സ്മാർട്ട് ഫോണുകൾ ഡാർക്ക് മോഡിലിടുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണിപ്പോൾ. ഒ.എൽ.ഇ.ഡി സ്ക്രീനുകളാണെങ്കിൽ കണ്ണിന് സുഖകരവും ഒപ്പം ബാറ്ററി ലാഭവും തരും ഈ ‘സീൻ ഡാർക്’. ചില ആപ്പുകൾ ഈ ഫീച്ചർ സപ്പോർട്ട് ചെയ്യുമെങ്കിലും മറ്റു ചിലത് പ്രശ്നമുണ്ടാക്കും. ഡാർക് മോഡ് സപ്പോർട്ട് ചെയ്യാത്ത ആപ്പുകളെ മെരുക്കാൻ ചില വഴികൾ ഇതാ:
സെറ്റിങ്സിൽനിന്ന് ആക്സസബിലിറ്റി-വിഷൻ എൻഹാൻസ്മെന്റ്- പിന്നെ ഹൈ കോൺട്രാസ്റ്റ് സെലക്ട് ചെയ്ത് അപ്ലൈ ചെയ്യുക. ഹൈ കോൺട്രാസ്റ്റ് ഫോണ്ട് ഓപ്ഷൻ എനേബിൾ ചെയ്താൽ കൂടുതൽ സുഖകരമാകും. രണ്ടാമത്തെ വഴി ഡെവലപ്പർ ഓപ്ഷൻ അൺലോക്ക് ചെയ്തുള്ളതാണ്. ഈ ഓപ്ഷൻ എനേബിൾ ചെയ്താൽ ചില ബാങ്കിങ് ആപ്പുകൾ ശരിയായി പ്രവർത്തിക്കില്ല എന്ന പ്രശ്നമുണ്ട്.
എബൗട്ട് ഫോൺ ഓപ്ഷനിലെ ബിൽഡ് നമ്പറിൽ അഞ്ചു തവണ ടാപ് ചെയ്താണ് ഡെവലപ്പർ ഓപ്ഷൻ എനേബിൾ ചെയ്യുന്നത്. ശേഷം ‘ഹാർഡ് വെയർ ആക്സിലറേറ്റഡ് റെൻഡറിങ്ങി’ൽ ചെന്ന് ഓവർറൈഡ് ഫോഴ്സ് ഡാർക് ഫീച്ചർ എനേബിൾ ചെയ്യണം, ആപ്പിന്റേത് ഉൾപ്പെടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.