ഹാരിസ്​ അമീറലി

പറഞ്ഞാലും തീരാത്ത യാത്രാ വിശേഷങ്ങൾ

തായ്​ലൻഡി​​െൻറ വിനോദസഞ്ചാര വിശേഷങ്ങളുമായാണ്​ ഹാരിസ്​ അമീറലി ആദ്യ ​േവ്ലാഗ്​ ചെയ്​തത്. 2017 ഡിസംബറിൽ. ​ഇന്ന്​ 338ാം എപ്പിസോഡിൽ തേക്കടിയിലെ അമാന പ്ലാ​േൻറഷനെപ്പറ്റി വിവരിച്ചു കഴിഞ്ഞ അദ്ദേഹത്തെ യുട്യൂബിലും ഫേസ്​ബുക്കിലും ഇൻസ്​റ്റഗ്രാമിലും എല്ലാമായി 10 ലക്ഷം പേരാണ്​ പിന്തുടരുന്നത്​. 42 രാജ്യങ്ങളിൽ ​ആ േവ്ലാഗുകൾ കാണുന്നു. കാടും മേടും കയറി കാഴ്​ചകൾ പലതും പറയുന്ന ഹാരിസിന്​ പറയാത്ത സ്വന്തമൊരു കഥയുണ്ട്. 19ാം വയസ്സിൽ പ്രവാസിയായി തുടങ്ങിയ ജീവിതയാത്രയുടെ കഥ

എക്​സ്​റെ വെൽഡറായി ആദ്യയാത്ര

പഠിച്ച എക്​സ്​റെ വെൽഡിങ്​ മികവുമായി ആദ്യം എത്തിയത്​ ഒമാനിലാണ്​​. തൃശൂർ മാള ആലങ്ങാട്ടുകാരൻ വീട്ടിൽ പട്ടാളക്കാരനായ അമീറലിയുടെയും നൂർജഹാ​െൻറയും മകൻ. ഒമാനിൽ സ്വദേശിവത്​കരണം വന്നപ്പോൾ ദുബൈയിലേക്ക്​ ചേക്കേറി. ലേബർ സ​ൈപ്ല കമ്പനിയിലായിരുന്നു ജോലി. മൂന്നുവർഷം കഴിഞ്ഞ്​ നാട്ടിലേക്ക്​ വന്നപ്പോൾ അഞ്ചര മാസത്തെ ശമ്പളം കമ്പനിയിൽ പെൻഡിങ്​. അത്​ കിട്ടാതായപ്പോൾ ലേബർ വകുപ്പിൽ പരാതിപ്പെടുമെന്ന്​ അറിയിച്ചു. അതിന്​ കമ്പനി 'പണി'യും നൽകി. ഇയാൾ ചാടിപ്പോയതാണെന്ന്​ അധികൃതരെ തെറ്റിദ്ധരിപ്പിച്ച്​ തിരിച്ചു​െചന്നപ്പോൾ ജയിലിലാക്കി. പത്തുദിവസം ജയിലിൽ അടച്ചശേഷം നാട്ടിലേക്ക്​ കയറ്റിവിട്ടു. അതോടെ, 16​ വർഷം മുമ്പ്​ പ്രവാസം അവസാനിപ്പിച്ചു.

പിന്നെ ലേബർ സ​പ്ലയറായി

ഗൾഫിൽ പരിചയമുള്ള കമ്പനികളിലേക്ക്​ നാട്ടിൽ നിന്ന്​ തൊഴിലാളികളെ അയക്കലായി പിന്നീട്​ കണ്ടെത്തിയ ജോലി. വെൽഡർ, ഫാബ്രിക്കേറ്റർ ​തൊഴിലാളികളുടെ നൈപുണ്യ പരിശോധനയും കമ്പനികൾ ഏൽപിച്ചുതുടങ്ങി. അതോടെ മികച്ച തൊഴിലാളികളെ തേടി നാടുചുറ്റൽ തുടങ്ങി. ഗുജറാത്ത്​, വിശാഖപട്ടണം, മു​ംബൈ എന്നിവിടങ്ങളിൽ എല്ലാം പോയി. ഇപ്പോൾ​ എറണാകുളത്തെ ഒമ്പതോളം മാൻപവർ ഏജൻസികളുടെ കൺസൽട്ടൻറാണ്​. ബുഹാരി മാൻപവറി​െൻറ റിക്രൂട്ടിങ്​ ഏജൻസിയുമുണ്ട്​. ഭാര്യ നിഷിതയും മക്കളായ അബ്​ദുല്ല, ഹന്നത്ത്​, അൽഹാനുമായി ജീവിതം.

