???????????????? ????????? ?????????????? ?????? ??????? ?????????? ?????? ???????????????????

കടാവോ​: ശൂന്യതയുടെ ശുഭ്രശൈലങ്ങൾ

ഹോട്ടലിന്​ പിന്നിലെ വലിയ മലയിൽ നിന്ന്​ കുത്തനെവീഴുന്ന വെള്ളച്ചാട്ടത്തി​​​​െൻറ കൂർത്ത ശബ്​ദങ്ങൾ കേട്ടുകേട്ടാണ്​ ലാച്ചൂങിലെ ആ രാത്രിയിൽ കണ്ണടച്ചത്​. രാത്രി ഇടക്കൊന്നെഴുന്നേറ്റപ്പോൾ അസാധാരണമായ എന്തോ ശബ്​ദം. ഹോട്ടലി​​​​െൻറ അരികിൽ ഷീറ്റിട്ട ചെറുവീടുണ്ട്​. അതി​​​​െൻറ മുകളിൽ തുടർച്ചയായി എന്തൊക്കെയോ വീഴുന്ന ശബ്​ദം. പിന്നെയുറങ്ങാൻ കഴിയാത്ത വിധം കനത്തുനിന്ന ഒച്ചപ്പാട്​.

മഴ പെയ്യുകയല്ല, ​െഎസാണ്​ വീഴുന്നത്​.​ അതെ, ലാച്ചൂങിൽ മഞ്ഞുപെയ്യുകയാണ്​. ആ ഇരുട്ടിൽ വാതിൽ തുറന്നു​നോക്കാൻ ആഗ്രഹിച്ചെങ്കിലും കൂടെയുള്ളവരുടെ മയക്കത്തി​​​​െൻറ ഉൗക്ക്​ കണ്ട്​ വിളിച്ചുണർത്താൻ തോന്നിയില്ല. തണുപ്പ്​ അതി​​​​െൻറ പാരമ്യത്തിലാണ്​. ശരീരത്തിൽ പക്ഷേ, അതി​​​​െൻറ എടങ്ങേറുകളൊന്നും ഇല്ല. തെർമലും അതിന്​ മുകളിൽ ടീ ഷർട്ടും പിന്നെയൊരു കമ്പിളി ഷർട്ടും അതിനും മുകളിൽ ജാക്കറ്റും കൈയുറയും കാലിൽ സോക്​സും ധരിച്ചാണ്​ ഉറങ്ങാൻ കിടന്നത്​. ഇടക്ക്​ മൂത്രമൊഴിക്കാൻ ബാത്ത്​റൂമിൽ പോയപ്പോൾ തണുപ്പി​​​​െൻറ ഭീകരത ശരിക്കും അറിഞ്ഞു. പൈപ്പിൽനിന്ന്​ അക്ഷരാർഥത്തിൽ ​െഎസ്​ ആണ്​ ​വീഴുന്നത്​. ​താപനില മൈനസിൽ ആകുമെന്ന്​ അറിയാൻ ഗൂഗിൾ നോക്കേണ്ടതില്ല. എങ്ങനെയെങ്കിലും നേരം വെളുപ്പിക്കണമെന്നത്​ മാത്രമായിരുന്നു അപ്പോൾ മനസ്സിൽ. അതിരാവിലെ എഴുന്നേൽക്കണ​മല്ലോ.

കടാവോയിലേക്കുള്ള പാത താണ്ടുമ്പോൾ മഞ്ഞുമലകൾ ഉയർന്നു നിൽക്കുന്നതു കാണാം

അത്​ഭുതമെന്ന്​ പറയ​െട്ട, പതിവിന്​ വിപരീതമായി എല്ലാവരും ആറ്​ മണിയോടെ പുതപ്പുവിട്ടുണർന്നു. രാവിലെ കുളിക്കുന്ന പതിവ്​ രണ്ട്​ ദിവസമായി ഉപേക്ഷിച്ചതാണ്​. പൈപ്പിൽ ചൂടുവെള്ളം ലഭ്യമാണെങ്കിലും അതിന്​ മെനക്കെട്ടതേയില്ല ആരും. പ്രാഥമിക കൃത്യങ്ങൾ നിർവഹിച്ച ഹോട്ടലുകാർ ഒരുക്കിതന്ന പ്രാതലും കഴിച്ച്​ കൃത്യം ഏഴ്​ മണി​ക്ക്​ തന്നെ ഞങ്ങൾ യാത്ര തുടങ്ങി.

