?????? ?????????? ??????????????? ??????????? ?????????? ???????????????? ????????

രാവിലെ ആറു മണിക്ക്​ ഞാൻ എഴുന്നേറ്റപ്പോൾ തന്നെ ഹോസ്​റ്റൽ മുറിയിൽ ഉണ്ടായിരുന്ന അനസ​ും ജിത്തുവും ഒപ്പം എണീറ്റിരുന്നു. അവരോടൊക്കെ യാത്ര പറഞ്ഞ്​ ഞാൻ വിശാഖപട്ടണം ലക്ഷ്യമാക്കി യാത്ര തുടങ്ങി. വെയിൽ രാവിലെ തന്നെ കനം വെച്ചു​ തുടങ്ങിയിരുന്നു. വിശാഖപട്ടണത്തേക്കുള്ള യാത്രയിൽ ഒഡിഷയിൽ ബംഗാൾ ഉൾക്കടലിനോട്​ ചേർന്നുകിടക്കുന്ന ചിൽക്ക തടാകം സന്ദർശിക്കുവാൻ റൂ​െട്ടാന്ന്​ മാറ്റിപ്പിടിച്ചു. കുറ്റിക്കാടുകളും കുന്നും ചുറ്റിലും നിറഞ്ഞ ചിൽക്ക തടാകം നിരവധി പക്ഷികളു​ടെയും മത്സ്യങ്ങളുടെയും ആവാസ കേന്ദ്രം കൂടിയാണ്​.

ചില സമയങ്ങളിൽ ഇൗ ഉപ്പ​ുതടാകത്തിൽ നീന്തുന്ന ഡോൾഫിനുകളെ കാണാൻ കഴിയുമത്രെ. കുറേ നേരം കരയിലിരുന്ന്​ ജലപ്പരപ്പിലെ ചെറുചലനങ്ങളിൽ വരെ സൂക്ഷിച്ച്​ നോക്കി കുറേ നേരമിരുന്നിട്ടും ഒന്നിനെ​പ്പോലും കാണാൻ കഴിഞ്ഞില്ല. ദേശാടന പക്ഷികൾ അങ്ങിങ്ങായി ഇരുന്നും പറന്നും നടക്കുന്നു. സന്ദർശകർക്ക​ുള്ള ബോട്ടിങ്ങിനായി ആളുകൾ എത്തുന്നതേ ഉണ്ടായിര​ുന്നുള്ളു. ചിൽക തടാകത്തിനടുത്തുതന്നെയ​ുള്ള ഒഡിഷ ടൂറിസം വകുപ്പി​​​െൻറ റസ്​റ്റാറൻറിൽനിന്നും പ്രഭാതഭക്ഷണം ക​ഴിച്ചു.

ചിൽക്ക തടാകത്തിൽ മീൻപിടിക്കുന്നവർ
 

വീണ്ടും ദേശീയ പാതയിൽ കയറി യാത്ര തുടർന്നു. പോകുന്ന വഴിയിൽ പല ​കുട്ടകളിലായി വിൽക്കാൻ വെച്ചിരിക്കുന്ന മാമ്പഴങ്ങളിൽ കൊതി പൂണ്ട്​ ബൈക്ക്​ പതിയെ അരികു ചേർത്തു നിർത്തി. പാകമായതിൽനിന്നും അര കിലോ തൂക്കി വാങ്ങിച്ച്​ അവിടെ കസേരയിൽ ഇരുന്നു തന്നെ മുറിച്ചു കഴിച്ചു. നല്ല മധുരമുള്ള സ്വാദിഷ്​ടമായ മാമ്പഴം. കുത്തിവെച്ച മരുന്നുകളുടെ ചുവയൊന്നുമില്ലാത്ത തനി നാടൻ ഒഡിഷ മാമ്പഴം. വെയിലിനോട്​ മല്ലിട്ടായിരുന്നു തുടർന്നുള്ള യാത്ര. അതിനിടെ ഒഡിഷ കഴിഞ്ഞ്​ ആന്ധ്രപ്രദേശ്​ അതിർത്തിയിൽ എത്തുന്നതിനു മുമ്പ്​ പമ്പിൽ കയറി ഫുൾ ടാങ്ക്​ പെട്രോൾ അടിച്ചു. ഒഡിഷയിൽ ലിറ്ററിന്​ 73 രൂപയേ ഉള്ളു. ആ​ന്ധ്രയിൽ 80 രൂപയ്​ക്ക്​ മുകളിലാണ്​.  ഒാരോ സർക്കാറുകളുടെയും കഴ​ുത്തറപ്പൻ നിലപാടുകൾ അറിയാനെങ്കിലും പെട്രോൾ വില സഹായിക്കുന്നുണ്ട്​.

