പാതിവഴിയിൽ നിലച്ചുപോയ ബൈക്ക്​

ചില സാഹസികതകളാണ്​ പല യാത്രകളെയും അവിസ്​മരണീയമാക്കുന്നത്​. ഒരു മാസം പിന്നിട്ട എ​​​​​​​െൻറ ഇൗ ഏകാന്ത യാത്രയിൽ ഇന്നുണ്ടായ അനുഭവം ഒരു കാലത്തും ഞാൻ മറക്കുമെന്നു തോന്നുന്നില്ല. ഞാൻ താമസിച്ച ഹോട്ടലിൽ അന്തേവാസികളായി ഞാനും ഒരു സ്വിറ്റ്​സർലണ്ടുകാരനും മാത്രമേ ഉണ്ടായിരുന്നുള്ളു. രാവിലെ ഇവിടുന്നുതന്നെ ഭക്ഷണവും കഴിച്ച്​ സന്ദർശിക്കേണ്ട സ്​ഥലങ്ങളിലേക്ക്​ പോകാനുള്ള പെർമിഷനുവേണ്ടി ഡി.സി ഒാഫീസിലേക്ക്​ പോയി. അപേക്ഷാ ഫോം വാങ്ങി 440 രൂപയും അടച്ച്​ പെർമിഷൻ വാങ്ങി. ചിലയിടത്ത്​ പെർമിഷൻ വാങ്ങി വെക്കാനിടയുള്ളതിനാൽ അഞ്ച്​ ഫോ​േട്ടാ കോപ്പിയും കൂടെ എടുത്തു സൂക്ഷിച്ചു.

ചാംഗ്​ലാ പാസിലേക്കുള്ള വ​ഴിയിലെ മൊണാസ്​ട്രി
 

ഡി.സി ഒാഫിസനട​ുത്തായിരുന്നു ‘ലേ പാലസ്​’ എങ്കിലും അവിടെ പിന്നീട്​ പോകാം എന്നു കരുതി. 80 കിലോ മീറ്റർ അകലെയുള്ള ‘ചാങ്​ ലാ പാസ്​‘ ലക്ഷ്യമാക്കി പുറപ്പെട്ടു. പോകുന്ന വഴി ടാങ്ക്​ ഫുൾ ആക്കി. ലഡാക്കി​​​​​​​െൻറ സുന്ദരമായ കാഴ്​ചകൾ കണ്ട്​ പോകുന്നതിനിടയിൽ ത്രി​െക്ഷ എന്ന സ്​ഥലത്തെ മൊണാസ്​ട്രിയിൽ കയറി. മുകളിലേക്ക്​ അടുക്കടുക്കായി നിർമിച്ചിരിക്കുന്ന ആ സന്യാസി മഠം തികച്ചും ശാന്തമായിരുന്നു. മുകളിലേക്ക്​ കയറുന്ന പടവുകൾക്കരികിൽ കൈകൊണ്ട്​ കറക്കാനുള്ള പ്രാർത്ഥനാ ചക്രങ്ങൾ കാണാം. ഉൾഭാഗത്ത്​ പലയിടങ്ങളിലായി പ്രാർത്ഥനാ കേന്ദ്രങ്ങളുണ്ട്​. ബുദ്ധ പ്രതിമകളും ദീപാലങ്കാരങ്ങളും പ്രാർത്ഥനാ മന്ത്രങ്ങൾ എഴുതിയ താളിയോലകളും അതിനകത്തു കാണാം.

