എമിഗ്രേഷനും റൂട്ട്​ പെർമിറ്റും കലാവധി നീട്ടി വാങ്ങുക എന്ന ലക്ഷ്യവുമായാണ്​ രാവിലെ എണീറ്റത്​. ഒാഫീസ്​ തുറക്കുന്നതി​േനാടടുത്ത സമയത്തുതന്നെ അവിടെ എത്തി. ഫ്യയൻറ്​ഷോലിങിലെ ഒാഫീസി​​​െൻറ പരസ​രത്തെ അത്ര തിരക്ക്​ ഇവിടെ ഉണ്ടായിരുന്നില്ല. ക്യൂവിൽ നിന്ന്​ നാല്​ ദിവസത്തേക്കു കൂടി നീട്ടി കിട്ടാൻ അപേക്ഷ നൽകി. രണ്ടു മണിക്കൂറിനു ശേഷം ചെല്ലാൻ അവിടുത്തെ ഉദ്യോഗസ്​ഥൻ പറഞ്ഞു. ഒാഫീസി​​​െൻറ 700 മീറ്റർ അപ്പുറത്തുള്ള ‘ഫോക്​ മ്യൂസിയം’ കണ്ടു തിരിച്ചുവരാമെന്നു കരുതി ഞാൻ നടന്നു.

ഫോക്​ മ്യൂസിയത്തിന്​ പുറത്തെ അടുക്കളയിൽ ഒരു സ്​ത്രീ പഴയ ഭൂട്ടാൻ കാലത്തെ അനുസ്​മരിപ്പിക്കുന്ന വസ്​ത്രധാരണത്തോടെ അരി വറുക്കുന്നു
 

ഭൂട്ടാ​​​െൻറ പരമ്പരാഗത തനിമയും ചരിത്ര സംസ്​കാര മൂല്യങ്ങളും കൂടുതൽമനസ്സിലാക്കാൻ ഇൗ മ്യുസിയത്തിലെ പ്രദർശനങ്ങൾക്ക്​ കഴിയ​ുന്നു. തലേന്ന്​ സന്ദർശിച്ച ‘സിംപിളി ഭൂട്ടാൻ’ മ്യുസിയത്തിലെ കാഴ്​ചകളുമായി പലതിനും സാമ്യമുണ്ടായിരുന്നു. അകത്ത്​ കൈത്തറികളിൽ വസ്​ത്രം നെയ്​തെടുക്കുന്ന സ്​ത്രീകൾ. ഒരു സ്​ത്രീ പുറത്തെ അടുക്കളയിൽ പഴയ ഭൂട്ടാൻ കാലത്തെ അനുസ്​മരിപ്പിക്കുന്ന വസ്​ത്രധാരണത്തോടെ അരി വറുക്കുന്നു. പഴക്കം ചെന്ന ഭൂട്ടാൻ വാസ്​തു പ്രകാരമുള്ള ഒരു​ വലിയ വീടാണ്​ മ്യൂസിയമാക്കി മാറ്റിയിരിക്കുന്നത്​. കേരളത്തിലെ പഴയകാല തറവാടുകളിൽ കാണുന്നതുപോലെ മരംകൊണ്ടുള്ള ഏണിപ്പടികളും പത്തായപ്പുരകളും ഇവിടെയുമുണ്ട്​. ഉമി കളയാതെ നെല്ല്​ സൂക്ഷിച്ചുവെക്കുന്ന പത്തായപ്പുരകൾ അതേപടി പുനരാവിഷ്​കരിച്ചിട്ടുണ്ട്​. ഭൂട്ടാൻ ജനത ഉപയോഗിച്ചിരുന്ന വസ്​ത്രങ്ങൾ, തുകൽ സഞ്ചികൾ, നാണയങ്ങൾ, പാത്രങ്ങൾ, ആയുധങ്ങൾ തുടങ്ങിയവ ഇവിടെയും കാണാം. പുറത്തെ അടുക്കളയു​െട അരികിലെ മതിലിൽ വെയിൽ തട്ടുന്ന ഭാഗത്ത്​ മുളക്​ ഉണക്കാൻ കെട്ടിത്തൂക്കിയിട്ടിരിക്കുന്നു. ചുമരുകളിൽ ചുവപ്പ്​, നീല,പച്ച തുടങ്ങിയ കടുംനിറങ്ങളിൽ വരച്ചു ചേർത്ത ചിത്രങ്ങളും കാണാം.

