??????? ???????????,??????? ??????

രാവിലെ നേരത്തെ എഴുന്നേൽക്കേണ്ടത്​ അത്യാവശ്യമായിരുന്നു. നേരം വൈകിയാൽ ബൈക്ക്​ എടുക്കാനും റോഡിലൂടെ പെ​െട്ടന്ന്​ നീങ്ങാനും ഏറെ ബുദ്ധിമുട്ടാകും. രാവിലെ ആറ​ു മണിക്ക​ുതന്നെ എണീറ്റ്​ യാത്ര തുടങ്ങി. മൗലിനൂംഗ്​ എന്ന ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം തേടിയായിരുന്നു യാത്ര. ഷില്ലോങ്​ നഗരത്തിൽനിന്നും 90 കിലോ മീറ്റർ മാറിയാണ്​ മൗലിനൂംഗ്​ എന്ന സുന്ദര ഗ്രാമം. യാത്ര തുടങ്ങി ഏഴ്​ കിലോ മീറ്റർ കഴിഞ്ഞപ്പോൾ ‘എലഫൻറ്​ ഫാൾസ്​’ കാണാനായി 400 മീറ്റർ മെയിൻ റോഡിൽനിന്നും മാറി സഞ്ചരിച്ചു. മൂന്ന്​ ഭാഗങ്ങളായുള്ള വെള്ളച്ചാട്ടമാണ്​ എലഫൻറ്​ പാസ്​. ‘ത്രീ സ്​റ്റെപ്​സ്​ വാട്ടർ ഫാൾ’ എന്ന്​ അർത്ഥം വരുന്ന ‘ഖാസി’ ഭാഷയിലെ പേരു മാറ്റി ബ്രിട്ടീഷുകാരാണ്​ ‘എലഫൻറ്​ ഫാൾസ്​’ എന്ന്​ ​േപരിട്ടത്​. പ്രധാന വെള്ളച്ചാട്ടത്തിന്​ അരികിലെ പാറക്ക്​ ആനയുടെ രൂപമായിരുന്നതിനാലാണ്​ അങ്ങനെയൊരു പേരു വീണത്​. എന്നാൽ, 1897ലെ ഭൂകമ്പത്തിൽ ഇൗ രൂപം നഷ്​ടമായെന്ന്​ ഇവിടെ സ്​ഥാപിച്ചിരിക്കുന്ന ബോർഡിൽ വ്യക്​തമാക്കിയിട്ടുണ്ട്​.

എലഫൻറ്​ ഫാൾസിന്​ ആ പേരിട്ടത്​ ബ്രിട്ടീഷുകാരാണ്​...
 

പതിവിലും നേരത്തെയായതിനാൽ സന്ദർശകനായി ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു. ടിക്കറ്റൊന്നും നൽകാതെ എ​​​െൻറ കൈയിൽനിന്നും പണം വാങ്ങി ഒരു ജീവനക്കാരൻ അനധികൃതമായാണ്​ പ്രവർത്തി സമയത്തിനും മുമ്പേ എന്നെ അകത്തേക്ക്​ കയറ്റിവിട്ടതെന്ന്​ പിന്നീടാണ്​ ബോധ്യമായത്​. എലഫൻറ്​ പാസ്​ കഴിഞ്ഞ്​ ഉടൻ തന്നെ നേരേ മൗലിനുംഗിലേക്ക്​ വെച്ചുപിടിച്ചു. റോഡിൽനിന്നു നോക്കിയാൽ മലഞ്ചെരുവുകളിൽ പച്ചപ്പുതപ്പും ചൂടി കിടക്കുന്ന മലനിരകളെ കാണാം. ഏതു സമയത്തും പെയ്യുന്ന മഴ തന്നെയാണ്​ ഇൗ പച്ചപ്പിനു പിന്നിലെ രഹസ്യം. മലഞ്ചെരുവിലെ ഒരു വക്കിൽ താ​ഴെനിന്ന്​ ഉയർത്തിക്കെട്ടിയ പൂർണമായും മരംകൊണ്ട്​ നിർമിച്ച ഒരു ചെറിയ ​േഹാട്ടലിൽ കോഫി കുടിക്കാൻ നിർത്തി. റോഡിലേക്ക്​ ഇഴഞ്ഞുവരുന്ന കോടമഞ്ഞാണ്​ കോഫി കുടിക്കാൻ പ്രേരിപ്പിച്ചത്​.

