????? ????? ??? ???????? ?????? ???????????????? ?????? ??????????? ????? ????????????? ??????? ??????? ????????? ???????????

രാവിലെ ഉദ്ദേശിച്ചതിലും വൈകിയാണ്​ എഴുന്നേറ്റത്​. ഇന്നിനി പുരിയും കണ്ട്​ ഇരുട്ടുന്നതിനു മുമ്പ്​ ആന്ധ്രയിലെ വിശാഖപട്ടണത്ത്​ എത്തിച്ചേരാൻ കഴിയുമെന്നു ​േതാന്നുന്നില്ല. ആ സമയത്താണ്​ ഭൂവനേശ്വറിനടുത്തുള്ള ഒരു കോളജിൽ ഒാർത്തോഡോണ്ടിക്​സിന്​ പഠിക്കുന്ന കോഴിക്കോട്ടുകാരനായ അനസ്​ മുഹമ്മദി​​​​െൻറ കോൾ വന്നത്​. തലേന്ന്​ തൊട്ടു വിളിക്കുകയാണെന്നും കിട്ടിയില്ലെന്നും ഭുവനേശ്വറിൽ അവരുടെ ഹോസ്​റ്റലിൽ താമസിച്ചാൽ മതിയായിരുന്നുവെന്നും അവൻ പറഞ്ഞു. വിശാഖപട്ടണത്തേക്കാണ്​ പോകുന്നതെന്ന്​ പറഞ്ഞപ്പോൾ ഇന്ന്​ പുരിയും കൊണാർക്കിലെ ക്ഷേത്രവും കണ്ട്​ അടുത്ത ദിവസം പോകുന്നതാണ്​ നല്ല​െതന്ന അവരുടെ നിർദേശം സ്വീകാര്യമായി തോന്നി. ഒഡിഷ വരെ വന്നിട്ട്​ പുരിയും കൊണാർക്കും സന്ദർശിക്കാതെ പോകാനും മനസ്സുവരുന്നില്ല. എന്തായാലും വൈകിട്ട്​ നി​​​​െൻറ ഹോസ്​റ്റലിൽ കാണും എന്നു പറഞ്ഞ്​ ഞാൻ ഫോൺ കട്ട്​ ചെയ്​തു.

പുരിയിലെ ജഗനാഥ ക്ഷേത്രത്തി​ൻറെ പുറത്തുനിന്നുള്ള കാഴ്​ച
 

ബാഗെല്ലാം വലിച്ചുകെട്ടി ഞാൻ പുരി ജഗന്നാഥ ക്ഷേത്ര പരിസരത്തേക്ക്​ ചെന്നു. ഭുവനേശ്വറിൽനിന്നും 48 കിലോ മീറ്റർ സഞ്ചരിച്ച്​ ബംഗാൾ ഉൾക്കടലിനോട്​ ചേർന്നുള്ള തീരപ്രദേശമാണ്​ പുരി. അതുവരെ കണ്ട ഒഡിഷയുടെ മുഖമായിരുന്നില്ല പുരിയിൽ. തീര പ്രദേശത്ത്​ അടുത്തടുത്തായി സ്​ഥിതി ചെയ്യുന്ന ചെറിയ വീടുകൾ. ചുമരുകളിൽ ഭക്​തിസൂചകമായി വരച്ചുവെച്ച ആരാധനാമൂർത്തികൾ. നീലയും പച്ചയും ഇളംചുവപ്പും നിറത്തിൽ ചായം പൂശിയ വീടുകൾ. പല വീടുകളുടെയും മുറ്റത്ത്​ കറുത്ത വിഗ്രഹങ്ങൾ കാണാം. അങ്ങനെ വിഭിന്നമായ പ്ര​ത്യേകതകളുള്ള പ്രദേശത്തിലൂടെ സഞ്ചരിച്ച്​ പുരി ജഗന്നാഥ ക്ഷേത്രത്തിലെത്തി.

