????????????????????? ?????????????????? ???????? ????????? ???????...

വിശാഖപട്ടണത്തെ മുറിയിൽ നിന്നും കോംപ്ലിമ​​െൻറായി കൊണ്ടുവന്ന ഇഢലിയും സാമ്പാറും കഴിച്ച്​ രാവിലെ തന്നെ യാത്ര തുടർന്നു. ഇൗ ദിവസം കഴിയുന്നതും വിജയവാഡയിലെത്തണം. യാത്ര തുടങ്ങിയത്​ എട്ട്​ മണിക്കു ശേഷമായതിനാൽ നഗരത്തിലെ തിരക്ക്​ കൂടിയിരുന്നു. ഹൈവേയിലൂടെയാണ്​ യാത്രയെങ്കിലും വിശാഖപട്ടണത്തിലെ ഒാരോ ജംഗ്​ഷനിലും ഗതാഗതക്കുരുക്കിൽ പെട്ടു യാത്ര ദുസ്സഹമായി. വിശാഖപട്ടണത്തി​​​െൻറ പ്രവിശ്യക്ക്​ പുറത്തുകടന്ന ശേഷമാണ്​ യാത്ര സുഗമമായത്​.

കൊൽക്കത്തയിൽ നിന്ന്​ തുടങ്ങിയതാണ്​ ദേശീയ പാത 16 എന്ന ഇൗ പാതയിലൂടെയുള്ള തുർച്ചയായ യാത്ര. വേറേ എങ്ങോട്ടും മാറി സഞ്ചരിക്കാനില്ലാതെ ഇതിലൂടെ തന്നെയാണ്​ എനിക്ക്​ ചെന്നൈ വരെ എത്തിച്ചേരേണ്ടത്​. വഴിയരികിൽ പലതരത്തിലുള്ള മാമ്പഴങ്ങൾ അട​ുക്കിവെച്ച്​ വിൽക്കുന്നുണ്ട്​. രാവിലെ തന്നെ അതിൽനിന്നും വലിയൊരെണ്ണം വാങ്ങി അവിടെ വെച്ചുതന്നെ മുറിച്ചു കഴിച്ചു. പുളിയുള്ള അധികം പഴുക്കാത ഒരിനം മാങ്ങയായിരുന്നതിനാൽ കൂടെ കഴിക്കാൻ ഉപ്പും വാങ്ങിച്ചു. മാമ്പഴം കഴിക്കുന്നതിനിടയിലും കച്ചവടക്കാരനുമായി വർത്തമാനം പറഞ്ഞ​ുകൊണ്ടിരുന്നതി​​​െൻറ സൗഹൃദത്തിലാവണം പറഞ്ഞതിലും കുറച്ച്​ പണമേ അയാൾ വാങ്ങിയുള്ളു.

റോഡിനപ്പുറം പാടങ്ങൾക്കുമക്കരെ കരിമ്പനകൾ തലയുയർത്തി നിന്നു
 

അത്യൂഷ്​ണം പെരുത്ത ആന്ധ്രയിലൂടെയുള്ള ബൈക്ക്​ യാത്ര പൊള്ളിക്കുന്ന  ഒരനുഭവമാണ്​. കനത്ത വെയിലിൽ ഹെൽമെറ്റിലെ കൂളിങ്​ ഗ്ലാസ്​ കൂടി താഴ്​ത്തിയാണ്​ യാത്ര. വെയിലിൽ കൂളിങ്​ ഗ്ലാസിലൂടെയുള്ള നോട്ടം ഉറക്കം വരുത്തുന്ന പോലെ തോന്നി. ഉറക്കം കുടഞ്ഞെറിയാൻ പതിവുള്ള ഉച്ചത്തിൽ പാട്ടുപാടുന്നതും ഏൽക്കാതെ വന്നപ്പോൾ അടുത്തുകണ്ട പെട്ടിക്കടയുടെ ഒാടിട്ട കൂരയ്​ക്കു കീ​ഴിൽ അൽപനേരം വിശ്രമത്തിനൊരുങ്ങി.

ആന്ധ്രയിൽ മിക്കയിടത്തും ഹനുമാ​​​െൻറ പ്രതിമ കാണാം. പലതും വലിപ്പം കൊണ്ടാണ്​ ശ്രദ്ധയാകർഷിക്കുന്നത്​. പ്രതിമക്കരികിൽ മിക്കവാറും ക്ഷേത്രവുമുണ്ടാകും. ചില ക്ഷേത്രങ്ങളിൽനിന്ന്​ ഉചഭാഷിണിയിലൂടെ മന്ത്രങ്ങൾ ഉയരുന്നുണ്ട്​.വഴിയരികിൽ പ്രതിമ നിർമാണം കച്ചവടമാക്കിയവരെ നിരവധി കണ്ടു. വെളുത്ത നിറത്തിലുള്ള അംബേദ്​കറി​​​െൻറും സ്വാമി വിവേകാനന്ദ​​​െൻറയും മദർ തെരേസയുടെയുമൊക്കെ പ്രതിമകൾ വെച്ച്​ ആവശ്യക്കാരെ തിരയുന്നുണ്ട്​ കച്ചവടക്കാർ. അതുകൂടാതെ പലതരത്തിലുള്ള ഗണപതി വിഗ്രഹങ്ങളും വിൽപനയിലുണ്ട്​.