കടാവോയിലേക്കുള്ള പാത

യാത്രയുടെ നാലാം ദിനം, കടാവോ ആണ്​ ലക്ഷ്യം. ലാച്ചൂങ്​ ഗ്രാമവഴികൾ ഉണർന്നിട്ടുണ്ട്​. റോഡിനിരുവശവും കുറേയേറെ മരവീടുകളുണ്ട്​. തണുപ്പിനെ പ്രതിരോധിക്കാൻ മരവീടുകൾക്ക്​ സാധിക്കുമത്രെ. തണുപ്പ്​ അതിശക്​തമാകുന്ന ഡിസംബർ, ജനുവരി മാസങ്ങളിൽ ലാച്ചൂങും ​െഎസ്​ പുതച്ചുകിടക്കാറുണ്ട്​. സാമാന്യം വലിയ ബുദ്ധ ക്ഷേത്രം ഇവിടെയുണ്ട്​. ലാച്ചൂങ്​ തെരുവിനിടയിലൂടെ മനോഹരമായ ഒരു പുഴ​ ഒഴുകുന്നുണ്ട്​. യുംതാങ്​ താഴ്​വരകളിൽനിന്ന്​ ഉദ്​ഭവിക്കുന്ന ഇൗ നദി ഒഴുകിയൊഴുകി ടീസ്​റ്റയിൽ ചെന്നുചേരുകയാണ്​. വെള്ളത്തി​​​​െൻറ തണുപ്പ്​ വിവരാണീതം. ലാച്ചൂങിൽ പുഴക്ക്​ ഒഴുക്കുണ്ടെങ്കിലും അൽപം കൂടി മുകളിലോട്ട്​ പോയാൽ വെള്ളം കാണില്ല. ​പുഴയും പുഴയോരവും മഞ്ഞിൽ വെള്ളപുതച്ച്​ മയങ്ങി കിടക്കുകയാകും.

ഹിമാലയ പാതകൾ താണ്ടി
കടാവോ പർവത നിരകളിലേക്ക്​ ചുരം കയറുകയാണ്​ ഞങ്ങൾ. ലാച്ചൂങിൽനിന്ന്​ 25 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽനിന്ന്​ 14000 അടി ഉയരത്തിലാണ് ഹിമാലയ പർവതത്തി​​​​െൻറ ഭാഗമായ​​​ കടാവോ പർവതനിരകൾ (Mount Katao). ഇന്നലെ കണ്ട മലനിരകൾക്ക്​ മറ്റൊരു ഭാവമാണിന്ന്​. ദൂരെ മഞ്ഞുമലകൾ കാഴ്​ചകളിലേക്ക്​ വന്നെത്തി. റോഡ്​ ഇടുങ്ങിയാണേലും അതി മനോഹരമാണ്​ യാത്ര. ഇടക്കിടെ പട്ടാള വണ്ടികൾ അങ്ങോട്ടുമിങ്ങോട്ടും പോകുന്നുണ്ട്​.

മഞ്ഞ്​വീണ പാതകൾ

കടാവോ ചൈനയോട്​ ചേർന്ന ​​പ്രദേശമാണ്​. അതിർത്തിയിലേക്ക്​ പരമാവധി അഞ്ച്​ കിലോമീറ്റർ മാത്രമാണ്​ ദൂരം. ഇന്ത്യയുടെയും ചൈനയുടെയും പട്ടാള സാന്നിധ്യം ശക്​തമായ ഒരു പ്രദേശം കുടിയാണിത്​. കടാവോ ​പാക്കേജിൽ പെടുന്നതല്ല. അതി​​​​െൻറ കാരണം എന്താണ്​ എന്ന് ടൂർ ഒാപറേറ്റർ പറയുന്നില്ല. ഞങ്ങൾ അന്വേഷിച്ച എല്ലാ ടൂർ ഒാപറേറ്റർമാരും അത്​ തന്നെയാണ്​ പറഞ്ഞതും. 3000 രൂപ ഡ്രൈവർക്ക്​ കൊടുത്താലേ അങ്ങോട്ട്​ കൊണ്ടു​പോകൂ. പട്ടാള ക്യാമ്പുകൾ പലകുറി കണ്ടു. ഒരു പട്ടാള ക്യാമ്പിനരികെ ഹെലിപ്പാഡുമുണ്ട്​. അടിയന്തര ഇവാക്വേഷനും സൈനിക നീക്കങ്ങൾക്കും വേണ്ടിയുള്ളതാകണം.