മധുരപലഹാരങ്ങളാണ്​ പുരി ജഗന്നാഥ ക്ഷേ​ത്രത്തിനു മുന്നിലെ പ്രധാന കച്ചവടം
 

തിരക്കിനൊട്ടും കുറവില്ലാത്ത ക്ഷേത്ര പരിസരത്തുനിന്നും ഞാൻ അകത്തേക്ക്​ കയറിയില്ല. കെട്ടിവെച്ച ബാഗുകളുമായി ബൈക്ക്​ പാർക്ക്​ ചെയ്യാൻ പറ്റിയ ഒരിടം ആ പ്രദേശത്ത്​ കിട്ടിയില്ല. മൊബൈൽ ഫോൺ അടക്കം എല്ലാം കൗണ്ടറിൽ ഏൽപ്പിച്ചുവേണം അകത്തേക്ക്​ കടക്കാൻ. അതിനാൽ പുറത്തുനിന്നും എല്ലാം നോക്കിക്കണ്ടു. മധുരപലഹാരങ്ങളാണ്​ ക്ഷേ​ത്രത്തിനു മുന്നിലെ പ്രധാന കച്ചവടം. നൂറ്റാണ്ടുകളുടെ പഴക്കമുള്ള പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവം ഏറെ പ്രസിദ്ധമാണ്​. ഇപ്പോഴത്തെ തിരക്ക്​ ഇങ്ങനെയാണെങ്കിൽ രഥോത്സവ സമയം ആലോചിക്കാനേ വയ്യ. ജഗന്നാഥ ക്ഷേത്ര പരിസരത്തുനിന്നും അൽപം കൂടി സഞ്ചരിച്ചാൽ കടൽത്തീരത്ത്​ എത്തിച്ചേരാം. രാവിലെത്തന്നെ സഞ്ചാരികളെക്കൊണ്ട്​ കടൽത്തീരം നിറഞ്ഞിരുന്നു. ബീച്ചിലെ മണൽത്തിട്ടകളിലൂടെ ചവിട്ടി നീങ്ങുന്ന ഒട്ടകങ്ങളുടെ പുറത്തേറി സവാരി ചെയ്ത്​ ആസ്വദിക്കുന്നവരെയും കാണാം.

കരിങ്കല്ലിൽ തീർത്ത ഒരു അതിശയം തന്നെയാണ്​ കൊണാർക്കിലെ സൂര്യ ക്ഷേത്രം
 

പുരിയിൽനിന്നും കൊണാർക്കിലേക്കായിരുന്നു പിന്നെ യാത്ര. അവിടേക്കുള്ള പാത വെയിൽ നിലത്തു പതിക്കാൻ അനുവദിക്കാത്ത വൃക്ഷങ്ങളാൽ അതി മനോഹരമായിരുന്നു. മാനുകൾ സഞ്ചരിക്കുന്ന കാട്​ അടുത്തുണ്ടെന്നും വേഗത കുറച്ചു​പോകണമെന്നും വ​ഴിയിൽ മുന്നറിയിപ്പ്​ ബോർഡുകൾ കാണാം. കൊണാർക്കിലെ സൂര്യ ക്ഷേത്രത്തിനു ചുറ്റും ബൈക്കിൽ ഒന്നു കറങ്ങി. സുരക്ഷിതമായ ഒരു സ്​ഥലത്ത്​ ബൈക്ക്​ നിർത്തി ക്യാമറയും തൂക്കി പ്രധാന കവാടത്തിലൂടെ അകത്തേക്ക്​ കടന്നു. കല്ലുകളിൽ പണിതുയർത്തിയ അതിശയമായിരുന്നു കൊണാർക്കിലെ സൂര്യ ക്ഷേത്രം. സമുച്ചയം കൂടാതെ ചുമരുകളിലും തൂണിലും തീർത്തിരിക്കുന്ന കൊത്തുപണികളിലെ വൈഭവം ആരെയും അമ്പരിപ്പിക്കും.

800 വർഷത്തിലേറെ പഴക്കമുള്ള സൂര്യ ക്ഷേത്രത്തിലെ കൊത്തുപണികൾ വിസ്​മയമാണ്​..
 

800വർഷത്തിലധികം പഴക്കമുള്ള സൂര്യ ക്ഷേത്രതിലെ കൊത്തുപണികളിൽ നൃത്തവും സംഗീതവും ആന, സിംഹം തുടങ്ങിയ മൃഗ രൂപങ്ങളും നിറഞ്ഞുനിൽക്കുന്നു.  പുതിയ പത്തു രൂപ നോട്ടിൽ ആലേഖനം ചെയ്​തിരിക്കുന്ന ചിത്രം കൊണാർക്ക്​  സൂര്യ ക്ഷേത്രത്തിലെ രഥത്തിൽ നിന്നും പ്രചോദനം കൊണ്ടതാണ്​

കൊണാർക്കിൽനിന്നും ഉച്ചഭക്ഷണം കഴിച്ച്​ അനസിൻറെ ഹോസ്​റ്റലിലേക്കുള്ള വഴി ഗൂഗിൾ മാപ്പിനോട്​ ചോദിച്ച്​ യാത്ര തുടർന്നു. ഗ്രാമങ്ങൾക്കിടയിലൂടെ പോകുന്ന സംസ്​ഥാന പാതയിലൂടെയായിരുന്നു യാത്ര. എല്ലായിടത്തും നല്ല റോഡുകൾ.  ഇന്ത്യയിലെ പല സംസ്​ഥാനങ്ങളിലും ദേശീയ പാത നല്ലതാണെങ്കിലും ഗ്രാമീണ പാതകളുടെ കാര്യം പരിതാപകരമാണെന്ന്​ ഇൗ യാത്രയിലൂടെ അനുഭവിച്ചതാണ്​. എന്നാൽ, ഒഡിഷയിൽ പോക്കറ്റ്​ റോഡുകൾ പോലും നല്ലതാണ്​. വഴിയിൽ ഒരു ആൽമര ചുവട്ടിൽനിന്നും വേർതിരിഞ്ഞ്​ ​േപാകു​ന്ന ചെറിയ റോഡും  അടുത്തുള്ള പെട്ടിക്കടയും എന്നെ കുറച്ചുനേരം അവിടെ ചെലവഴിക്കാൻ നിർബന്ധിച്ചു.

