കൈയ്യിലുള്ളത് 245 ദശലക്ഷം ഡോളർ (1800 കോടി രൂപ) മൂല്യമുള്ള 7002 ബിറ്റ്കോയിനുകൾ. പക്ഷെ, അനുഭവിക്കാൻ യോഗമില്ല. ജർമൻകാരനായ സ്റ്റെഫാൻ തോമസിെൻറ കാര്യമാണ് പറഞ്ഞുവരുന്നത്. ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിെൻറ പാസ്വേർഡ് മറന്നുപോയതാണ് അമേരിക്കയിൽ പ്രോഗ്രാമറായി ജോലി ചെയ്യുന്ന സ്റ്റെഫാന്‍ വലിയ തിരിച്ചടിയായി മാറിയത്. ബിറ്റ്കോയിെൻറ മൂല്യം ഒറ്റയക്കമായിരുന്ന കാലത്തുള്ള നിക്ഷേപകനായിരുന്നു അദ്ദേഹം. ഇപ്പോൾ മൂല്യം 39000 ഡോളറായി (28.7 ലക്ഷം രൂപ) ഉയർന്ന് ബിറ്റ്കോയിൻ ചരിത്രം സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സ്റ്റെഫാനെ പാസ്വേർഡിെൻറ രൂപത്തിൽ വിധി വേട്ടയാടുന്നത്.
സ്റ്റെഫാൻ തെൻറ എല്ലാ ബിറ്റ്കോയിൻ കീകളും സുരക്ഷിതമായി അയൺകീ എന്ന എൻക്രിപ്ഷൻ ഉപകരണത്തിൽ സൂക്ഷിച്ചിരുന്നു. ശരിയായ പാസ്‌വേഡിലൂടെ അൺലോക്കുചെയ്യാൻ 10 ശ്രമങ്ങൾ മാത്രമേ അയൺകീ അനുവദിക്കുന്നുള്ളൂ. ഈ ശ്രമങ്ങളിൽ ശരിയായ പാസ്‌വേഡ് നൽകുന്നതിൽ ഉപകരണത്തിെൻറ ഉടമ പരാജയപ്പെട്ടാൽ, ഉപകരണം എന്നെന്നേക്കുമായി എൻക്രിപ്റ്റ് ചെയ്യപ്പെടും, ഇത് വീണ്ടും ആക്‌സസ് ചെയ്യാൻ പിന്നീട് ഉടമക്ക് സാധ്യമാകില്ല.
നിലവിൽ എട്ട് തവണ തെറ്റായി പാസ്വേർഡ് അടിച്ച് പരീക്ഷണം നടത്തിയ സ്റ്റെഫാന്‍ രണ്ട് അവസരങ്ങൾ കൂടി അവശേഷിക്കുന്നുണ്ട്. എന്നാൽ, പാസ്വേർഡ് എഴുതി സൂക്ഷിച്ച പേപ്പർ കാണാതെ പോയതോടെ ഉൗഹിച്ച് കൊണ്ട് മാത്രമേ ഇനി ഭാഗ്യ പരീക്ഷണം നടത്താൻ സാധിക്കുകയുള്ളൂ. 'പൊതുവേ ഉപയോഗിക്കുന്ന പാസ്വേർഡുകൾ എല്ലാം തന്നെ പരീക്ഷിച്ചു. ഏറെ ആലോചിച്ച്, ഒന്ന് കണ്ടെത്തി കംപ്യൂട്ടറിെൻറ അടുത്തെത്തും. എന്നാൽ, അതും പരാജയപ്പെടുന്നതോടെ എെൻറ ആധി വർധിക്കുകയാണ്'. -സ്റ്റെഫാൻ പറയുന്നു.
അതേസമയം, ഇത് ബിറ്റ്കോയിനിൽ നിക്ഷേപമുള്ള ഒരുപാട് പേർക്ക് സംഭവിച്ചിട്ടുണ്ട്. അത്തരത്തിൽ പതിനായിരക്കണക്കിന് കോടി മൂല്യമുള്ള ബിറ്റകോയിനാണ് ഉടമകൾക്ക് അനുഭവിക്കാൻ യോഗമില്ലാതെ കെട്ടിക്കിടക്കുന്നത്. ബിറ്റ്കോയിെൻറ വിചിത്രമായ സുരക്ഷാ മാനദണ്ഡങ്ങൾ കാരണം പാസ്വേർഡ് മറന്നുപോയവരും നഷ്ടപ്പെട്ടവരും അതിനുള്ള പ്രതിവിധിയറിയാതെ നട്ടംതിരിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.