൽ 'india123' എന്നത് ഒഴികെ ബാക്കിയെല്ലാം ഒരു സെക്കൻറിൽ താഴെ സമയംകൊണ്ട് തകർക്കാനാകും. india123 പാസ്വേഡിന് 17 മിനിറ്റോളം സമയമെടുക്കുമെന്നും നോർഡ്പാസ് പറയുന്നു.
ആഗോളതലത്തിൽ സാധാരണ ഉപയോഗിക്കുന്ന പാസ്വേഡുകളുടെ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനത്തെത്തിയത് 123456, 123456789, 12345 എന്നിവയായിരുന്നു. QWERTYക്ക് സമാനമായ മറ്റ് ഭാഷകളിലെ കീേബാർഡ് ശ്രേണികളും കൂടുതലായി ഉപയോഗിച്ചുവരുന്നു.
എളുപ്പം പ്രവചിക്കാൻ സാധിക്കുന്നതും കീബോർഡിലെ ശ്രേണിയായി വരുന്നവയുമാണ് ഏറ്റവും ജനപ്രിയമായവ. ഇന്ത്യയിൽ പേരുകളും ഇഷ്ടവാക്കുകളും പാസ്വേഡായി ഉപയോഗിക്കുന്നവുടെ എണ്ണം കൂടുതലാണെന്ന് പറയുന്നു.
ദുർബലമായ ഈ പാസ്വേഡുകൾ എളുപ്പം ഹാക്കർമാർക്ക് കണ്ടെത്താനാകും. ഇന്ത്യയിൽ ഉപയോഗിക്കുന്ന 200 പാസ്വേഡുകളിൽ 62 എണ്ണം ഒരു സെക്കൻറിൽ താഴെ സമയംകൊണ്ട് തകർക്കാനാകും.
ഈ ശ്രേണിയിലാണ് പാസ്വേഡുകൾ ഉപയോഗിച്ചിരിക്കുന്നതെങ്കിൽ സുരക്ഷിതമായ മറ്റു പാസ്വേഡുകൾ കണ്ടെത്തണമെന്നാണ് സൈബർ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് നോർഡ്പാസിെൻറ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.