??????????? ?????? ???????????? ???? ??????? ?????????...

കാര്യമായി എവിടേക്കെങ്കിലും പോകാൻ മുൻകൂട്ടി പ്ലാൻ ഇല്ലാതിരുന്നതിനാൽ രാവിലെ എണീക്കാൻ കുറച്ചു വൈകി. കഴിഞ്ഞ കുറേ ദിവസങ്ങളായി നേരത്തേ എണീറ്റ്​ യാത്ര തുടരുന്നതാണ്​. കുറച്ച്​ ഉറക്കം അങ്ങനെ ബാക്കിയാണ്​. അതുകൊണ്ട്​ കുറച്ചുകൂടി കിടന്നുറങ്ങി.

ഉറക്കമെഴുന്നേറ്റ്​ പ്രഭാതകൃത്യങ്ങൾ നിർവഹിച്ച്​ എ.ആർ. റഹ്​മാ​​​​​െൻറ മ്യൂസിക്​ സ്​കൂൾ തേടിയായിരുന്നു യാത്ര. ഗൂഗിൾ മാപ്പ്​ നിർദേശിച്ച പ്രകാരം എട്ട്​ കിലോ മീറ്ററ സഞ്ചരിച്ച്​ ‘കെ.എം കോളജ്​ ഒാഫ്​ മ്യൂസിക്​’  ആൻറ്​ ടെക്​​േനാളജി’യിലെത്തി. അകത്തേക്ക്​ കയറിപ്പോകുന്ന രണ്ട്​ വിദ്യാർത്ഥികളോട്​ എനിക്ക്​ അകത്തു കടക്കാൻ പെർമിഷൻ വല്ലതും വേണമോ എന്ന്​ ചോദിച്ചു. അങ്ങനെ പ്രധാന വാതിലിനു മുന്നിലെ രജിസ്​റ്ററിൽ പേരു വിവരങ്ങൾ എഴ​ുതി ഞാൻ അകത്തുകടന്നു.

എ.ആർ. റഹ്​മാൻ സ്​ഥാപിച്ച കെ.എം കോളജ്​ ഒാഫ്​ മ്യൂസിക്​
 

ആദ്യം എത്തിയ ഹാളിൽ തന്നെ പല നിറത്തിലുള്ള വയലിനുകൾ ചുമരിൽ തൂക്കിയിട്ട്​ മഴവില്ലഴകായി നിൽക്കുന്നതു കാണാം. അവിടെ ഹിന്ദുസ്​ഥാനി വോക്കൽ പഠിക്കുന്ന ആ രണ്ടു വിദ്യാർത്ഥികൾ അതിനകത്തെ എല്ലാം വിശദമായി കാണിച്ചു പരിചയപ്പെടുത്തിത്തന്നു. വളരെ അച്ചടക്കത്തിലും ചിട്ടയിലും വൃത്തിയിലും പ്രവർത്തിക്കുന്ന സംഗീത വിദ്യാലയമാണത്​. അകത്തെ മുറിയിൽ സംഗീതോപകരണങ്ങൾ അഭ്യസിക്കുന്ന വിദ്യാർത്ഥികളെ കാണാഒ. താഴെ നിലയിൽതന്നെയുള്ള ഒരു മുറി സംഗീത ചക്രവർത്തി എ.ആർ. റഹ്​മാ​​​​​െൻറതു തന്നെയാണ്​. വാതിലിൽ പതിച്ചിരിക്കുന്ന ബോർഡിൽ ‘എ.ആർ. റഹ്​മാൻ’ എന്ന വിഖ്യാതമായ ആ പേര്​ തിളങ്ങി നിൽക്കുന്നു.

റോഡുവരെ നീളുന്ന ക്യൂവാണ്​ ചില ഹോട്ടലുകൾക്കു മുന്നിൽ.. പിന്നീടാണ്​ അറിയുന്നത്​ അത്​ ബിരിയാനിക്കായുള്ള ക്യൂവാണെന്ന്​..
 

പാട്ടുകൾ കേട്ടു തുടങ്ങിയ കാലം മുതലേ മനസ്സിൽ പടർന്നുകയറിയതാണ്​ ആ പേരും റഹ്​മാൻ സംഗീതവും. അതിനകത്തെ കാഴ്​ചകൾ കാണാനായ സന്തോഷത്തിൽ പുറത്തിറങ്ങുമ്പോൾ കനത്ത വെയിൽ സഹിക്കാനാവുന്നതിനും അപ്പുറത്തെത്തിയിരിക്കുന്നു. മ്യൂസിക്​ സ്​കൂളിനകം എയർ കണ്ടീഷൻ ചെയ്​തതാണ്​. അതുകൊണ്ടുതന്നെ പുറത്തിറങ്ങിയപ്പോൾ ചൂടി​​​​​െൻറ കാഠിന്യം നേരിട്ടറിഞ്ഞു. സ്​കൂളിനു പുറത്തെ മാവിൻ ചുവട്ടിൽ തണൽ കണ്ടപ്പോൾ അവി​െട പോയിരുന്നു. മാവിൽ കെട്ടിയിട്ട മണികൾ കാറ്റിനനുസരിച്ച്​ ശബ്​ദമുണ്ടാക്കുന്നുണ്ട്​. സ്​കൂളിനകത്ത്​ പിയാനോ വായിക്കുന്ന നേർത്ത ശബ്​ദം പുറത്തേക്കും ഒഴുകിയെത്തുന്നുണ്ട്​. സ്​കൂളിന്​ മുന്നിലെ ചായക്കടയിൽനിന്നും പഴയ തമിഴ്​ പാട്ട്​ കേൾക്ക​ുന്നുണ്ട്​. രാവിലെ അവിടെനിന്നും ദോശയും ചട്​നിയും കഴിച്ചു. ഉച്ചവരെ ആ തണലിൽ തന്നെയിരുന്നു. ഉച്ചയ്​ക്ക്​ ശേഷം റൂമിലേക്ക്​ തിരികെ പോയി.

