പ്രശസ്ത ബോളിവുഡ് നടൻ അനുപം ഖേറടക്കം നിരവധി ട്വിറ്റർ യൂസർമാർ തങ്ങളുടെ ആയിരക്കണക്കിന് ഫോളോവേഴ്സിനെ നഷ്ടമായതായി പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അത്തരത്തിലുള്ള പരാതി ട്വീറ്റുകൾ നിരവധിയാണ് ട്വിറ്ററിൽ കാണപ്പെട്ടത്. 36 മണിക്കൂറുകൾ കൊണ്ട് തനിക്ക് 80,000 പിന്തുടർച്ചക്കാരെ നഷ്ടമായെന്നായിരുന്നു അനുപം ഖേർ ട്വീറ്റ് ചെയ്തത്. ട്വിറ്റർ ആപ്പിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.
എന്നാൽ, സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കമ്പനി. തങ്ങളുടെ പ്ലാറ്റ്ഫോം വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് നയവിരുദ്ധമായി ഉപയോഗിക്കുന്നത് തടയാനായുള്ള നടപടിയുടെ ഭാഗമായാണ് ചിലർക്ക് ഫോളോവേഴ്സിനെ നഷ്ടമായതെന്ന് ട്വിറ്റർ അറിയിച്ചു.
'ട്വിറ്റർ മുന്നോട്ടുവെക്കുന്ന സമഗ്രത പരിരക്ഷിക്കുന്നതിന് പാസ്‌വേഡ് അല്ലെങ്കിൽ ഫോൺ നമ്പർ പോലുള്ള വിശദാംശങ്ങൾ സാധൂകരിക്കാനോ സ്ഥിരീകരിക്കാനോ അക്കൗണ്ടുകളോട് സ്ഥിരമായി ആവശ്യപ്പെടും. യൂസർമാർ അത്തരം അധിക വിവരങ്ങൾ സ്ഥിരീകരിക്കുന്നത് വരെ അവരുടെ അക്കൗണ്ടുകൾ ലോക്കായ അവസ്ഥയിൽ തന്നെ തുടരും. അതിനാൽ അവരെ മറ്റുള്ളവരുടെ ഫോളോവർമാരുടെ എണ്ണത്തിലേക്കും കണക്കാക്കില്ല. -ഇത് കാരണമാണ് ചില യൂസർമാർക്ക് അവരുടെ ഫോളോവർമാരുടെ എണ്ണത്തിൽ ഇടിവുണ്ടായതെന്നും ട്വിറ്റർ കൂട്ടിച്ചേർത്തു.
പ്ലാറ്റ്ഫോമിൽ നിരവധി വ്യാജ അക്കൗണ്ടുകളുണ്ടെന്നും അവയുടെ പ്രവർത്തനം ട്വിറ്ററിെൻറ നയങ്ങൾക്ക് വിരുദ്ധമാണെന്നും കമ്പനി പറയുന്നു. യൂസർമാർ അവരുടെ അക്കൗണ്ടിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.