'കൊട്ടാരങ്ങൾ തോൽക്കും'..! 94 വർഷം പഴക്കമുള്ള തിയറ്റർ നവീകരിച്ച്​ റീട്ടെയിൽ സ്​റ്റോറാക്കി ആപ്പിൾ

അമേരിക്കൻ ടെക്​ ഭീമനായ ആപ്പിൾ അവരുടെ റീടെയിൽ സ്​റ്റോറുകളെ വ്യത്യസ്തമായ നിർമിതിയിലൂടെ എന്നും ആകർഷകമാക്കാറുണ്ട്​. സ്​റ്റോർ സന്ദർശിക്കുന്ന ഉപഭോക്​താക്കൾക്ക്​ വ്യത്യസ്തവും കൗതുകമേറിയതുമായ അനുഭവം സമ്മാനിക്കുകയാണ്​ അവരുടെ ലക്ഷ്യം. അത്തരത്തിൽ വലിയ ജനശ്രദ്ധയാകർഷിച്ച ആപ്പിൾ സ്​റ്റോറായിരുന്നു സിംഗപ്പൂരിലെ 'ഫ്​ളോട്ടിങ്​ സ്​റ്റോർ'. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വിധം നിർമിച്ച ആപ്പിൾ മരീന ബേ സാൻറ്​സ്​ സ്റ്റോർ സഞ്ചാരികളെ പോലും ആകർഷിക്കുന്നുണ്ട്​. പൂർണമായും ഗ്ലാസിൽ നിർമിച്ച ബാ​േങ്കാക്കിലെ ആപ്പിൾ സ്​റ്റോറും കൗതുകമുണർത്തുന്നതാണ്​.

Image Credits: Apple

എന്നാൽ, അമേരിക്കയിലെ ലോസ്​ ആഞ്ചലസിൽ ആപ്പിൾ തുറക്കുന്ന റീട്ടെയിൽ സ്​റ്റോറും രൂപഭംഗി കൊണ്ട്​​ ഏവരെയും അദ്​ഭുതപ്പെടുത്തുകയാണ്​​. 100 വർഷം പഴക്കമുള്ള ടവർ തിയറ്റർ പുതുക്കിപ്പണിതാണ്​ ആപ്പിൾ അവരുടെ സ്​റ്റോറാക്കി മാറ്റുന്നത്​. വ്യാഴാഴ്​ച്ച ഉദ്​ഘാടനം ചെയ്യുന്ന പുതിയ ആപ്പിൾ സ്​റ്റോറി​െൻറ അകത്തളങ്ങളിൽ നിന്നുള്ള കാഴ്​ച്ച രാജകൊട്ടാരങ്ങളെ അനുസ്​മരിപ്പിക്കും തീർച്ച.

Image Credits: Apple

1927ൽ ആരംഭിച്ച 900 സീറ്റുകളുള്ള ടവർ തിയറ്ററിൽ അതേവർഷമിറങ്ങിയ ഹോളിവുഡ്​ ക്ലാസിക്ക്​ സിനിമ 'ദ ജാസ്​ സിങ്ങർ' പ്രദർശിപ്പിച്ചിരുന്നു. നഗരത്തിലെ ആദ്യത്തെ എയർ കണ്ടീഷനിംഗ് ഉള്ള തിയറ്റർ കൂടിയാണ്​ ഇനി മുതൽ ആപ്പിൾ സ്​റ്റോറായി പ്രവർത്തിക്കാൻ പോകുന്നത്​. ലോസ്​ ആഞ്ചലസിലെ ആപ്പിളി​െൻറ 26-ാമത്​ സ്​റ്റോറാണിത്​​. നഗരത്തി​െൻറ ലാൻഡ്​മാർക്ക്​ കൂടിയായ തിയറ്റർ വർഷങ്ങളോളമെടുത്ത നവീകരണത്തിന്​ ശേഷം നാളെ ആപ്പിൾ സ്​റ്റോറായി തുറക്കു​േമ്പാൾ ആവേശത്തോടെ കാത്തിരിക്കുകയാണ്​ നഗരവാസികൾ.

Image Credits: Apple


Image Credits: Apple


Image Credits: Apple


Tags:    
News Summary - Apple turns 94-years-old Tower Theatre in Los Angeles to retail store

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.