ജീവിതം വഴിമാറ്റിയ തായ്​ലൻഡ്​​

2013ൽ സുഹൃത്തിന്​ ലഭിച്ച സൗജന്യ തായ്​ലൻഡ്​​ യാത്രയിൽ കൂടെപ്പോയതാണ്​ സഞ്ചാരലോകത്തെ വഴിത്തിരിവ്​​. അവിടെ എത്തിയപ്പോൾ കൃത്യമായ മാർഗനിർദേശങ്ങൾ നൽകാൻ ആരുമില്ല. എത്തുന്നവർ കഷ്​ടപ്പെടുന്ന കാഴ്​ച. ഭാഷയറിയാതെ ആശയ വിനിമയംവരെ അസാധ്യം. വിനോദസഞ്ചാരത്തിന്​ പോകുന്നവരെ വിഷമിപ്പിക്കുന്ന ഘടകങ്ങൾ കണ്ടെത്തി പരിഹരിച്ച്​ യാത്രകളെ ജനകീയമാക്കുകയെന്ന ആശയം മനസ്സിൽ ഉയർന്നു.

ഹാരിസ്​ അമീറലി യാത്രക്കിടെ

സാധാരണക്കാരനും എങ്ങനെ യാത്ര സാധ്യമാക്കാമെന്ന ചിന്ത. ഓരോ രാജ്യത്തും എത്തുന്ന സഞ്ചാരികൾ അവിടെ എന്തൊക്കെ കാര്യങ്ങൾക്കാണ്​ ബുദ്ധിമുട്ടുന്നതെന്ന്​ മനസ്സിലാക്കാൻ സ്വന്തം യാത്രകൾ തുടങ്ങി. എയർപോർട്ടിൽ ഇറങ്ങുന്നതു മുതൽ തിരിച്ച്​ നാട്ടിലേക്ക്​ പോകാൻ ​ൈഫ്ലറ്റ്​ കയറുന്നതു​വരെ നേരിടുന്ന ബുദ്ധിമുട്ടുകൾ പഠിച്ചു. തുടർന്ന്​ അവക്ക്​ പരിഹാരവുമായി തുടങ്ങിയതാണ്​ സ്വന്തം റോയൽസ്​കൈ ടൂർസ്​​. ഓ​ട്ടോ തൊഴിലാളി മുതൽ അന്താരാഷ്​ട്ര ​ൈഫ്ലറ്റിലെ പൈലറ്റ്​ വരെ ഹാരിസിനൊപ്പം യാത്രയിൽ പങ്കുചേരുന്നുണ്ട്​.

പാമ്പിനെ പൊരിച്ചുതിന്നും ​വ്ലോഗിങ്​

ഓരോ നാട്ടിലെയും പ്രത്യേകതകൾ സഞ്ചാരികൾക്ക്​ ​േവ്ലാഗിലൂടെ കാണിച്ചുകൊടുക്കുന്നു​. വിനോദസഞ്ചാര കേന്ദ്രങ്ങൾക്കപ്പുറം ഭക്ഷണസംസ്​കാരവും കൂടി പഠിപ്പിക്കുന്നു. ഇന്തേ​ാനേഷ്യയി​െല കടയിൽ നിന്ന്​ മൂർഖൻ പാമ്പിനെ വാങ്ങി പൊരിച്ചുതിന്നുന്നതും തായ്​ലൻഡിൽ മുതലയെ പിടിച്ചുകെട്ടി ചുട്ടുതിന്നുന്നതും പുഴുക്കളെ തിന്നുന്നതുമൊക്കെ ഹാരിസ്​ കാണിച്ചു. അന്നാടുകളിലെ ഡ്രൈവിങ്​ ഡിസിപ്ലിൻ മുതൽ എയർപോർട്ടിൽ മടക്കയാത്രക്ക്​ എത്തു​േമ്പാൾ ആശംസനേരുന്ന ജീവനക്കാരുടെ മനോഭാവം വരെ മനസ്സിലാക്കി നൽകി.