മൊണാസ്​ട്രിക്കകത്തെ ബുദ്ധ വിഗ്രഹം
 

അതിലെ ഒരു വിഹാര കേന്ദ്രത്തിനകത്തുനിന്നും സന്ദർശകർക്ക്​ പ്രത്യേകതരം ബിസ്​കറ്റ്​ കഴിക്കാൻ തന്നു. കുട്ടികളും പ്രായമായവരുമായ ധാരാളം ലാമമാർ (സന്യാസിമാർ) അവിടെയുണ്ടായിരുന്നു. പ്രാർത്ഥനാവശ്യത്തിനായി മുഴക്കുന്ന മണിയും തോലുകൊണ്ടുണ്ടാക്കിയ ഒരുതരം ചെണ്ടയും അവിടെയുണ്ടായിരുന്നു. അവിടെ നിന്നിറങ്ങിയ ഞാൻ ‘ചാംഗ്​ലാ പാസിലേക്ക്​ നീങ്ങി. കരു എന്ന സ്​ഥലം കഴിഞ്ഞതു മുതൽ ചാംഗ്​ലാ പാസിലേക്കുള്ള വഴി അതീവ ദുർഘടം പിടിച്ചതായി. നി​റയെ കല്ലുകൾ മാത്രമുള്ള വഴി. അതാണെങ്കിലോ കിലോ മീറ്ററുകളോളം അങ്ങനെ തന്നെ. കുറേ ദൂരം ചെന്നപ്പോൾ മലനിരകളെ വലംവെച്ചുള്ള കയറ്റവും തുടങ്ങി. അതി സാഹസികമായ വഴികളാണ്​ ചാംഗ്​ലാ പാസിലേക്കുള്ളത്​. ബൈക്ക്​ സഞ്ചാരികളെ ലഡാക്കിലേക്ക്​ ആകർഷിക്കുന്നതും ഇൗ സാഹസികതതാണ്​.

പ്രായം കുറഞ്ഞ ബുദ്ധഭിക്ഷു
 

വലിയ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ കയറ്റം കയറി. ചാംഗ്​ലാ പസിലേക്ക്​ എത്താറായപ്പോൾ ബൈക്ക്​ ഒരു പ്രത്യേക ശബ്​ദം പുറപ്പെടുവിക്കാൻ തുടങ്ങി. പിന്നീട്​ പതിവിൽ കൂടുതൽ ആക്​സിലറേഷൻ കൊടുത്താലേ വണ്ടി കയറൂ എന്നായി. പിന്നെ ശബ്​ദം കൂടിക്കൂടി വന്ന്​ തീരെ നീങ്ങാതായി. എഞ്ചി​​​​​​​െൻറ ഭാഗത്തെ ചെയിൻ സ്​പ്രോക്കറ്റാണ്​ ശബ്​ദമുണ്ടാക്കുന്നതെന്നൊരു തോന്നൽ. ദുർഘടം പിടിച്ച ഇൗ വഴികൾ താണ്ടി സ്​പ്രോക്കറ്റി​​​​​​​െൻറ പൽചക്രങ്ങൾ നാശമായിട്ടുണ്ടാവും. എന്താണ്​ ഇനി അടുത്ത വഴി എന്നാലോചിക്കണം. സമുദ്ര നിരപ്പിൽനിന്ന്​ ഏതാണ്ട്​ 18,000 അടി മുകളിലുള്ള സ്​ഥലമാണ്​ ചാംഗ്​ലാ പാസ്​. അതായത്​ ഞാൻ യാത്ര പുറപ്പെട്ട എ​​​​​​​െൻറ സ്വന്തം നാടായ കൂട്ടായിയിൽ നിന്ന്​ 18,000 അടി ഉയരത്തിൽ. ചുറ്റിലും മഞ്ഞു മൂടിയ പ്രദേശങ്ങളാണ്​. ഒാക്​സിജ​​​​​​​െൻറ അളവ്​ കുറവ്​. അധികം അധ്വാനമെടുത്ത്​ ക്ഷീണിച്ചാൽ ബുദ്ധിമുട്ടാകും. റോഡിൽനിന്നും മഞ്ഞും കല്ലും നീക്കിയിടുന്ന ഒരാളെ അപ്പോൾ കണ്ടു. അയാളെ ഞാൻ സഹായത്തിനു വിളിച്ചു. ഞാൻ ബൈക്ക്​ ഒരു ഒഴിഞ്ഞ ഭാഗത്ത്​ സൈഡാക്കി വെച്ചു. ചാംഗ്​ലാ പാസിനടുത്തുള്ള പട്ടാള ക്യാമ്പിലേക്ക്​ നടന്നു. വാഹനം തകരാറിലാവല്ലേ എന്ന്​ ഏതൊരു ബൈക്ക്​ യാത്രികനും പ്രാർത്ഥിച്ചു പോകുന്ന സ്​ഥലത്തുവെച്ചു തന്നെയാണ്​ പണി കിട്ടിയിരിക്കുന്നത്​.