പുൽമേടുകളിൽ മേയുന്ന ആടുമാടുകളെ നോക്കി റോഡരികിൽ കുടയും ചൂടി അവരങ്ങനെ നിൽക്കുന്നു
 

ഒഡിഷയിലെ ജനങ്ങളിൽ ബഹുഭൂരിപക്ഷവും വെറ്റില മുറുക്കിന്​ അടിമകളാണ്​. പാൻ മസാലയുടെ ലഹരിയിൽ മുറുക്കി തുപ്പി നാടൊട്ടുക്കും വൃത്തികേടാക്കിയിട്ടുമുണ്ട്​. വെറ്റില മുറുക്കിനോടുള്ള അവരുടെ അഭിനിവേശം ചിരിക്കുമ്പോൾ വരെ ചുവന്നു കറുത്ത്​ കേടുവന്ന പല്ലുകളായി കാണാം.

ഒഡിഷ വിട്ട്​ ആന്ധ്രയിൽ എത്തിയപ്പോൾ നാട്ടിൽ എത്തിച്ചേരുന്നതി​​​െൻറ ഒരു ഫീൽ അടിച്ചുതുടങ്ങി. റോഡരികുകളിലെ ഒഴിഞ്ഞ പുൽമേടും തെങ്ങും ദക്ഷിണേന്ത്യയുടെ പ്രതീകമായി വഴിയരികുകളിൽ നിറഞ്ഞുനിൽക്കുന്നു. ആട്​ മേയ്​ക്കാൻ ഇറങ്ങിയവർ കനത്ത വെയിലിനെ ചെറുക്കാൻ പനയോല കൊണ്ടുണ്ടാക്കിയ കുട ചൂടി നടക്കുന്നതു കാണാം. പുൽമേടുകളിൽ മേയുന്ന ആടുമാടുകളെ നോക്കി റോഡരികിൽ കുടയും ചൂടി അവരങ്ങനെ നിൽക്കുന്നു.

ഹൈവേയുടെ പരിസരങ്ങളിൽ വീടുകൾ നന്നേ കുറവാണ്​. ഹൈവേ കടന്നുപോകുന്ന വഴിയിൽ ഇടയ്​ക്ക്​ ചെറിയ ചന്തകളോ ചെറു പട്ടണങ്ങളോ കാണാം. ഇത്തരം ചന്തകൾക്കരികിലായി ചില വീടുകളുമുണ്ട്​.

വിശാഖപട്ടണത്തേക്കുള്ള വഴിനീളെ പലതരം മാമ്പഴങ്ങൾ വിൽക്കാൻ വെച്ചിരിക്കു​ന്നു..
 

തീരപ്രദേശത്തോട്​ ചേർന്നുള്ള ഹൈവേ ആയിരുന്നതിനാൽ നല്ല കാറ്റുണ്ടായിരുന്നു. എന്നെയും മറികടന്ന്​ ബൈക്കി​​​െൻറ ഗതിവരെ കാറ്റ്​ നിയന്ത്രിച്ചിരുന്നു. ഇൗ ദേശീയ പാത അങ്ങ്​ ചെന്നൈ വരെ നീണ്ടുകിടക്കുന്നതിനാൽ വഴി ചോദിക്കാനും മാപ്പ്​ നോക്കാനുമൊന്നും അധികം സമയം കളയേണ്ട ആവശ്യമില്ല. വൈകി​േട്ടാടെ 470 കി​േലാ മീറ്റർ പിന്നിട്ട്​ വിശാഖപട്ടണത്ത്​ എത്തിച്ചേർന്നു. വഴിയരികിൽ കണ്ട ഹോണ്ട ​േഷാറൂമിൽനിന്ന്​ ഒായിലും മാറ്റി. എഞ്ചിൻ ഒായിൽ മാറ്റാനുള്ള സമയം അതിക്രമിച്ചിരുന്നു. നാട്ടിലെത്തി മാറ്റാമെന്ന തീരുമാനം ചിലപ്പോൾ അബദ്ധമായേക്കും.

ഒാൺലൈൻ വഴി ബുക്ക്​ ചെയ്​ത മുറിയിൽ നിന്നും രാത്രി ഭക്ഷണത്തിനായി പുറത്തിറങ്ങിയപ്പോൾ എല്ലായിടത്തും ബിരിയാണിയുടെ ബോർഡുകൾ. എന്നാൽ പിന്നെ ഇന്ന്​ ബിരിയാണി തന്നെ ആക്കിക്കളയാം എന്ന്​ ഞാനും തീരുമാനിച്ചു. അടിപൊളി ദം ബിരിയാണി കഴിച്ചു. ബിരിയാണി മാത്രം വിൽക്കുന്ന ഹോട്ടലിലെ തിരക്കു കണ്ട്​ കയറിയതാണ്​. എന്തായാലും മോശമായില്ല. വഴിയരികിൽ 10 രൂപ കൊടുത്താൽ കിട്ടുന്ന മുസംബി ജ്യൂസും വാങ്ങിക്കുടിച്ച്​ ഞാൻ റൂമിലേക്ക്​ നടന്നു.

 

Tags:    
News Summary - A Young Malayali's All India Solo bike ride 70th Day to Visakhapatnam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 07:03 GMT