എളുപ്പം പോകാവുന്ന നാടുകൾ

വിസയുടെ നൂലാമാലകൾ ഇല്ലാതെ ഏതൊരാൾക്കും പോകാവുന്നതാണ്​ മലേഷ്യ, തായ്​ലൻഡ്​, ഇ​ന്തോനേഷ്യ, ഫിലിപ്പീൻസ്​, മാലദ്വീപ്​ തുടങ്ങിയവയെന്ന്​ ഹാരിസ്​ വിവരിക്കുന്നു. ഓൺ അറൈവൽ അല്ലെങ്കിൽ രണ്ടോ മൂന്നോ ദിവസംകൊണ്ട്​ വിസ ലഭിക്കുന്ന രാജ്യങ്ങളാണ്​ ഇവയൊക്കെ. സെക്​സ്​ ടൂറിസം​ എന്ന ലേബലാണ്​ നമ്മുടെ നാട്ടിൽ തായ്​ലൻഡിനെ പറ്റിയുള്ള ധാരണ. എന്നാൽ, 20 വർഷം ഇനിയും കേരളം പിന്നിട്ടാലും നടപ്പാകാത്ത ടൂറിസം സാധ്യതകൾവരെ കൊണ്ടുവന്നു തായ്​ലൻഡ്​.

അവിടെ പുലിക്കുഞ്ഞുങ്ങളെ മടിയിലിരുത്തി കുപ്പിപ്പാൽ നൽകാം. 400 ഇന്ത്യൻ രൂപ നൽകിയാൽ മതി. മുതലക്കുഞ്ഞുങ്ങളെ കൈയിലിരുത്തി ഫോ​ട്ടോ എടുക്കാം. വലിയ മുതലയുടെ മുകളിൽ കയറിയിരിക്കാം. വലിയ പുലികളെയും ഡോൾഫിനുകളെയും കെട്ടിപ്പിടിച്ച്​ ഫോ​ട്ടോയെടുക്കാം. കേരളത്തിൽനിന്ന്​ ഡൽഹിയിൽ പോയി വരാവുന്ന ചെലവിൽ ഇതൊക്കെ സാധിക്ക​ും. മലേഷ്യയിലെ ക്വാലാലംപുർ സിറ്റിയിൽ കടലില്ല. പ​േക്ഷ, ലോകത്തെ ഏറ്റവും വലിയ തിരമാല അടിക്കുന്ന പൂൾ പാർക്ക്​ അവിടെ കാണാം. തായ്​ലൻഡ്​​ ബാങ്കോക്കിൽ വലിയ കാടുണ്ടാക്കി അതിനകത്ത്​ ആഫ്രിക്കൻ സഫാരിവരെ ഒരുക്കിയിട്ടുണ്ട്​. മരുഭൂമിയിലോ തരിശുഭൂമിയിലോവരെ ടൂറിസം കേന്ദ്രങ്ങൾ ഒരുക്കുകയാണ്​ ലോകം.

സ്വന്തം നാടിനോളം വരില്ല മറ്റൊരു നാടും

പത്തനംതിട്ട കോന്നി കൊക്കാത്തോട്​ റിസർവ്​ വനത്തിലെ കുടിൽ ട്രീഹൗസിനു മുന്നിലെ കാട്ടാറിൽ ഒന്നുമുങ്ങിനിവർന്ന്​, ലോകത്ത്​ എങ്ങും കിട്ടാത്ത അനുഭവം വിവരിക്കും ഹാരിസ്​ അമീറലി. അതോടൊപ്പം ടൂറിസം കേന്ദ്രങ്ങളിലേക്ക്​ നല്ലൊരു റോഡ്​ പോലും ഇല്ലാത്ത വിഷമവും. കൊടും വരൾച്ചയുള്ള രാജസ്ഥാൻ മരുഭൂമിയും കൊടും മഞ്ഞുള്ള ലേ, ലഡാക്ക്​ മലനിരകളും ഇന്ത്യയിൽ കാണാം. പച്ചപുതച്ച മൂന്നാറും വാഗമണും. ഇത്രയും വ്യത്യസ്​ത കാലാവസ്ഥയും ഭംഗിയും മറ്റൊരു രാജ്യത്തും കാണാനാകില്ല.