മലഞ്ചെരുവിലെ ഒരു വക്കിൽ താ​ഴെനിന്ന്​ ഉയർത്തിക്കെട്ടിയ പൂർണമായും മരംകൊണ്ട്​ നിർമിച്ച ഒരു ചെറിയ ​േഹാട്ടലിൽ കോഫി കുടിക്കാൻ നിർത്തി
 

അതിനടുത്തായി മൂന്നുപേർ ഭക്ഷണം കഴിക്കാനിരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ എവിടുന്നാ, എന്താ എന്നൊക്കെ ചോദിച്ചു വിശേഷങ്ങൾ ആരാഞ്ഞു തുടങ്ങി. അതിലെ മുതിർന്നയാൾ മേഘാലയ പോലീസ്​ ഡിപ്പാർട്ടുമ​​െൻറിലെ ഉദ്യോഗസ്​ഥനും കൂടെയ​ുള്ളയാൾ നേപ്പാളിൽ നിന്നുമെത്തിയ അദ്ദേഹത്തി​​​െൻറ സുഹൃത്തുമായിരുന്നു. ഞാൻ ഇൗ യാത്രയിൽ നേപ്പാളിൽ പോയിരുന്നു എന്നു പറഞ്ഞപ്പോൾ ഇനി വരുമ്പോൾ തീർച്ചയായും വിളിക്കണം എന്നയാൾ പറഞ്ഞു. എ​​​െൻറ കോഫിയുടെ പണം കൂടി അവർ നൽകി, കൂടെ ഒരു ​സെൽഫി കൂടി എടുത്ത്​ പിരിഞ്ഞു.

ഏറുമാടത്തിൽനിന്ന്​ നോക്കിയാൽ അതിശയിപ്പിക്കുന്ന കാഴ്​ചകളാണ്​...
 

ഇൗ വഴി പ്രധാനമായും പോകുന്നത്​ ‘തമബിൽ’ എന്ന ഇന്ത്യാ - ബംഗ്ലാദേശ്​ അതിർത്തി ​പ്രദേശത്തേക്കാണ്​. തമബിൽ എത്തുന്നതിനും 20 കിലോ മീറ്റർ മുമ്പായി ഉള്ളിലേക്ക്​ മാറിയുള്ള 17 കിലോ മീറ്റർ റോഡ്​ പിന്നിട്ടാൽ മൗലിനൂംഗ്​ ഗ്രാമത്തിൽ എത്താം. പൊതുവെ വഴിയിലുള്ള ഗ്രാമങ്ങ​ളെല്ലാം വൃത്തിയുള്ളതായിരുന്നു. മുള കൊണ്ടുണ്ടാക്കിയ കുഞ്ഞു വേലികളും അതിനോട്​ ചേർന്നു നിൽക്കുന്ന പൂന്തോട്ടങ്ങളും മുള കൊണ്ടും മരം കൊണ്ടും ചുമരുണ്ടാക്കിയതിൽ പണിത ചെറിയ വീടുകളും കാണാം. വീട്ടുമുറ്റങ്ങളിൽ കോഴികൾ കൊത്തിപ്പെറുക്കി നടക്കുന്നുണ്ട്​. റോഡരികിൽ ഇടയ്​ക്ക്​ പുൽമേടുകൾ കാണാം. കുറച്ചുകഴിഞ്ഞാൽ മലഞ്ചെരിവുകളും ചെറുപട്ടണങ്ങളും പാലങ്ങളും കടന്നുവരും.