ചാംഗ്​ലാ പാസ്​
 

ഏത്​ വെല്ലുവിളി​കളെയ​ും അതി ജീവിച്ച്​ മുന്നേറുക എന്നതാണ്​ യാത്രയുടെ വിജയം. ഇൗ അനുഭവവും നല്ലൊരു അവസരമാക്കി എടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. അടുത്ത പടി എന്തു ചെയ്യണമൊന്നലോചിച്ച്​ നടന്ന്​ ഞാൻ പട്ടാള ക്യാമ്പിലെത്തി. ക്യാമ്പ്​ വരെയുള്ള കയറ്റം കയറി എത്തിയപ്പോൾ ശരിക്കും കുഴഞ്ഞുപോയി. പെ​െട്ടന്ന്​ തളരുന്ന പോലെ തോന്നി. മെഡിക്കൽ എയ്​ഡ്​ വിഭാഗത്തിലെ പട്ടാളക്കാരന്​ എ​​​​​​​െൻറ അവസ്​ഥയിൽ എന്തോ പന്തികേട്​ തോന്നിയിരിക്കണം. പെ​െട്ടന്നുതന്നെ അയാൾ ഒാക്​സിജൻ സിലിണ്ടറിൽ നിന്ന്​ മാസ്​ക്​ എടുത്ത്​ എന്നെ ധരിപ്പിച്ചു. ഹൃദയമിടിപ്പ്​ പരിശോധിക്കുന്ന യന്ത്രത്തി​​​​​​​െൻറ പോയൻറ്​ ആ സൈനികൻ എ​​​​​​​െൻറ വിരലിൽ ഘടിപ്പിച്ചു. കുഴപ്പമൊന്നുമില്ല നോർമൽ ആണെന്ന്​ അയാൾ പരിശോധിച്ച്​ ഉറപ്പുവരുത്തി. സമുദ്ര നിരപ്പിൽനിന്നും ഉയരത്തിലുള്ള പ്രദേശത്ത്​ ചെറിയ അധ്വാനം പോലും തളർത്തിക്കളയും. പെ​െട്ടന്ന്​ കിതപ്പുണ്ടാകും. ഹൃദയം പോലും നിലച്ചുപോകാം.

മുകളിൽനിന്നും താഴെ ലേ വരെ പോകുന്ന ഏതെങ്കിലും മിനി ട്രക്കിൽ ബൈക്ക്​ കെട്ടിവലിക്കാൻ കഴിയുമോ എന്നാലോചിച്ചു. ഇത്തിരി റിസ്​ക്കുള്ള കാര്യമാണ്​. എങ്കിലും ഒന്ന്​ പരീക്ഷിച്ചുകളയാം എന്നു കരുതി കുറേ നേരം ഏതെങ്കിലും ട്രക്ക്​ വരുന്നതും കാത്തിരുന്നു. അല്ലെങ്കിൽ ഏതു സമയത്തും ട്രക്കുകൾ വരുന്ന വഴിയാണ്. അത്യാവശ്യം ഒരെണ്ണത്തിനെ കാത്തു നിന്നപ്പോൾ കാണാനുമില്ല. അങ്ങനെ അഞ്ചു മണിയോടട​ുത്തപ്പോൾ ഒരു ട്രക്ക്​ തരപ്പെട്ടു. അതിൽ കയറി ബൈക്കിരിക്കുന്ന സ്​ഥലത്തു വന്നു. അധികം നീളമില്ലാത്ത കയർ കൊണ്ട്​ പിന്നാലെ വന്ന മറ്റൊരു ടെ​േമ്പാ വാനിൽകുരുക്കി അൽപ ദൂരം മുന്നോട്ട്​ ചെന്നപ്പോൾ അപകടം മനസ്സിലായി ആ പദ്ധതി ഉപേക്ഷിച്ചു.