സിംഗപ്പൂരിലെ ഫ്ലവർഡോമും ജെയിൻറ്​ വീലും യൂനിവേഴ്​സൽ സ്​റ്റുഡിയോയും എല്ലാം കൃത്രിമമായി ഉണ്ടാക്കിയതാണ്​. അതിനേക്കാൾ ആയിരം ഇരട്ടി ​ഭംഗിയുള്ള വെള്ളച്ചാട്ടം കേരളത്തിൽ തന്നെയുണ്ട്​്​. ഒറിജിനൽ കൊടുമുടികളും ബീച്ചുകളും എല്ലാമുണ്ട്​. മലേഷ്യ ലങ്കാവിയിൽ വലിയ മലനിരകളെ കോർത്തിണക്കി കേബിൾ കാർ സർവിസുകൾ കാണാം. സങ്കൽപിക്കാവുന്നതിലും ഏറെ ഭംഗിയാണ്​ അതിലൂടെ യാത്ര ചെയ്യു​േമ്പാൾ കാണാനാകുക. മുടക്കിയതിലേറെ വരുമാനം അവർക്ക്​ ലഭിക്കുന്നുമുണ്ട്​.

യാത്രികർ കടന്നുപോകുന്നത്​ ഗ്ലാസ്​ ബോർഡുകളുടെ അകത്തുകൂടിയായതിനാൽ ഒരു തുണ്ട്​ പേപ്പർ പോലും അവിടെ ഇടാനാകില്ല. അതേസമയം, മൂന്നാറും വാഗമണുമായി താരതമ്യപ്പെട​ുത്തിയാൽ ലങ്കാവി ഒന്നുമല്ല. സ്വിറ്റ്​സർലൻഡിനെ വെല്ലുന്ന പ്രകൃതിയാലുള്ള പുൽമേടുകൾ വാഗമണിൽ ഉണ്ട്​. ലോകത്ത്​ നിശ്ചിത പ്രദേശങ്ങളിൽ മാത്രം ഭ്രമിപ്പിക്കുന്ന കാഴ്​ചകൾ ഒതുങ്ങു​േമ്പാൾ നമ്മുടെ നാട്​ മുഴുവൻ കാഴ്​ചകളുടെ വസന്തമാണ്​.

ഈ മറൈൻ ഡ്രൈവ്​ എന്തേ മാറാത്തത്​?

എറണാകുളം ഗോശ്രീ പാലത്തിൽനിന്ന്​ മറൈൻ ഡ്രൈവി​െൻറ​ കാഴ്​ച അതിമനോഹരം. മറൈൻ ഡ്രൈവിൽനിന്ന്​ കായൽയാത്രയും ബഹുകേമം​. അതേസമയം, യാത്രക്ക്​ ബോട്ടിലേക്ക്​ കയറാനുള്ള ഇളകിയ ജെട്ടികൾ നമ്മെ പേടിപ്പെടുത്തും. ദുർഗന്ധം വേറെ. മലേഷ്യയിലും ഇന്തോനേഷ്യയിലും ഡിന്നർ ക്രൂയിസുകളുണ്ട്​; 2500-3500 രൂപ നിരക്കിൽ. ​ൈഫ്ലറ്റി​െൻറ ബോഡിങ്​ ഗേറ്റുകൾ പോലെ വൃത്തിയുള്ള ആധുനിക ബോട്ടുജെട്ടികൾ​. സൈക്കിളിനേക്കാൾ കുറഞ്ഞ സ്​പീഡിൽ ക്രൂയിസ്​ കായലിലൂടെ ഒഴ​ുകും.

രണ്ടര മണിക്കൂർ കഴിയു​േമ്പാൾ തിരിച്ചിറക്കും. നഗരത്തി​െൻറ രാത്രി കാഴ്​ചകളാണ്​ ഹൈലൈറ്റ്​. ജനസമുദ്രമാണ്​ അവിടെ എത്തുന്നത്​. 150 ബോട്ടുകൾ എപ്പോഴും നിറഞ്ഞിരിക്കും. മറൈൻ ഡ്രൈവി​െൻറ അത്ര വ്യാപ്​തിയോ ഭംഗിയോ അവിടെ ഇല്ലെന്നതാണ്​ വിരോധാഭാസം. വെള്ളത്തിൽ ഒരു സിഗരറ്റ്​കുറ്റിയോ ടിഷ്യൂ പേപ്പറോപോലും ആരും എറിഞ്ഞത്​ കാണില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 07:03 GMT