?????????? ?????????????

പഹൽഗാമി​​​െൻറ താഴ്​വാരയിൽ രാവിലെ നല്ല തണുപ്പായിരുന്നു.​്പ്രഭാതഭക്ഷണവും കഴിഞ്ഞ്​ രാവിലെ 10 മണിയോടെ കോക്കർനാഗ്​ എന്ന സ്​ഥലം ലക്ഷ്യമാക്കി ഇറങ്ങി. ഹെൽമെറ്റും ക്യാമറയും വാട്ടർബോട്ടിലും മാത്രമേ കൂടെ കൊണ്ടുപോന്നുള്ളു. പഞ്ചർ കിറ്റുകൂടി എടുത്താലോ എന്ന്​ തോന്നിയതാണ്​. പക്ഷേ, ഭാഗ്യത്തിന്​ കുഴപ്പമൊന്നുമുണ്ടായില്ല.

ആദ്യത്തെ 25 കിലോ മീറ്റർ മോശം റോഡിലൂടെയായിരുന്നു യാത്ര. റോഡി​​​െൻറ തകരാറിനു പുറമെ ഒട്ടും പ്രതീക്ഷിക്കാത്ത ഹമ്പുകൾ കൂടി എടുത്തുചാടേണ്ടിവന്നു. റോഡി​​​െൻറ വലതുവശം കുറേ ദൂരത്തോളം നിറഞ്ഞൊഴുകുന്ന അരുവിയായിരുന്നു. ചെമ്മരിയാടുകളെ മേച്ചുകൊണ്ട്​ രാവിലെത്തന്നെ ആട്ടിടയന്മാർ വടിയും ചുമലിൽ നിവർത്തിപ്പിടിച്ച്​ നടപ്പു തുടങ്ങി. ഇന്നത്തെ സവാരിക്കുള്ള ആളുകളെ പിടിക്കാൻ കുതിരക്കൂട്ടവുമായി കുറച്ചുപേർ പഹൽഗാമിലേക്കും വെച്ചുപിടിക്കുന്നുണ്ടായിരുന്നു. പൂത്തുനിൽക്കുന്ന കടുക്​ പാടങ്ങളിൽ കർഷകരെ കാണാം. കെട്ടിട നിർമാണത്തിനുള്ള സാമഗ്രികൾ ചാക്കിൽ നിറച്ച്​ കുതിരപ്പുറത്തുവെച്ച്​ പോകുന്നു വേറേ ചിലർ.

എട്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഇൗ ക്ഷേത്രത്തി​​​െൻറ പല ഭാഗങ്ങളും തകർക്കപ്പെട്ട നിലയിലായിരുന്നു
 

കോക്കർനാഗിലേക്കുള്ള വഴിയിൽ അൽപം മാറിയാണ്​ മാർത്താണ്ഡ സൂര്യക്ഷേത്രം. കയറ്റം നിറഞ്ഞ ​േറാഡ്​ താണ്ടിവേണം അവി​െടയെത്താൻ. ഗൂഗിൾ കാണിച്ച വഴിയിലൂടെ അവിടേക്ക്​ എത്താൻ കഴിയാത്തതിനാൽ ചോദിച്ചറിഞ്ഞാണ്​ അടുത്തെത്തിയത്​. ക്ഷേത്രത്തി​​​െൻറ അടുത്ത്​ ബൈക്ക്​ നിർത്തി ദാഹം തീർക്കാൻ വാട്ടർബോട്ടിൽ നോക്കു​േമ്പാഴാണ്​ ഏതോ ഹമ്പിൽ ചാടി അത്​ നഷ്​ടമായത്​ അറിഞ്ഞത്​. വാട്ടർ ബോട്ടിലി​​​െൻറ ഹോൾഡർ നട്ട്​ അൽപം ലൂസ്​ ആയിരുന്നു. ഹോൾഡർ ചരിഞ്ഞ്​ വീണ്​ കിടപ്പുണ്ട്​. ആ ബോട്ടിലായിരുന്നു ഇത്രയും ദിവസം എ​​​െൻറ ദാഹം ശമിപ്പിച്ചിരുന്നത്​. പോയത്​ പോയി. ഇനി അതാലോചിച്ചിട്ട്​ കാര്യമില്ല. എന്നാലും നല്ല വിഷമം തോന്നി. ഒരു സന്തത സഹചാരി നഷ്​ടമായതി​​​െൻറ സങ്കടം. എവിടെയാണ്​ പോയതെന്ന്​ ഒരു പിടിയും ഇല്ലായിരുന്നു. വല്ല ഒാവു ചാലിലോ മറ്റോ വീണുകിടക്കാതെ ആർക്കെങ്കിലും ഉപകാരപ്പെട്ടാൽ മതിയായിരുന്നു.
മാർത്താണ്ഡ സൂര്യ ക്ഷേത്രത്തിൽ കാര്യമായ സന്ദർശകരൊന്നുമില്ല. എട്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഇൗ ക്ഷേത്രത്തി​​​െൻറ പല ഭാഗങ്ങളും തകർക്കപ്പെട്ട നിലയിലായിരുന്നു. 15ാം നൂറ്റാണ്ടിലെ കശ്​മീരി രാജാവാണ്​ ഇൗ തകർച്ചയുടെ പിന്നിലത്രെ. പൂർണമായും കരിങ്കല്ലിൽ ആണ്​ ക്ഷേത്ര മന്ദിരവും തൂണും മതിൽക്കെട്ടുമെല്ലാം നിർമിച്ചിരിക്കുന്നത്​.

