പെഗാസസ് പോലുള്ള സ്പൈവെയർ കണ്ടെത്താനും ഡിസേബിൾ ചെയ്യാനും ഏറെ ബുദ്ധിമുട്ടാണെന്നാണ് വിദഗ്ധർ പറയുന്നത്. ഈ സ്പൈവെയറിന്റെ ഭീഷണി ചെറുക്കാൻ ആന്റിവൈറസ് കമ്പനികളിലെ വിദഗ്ധർ നിർദേശിക്കുന്ന അഞ്ച് മുൻകരുതലുകൾ
എല്ലാ ദിവസവും റീസ്റ്റാർട്ട് ചെയ്യുക: ഉപകരണത്തിൽ നിലനിൽക്കാത്ത സീറോ-ക്ലിക് ആക്രമണങ്ങളാണ് പെഗാസസ് നടത്തുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. അതുകൊണ്ട് ഈ തന്ത്രം ഫലപ്രദമാണ്.
ലോക്ക്ഡൗൺ മോഡ് ഉപയോഗിക്കുക: ചില റിപ്പോർട്ടുകൾ പറയുന്നത് ആപ്പിളിന്റെ ലോക്ക്ഡൗൺ മോഡ് iOS ക്ഷുദ്രവെയറുകൾ പ്രവേശിക്കുന്നതിൽ നിന്ന് തടയുമെന്നാണ്.
iMessage, Facetime എന്നിവ ഓഫാക്കുക: ഇവ വഴി സീറോ-ക്ലിക്ക് ആക്രമണങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഓഫ് ചെയ്യുക.
അപ്ഡേറ്റ് ചെയ്യുക: എല്ലായ്പ്പോഴും ഏറ്റവും പുതിയ iOS അപ്ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യുക. പഴയ സ്പൈവെയർ ഉപയോഗിക്കുന്ന ആക്രമണകാരികളിൽ നിന്ന് രക്ഷപ്പെടാം.
ലിങ്കുകളിൽ ജാഗ്രത: എസ്.എം.എസ്, ഇമെയിൽ അല്ലെങ്കിൽ മറ്റ് ആപ്പുകൾ വഴി ഉണ്ടാകുന്ന ആക്രമണം തടയാൻ ഏറ്റവും നല്ല വഴി സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.