സൂപ്പർ മാരിയോ അടക്കമുള്ള വിവിധ ഗെയിമുകളിലൂടെയും ഗെയിമിങ് കൺസോളുകളിലൂടെയും ലോക പ്രശസ്തമായ ജാപ്പനീസ് കമ്പനിയാണ് നിന്റെൻഡോ. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ കമ്പനിയുടെ നിന്റെൻഡോ സ്വിച്ച് എന്ന ഗെയിമിങ് കൺസോളിന് ഇപ്പോഴും ആഗോളതലത്തിൽ വലിയ ഡിമാന്‍റുണ്ട്. എന്നാൽ, നിന്റെൻഡോയും സൂപ്പർ മാരിയോയും ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ജപ്പാനിലെ ഒരു പാർക്കിന്‍റെ പേരിലാണ്.
ഒസാക്കയിലെ യൂനിവേഴ്സൽ സ്റ്റുഡിയോയിൽ ലോകത്തിലെ ആദ്യത്തെ സൂപ്പർ നിന്റെൻഡോ വേൾഡ് - തീം പാർക്ക് തുറന്നിരിക്കുകയാണ്. 550 മില്യൺ ഡോളർ മുടക്കി നിന്റെൻഡോ കമ്പനി ലിമിറ്റഡ് നിർമിച്ചിരിക്കുന്ന പാർക്ക്, സൂപ്പർ മാരിയോ അടക്കമുള്ള നിരവധി ഗെയിമുകളിലെ കഥാപാത്രങ്ങളാൽ സമ്പന്നമാണ്. പാർക്ക് കഴിഞ്ഞ വർഷം തുറക്കാനിരുന്നതാണെങ്കിലും കോവിഡ് കാരണം നീണ്ടുപോവുകയായിരുന്നു.
പാർക്കിൽ പ്രവേശിക്കുന്നവർക്ക് അവിടെ വെച്ച് 30 ഡോളർ വില വരുന്ന 'പവർ-അപ്' റിസ്റ്റ് ബാൻഡുകൾ വാങ്ങി കോയിനുകൾ കലക്ട് ചെയ്ത് ഗെയിം കളിക്കാനുള്ള അവസരവുമുണ്ട്. അതിന് വേണ്ടി വിസിറ്റേഴ്സിന് ഫോണിൽ പാർക്കിന്‍റെ ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതായി വരും. ആളുകളെ ആകർഷിക്കാനായി വെർച്വൽ ആയിട്ടുള്ളതും അല്ലാത്തതുമായ പലവിധ ഗെയിമുകളും അധികൃതർ നിന്‍റൻഡോ തീം പാർക്കിൽ സജ്ജമാക്കിയിട്ടുണ്ട്. 'പാർക്ക് സന്ദർശിച്ചാൽ നിങ്ങൾക്ക് സൂപ്പർ മാരിയോ ആയി മാറാം' -യു.എസ്.ജെ മാർക്കറ്റിങ് ഡിപ്പാർട്ട്മെന്റ് വൈസ് പ്രസിഡന്‍റായ അയുമു യമമോട്ടോ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.