ഗുലാം മുഹ്​യുദ്ദീൻ
 

അവിടെനിന്ന്​ കോക്കർനാഗ്​ വരെ പോലീസും പട്ടാളവുമൊന്നുമില്ലാത്ത ഗ്രാമപ്രദേശങ്ങളായിരുന്നു. വൃത്തി കൊണ്ട്​ മാതൃകയാക്കാവുന്ന ഗ്രാമപാതകൾ. ഒരിടത്ത്​ എത്തിയപ്പോൾ നിറയെ ആപ്പിൾത്തോട്ടം കണ്ടു. ഗുലാം മുഹ്​യുദ്ദീൻ എന്ന പ്രായമായ ഒരു കർഷകൻ ചെറിയൊരു നീർച്ചാലിൽനിന്നും വെള്ളം വീപ്പയിലേക്ക്​ നിറയ്​ക്കുകയാണ്​. ​അദ്ദേഹത്തി​​​െൻറ മകൻ ഉന്തുവണ്ടിയുമായി വന്ന്​ വെള്ളം നിറച്ച വീപ്പകൾ ആപ്പിൾത്തോട്ടത്തിനകത്തു കൊണ്ടുപോയി മരങ്ങൾക്ക്​ സ്​പ്രേ ചെയ്യുന്നത്​ കാണാം.  തന്നെ എല്ലാവര​ും ‘ഷാ’ എന്നാണ്​ വിളിക്കുക എന്ന്​ ഗുലാം മുഹ്​യുദ്ദീൻ പറഞ്ഞു. അദ്ദേഹം എന്നെ വീട്ടിലേക്ക്​ ക്ഷണിക്കുകയും ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുകയും ചെയ്​തു. ആദ്യമായി കണ്ട മനുഷ്യനെപ്പോലും സ്​നേഹത്തോടെ വീട്ടിലേക്ക്​ ക്ഷണിക്കുന്ന, ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുന്നവരുടെ മണ്ണ്​ എങ്ങനെയാണ്​ കലുഷിത ഭൂമിയാകുന്നതെന്ന്​ വിശ്വസിക്കാനേ കഴിയുന്നില്ല. പിന്നീടൊരിക്കൽ ആവാമെന്നു പറഞ്ഞ്​ ഞാനവിടെ നിന്ന്​ യാത്ര പറഞ്ഞു. പിന്നീടൊരിക്കൽ കൂടി ആ മനുഷ്യനെ കാണു​മെന്ന്​ ഒരുറപ്പുമില്ലാതിരുന്നിട്ടും അങ്ങനെ പറഞ്ഞത്​ എന്തുകൊണ്ടാണെന്ന്​ പിന്നീട്​ ഞാൻ ആലോചിക്കാതിരുന്നില്ല. പക്ഷേ, അതിന്​ ഒരുത്തരം ഉണ്ടയിരുന്നില്ല.

