ആദ്യമായാണ് ഞാൻ കശ്മീരിൽ വരുന്നത്. പതിനൊന്നാമത്തെ ദിവസമാകുന്നു ഇന്ത്യയുടെ ഉച്ചിയിലുള്ള ഇൗ മഞ്ഞുമുടിയിൽ എത്തിയിട്ട്. ഇത്രയും ദിവസം കൊണ്ട് ഒരു കാര്യം പിടികിട്ടി. കശ്മീരിൽ എത്തുന്ന ഏതൊരാളും അത്ര പെെട്ടന്നൊന്നും ഇവിടം വിട്ട് പോകില്ല.
ഞാനും ഏതാണ്ട് അതേ അവസ്ഥയിലാണിപ്പോൾ. നിക്കണോ പോകണോ എന്നറിയാത്ത കൺഫ്യൂഷൻ. ആശയക്കുഴപ്പത്തിനൊടുവിൽ ലേയിൽ നിന്ന് 290 കിലോ മീറ്റർ പിന്നിട്ട് ദ്രാസിൽ എത്തിച്ചേർന്നു. ലേയിൽനിന്ന് മണാലിയിലേക്ക് 400 കിലോ മീറ്ററുണ്ട് ദൂരം. ആ വഴി അടച്ചിട്ടിരിക്കുകയാണ്. മഞ്ഞുകാലം മാറി ഇനി രണ്ടു മാസം കൂടി കഴിഞ്ഞാലേ ആ വഴി തുറക്കുകയുള്ളു. അതിനാൽ ഞാൻ വന്ന വഴിയേ തിരിച്ചുപോകണം. ഇൗ മനോഹര ദേശത്തുകൂടെ പത്ത് തവണ മടങ്ങിപ്പോകാനും എനിക്കു മടിയില്ല. എത്ര കണ്ടാലും മതിവരാത്തൊരിടമാണല്ലോ ഇൗ സുന്ദര ദേശം.
രാവിലെ ഒമ്പതു മണിക്കുതന്നെ സിഗിയ്യുടെ ഗസ്റ്റ് ഹൗസിൽനിന്നും ഇറങ്ങി. മൂന്ന് ദിവസത്തെ താമസത്തിലൂടെ ഗസ്റ്റ് ഹൗസ് ഉടമയായ സിംഗിയ്യുമായി വല്ലാത്തൊരു ഹൃദയബന്ധം ഉടലെടുത്തു കഴിഞ്ഞിരുന്നു. എെൻറ കുറച്ച് ഫോേട്ടായും എടുത്ത ശേഷമാണ് സിംഗിയ് എന്നെ യാത്രയാക്കിയത്.
ലേ പട്ടണത്തിനടുത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി എന്നെ മോഹിപ്പിച്ചുകൊണ്ടിരിക്കുന്ന ‘ശാന്തി സ്തൂപ’ കാണുകയായിരുന്നു ആദ്യത്തെ പ്ലാൻ. ഒരു കുന്നിൻ മുകളിലാണ് ശാന്തി സ്തൂപ സ്ഥിതി ചെയ്യുന്നത്. െവളുത്ത നിറമാണതിന്. ശാന്തി സ്തൂപയിലേക്ക് കയറുന്നതിനു മുമ്പായി ധ്യാനത്തിനായി പ്രത്യേകം സജ്ജീകരിച്ച ഹാൾ കാണാം. ബുദ്ധെൻറ പ്രതിമകളും വരച്ച ചിത്രങ്ങളുമാണ് ശാന്തി സ്തൂപയിൽ പ്രധാനമായും.