ആൽമരത്തി​​​െൻറ വേരുകൾ പ്രത്യേക രീതിയിൽ കോർത്തിണക്കി നീണ്ട വർഷങ്ങളിലൂടെ അരുവികൾക്ക്​ കുറുകെ തയാറാക്കിയ പ്രകൃതിദത്തമായ പാലമാണ്​ ലിവിങ്​ റൂട്ട്​ ബ്രിഡ്​ജ്​
 

മൗലിനൂംഗ്​ എത്തുന്നതിന്​ രണ്ടു കിലോ മീറ്റർ മുമ്പ്​ 400 മീറ്റർ നടന്നാൽ ലിവിംഗ്​ റൂട്ട്​ ബ്രിഡ്​ജ്​ കാണാം. ആൽമരത്തി​​​െൻറ  വേരുകൾ ഒരു പ്രത്യേക രീതിയിൽ കോർത്തിണക്കി നീണ്ട വർഷങ്ങളിലൂടെ അരുവികൾക്ക്​ കുറുകെ സഞ്ചരിക്കുവാൻ പാകത്തിൽ തയാറാക്കിയ പ്രകൃതിദത്തമായ പാലമാണത്​. പാറക്കെട്ടുകൾക്കു മീതെ ഉൗർന്നുവരുന്ന അരുവികൾക്കു മീതെ വള്ളികൾ പൊതിഞ്ഞുള്ള ഇത്തരം ജൈവപാലങ്ങൾ മേഘാലയയുടെ പ്രധാന ആകർഷണമാണ്​. അവിടെ പത്ത്​ മിനിട്ട്​ മുകളിലേക്ക്​ പടി കയറി നടന്നാൽ ‘നൗവെറ്റ്​’ എന്ന വ്യൂ പോയൻറ്​ ഉണ്ട്​ എന്ന ബോർഡുണ്ട്​. ഞാൻ മുകളിലേക്ക്​ കയറി. 20 മിനിട്ട്​ നേരം കയറേണ്ടിവന്നു അതി​​​െൻറ മുകളിലെത്താൻ. 30 രൂപ കൊടുത്ത്​ അകത്ത്​ കയറി മുളകൊണ്ടുണ്ടാക്കിയ പാലത്തിലൂടെ കടന്ന്​ താഴെ നിന്നും കെട്ടിയുണ്ടാക്കിയ ഏറ​ുമാടം പോലത്തെ സ്​ഥലത്തു ചെന്നു നിന്നാൽ ചുറ്റിലും നിറഞ്ഞുനിൽക്കുന്ന പച്ചചൂടിയ മലകൾ കാണാം.ചില മലനിരകൾക്കിടയിലൂടെ താഴേക്ക്​ പതിക്കുന്ന വെള്ളച്ചാട്ടങ്ങൾ വെള്ളിനൂലുകൾ പോലെ തോന്നിച്ചു. അവിടെ അൽപനേരം നിന്നാൽ മാത്രം മതി മേഘാലയ എത്ര സുന്ദരമാണെന്ന്​ മനസ്സിലാക്കാൻ. അവിടെ നിന്നിറങ്ങി ലിവിംഗ്​ റൂട്ട്​ ബ്രിഡ്​ജും കടന്ന്​ ഞാൻ മൗലിനൂംഗ്​ ഗ്രാമത്തിൽ എത്തി.

സമ്പൂർണ ശുചിത്വം എന്ന ലക്ഷ്യത്തിനായി ​​ഗ്രാമീണർ ഒറ്റക്കെട്ടായി പ്രവർത്തിച്ചതി​​​െൻറ ഫലമാണ്​ ‘മൗലിനൂംഗ്​’ എന്ന ഗ്രാമ​ത്തെ ചരിത്രത്തിൽ ഇടംപിടിപ്പിച്ചത്​...
 

എത്ര വൃത്തിയിലാണ്​ ആ ഗ്രാമം പരിപാലിച്ചിരിക്കുന്നത്​...!!
വഴിയരികിൽ അടിച്ചുവാരിയും അനാവശ്യമായി കിളിർത്തുനിൽക്കുന്ന പുല്ലുകൾ പറിച്ചും വൃത്തിയാക്കുന്ന സ്​ത്രീക​െള കാണാം. വീടുകൾ വേലി കെട്ടി വൃത്തിയിൽ സംരക്ഷിച്ചിരിക്കുന്നു. വേലിക്കകത്ത്​ പൂക്കളും ചെടികളും പപ്പായ മരങ്ങളുമുണ്ട്​. മുറ്റങ്ങളിൽ കൊത്തിപ്പെറുക്കി നടക്കുന്ന കോഴികൾ. സമ്പൂർണ ശുചിത്വം എന്ന ലക്ഷ്യത്തിനായി ​​ഗ്രാമീണർ ഒറ്റക്കെട്ടായി പ്രവർത്തിച്ചതി​​​െൻറ ഫലമാണ്​ ‘മൗലിനൂംഗ്​’ എന്ന ഗ്രാമ​ത്തെ ചരിത്രത്തിൽ ഇടം കണ്ടെത്താൻ സഹായിച്ചത്​.