കൊക്കർനാഗിലെ ബൊട്ടാണിക്കൽ ഗാർഡൻ
 

കോക്കർനാഗ്​ പച്ചപ്പ്​ നിറഞ്ഞ ഒരു പ്രദേശമാണ്​. അവിടുത്തെ ബൊട്ടാണിക്കൽ ഗാർഡനാണ്​ ഏറെ ശ്രദ്ധേയം. വിവിധതരത്തിലുള്ള പക്ഷികളും പൂക്കളും മരങ്ങളും ഗാർഡനുള്ളിൽ ഇടംപിടിച്ചിട്ടുണ്ട്​. അപ്പോഴാണ്​ എ​​​െൻറ കൈയിലെ ക്യാമറയിൽ ഫോ​േട്ടാ എടുക്കാൻ നിർബന്ധിച്ച്​ രണ്ട്​ സുഹൃത്തുക്കൾ ഒപ്പം കൂടിയത്​. ഫോ​േട്ടാ എടുത്തുകഴിഞ്ഞിട്ടും അവർ എ​​​െൻറ കൂടെ വന്ന്​ എല്ലാ സ്​ഥലങ്ങളും കാണിച്ചു തന്നു. പോകുന്നതുവരെ ഒപ്പം നിന്നു. ആബിദ്​, ഡാനിഷ്​ എന്നിങ്ങനെയാണ്​ അവരുടെ പേര്​. ബൊട്ടാണിക്കൽ ഗാർഡനടുത്ത്​ സർക്കാർ വക മീൻ വളർത്തൽ കേ​ന്ദ്രമുണ്ടെന്നും കാണണോ എന്നും അവർ ചോദിച്ചു. അങ്ങനെ ഞങ്ങൾ മീൻ വളർത്തുകേന്ദ്രത്തിൽ ചുറ്റി നടന്നു കണ്ടു. അകത്ത്​ പ്രത്യേകം മുറികളിൽ സൂക്ഷിച്ച​ുവെച്ചിരിക്കുന്ന കുഞ്ഞു മീനുകൾ തൊട്ട്​ പുറത്തെ കുളത്തിൽ കുത്തിമറിഞ്ഞ്​ നീന്തുന്ന ഭീമൻ മീനുകൾ വരെ അവിടെയുണ്ടായിരുന്നു.

ബൊട്ടാണിക്കൽ ഗാർഡന്​ ഉൾവശം
 

ബൊട്ടാണിക്കൽ ഗാർഡനിൽ ചിനാർ മരങ്ങളും വാൽനട്ട്​ മരങ്ങളും പൈൻ മരങ്ങളു വില്ലോ മരങ്ങളും നിറയെ ഉണ്ടായിരുന്നു. അതി​​​െൻറയൊക്കെ ഇടയിലൂടെ തട്ടുതട്ടായി ഒലിച്ചിറങ്ങിപ്പോകുന്ന അരുവിയും കാണാം. എന്തു കാര്യത്തിനും ഞങ്ങളുണ്ടെന്ന ഉറച്ച നിലാപടിലായിരുന്നു ആബിദും ഡാനിഷും.

ആബിദ്​
 

ആ​രെങ്കിലും ചോദിക്കു​േമ്പാൾ ‘എ​​​െൻറ സുഹൃത്താണ്​ കേരളത്തിൽ നിന്ന്​ വന്നതാണ്​’ എന്ന്​ പറഞ്ഞ്​ എന്നെ അവർ ഏറ്റെടുത്തപോലെയായി. എവിടെ നിന്നാണ്​ വരുന്നതെന്ന ചോദ്യവുമായി ഒരു പോലീസുകാരൻ വന്ന​േപ്പാൾ അയാളോട്​ ​ മറുപടി പറഞ്ഞതും അവരായിരുന്നു. ആ മിടുക്കന്മാരായ ചങ്ങാതിമാരോട്​ യാത്ര പറഞ്ഞ്​ നാല്​ മണിയോടെ കോക്കർനാഗ്​ വിട്ട്​ പഹൽഗാമിലേക്ക്​ തന്നെ മടങ്ങി.

ഡാനിഷ്​
 

കോക്കർനാഗിൽ പഹൽഗാമിനെ അപേക്ഷിച്ച്​ തണുപ്പ്​ കുറവായിരുന്നു. പഹൽഗാമിനോട്​ അടുക്കു​േന്താറും തണുപ്പിന്​ കാഠിന്യമേറി. ശരീരം വിറയ്​ക്കാൻ തുടങ്ങി. തലേന്ന്​ എടുത്ത അതേ മുറിയിൽ കയറി ജനൽ വാതിലുകൾ എല്ലാം അടച്ചിട്ടുണ്ടെന്ന്​ ഉറപ്പുവരുത്തി തണുപ്പിന്​ അകത്തേക്ക്​ കടക്കാനുള്ള സകല പഴുതും അടച്ചു. അപ്പോഴും ​നേർത്ത ശബ്​ദത്തിൽ ഉയർന്ന അരുവിയുടെ താരാട്ടും കേട്ട്​ ഉറങ്ങാൻ കിടന്നു.

Tags:    
News Summary - aneesh's indian diary solo bike travel twenty seventh day at Kokernag in Kashmie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.