ലേയിൽനിന്നും പ്രഭാതഭക്ഷണം കഴിച്ച ശേഷം ജമ്മു കശ്മീർ സംസ്ഥാനത്തിെൻറ പുറത്തേക്കുള്ള പാത തേടി ഞാൻ നീങ്ങി. എത്ര വേഗത്തിൽ പോയാലും ഇന്ന് പരമാവധി ദ്രാസ് വരെയേ എത്താൻ കഴിയുമായിരുന്നുള്ളു. അവിടന്നങ്ങോട്ട് വാഹനങ്ങളെ രാവിലെ മാത്രമേ ‘സോജിലാ പാസ്’ വഴി കടത്തി വിടുകയുള്ളു.
ലഡാക്കിൽ മലനിരകൾ കാണാത്ത ഒരു പ്രദേശവും ഇല്ല എന്നുതന്നെ പറയാം. എവിടേക്ക് തിരിഞ്ഞുനോക്കിയായാലും മലനിരകൾ. തിരികെയുള്ള വഴിയിൽ വെയിലും തണുപ്പും ഇടകലർന്ന കാലാവസ്ഥ തന്നെ. ലഡാക്കിൽനിന്ന് ലേയിൽ എത്തുന്നതിനു മുമ്പ് ഒരു ‘മാഗ്നറ്റിക് ഹിൽ’ ഉണ്ട്. റോഡിലൂടെ പോകുന്ന വാഹനങ്ങെള ഇടതുവശത്തുള്ള മലയിലേക്ക് ആകർഷിക്കുന്ന എന്തോ പ്രത്യേകത ആ മലയ്ക്ക് ഉണ്ടത്രെ. കഴിഞ്ഞ ദിവസം ഇതുവഴി പോകുേമ്പാൾ ഫോേട്ടാ എടുക്കാൻ കഴിഞ്ഞില്ല എന്ന നഷ്ടം ഇക്കുറി ഞാൻ പരിഹരിച്ചു.
ലഡാക്ക് പാതയിൽ കാണുന്ന മിക്ക വീടുകളുടെയും മുകളിൽ വൈക്കോൽ കയറ്റി വെച്ചിട്ടുണ്ടാകും. മറ്റ് സ്ഥലങ്ങളിലെ േപാലെ വൈക്കോൽ കൂനയാക്കി വെച്ച് സ്ഥലം നഷ്ടപ്പെടുത്താൻ ലഡാക്കുകാർ തയാറല്ലാത്തതായിരിക്കണം കാരണം. മലമുകളിൽനിന്ന് റോഡിലേക്ക് വീഴുന്ന കല്ലുകൾ എടുത്തു മാറ്റാനും റോഡിെൻറ തകരാറുകൾ പരിഹരിക്കാനുമായി നിരവധി തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. ഉച്ചഭക്ഷണം പാത്രത്തിലാക്കി കൊണ്ടുവന്നാണ് അവർ േജാലി ചെയ്യുന്നത്. സ്ത്രീകളായ േജാലിക്കാരും നിരവധിയുണ്ട്.
‘ലമയുരു’ എന്ന ഗ്രാമം കഴിഞ്ഞാൽ ‘മൂൺലാൻഡ്’ എന്നറിയപ്പെടുന്ന ഒരു ചെറിയ പ്രദേശമുണ്ട്. ചന്ദ്രെൻറ ഉപരിതലം പോലെ കിടക്കുന്ന സ്ഥലമായതുകൊണ്ടാണ് ഇൗപ്രദേശത്തിന് ‘മൂൺലാൻഡ്’ എന്ന പേരു കിട്ടിയതത്രെ. കുറേ മുകളിലേക്ക് റോഡ് കയറി നോക്കുേമ്പാൾ ചിത്രത്തിലൊക്കെ കണ്ട ചന്ദ്രെൻറ ഉപരിഭാഗം പോലൊരു പ്രദേശം വരണ്ടു കീറി കിടക്കുന്നു. ‘ലമയുരു’ ഗ്രാമത്തിലെ മൊണാസ്ട്രിയും ഏറെ പ്രസിദ്ധമാണ്.