ചാംഗ്​ലാ പാസിലെ ദുർഘട പാത
 

നല്ല ഇറക്കമുള്ള റോഡാണ്​. വണ്ടി ന്യൂട്രലിൽ ആക്കി കുറേ ദൂരം താ​േ​​ഴക്ക്​ എത്തി. ബൈക്ക്​ താഴെയുള്ള മിലിട്ടറി ക്യാമ്പിൽ എവിടെയെങ്കിലും വെച്ച്​ നാളെ സ്​പ്രോക്കറ്റും വാങ്ങി ഏതെങ്കിലും മെക്കാനിക്കിനെയും സംഘടിപ്പിച്ച്​ വരാമെന്നായിരുന്നു ഉദ്ദേശിച്ചത്​. ഇറക്കം ​കഴിഞ്ഞപ്പോൾ കയറ്റമായി. തള്ളിക്കയറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നപ്പോഴാണ്​ പിന്നിൽ ഒരു ഇന്നോവ വന്നു നിന്നത്​. അതിൽ നിന്ന്​ ഇറങ്ങിവന്ന ഡ്രൈവർ കാര്യമന്വേഷിച്ചു. അയാൾ ഒരു മെക്കാനിക്ക്​ കൂടിയാണെന്നും നാളെ സ്​പ്രോക്കറ്റ്​ കിട്ടുമോ എന്നന്വേഷിച്ച്​ വന്ന്​ ശരിയാക്കാമെന്നും ബൈക്ക്​ അവിടെ എവിടെയെങ്കിലും സുരക്ഷിതമായി വെക്കാനും പറഞ്ഞു.
ബൈക്ക്​ ഒഴിഞ്ഞ ഒരിടത്തു വെച്ച്​ കാറിൽ എന്നെയും കയറ്റി ലേയിലുള്ള ഹോട്ടലിൽ എത്തിച്ചു തന്ന​ു. കാറിൽ പൂനെ സ്വദേശികളായ രണ്ടു സഞ്ചാരികളായിരുന്നു ഉണ്ടായിരുന്നത്​. പ്രണവ​ും പ്രിയങ്കയും. രണ്ടാളും ലഡാക്ക്​ ചുറ്റിക്കാണാൻ വന്നിട്ട്​ രണ്ടു ദിവസമായി. നാളെ രാവിലെ തിരികെ പോകാനാണ്​ അവരുടെ പ്ലാൻ. അവരോട്​ നന്ദി പറഞ്ഞ്​ 7.30ഒാ​ടെ ഞാൻ മുറിയിലെത്തി.

ആകെ അല​േങ്കലാപ്പെട്ട യാത്രയിൽ ഉച്ചഭക്ഷണം കഴിക്കാൻ പോലും മറന്നിരുന്നു. നല്ല വിശപ്പിൽ രാത്രി ഭക്ഷണം കഴിച്ച്​ നേരത്തെ ഉറങ്ങാൻ കിടന്നു. അങ്ങകലെ മലനിരകളിലെവിടെയോ മഞ്ഞിൽ പുതഞ്ഞ്​ വെറുങ്ങലിച്ച്​ നിൽക്കുന്ന എ​​​​​​​െൻറ സന്തതസഹചാരിയായ ബൈക്കായിരുന്നു അപ്പോൾ മനസ്സിൽ.

(യാത്ര തുടരും...)

Tags:    
News Summary - A Young Man's All India Solo bike ride 31st day at Changla Pass in Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 07:03 GMT