മൗലിനൂംഗിൽനിന്നും 26 കിലോ മീറ്റർ സഞ്ചരിച്ചാൽ തമബിൽ എന്ന ഇന്ത്യ - ബംഗ്ലാദേശ്​ അതിർത്തിയിൽ എത്താം. വിസയും പാസ്​പോർട്ടും പ്രവേശനത്തിന്​ നിർബന്ധമായതിനാൽ അതിർത്തിയിൽനിന്ന്​ അപ്പുറത്തേക്കു നോക്കി നെടുവീർപ്പിട്ടു എന്നതൊഴിച്ചാൽ  ബംഗ്ലാദേശിൽ കാലെടുത്തുവെക്കാനായില്ല.

ബംഗ്ലാദേശിൽ കടക്കുവാൻ സാധിച്ചി​ല്ലെങ്കിലെന്ത്​ അവിടെ നിന്നുണ്ടാക്കിയ എന്തെങ്കിലും കഴിക്കുകയെങ്കിലും ചെയ്യാമല്ലോ
 

അതിർത്തിയിൽ പുളിയും പച്ചമുളകും കലർത്തിയ എലന്തപ്പഴത്തി​​​െൻറ ഒരു വിഭവം ഗ്ലാസിലാക്കി കച്ചവടം ചെയ്യുന്ന ബംഗ്ലാദേശുകാരൻ ഇന്ത്യൻ അതിർത്തിയിലേക്ക്​ കടന്ന്​ ഇന്ത്യക്കാരെക്കൊണ്ട്​ വാങ്ങിപ്പിക്കുന്നുണ്ട്​. ഞാനും ഒരെണ്ണം വാങ്ങി. ബംഗ്ലാദേശിൽ കടക്കുവാൻ സാധിച്ചി​ല്ലെങ്കിലെന്ത്​ അവിടെ നിന്നുണ്ടാക്കിയ എന്തെങ്കിലും കഴിക്കുകയെങ്കിലും ചെയ്യാമല്ലോ. ഒരു പരിധിക്കപ്പുറം അതിർത്തിയിലേക്ക്​ കടക്കുന്ന സഞ്ചാരികളെ പിൻതിരിപ്പിക്കാൻ പട്ടാളക്കാരൻ വിസിൽ മുഴക്കി കൈ വീശി കാണിക്കുന്നുണ്ടായിരുന്നു.

