??????? ??????? ????????? ??????? ??????????????? ????????? ???????????

ഇന്ത്യ ലോക കപ്പ്​ നേടുന്നത്​ കാണാൻ പതിനാലായിരം മൈൽ താണ്ടിയൊരു കുടുംബം

ലോക കപ്പ്​ ക്രിക്കറ്റിൻെറ ഫൈനലിൽ ഇന്ത്യ കടന്നില്ലെങ്കിൽ വിരാട്​ കോഹ്​ലിയെക്കാൾ സങ്ക ടപ്പെടുന്നത്​ മാത്തൂർ കുടുംബമായിരിക്കും. ഫൈനലിൽ കപ്പ്​ നേടുക എന്നത്​ കോഹ്​ലിയെപ്പോലെയോ അതുക്കും മേലെയോ ആണ്​ മാത്തൂർ കുടുംബത്തിൻെറ മോഹം. അതിനായി അവർ താണ്ടിയത്​ ചില്ലറ ദൂരമൊന്നുമല്ല, 14,000 മൈലും 17 രാജ്യങ്ങളും രണ്ട്​ ഭ ൂഖണ്ഡങ്ങളുമാണ്​.

67കാരനായ അഖിലേഷ്​ മ​ുതൽ മൂന്നു വയസ്സുകാരി അവ്യ വരെയുള്ള ആറ്​ പേരാണ്​ മാത്തൂർ കുടുംബത്തില ുള്ളത്​. അഖിലേഷ്​, ഭാര്യ അഞ്​ജന, മകൻ അനുപം, അനുപമിൻെറ ഭാര്യ അതിഥി, മക്കളായ ആറു വയസ്സുകാരൻ അവീവ്​, മൂന്നു വയസ്സുകാ രി അവ്യ. ചെന്നൈ സ്വദേശിയായ അനുപം കഴിഞ്ഞ 14 വർഷമായി സിംഗപ്പൂരിൽ ബാങ്കിങ്​ രംഗത്ത്​ ജോലി ചെയ്യുകയാണ്. ഒപ്പം ക്രിക ്കറ്റ്​ തലയ്​ക്ക്​ പിടിച്ച കുടുംബവും. ലോക കപ്പിൻെറ ഫൈനലിൽ ഇന്ത്യയെത്തുമെന്നും കപ്പ്​ നേടുമെന്നും ഉറച്ചു വിശ ്വസിക്കുന്ന മാത്തൂർ കുടുംബം ഒരു തീര​ുമാനമെടുത്തു. ജൂ​ൈല 14ന്​ ലോഡ്​സിൽ നടക്കുന്ന ഫൈനൽ കാണാൻ കുടുംബസമേതം പോവു ക തന്നെ.

ഇന്ത്യയുടെ സിംഗപൂർ ഹൈകമീഷണർ ജാവേദ്​ അഷ്​റഫ്​ യാത്രയുടെ ഫ്ലാഗ്​ ഓഫ്​ നിർവഹിക്കുന്നു

വിമാനം കയറി വേണമെങ്കിൽ പോകാമെങ്കിലും മാത്തൂർ കുടുംബത്തിൻെറ തീരുമാനം സാഹസികമായിരുന്നു. ​േനരേ കാറിൽ ലണ്ടനിലേക്ക്​ വെച്ചുപിടിക്കുക. വിസയടക്കമുള്ള എല്ലാ കടമ്പകളും ഒന്നൊന്നായി കടന്ന്​ അവസാനം സിംഗപൂരിൽ നിന്ന്​ യാത്ര തുടങ്ങി. സിംഗപൂരിലെ ഇന്ത്യൻ ഹൈകമീഷണർ ജാ​േവദ്​ അഷ്​റഫായിരുന്നു​ ഫ്ലാഗ്​ ഓഫ്​ ചെയ്​തത്​.

ഏഴ്​ സീറ്റുള്ള ടൊയോട്ടയുടെ കാറിൽ സിംഗപൂരിൽ നിന്നാരംഭിച്ച യാത്ര നേരേ മലേഷ്യയിലേക്ക്​. അവിടെ നിന്ന്​ തായ്​ലൻഡ്​, ലാവോസ്​, ചൈന, കിർഗിസ്​ഥാൻ, ഉസ്​ബെക്കിസ്​ഥാൻ, ഖസാക്കിസ്​ഥാൻ, റഷ്യ, ഫിൻലാൻഡ്​, സ്വീഡൻ, ഡെൻമാർക്ക്​, ജർമനി, നെതർലൻഡ്​ ബെൽജിയം, ഫ്രാൻസ്​ എന്നീ 16 രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ്​ 17ാമത്​ രാജ്യമായ ഇംഗ്ലണ്ടിൽ പ്രവേശിച്ചത്​.

