മിഴിവാർന്ന ഫോട്ടോകളെടുക്കാം, വിവോ V30eയിൽ

റിയാദ്: ആഗോള സ്മാർട്ട്‌ഫോൺ ബ്രാൻഡായ വിവോ മികച്ച ഫോട്ടോ-ലൈറ്റിങ് ക്ലാരിറ്റിയുള്ള V30e സീരീസ് അവതരിപ്പിച്ചു. 5500 എംഎഎച്ച് ബാറ്ററിയും സ്റ്റുഡിയോ ക്വാളിറ്റി ഓറ ലൈറ്റുമാണ് ഫോണി​ന്റെ പ്രധാന ആകർഷണങ്ങൾ. സെഗ്‌മെൻ്റ്-ലീഡിങ് 50MP സോണി IMX882 OIS പ്രധാന ക്യാമറ, 32MP ഐ ഓട്ടോഫോക്കസ് സെൽഫി ക്യാമറ, ഫ്രണ്ട്, റിയർ ക്യാമറകൾക്കുള്ള 4K വീഡിയോ റെക്കോർഡിംങ് ശേഷി എന്നിവയാണ് പുതിയ മോഡലി​ന്റെ മറ്റു പ്രത്യേകതകൾ.

അൾട്രാ-സ്ലിം 3ഡി-കർവ്ഡ് ഡിസ്‌പ്ലേയുള്ള പരിഷ്‌കരിച്ച ആഡംബര ഡിസൈനുള്ള ഫോണി​ന് താരതമ്യേന കനംകുറഞ്ഞ ബോഡിയാണ്. 190 ഗ്രാമാണ് ഭാരം. 6.78-ഇഞ്ച് അൾട്രാ-സ്ലിം 3ഡി കർവ്ഡ് ഡിസ്‌പ്ലേ, 93.3% സ്‌ക്രീൻ-ടു-ബോഡി അനുപാതം, 5500 എംഎഎച്ച് ബാറ്ററി എന്നിവയും പ്രത്യേകതകളാണ്. 


 


44W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യും. മൾട്ടി ടാസ്കിങ് അനുഭവം പ്രദാനം ചെയ്യുന്ന Qualcomm Snapdragon® 6 Gen 1 (4 nm) പ്രോസസറാണ് സ്മാർട്ട്‌ഫോണിൻ്റെ കരുത്ത്. 5G നെറ്റ്‌വർക്ക് അഗ്രഗേഷനിലൂടെ 5G ചിപ്‌സെറ്റ് വേഗതയേറിയ നെറ്റ്‌വർക്ക് അനുഭവവും നൽകും.

വിവോ V30e-യുടെ ക്യാമറ മൊഡ്യൂളിന് 50MP OIS സോണി IMX 882 സെൻസറാണ് നൽകിയിരിക്കുന്നത്. രാത്രിയിൽ പോലും മികച്ച രീതിയിൽ ചിത്രങ്ങൾ പകർത്താൻ കഴിയുന്ന, സാധാരണ സ്‌മാർട്ട്‌ഫോൺ ഫ്ലാഷിനേക്കാൾ ഒമ്പത് മടങ്ങ് കൂടുതൽ ലൈറ്റുമായി സ്റ്റുഡിയോ ക്വാളിറ്റി സ്‌മാർട്ട് ഓറ ലൈറ്റ് ഫീച്ചറും ഘടിപ്പിച്ചിരിക്കുന്നു. 1000 കെൽവിൻ മുതൽ 9000+ കെൽവിൻ വരെ വ്യത്യാസപ്പെടുന്ന ചുറ്റുമുള്ള ആംബിയൻ്റ് ലൈറ്റിനെ അടിസ്ഥാനമാക്കി ഫോട്ടോയുടെ തെളിച്ചവും നിറവും ക്രമീകരിക്കാൻ കഴിയും. 50 എംഎം പ്രൈം-ഫോക്കൽ ലെങ്തിൽ ഫോട്ടോയെടുക്കാം. എച്ച് ഡി പോർട്രെയ്‌റ്റ് സംവിധാനം ഡി.എസ്.എൽ.ആർ ക്യാമറകളോട് സാമ്യമുള്ള പോർട്രെയ്‌റ്റുകൾ പകർത്തും. 


 


32MP ഐ ഓട്ടോഫോക്കസ് സെൽഫി ക്യാമറ വ്ലോ​ഗിങിനും ഉപയോ​ഗിക്കാം. മുൻ-പിൻ ക്യാമറകളിൽ 4k റെക്കോർഡിങ്, അൾട്രാ-സ്റ്റേബിൾ വീഡിയോ, വ്ലോഗ് മൂവി ക്രിയേറ്റർ മോഡ് ഉൾപ്പെടെയുള്ള മറ്റ് നിരവധി സവിശേഷതകളും ഉൾപ്പെടുന്നു. ക്ലാസ്സി ബ്രൗൺ, ഡ്രീമി വൈറ്റ്, സണ്ണി ഗ്രീൻ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണുള്ളത്. സണ്ണി ഗ്രീൻ ഓൺലൈനിൽ മാത്രമാവും ലഭ്യമാവുക. 1499 സൗദി റിയാലിൽ ഫോണി​ന്റെ 12GB+256GB മെമറി സ്‌മാർട്ട്‌ഫോൺ ഇ-സ്റ്റോറുകളിലും റീട്ടെയിൽ സ്റ്റോറുകളിലും ലഭിക്കും. 


 


Tags:    
News Summary - Vivo V30e smart phone introduced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.