മെറ്റയുടെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ വാട്സാപ്പും ഇൻസ്റ്റഗ്രാമും ആഗോളതലത്തിൽ പണിമുടക്കി. ബുധനാഴ്ച രാത്രി ഇന്ത്യൻ സമയം 11.45ഓടെയാണ് വിവിധ രാജ്യങ്ങളിൽ ഇവയുടെ പ്രവർത്തനം തടസ്സപ്പെട്ടത്. വാട്സപ്പും ഇൻസ്റ്റയും ഉപയോഗിക്കാൻ ശ്രമിച്ചവർക്ക് 'സർവിസ് ഇപ്പോൾ ലഭ്യമല്ല' എന്ന സന്ദേശമാണ് കാണാൻ കഴിഞ്ഞത്.
സംഭവത്തിൽ വാട്സാപ്പ് പ്രതികരണവുമായി എത്തി. എക്സ് സന്ദേശത്തിലാണ് വാട്സാപ്പ് വിശദീകരണം നൽകിയത്. 'ചിലയാളുകൾക്ക് വാട്സാപ് ഉപയോഗത്തിൽ തടസം നേരിട്ടതായി അറിയുന്നു. എത്രയും വേഗം പൂർണമായ പ്രവർത്തനം പുന:സ്ഥാപിക്കാൻ ഞങ്ങൾ പരിശ്രമിക്കുകയാണ്' -വാട്സാപ്പ് വ്യക്തമാക്കി.
ഇൻസ്റ്റഗ്രാമിൽ ഉപഭോക്താക്കൾക്ക് ഫീഡുകൾ റിഫ്രെഷ് ചെയ്യാനോ പുതിയ പോസ്റ്റുകൾ കാണാനോ സാധിച്ചിരുന്നില്ല.
ഈ വർഷം ഇത് രണ്ടാംതവണയാണ് മെറ്റയുടെ കീഴിലെ പ്ലാറ്റ്ഫോമുകൾ താൽക്കാലികമായി പണിമുടക്കുന്നത്. മാര്‍ച്ച് അഞ്ചിന് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍, ത്രെഡ്സ് എന്നിവ പണിമുടക്കിയിരുന്നു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഉപഭോക്താക്കളാണ് അന്ന് പ്രശ്‌നം ചൂണ്ടിക്കാട്ടിയത്. രണ്ട് മണിക്കൂറോളം തകരാര്‍ നീണ്ടുനിന്നെങ്കിലും അന്നത് വാട്സാപ്പിനെ ബാധിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.