കുട്ടികളുമൊത്ത് ക്രിസ്മസ് ആഘോഷിക്കാൻ സാന്താക്ലോസിെൻറ ജന്മഗൃഹത്തിൽ പോകണമെന്ന് വളരെക്കാലമായി ആഗ്രഹിച്ചതാണ്. എട്ട് ദിവസത്തെ ഫിൻലാൻറ്, സ്വീഡൻ യാത്രയിലാണ് അത് സാധ്യമായത്. ദുബൈയിൽ നിന്ന് ഫിൻലാൻറിെൻറ തലസ്ഥാനമായ ഹെൽസിൻകിയിലേക്കാണ് ഞങ്ങൾ ആദ്യം പോയത്. എങ്ങും ക്രിസ്മസ് അലങ്കാരങ്ങളും ആഘോഷങ്ങളും കൊണ്ട് മനോഹരമായ കാഴ്ചകളാണ് ഹെൽസിൻകി സമ്മാനിച്ചത്. രണ്ട് ദിവസം ഹെൽസിൻകിയിൽ തങ്ങിയ ശേഷം ഞങ്ങൾ ലാപ്ലാൻഡിലേക്ക് വിമാനമാർഗം യാത്ര തിരിച്ചു. ഒന്നര മണിക്കൂർ വിമാന യാത്രക്ക് ശേഷം റൊവാനീമി വിമാനത്താവളത്തിൽ ഇറങ്ങി.
എങ്ങും സാന്താക്ലോസിെൻറ പടങ്ങളും പാട്ടുകളും. ആകെ ഒരു 'അമ്പരപ്പിക്കുന്ന' അനുഭവം. വിമാനത്തിൽ നിന്ന് നേരെ ഇറങ്ങിയത് തന്നെ മഞ്ഞിൽ കുളിച്ചുനിൽക്കുന്ന റൺവേയിലേക്കാണ്. എന്താണീ ലാപ്ലാൻഡിെൻറ പ്രത്യേകത എന്നല്ലേ? ഫിൻലാൻഡിൽ നമ്മുടെ എല്ലാവരുടെയും പ്രിയങ്കരനായ സാന്താക്ലോസിെൻറ ജന്മഗ്രാമമാണ് ലാപ്ലാൻഡ്. ലാപ്ലാൻഡിലെ റോവാനീമിയിലെ ആർട്ടിക് സർക്കിളിലാണ് സാന്താക്ലോസ് വില്ലേജ് സ്ഥിതി ചെയ്യുന്നത്. വിമാനത്താവളത്തിന് പുറത്തേക്ക് ഇറങ്ങി. എങ്ങും മഞ്ഞിൽ കുളിച്ചുകിടക്കുന്ന വണ്ടികളും മരങ്ങളും കാണാം. സാന്താ എക്സ്പ്രസ് ബസ് നമ്പർ എട്ടിനായി ഞങ്ങൾ കാത്തുനിന്നു. സാന്താക്ലോസ് വില്ലേജ് എല്ലാദിവസവും സന്ദർശകർക്കായി തുറന്നിരിക്കുന്നുണ്ട്. ഞങ്ങളുടെ താമസവും സാന്താ വില്ലേജിലാണ് ഒരുക്കിയിരിക്കുന്നത്. പകൽ സമയം വളരെ കുറവാണ്. നാല് മണിയായപ്പോഴേക്കും ഇരുട്ടി തുടങ്ങി. പിറ്റേദിവസം പുറത്തിറങ്ങാമെന്ന് തീരുമാനിച്ച് ഹോട്ടൽ മുറിയിൽ തന്നെ ചെലവഴിച്ചു. രാവിലെ ഒരു ഒമ്പത് മണിയായപ്പോഴാണ് വെളിച്ചം വന്നത് തന്നെ.
ഞങ്ങൾ സ്വപ്നത്തിൽ മാത്രം കണ്ടിട്ടുള്ള സാന്താക്ലോസിെൻറ വീട്ടിൽ എത്തിയിരിക്കുന്നു. എങ്ങും അലങ്കാരങ്ങൾ. വുഡൻ വീടുകൾ ചെറിയ വിളക്കുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. പലവിധത്തിലുള്ള വിനോദ കാഴ്ചകളും അനുഭവങ്ങളുമാണ് അവിടെ ഒരുക്കിയിരുന്നത്. ഹസ്കി ഡോഗ്സിനെ കാണാനും അവരുടെ സഫാരി വണ്ടിയിൽ കയറാനുമാണ് ആദ്യം ചെന്നത്. നല്ല ഭംഗിയുള്ള ഹസ്കി ഡോഗ്സിനെ പല കൂടുകളിലായി ഇട്ടിരിക്കുന്നത് കാണാം. പിന്നീട് ചെന്നത് സ്നോമാൻ വേൾഡിലാണ്. ചിത്രങ്ങളിലും കുട്ടികളുടെ കാർട്ടൂൺ സിനിമകളിലും കണ്ടിട്ടുള്ള സ്നോമാൻ വേൾഡ് ആഷികയും എയ്ഡനും നന്നായി ആസ്വദിച്ചു. അവിടെ നിന്ന് സാന്താക്ലോസിന്റെ മാനുകൾ (Rain deer) വലിക്കുന്ന തെന്നുവണ്ടിയിലെ സഫാരിക്കായി നടന്നുനീങ്ങി.