ഹനുമാ​​െൻറയും ഗണപതിയുടെയും വിഗ്രഹങ്ങൾ ഉണ്ടാക്കി വിൽക്കുന്ന നിരവധിപേരെ വഴിനീളെ കാണാം..
 

ഹൈവേയിൽനിന്നും അൽപം തണൽ തേടി ഞാൻ ഒര​ു ഒാവുപാലം കയറിയിറങ്ങി ഒരു ഗ്രാമത്തിലെത്തി. ക്ഷേത്രത്തിനടുത്തുള്ള മരത്തണലിൽ ഒരാൾ സുഖമായി കിടന്നുറങ്ങുന്നു. പായയോ തലയിണയോ ഇല്ലാതെ അന്തംവിട്ട്​ ഉറങ്ങുന്ന അയാളോട്​ അപ്പോൾ എനിക്ക്​ അസൂയ ​േതാന്നാതിരുന്നില്ല. അതിനുമപ്പുറം ആടിനെ മേയ്​ച്​ നടക്കുന്ന ഒരു പയ്യൻ എന്നെയും നോക്കിയങ്ങനെ നിൽക്കുന്നു. അവ​​​െൻറ ആട്ടിൻപറ്റം അലഞ്ഞുതിരിച്ചു നടന്ന്​ ഒടുവിൽ കൂട്ടത്തിൽ തന്നെ വന്നു ചേർന്ന്​ പുൽമേടിലൂടെ അങ്ങനെ നീങ്ങുന്നു. തണലും കാറ്റു​ം നിറഞ്ഞ ആ പ്രദേശത്തുനിന്ന്​ യാത്ര തുടരാൻ മടി തോന്നി. അകലെ നിരന്നുനിൽക്കുന്ന കരിമ്പനകളെയും നോക്കി എത്രനേരം വേണമെങ്കിലും അറിയാതെ അവിടെ നിന്നുപോകും.

എത്ര തിന്നാലും കൊതി തീരാത്ത എത്രയെത്രയിനം മാങ്ങകളാണ്​ വഴിയോരത്ത്​ വിൽപനയ്​ക്കായ്​ വെച്ചിരിക്കുന്നത്​...
 

വീണ്ടും ഹൈവേയിലേക്ക്​ കയറി വിജയവാഡയിലെ വില കുറഞ്ഞ റൂമുകൾ ഒാൺലൈനിൽ തപ്പിനോക്കുന്നതിനിടയിലാണ്​ റോഡരികിൽ പൂന്തോട്ടത്തിനരികിൽ സ്​ഥിതി ചെയ്യുന്ന ഗസ്​റ്റ്​ ഹൗസ്​ കണ്ടത്​. അവിടെ കയറി അന്വേഷിച്ച്​ ചാടിക്കയറി റൂമെടുത്തത്​ അബദ്ധമായെന്ന്​ നട്ടപ്പാതിരയ്​ക്ക്​ രണ്ടു മണി വ​െ​ര തോന്നി. ആകെ ഒഴിവ​ുള്ള മുകളിലെ ഞാൻ താമസിക്കുന്ന മുറിയിൽ ഉര​ുകിയൊലിക്കുന്ന ചൂടായിരുന്നു. പോരാത്തതിന്​ ഹൈവേയിലുടെ ചീറിപ്പായുന്ന ലോറികളുടെ കാതടപ്പിക്കുന്ന ഹോൺ ശബ്​ദവും. രാത്രി രണ്ടു മണിക്ക്​ വിയർത്തൊലിച്ച്​ കുടിക്കാൻ അൽപം വെള്ളത്തിനായി താഴെ നിലയിൽ എത്തി തിരിച്ചുകയറി മുറിയിൽനിന്നും ബെഡ്​ ഷീറ്റും തലയിണയും എടുത്ത്​ പുറത്തെ വരാന്തയിൽ വിരിച്ചു മുറിയും പൂട്ടി കിടന്നു. പുറത്തെ വരാന്തയിൽ​ ഹോണടിയുടെ ശബ്​ദം കൂടുതലാണെങ്കിലും ചൂട്​ അൽപം കുറവുണ്ട്​. ഒരു ചെവി തലയിണയിൽ അമർത്തി രണ്ടു കൈയും മറു ചെവിയിൽ അമർത്തി അവിടെ കിടന്നു.

 

Tags:    
News Summary - A Young Malayali's All India Solo bike ride 71st Day in Visakhapatnam to Vijayawada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.