വഴിയിൽ ഒരു ആൽമര ചുവട്ടിൽനിന്നും വേർതിരിഞ്ഞ്​ ​േപാകു​ന്ന ചെറിയ റോഡും അടുത്തുള്ള പെട്ടിക്കടയും എന്നെ കുറച്ചുനേരം അവിടെ ചെലവഴിക്കാൻ നിർബന്ധിച്ചു
 

ആൽമരത്തിനും താഴെ തണ്ണിമത്തൻ മുറിച്ചുവിൽപ്പനയ്​ക്ക്​ വെച്ചിരുന്നതിൽനിന്നും ഒരെണ്ണം വാങ്ങിക്കഴിച്ചു. അടുത്തുള്ള പെട്ടിക്കടയിൽ മുറുക്കാൻ കച്ചവടമായിരുന്നു പ്രധാനം. നിരത്തിവെച്ച വെറ്റിലയിൽ ചുണ്ണാമ്പ്​ തേച്ചുപിടിപ്പിച്ചുകൊണ്ടിരിക്കുന്ന കടക്കാരൻ പ്രദീപ്​ കുമാർ എന്നോട്​ വേണോ എന്നു ചോദിച്ചു. ‘ഏയ്​...​േവണ്ട..’ എന്നു പറഞ്ഞ എന്നോട്​ ‘ഇത്​ കഴിച്ചോളൂ.’ എന്നു പറഞ്ഞ്​ മധുരം ചേർത്ത വെറ്റില കഴിക്കാൻ തന്ന​ു. കാശൊന്നും വാങ്ങിക്കാതെ അയാളുടെ സന്തോഷത്തിനു തന്ന വെറ്റിലയും ചവച്ച്​ ആൽമരത്തിനു ചുവട്ടിലെ ഗ്രാമവാസികളുടെ ഒത്തുചേരലിൽ ഞാനും പങ്കാളിയായി. കൂടെയുണ്ടായിരുന്നവർക്ക്​ എ​​​​െൻറ യാത്രയുടെ വിശേഷങ്ങൾ അറിയാൻ വലിയ താൽപര്യമായി. അൽപനേരത്തിനു ശേഷം അവരോട്​ യാത്ര പറഞ്ഞ്​ അനസി​​​​െൻറ ഹോസ്​റ്റൽ തേടി ഞാൻ പുറപ്പെട്ടു.

നിരത്തിവെച്ച വെറ്റിലയിൽ ചുണ്ണാമ്പ്​ തേച്ചുപിടിപ്പിച്ച്​ കടക്കാരൻ പ്രദീപ്​ കുമാർ മധുരം ചേർത്ത വെറ്റില കഴിക്കാൻ തന്നു
 

അനസിനെ കൂടാതെ ഹോസ്​റ്റൽ മുറിയിൽ ജിത്തു എന്ന മറ്റൊരു സുഹൃത്തും ഒരു പട്ടിക്കുട്ടിയുമാണ്​ ഉണ്ടായിരു​ന്നത്​. മലായാളികളായ അനന്തു, ജിനിൽ എന്നീ രണ്ടുപേരെ കൂടി അവിടെ നിന്നും പരിചയപ്പെട്ടു. ഇതേ ഹോസ്​റ്റലിൽ തന്നെ വേറേ മുറിയിലായിരുന്നു അവർ.

അനീഷ്​, അനന്തു, ജിനിൽ എന്നിവർക്കൊപ്പം സെൽഫി പകർത്തുന്ന അനസ്​
 

രാത്രി പുറത്തുപോയി ഒന്നിച്ചാണ്​ ഞങ്ങൾ എല്ലാവരും ഭക്ഷണം കഴിച്ചത്​. ഒറ്റയാൻ യാത്രയ്​ക്കിടയിൽ സംസാരവും ചിരിയും ബഹളവും ചേർന്ന്​ രസകരമായ ദിവസം വന്നുചേർന്നത്​ ഇന്നായിരുന്നു. മീൻതല വെച്ചുണ്ടാക്കിയ ഒഡിഷ സ്​പെഷൽ കറിയും ചേർത്ത്​ ചപ്പാത്തിയും കഴിച്ച്​ രാത്രി പതിവിലും വൈകിയാണ്​ കിടന്നത്​.

 

Tags:    
News Summary - A Young Malayali's All India Solo bike ride 69th Day in Odisha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 07:03 GMT