കുട്ടികൾ എല്ലാം നൃത്തമാടുകയും മഞ്ഞിൽ കളിക്കുകയും ചെയ്യുന്നത് കാണാം. റെയിൻഡീർ സഫാരി ഒരു മറക്കാനാകാത്ത അനുഭവം തന്നെയാണ്. സാന്താക്ലോസ് അപ്പൂപ്പനെ കാണാൻ വലിയ ജനക്കൂട്ടം തന്നെയുണ്ട്. ഞങ്ങൾ നേരത്തെ ബുക്ക് ചെയ്തിരുന്നു. അങ്ങനെ ഉച്ചകഴിഞ്ഞാണ് ഞങ്ങൾ സാന്താ ക്ലോസിനെ കാണാൻ ചെല്ലുന്നത്. ഒരു മായാലോകം എന്ന് പറഞ്ഞാൽ മതിയല്ലോ. എങ്ങും സാന്താക്ലോസിനെക്കുറിച്ചുള്ള ചരിത്രവും അലങ്കാരങ്ങളും. ഞങ്ങൾ നാലുപേരും കുഞ്ഞുകുട്ടികളെ പോലെയാണ് ആ മുറിയിലേക്ക് കടന്നുചെന്നത്. ഒരു വലിയ സാന്താ അപ്പൂപ്പൻ. ഞങ്ങൾക്ക് ക്രിസ്മസ് ആശംസിക്കുകയും മക്കൾക്ക് സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു. അടുത്തുതന്നെ മിസിസ് സാന്താക്ലോസിെൻറ വുഡൻ ഹൗസുണ്ട്. അങ്ങോട്ട് ലക്ഷ്യംവെച്ച് നടന്നു.
എല്ലായിടവും മഞ്ഞുപുതഞ്ഞ് കിടക്കുന്നു. മിസിസ് ക്ലോസിനെ കണ്ട് മടങ്ങുേമ്പാഴേക്കും ഇരുട്ടി തുടങ്ങി. മക്കൾക്ക് സാന്താക്ലോസ് മെയിൻ പോസ്റ്റ് ഒാഫിസിൽ പോകണം എന്നായി. അവിടെ ആ ചെറിയ ഗ്രാമത്തിൽ ഒരു പോസ്റ്റ് ഒാഫിസ്. ഞങ്ങൾ അങ്ങോേട്ടക്ക് നടന്നു. പലവിധ പോസ്റ്റ് കാർഡുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഞങ്ങൾ രണ്ട് പോസ്റ്റ് കാർഡ് വാങ്ങി.
മക്കൾ അവരുടെ അപ്പച്ചന്മാർക്കും അമ്മച്ചിമാർക്കും കത്ത് എഴുതി പോസ്റ്റ് ചെയ്തു. അതൊരു ഭാഗ്യമായി കരുതുന്നു. നേരത്തെ ഇരുട്ടുന്നത് കാരണം ബാക്കി നാളെ കാണാമെന്ന് വിചാരിച്ച് മുറിയിലേക്ക് പോയി. പോളസിലെ ഐസ്ബ്രേക്കർ ക്രൂയിസ് ഷിപ്പും നോർത്തേൺ ലൈറ്റ് കാണാനുള്ള ടിക്കറ്റും എടുത്തു. അടുത്ത ദിവസം കുറച്ച് നേരത്തെ തന്നെ സാന്താ വില്ലേജിലേക്ക് ഇറങ്ങി.
ആർട്ടിക് സർക്കിൾ സ്നോമൊബൈൽ പാർക്ക് ലക്ഷ്യംവെച്ചാണ് പോയത്. മഞ്ഞിൽ പൊതിഞ്ഞ് നിൽക്കുന്ന ഫോറസ്റ്റ് കാണാം. മക്കളെ കൊണ്ട് ക്രിസ്മസ് പാട്ടുകൾ ഇടക്കിടെ പാടിക്കാനും ഞങ്ങൾ മറന്നില്ല. മക്കൾക്ക് പൈൻഡീർ സ്ലൈഡ് റൈഡ് ഒന്നുകൂടെ പോകണം എന്ന് ഒരു ആഗ്രഹം പറഞ്ഞു. അത് മനസിൽ കണ്ട് സമയം ക്രമീകരിച്ചു.
ആർട്ടിക്കിൾ സർക്കിളിനെ മുറിച്ച് കടക്കുകയും ചെയ്തു. അവിടെ നിന്ന് ഞങ്ങൾക്ക് സർട്ടിഫിക്കറ്റും തന്നു. ജീവിതത്തിൽ മറക്കാനാകാത്ത ഒരു നിമിഷം എന്നുവേണം അതിനെ പറയാൻ. അന്ന് രാത്രിയാണ് ഞങ്ങൾ അറോറ ഹണ്ടിന് ഇറങ്ങിയത്. ഇഗ്ലൂവിൽ ഇരുന്നാണ് രാത്രി നോർത്തേൻ ലൈറ്റ് കണ്ടത്. ഇൗ പ്രപഞ്ചം എന്ത് ഭംഗിയാണ്. നമ്മൾ ഇൗ ഭൂമിയിൽ കാണാൻ ഒത്തിരി മനോഹര കാഴ്ചകളുണ്ട്. ആയുസ്സിലൊരിക്കലെ അനുഭവം എന്ന് പറയില്ലേ. അതാണ് നോർത്തേൺ ലൈറ്റ്സ് കാണുക എന്നത്.
രണ്ട് ദിവസത്തെ സാന്താ വില്ലേജ് കാഴ്ചകൾക്കും വിനോദങ്ങൾക്കും ശേഷം ഞങ്ങൾ തിരികെ പോയി. എട്ട് ദിവസം പോയതറിഞ്ഞില്ല. യാത്രകളെ ഒത്തിരി സ്നേഹിക്കുന്ന ഞങ്ങൾക്ക് സാന്താ വില്ലേജ് എല്ലാ വർഷവും പോയി കാണാൻ തോന്നുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.