ചുമരുകളിൽ ചുവപ്പ്​, നീല,പച്ച തുടങ്ങിയ കടുംനിറങ്ങളിൽ വരച്ചു ചേർത്ത ചിത്രങ്ങൾ കാണാം...
 

മ്യൂസിയം വിട്ട്​ ഞാൻ വീണ്ടും എമിഗ്രേഷൻ ഒാഫീസിൽ എത്തി. പാസ്സ്​ വാങ്ങിച്ചു.  റോഡ്​ പെർമിറ്റ്​ പുതുക്കുന്നതിനെക്കുറിച്ച്​ അന്വേഷിച്ചപ്പോഴാണ്​ ടൂ വീലറുകളെ ഭൂട്ടാനിൽനിന്നും അസമിലേക്കുള്ള വഴി അനുവദിക്കില്ല എന്ന​ു മനസ്സിലായത്​. ബൈക്കിൽ വന്ന വഴിതന്നെ തിരിച്ചിറങ്ങാനേ കഴിയൂ. മാത്രമല്ല, പുനഗ എന്ന സ്​ഥലത്തുകൂടി മാത്രമേ ബൈക്കിന്​ ഇനി പെർമിഷൻ ഉള്ളു. അതിനപ്പുറമുള്ള ഒ​േട്ടറെ സ്​ഥലങ്ങൾ ബൈക്കിന്​ പോകാൻ അനുവാദമില്ല. അതിനാൽ ​േറാഡ്​ പെർമിറ്റ്​ പുതുക്കലിന്​ ഞാൻ നിന്നില്ല. ഇൗ പെർമിറ്റ്​ കാലാവധി തീരുന്നതിനു മുമ്പേ ഭൂട്ടാൻ വിടാം എന്നു വിചാരിച്ചു. ഞാൻ ഒാഫീസിൽ നിന്നും പുറത്തിറങ്ങി. മുന്നിലുള്ള കരകൗശല കച്ചവട സ്​ഥാപനങ്ങൾക്കു മുന്നിലൂടെ നടന്ന​ു. തൊട്ടാൽ പൊള്ളുന്ന വിലയാണ്​ എല്ലാത്തിനും. ബാഗുകൾ, വസ്​ത്രങ്ങൾ, കീ ചെയിനുകൾ തുടങ്ങി വാങ്ങിച്ചാൽ കൊള്ളാമെന്നു തോന്നുന്ന അനവധി വസ്​തുക്കൾ വിൽപനക്കുണ്ട്​.

ഫോക്​ മ്യൂസിയത്തിനുള്ളിൽ പഴമയുടെ ഭൂട്ടാൻ നിറഞ്ഞുനിൽക്കുന്നു
 

ഉച്ചഭക്ഷണം കഴിക്കാൻ നേരമായപ്പോൾ അടുത്ത​ുള്ള കൊറിയൻ റസ്​റ്റാറൻറിൽ കയറി ഒരു വിഭവം കഴിച്ചുകളയാം എന്നു വിചാരിച്ചു. പച്ചക്കറികൾ ചേർത്തുണ്ടാക്കിയ ഒരു അരിഭക്ഷണമാണ്​ ഞാൻ എടുത്തിരുന്നത്​. അതിൽ കോഴിമുട്ട ബുൾസ്​ ​െഎ ആക്കി കലർത്തി സ്​പൂണും ഫോർക്കും ഉപയോഗിച്ച് കഴിക്കാൻ തന്നു. എരിവും ഉപ്പ​ും പുളിയും എല്ലാം പാകത്തിന്​ മാത്രമായി ഒന്നിനും ഏറ്റക്കുറച്ചിലില്ലാത്ത പേരു മറന്നുപോയ ഒരു മര്യാദ ഭക്ഷണമായിരുന്നു അത്​. ഉച്ചഭക്ഷണത്തിനു ശേഷം ‘തഷിച്ചോ സോൻഗ്​’ എന്ന ബുദ്ധ ആശ്രമത്തിലേക്ക്​​ നീങ്ങി. വാങ്​ചൂ നദിക്കരയിൽ സ്​ഥിതി ചെയ്യുന്ന ഇൗ ബുദ്ധവിഹാരം ഭൂട്ടാൻ പാർലമ​​െൻറ മന്ദിരത്തിന്​ സമീപമാണ്​ സ്​ഥിതി ചെയ്യുന്നത്​. 12ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഇൗ ആശ്രമം പിന്നീട്​ പുതുക്കിപണിത്​ വികസിപ്പിച്ചെടുത്തതാണ്​. 