അങ്ങകലെ കാണുന്നതാണ്​ ഉംഗോട്ട്​ നദി
 

തമബിൽ എത്തുന്നതിനു മുമ്പുള്ള ഡൗകി എന്ന പ്രദേശത്ത്​ ഉംഗോട്ട്​ എന്ന പുഴ വളരെയധികം ശ്രദ്ധയാകർഷിക്കുന്നതാണ്​. പളുങ്കുപോലെ തെളിഞ്ഞ നദിയുടെ കാഴ്​ച കാണാൻ എത്തിയ ഞാൻ കണ്ടത്​ മഴയിൽ കൂലം കുത്തിയൊഴുകിയ ചെളിയിൽ വൃത്തികേടായി കിടക്കുന്ന നദിയാണ്​. മഴയത്ത്​ കുട ചൂടി ബോട്ടിൽ അപ്പോഴും ആളുകൾ പോകുന്നുണ്ട്​. റോഡിലൂടെ പോകു​േമ്പാൾ തന്നെ ബോട്ട്​ സവാരി നട​ത്തണോ എന്ന്​ ചോദിച്ച്​ ചെറുപ്പക്കാർ പിന്നാലെ എത്തും. ഡൗകിയ​ിലെ ഉയർന്ന പ്രദേശത്തുനിന്ന്​ ഉംഗോട്ട്​ നദിക്കുമപ്പുറമുള്ള ബംഗ്ലാദേശ്​ പ്രദേശങ്ങൾ കാണാമായിരുന്നു. അവിടെനിന്നും പുറപ്പെട്ട്​ ഷില്ലോംഗ്​ എത്തിയ ശേഷം താമസിക്കുന്ന ഹോട്ടലിലേക്കുള്ള വഴി കാണാനായി ഗൂഗിൾ മാപ്പ്​ റെഡിയാക്കി. താമസ സ്​ഥലത്തേക്ക്​ ഇനി വെറും 100 മീറ്റർ എന്ന്​ തെളിഞ്ഞപ്പോൾ തൊട്ടുമുന്നിൽ കണ്ടത്​ ഹോട്ടൽ തന്നെയായിരുന്നു. പക്ഷേ, ഞാൻ എത്തിയത്​ വാഹനങ്ങൾ പാർക്ക്​ ചെയ്യുന്ന ഒരു ബിൽഡിംഗി​​​െൻറ ഏറ്റവും മുകളിലാണ്​. ഇനി ഇവിടെനിന്ന്​ ബൈക്ക​ുമെടുത്ത്​ ചാടുകയാണോ വേണ്ടത്​ എന്ന നിർദേശം മാത്രം ഗൂഗിൾ തന്നില്ല. ഒരു ബിൽഡിങ്ങി​​​െൻറ മുകളിലേക്കാണ്​ വരുന്നതെന്ന്​ ഒരിക്കലും തോന്നാത്തവ ിധത്തിൽ മുകളിൽനിന്ന്​ ഇറങ്ങിവരുന്ന ​േറാഡ്​ കെട്ടിടത്തിനു മുകളിലേക്ക്​ എത്തുകയാണ്​ ചെയ്​തത്​. പിന്നെയും അവിടുത്തെ തിരക്കിൽ കറങ്ങിത്തിരിഞ്ഞ്​ അവസാനം ഞാൻ റൂമിലെത്തി.

മേഘാലയ എത്ര സുന്ദരിയാണെന്നറിയണമെങ്കിൽ ഇവിടെ നിന്നു നോക്കണം...
 

കുളിയൊക്കെ കഴിഞ്ഞ്​ രാത്രിഭക്ഷണം കഴിക്കാനായി ഞാൻ പൊലീസ്​ ബസാർ പരസരത്തേക്ക്​ നടന്നു. രാത്രിയിലും ബസാറിലെ തിരക്കിന്​ ഒരു കുറവുമില്ല. ഏത്​ നിമിഷവും പെയ്​​േതക്കാവുന്ന മഴയെ പ്രതി​േരാധിക്കാൻ അരികിൽ മടക്കിവെച്ച ടാർപോളിൻ കവറുമായി വഴിക്കച്ചവടം പൊടിപൊടിക്കുകയാണ്​. കനലിൽ ചുട്ട്​ വേവിക്കുന്ന ചിക്കൻ, പന്നി തുടങ്ങിയ മാംസ ഭക്ഷണങ്ങളും ഒാംലറ്റ്​, ചൗമീൻ, ബിരിയാനി, എഗ്​ റോൾ തുടങ്ങി വേറേയും പല വിഭവങ്ങളും തെരുവിൽ നിരന്നിരുന്നു. ഇരുമ്പ്​ കമ്പിയിൽ കോർത്തു ​ചു​െട്ടടുക്കുന്നതിൽനിന്നും ചിക്കൻ വാങ്ങി കഴ​ിച്ചു മേഘാലയൻ സ്​ട്രീറ്റ്​ ഫുഡി​​​െൻറ രുചിയറിഞ്ഞു. ഞാൻ താമസിക്കുന്ന ഹോട്ടലിനു താഴെ കുറേ സോഫി പഴങ്ങളും മധുരപലഹാരങ്ങളും വെറ്റില മുറുക്കാനും മാത്രമേ വായിൽ വെക്കാവുന്ന കച്ചവടമായി ഉണ്ടായിരുന്നുള്ളു. പോലീസ്​ ബസാറിലെ സജീവമായ രാത്രി ജീവിതത്തിൽ നിന്ന്​ ഉൗളിയിട്ട്​ റൂമിലെത്തി നേരത്തെ കിടന്നുറങ്ങി.

 

Tags:    
News Summary - A Young Malayali's All India Solo bike ride 62nd Day in Mawlynnong Meghalaya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.