മറീന ബീച്ചിൽ മത്സ്യബന്ധന വലകൾ തയാറാക്കി കടലിലേക്ക്​ പുറപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു അവർ
 

മറ്റ്​ സംസ്​ഥാനങ്ങളിൽ റോഡിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെയാണ്​ അധികം കാണുന്നതെങ്കിൽ ചെന്നൈയിൽ റോഡരികിൽ  കിടന്ന്​ അയവിറക്കി വിശ്രമിക്കുന്ന കന്നുകാലികളെയാണ്​ കാണാനായത്​. ഞാൻ താമസിക്കുന്ന സ്​ഥലമായ റോയ്​പേട്ടയിൽ നല്ല തിരക്കായിരുന്നു. നേരേ റൂമിൽ ചെന്ന്​ അൽപനേരം കിടന്നു. വൈക​ുന്നേരം നാലുമണിയോ​െട മറീന ബീച്ചിലേക്കു നടന്നു. ഉച്ചഭക്ഷണം കഴിച്ചിരുന്നില്ല. എന്തു കഴിക്കണമെന്ന അന്വേഷണത്തിൽ ചുറ്റും പരതി. കഴ​ിഞ്ഞ ദിവസം രാത്രി ബിരിയാണിക്കുവേണ്ടി ക്യൂ നിൽക്കുന്ന ആളുകളെ ചില ഹോട്ടലുകൾക്കു മുന്നിൽ കണ്ടിരുന്നു. റോഡുകൾ വരെ നീണ്ട ആ ക്യൂവി​​​​​െൻറ രഹസ്യമറിയാൻ ഞാനുമൊരു ബിരിയാണി വാങ്ങി കഴിച്ചു. മോശമല്ലാത്ത ബിരിയാണി തന്നെയായിരുന്നുവെങ്കിലും നമ്മുടെ നാട്ടിലെ അത്ര പോര. വില 90 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളു. 80 രൂപയ്​ക്കും ബിരിയാണി കിട്ടുന്ന ഹോട്ടലുകളുണ്ടിവിടെ.

അസ്​തമയമില്ലാത്ത ഒരു കടൽത്തീരത്ത്​ നഷ്​ടമാകുന്നത്​ സന്ധ്യയുടെ ചുവപ്പുതന്നെയാണ്​...
 

മറീന ബീച്ചിൽ വൈകി​േട്ടാടെ ആളുകൾ ധാരാളമായി എത്തിച്ചേർന്നിരുന്നു. പക്ഷേ, എന്തി​​​​​െൻറയോ ഒരു കുറവ്​ ആ കടൽത്തീരത്ത്​ ഫീൽ ചെയ്യുന്നുണ്ടായിരുന്നു. കിഴക്കു വശത്ത്​ കിടക്കുന്ന ബംഗാൾ ഉൾക്കടൽ തീരത്തിന്​  പടിഞ്ഞാറൻ അറബി കടലിലെ പോലെ അസ്​തമയശോഭയില്ല എന്നതാണ്​ ആ കുറവ്​ എന്ന്​ ബോധ്യമായി. ബലൂൺ കച്ചവടവും കപ്പലണ്ടി കച്ചവടവും തുടങ്ങി. കൂട്ടിലിട്ട തത്തയുമായി ഭാവി പ്രവചിക്കുന്ന കൈനോട്ടക്കാർ വരെ മറീനയിൽ വൈവിധ്യത്തി​​​​​െൻറ വലിയൊരു ലോകമായങ്ങനെ കിടന്നു. കടൽത്തീരത്ത്​ തിരമാലകളിൽ കാൽ നനച്ചും പാതി കടലിലിറങ്ങി കളിച്ചും ആളുകൾ ഉല്ലസിക്കുന്നു. കുറേനേരം അവിടെത്തന്നെ ചിലവഴിച്ച്​ ബീച്ചി​​​​​െൻറ രാക്കാഴ്​ചകളും കണ്ടാണ്​ റൂമിലേക്ക്​ മടങ്ങിയത്​. തിരികെ റൂമിൽ പോകുന്ന വഴി ഒരു ജ്യൂസ്​ മാത്രം കഴിച്ച്​ രാത്രി ഭക്ഷണം പരിമിതപ്പെടുത്തി.

Tags:    
News Summary - Solowithcbr150, aneesh's travel, indian diary, Solo bike tour, travelogue, Chennai, Marina Beach, Iindia Tour, malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 07:03 GMT