ലഡാക്ക് റോഡിൽ ഇടവിട്ട് അേനകം റോഡ് സുരക്ഷാ മുന്നറിയിപ്പുകൾ നിറഞ്ഞ ബോർഡുകൾ കാണാം. സാധാരണ റോഡുകളിലെ മുന്നറിയിപ്പിൽനിന്നും ഭിന്നമായി വളരെ ഗൗരവത്തിൽ തന്നെയാണ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ഏകദേശം നൂറിലധികം ബോർഡുകളെങ്കിലും ഇൗ വഴിത്താരയിൽ കാണാം. വഹനാപകടം പരമാവധി കുറയ്ക്കുക എന്ന ഉദ്ദേശ്യത്തിൽ എഴുതിചേർത്തിട്ടുള്ള ഇൗ ബോർഡുകളിലെ ചില വാചകങ്ങൾ രസകരമാണ്.
‘If you married, Divorce Speed’
‘on't be gama in the land of Lama’
‘ouch the curves, don't hug them’
എന്നിവ അവയിൽ ചിലതു മാത്രം. യാത്രയുടെ ഒാരോ തിരിവിലും ഇത്തരം മുന്നറിയിപ്പ് േബാർഡുകൾ അപകടത്തെക്കുറിച്ച് ഒാർമിപ്പിക്കുന്നു.
ഇതുവഴി നിരവധി അരുവികളുണ്ട്. അവയ്ക്ക് കുറുകെയുള്ള പാലങ്ങൾ ഇരുമ്പിൽ നിർമിച്ചതാണ്. ചില ഭാഗങ്ങളിലെ പൊട്ടലുകൾ ഒഴിച്ചാൽ പാലം സുരക്ഷിതം തന്നെ. വഴിയരികിൽ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പറ്റിയ കടകളൊന്നും അധികം കാണാനില്ല. ഉള്ള കടകളാകെട്ട സീസൺ ആരംഭിച്ചിട്ടില്ലാത്തതിനാൽ അടഞ്ഞും കിടക്കുന്നു.
കാർഗിൽ എത്താറായപ്പോൾ വഴിയരികിൽ ധാരാളം ഉണങ്ങിയ മരങ്ങൾ കാണപ്പെട്ടു. അതിൽനിന്നും വീണു കിടക്കുന്ന കൊമ്പുകൾ വരിഞ്ഞുകെട്ടി തലയിൽ വെച്ച്കൊണ്ടുപോകുന്ന തിരക്കിലായിരുന്നു ചില സ്്ത്രീകൾ. ദ്രാസിൽ എത്താറാകുേമ്പാഴേക്കും മഞ്ഞുനിരകൾ അടുത്തടുത്തു വന്നു. മഞ്ഞിൽ പൊതിഞ്ഞ് വിറകൊള്ളുന്ന മലനിരകളെ ചൂടേകി സാന്ത്വനിപ്പിക്കാൻ അസ്തമയ സൂര്യൻ വിഫലശ്രമം നടത്തുന്നുണ്ട്.
വൈകിട്ട് ആറു മണിയോെട ദ്രാസിലെത്തി. ഇനി മുന്നോട്ട് പോകാൻ സാധ്യമല്ല. റോഡ് അടച്ചിരിക്കുകയാണ്. അതു മുന്നിൽ കണ്ടാവണം ഹോട്ടൽ മുറികളുടെ വാടകയിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ഹോട്ടലുടമകൾ പിടിച്ച പിടിയാലെ നിന്നത്. ഏതായാലും ലോകത്തിലെ ഏറ്റവും തണുപ്പേറിയ രണ്ടാമത്തെ ജനവാസ മേഖലയാണിത്. അപ്പോൾ അൽപം വിലകൂടിയാലും സാരമില്ല, പുതച്ചുമൂടി ഇവിടെത്തന്നെ ഇന്ന് കിടക്കാം.
(തുടരാം യാത്ര...)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.