AMX Paint It Red എന്ന്​ പേരിട്ട ഈ യാത്ര AM എന്നത്​ മാത്തൂർ കുടുംബത്തിൻെറ പേരിനെ സൂചിപ്പിക്കുന്നു. എല്ലാവരുടെയും പേര്​ ആരംഭിക്കുന്നത്​ Aയിലാണ്​. M എന്നത്​ മാത്തൂർ കുടുംബം. X യാത്രയിലെ അംഗങ്ങളുടെ നമ്പറിനെ സൂചിപ്പിക്കുന്നു.

മാത്തൂർ കുടുംബത്തിൻെറ യാത്രാ വാഹനത്തിൽ രേഖപ്പെടുത്തിയ റൂട്ട്​ മാപ്പ്​

ഇക്കഴിഞ്ഞ മേയ്​ 20 ന്​ ആരംഭിച്ച യാത്ര 48ാമത്തെ ദിവസം ലണ്ടനിൽ എത്തിയത്​ ഇന്ത്യ Xശ്രീലങ്ക മത്സരത്തിൻെറ രണ്ടു ദിവസം മുമ്പായിരുന്നു. ആ മത്സരത്തിൽ ജയിച്ച്​ ഇന്ത്യ ലീഗിൽ ഒന്നമാതായി സെമിയിലേക്ക്​ മാർച്ച്​ ചെയ്യുന്നത്​ നേരിൽ കണ്ടു മാത്തൂർ കുടുംബം. ഓൾഡ്​ ട്രാഫോർഡിൽ നടക്കുന്ന ഇന്ത്യXന്യൂസിലൻഡ്​ സെമി ഫൈനലും ലോഡ്​സിലെ ഫൈനലും കാണുകയാണ്​ ലക്ഷ്യം.

അനുപം മാത്തൂറും കുടുംബവും റഷ്യയിലെ ക്രംലിൻ പാലസിനു മുന്നിൽ

സഞ്ചരിക്കുന്ന രാജ്യങ്ങളുടെ പേരും റൂട്ട്​ മാപ്പും രേഖപ്പെടുത്തിയിട്ടുണ്ട്​ ഇവരുടെ കാറിൽ. യാത്രയിൽ കാര്യമായ പ്രശ്​നങ്ങളൊന്നും നേരി​ട്ടില്ലെന്ന്​ മാത്തൂർ കുടുംബം പറയുന്നു. ഉസ്​ബെക്കിസ്​ഥാനും കിർഗിസ്​ഥാനുമാണ്​ ഈ യാത്രയിൽ കണ്ട ഏറ്റവും മനോഹരമായ രാജ്യങ്ങളെന്നാണ്​ അനുപമിൻെറ അഭിപ്രായം. നല്ല ഗൈഡുകളുടെ സേവനവും യാത്ര ആസ്വാദ്യകരമാക്കി. റോഡരികിൽ പാചകം ചെയ്യാനുള്ള സൗകര്യമടക്കമായിരുന്നു യാത്ര.
‘ഇത്രയും ദീർഘമായൊരു യാത്രക്ക്​ ആരോഗ്യം അനുവദിക്കുമോ എന്ന കാര്യം സംശയമായിരുന്നു’ മാത്തൂർ കുടുംബത്തിൻെറ കാരണവർ അഖിലേഷ്​ മാത്തൂരിൻെറ ആശ്വാസമതാണ്​. ‘മനുഷ്യർ എല്ലായിടത്തും ഒരുപോലെയാണെന്ന്​’ ഈ യാത്രയിലൂടെ തിരിച്ചറിയുന്നതായി അനുപമിൻെറ അമ്മ അഞ്​ജനയുടെ അഭിപ്രായം.

മാത്തൂ​ർ കുടുംബം യാത്രയ്​ക്കിടയിൽ

https://www.amxpaintitred.com/
എന്ന ബ്ലോഗിലൂടെ യാത്രയുടെ ഒാരോ ദിവസത്തെയും വിശേഷങ്ങൾ മാത്തൂർ കുടുംബം ലോകത്തോട്​ പങ്കുവെച്ചുകൊണ്ടിര​ുന്നു. 17 ബാഗുകളിലെ ലഗേജുമായാണ്​ സംഘം സിംഗപൂരിൽ നിന്ന്​ യാത്ര പുറപ്പെട്ടത്​. ഒരു ബാഗ്​ കൂടി അധികം കൈയിൽ കരുതിക്കോളാൻ ഫ്ലാഗ്​ ഓഫ്​ നിർവഹിച്ച ജാവേദ്​ അഷ്​റഫ്​ മാത്തൂർ കുടുംബത്തോട്​ ആവശ്യപ്പെട്ടിരുന്നു...
എന്തിനെന്നോ....?
പോരുമ്പോൾ ആ ലോക കപ്പ്​ കൂടി ഇന്ത്യയിലേക്ക്​ കൊണ്ടുവരാൻ...

Tags:    
News Summary - Indian family travel from Singapore to England to watch world cup final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.