വാങ്​ചൂ നദിക്കരയിൽ സ്​ഥിതി ചെയ്യുന്ന ‘തഷിച്ചോ സോൻഗ്​’ എന്ന ബുദ്ധവിഹാരം
 

വൈകിട്ട്​ 5.30 മുതൽ 6.30 വരെ മാത്രമേ അകത്തേക്ക്​ ടിക്കറ്റ്​ വെച്ച്​ പ്രവേശനമുള്ളു എന്നതിനാൽ പുറത്തുനിന്ന്​ നോക്കികണ്ട വാങ്​ചൂ നദിക്കരയിലെ പാലത്തിനരികെ പോയിരുന്നു. ബുദ്ധമത വിശ്വാസങ്ങളും ​െഎതീഹ്യങ്ങളും അതിലെ ചുമരുകളിൽ ചിത്രങ്ങളായി നിറഞ്ഞുനിൽക്കുന്നു. നിർത്താതെ പെയ്യുന്ന മഴയിൽ സ്​കൂൾ വിട്ട്​ നനഞ്ഞുവരു​ന്ന കുട്ടികൾ പാലത്തിലൂടെ ഒാടിപ്പോകുന്നുണ്ട്​. എന്തുരസമാണ്​ ആ കാഴ്​ച...!! ഭൂട്ടാൻ വേഷമായ ‘ഖോ’യും ‘കിറ’യും തന്നെയാണ്​ അവരുടെ യൂണിഫോം. കുട്ടികൾക്ക്​ അത്​ നന്നായി ചേരുന്നുമുണ്ട്​. മഴ തെല്ലൊന്ന്​ അടങ്ങിയ​േപ്പാൾ ഞാൻ റൂമിലേക്ക്​ മടങ്ങി. ഇൻറർനെറ്റ്​ കണക്ഷനുവേണ്ടി ലോബിയിലേക്ക്​ എത്തി. എന്നെ കണ്ട​േപ്പാൾ എമിഗ്രേഷനൊക്കെ ശരിയായില്ലേ എന്നു ചോദിച്ച്​ ഹോട്ടൽ ഉടമ സോനം അടുത്തെത്തി. ശരിയായെന്നും ടൂ വീലറുകളോടുള്ള ഭൂട്ടാൻ സർക്കാറി​​​െൻറ അവഗണനയിൽ പ്രതി​േഷധിച്ച്​ അടുത്ത ദിവസം തന്നെ ഇന്ത്യയിലേക്ക്​ മടങ്ങുകയാണെന്നും ഞാൻ പറഞ്ഞു. വൈകുന്നേരം ടെന്നിസ്​ കളിക്കുവാൻ പോകുകയായിരുന്ന സോനം എന്നെക്കൂടി കാറിൽ കൊണ്ടുപോയി. കൂറ്റൻ ബുദ്ധ പ്രതിമയുള്ള പാർക്കിൽ അദ്ദേഹം എന്നെ ഇറക്കിത്തന്നു. ആ പ്രതിമക്കരികിൽ നിന്ന്​ നോക്കിയാൽ അങ്ങകലെ കുന്നിൻ മുകളിൽ മറ്റൊരു കൂറ്റൻ പ്രതിമകൂടി കാണാം.

അങ്ങകലെ ബുദ്ധൻ എഴുന്നേറ്റു നിൽക്കുന്നു
 

പാർക്കിൽനിന്നും ഇറങ്ങിയ ഞാൻ നഗരത്തിലെ പച്ചക്കറി മാർക്കറ്റിൽ എത്തി. തുറസ്സായ വലിയൊരു കെട്ടിടത്തിന്​ അകത്ത്​ രണ്ടു നിലകളിലായാണ്​ നിലം ഗ്രാനൈറ്റ്​ പതിച്ച്​ വൃത്തിയിൽ പരിപാലിച്ചുപോരുന്ന ഇൗ മാർക്കറ്റ്​. കച്ചവടത്തിനും തിരക്കിനു പോലും അതി​​​െൻറതായ അടുക്കും ചിട്ടയുമുണ്ട്​. അവിടെയെല്ലാം ചുറ്റിയടിച്ച്​ രാത്രി ഭക്ഷണവും കഴിച്ചാണ്​ ഞാൻ റൂമിൽ മടങ്ങിയെത്തിയത്​.

Tags:    
News Summary - A Young Man's All India Solo bike ride 58th Day in Bhutan-Travelogue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.