മഞ്ഞിൽ മേയുന്ന യാക്കിൻ പറ്റം
കുറച്ച്​ മുന്നോട്ട്​ പോയപ്പോൾ യാക്കുകൾ മേയുന്ന ഒരിടം കണ്ടു. മൂന്ന്​ വശങ്ങളിലും ആകാശം മുട്ടുന്ന ​മഞ്ഞുപർവതങ്ങൾ. മേഘങ്ങൾ അവയെ പൊതിഞ്ഞതിനാൽ മുഴുവനായി കാണാൻ കഴിയുന്നില്ല. ഒരു വശത്ത്​ കുറേ നീളത്തിൽ പല തരത്തിലുള്ള ബുദ്ധ പതാകകൾ. മറുവശത്ത്​ ചെറുതായി പച്ചപ്പുല്ലണിഞ്ഞ ഒരു പ്രദേശം. അവിടെ യാക്കുകൾ മേയുന്നുണ്ട്​. വണ്ടി നിർത്തി. ഹിമാലയ പർവത നിരകളിൽ കാണപ്പെടുന്ന കാലി വർഗ്ഗത്തിൽ പെടുന്ന ഒരു ജീവിയാണ് യാക്. ​െചമ്മരിക്കാള എന്ന പേരിലും ഈ ജീവി അറിയപ്പെടുന്നു. ഹിമ മേഖലകളിൽ ജീവിക്കാൻ അനുയോജ്യമായ കട്ടിയും നീളവും കൂടിയ രോമങ്ങൾ യാക്കുകൾക്ക് ഉണ്ട്.

പുൽമേടുകളിൽ മേയുന്ന യാക്കിൻ പറ്റം

പർവ്വത പ്രദേശങ്ങളിൽ ജീവിക്കുന്ന മനുഷ്യർ പാലിനും തുകലിനും ഇറച്ചിക്കും കമ്പിളിക്കുമായി ഇവയെ വളർത്തുകയും വേട്ടയാടുകയും ചെയ്യുന്നുണ്ട്​. ഇക്കാരണത്താൽ തന്നെ വംശനാശ ഭീഷണി നേരിടുന്ന ഒരു ജീവിവിഭാഗം ആയി ഇവ മാറിയിട്ടുണ്ട്​. പണ്ട്​ കാലത്ത്​ ഹിമമേഖലകളിലൂടെയുള്ള സഞ്ചാരത്തിനും ഇവയെ ഉപയോഗപ്പെടുത്തിയിരുന്നു. ചൈനീസ്​ അധിനിവേശത്തെ തുടർന്ന്​ ദലൈലാമയും സംഘവും തിബത്തിൽനിന്ന്​ ഇന്ത്യയിലേക്ക്​ പലായനം ചെയ്യുന്നത്​ ചെമ്മരിക്കാളകളുടെ പുറത്തായിരുന്നു. പത്തോ പതിനഞ്ചോ യാക്കുകൾ ഒരുമിച്ചുണ്ട്​ ഇവിടെ. അടുത്തൊന്നും പ​ക്ഷേ, ഗ്രാമങ്ങളോ ജനവാസ കേന്ദ്രങ്ങളോ കണ്ടില്ല. ദൂരെ ഒരു വീടുണ്ട്​. കാലി മേയ്​ക്കുന്നവർക്ക്​ താമസിക്കാനുള്ള ഇടമാണെന്ന്​ തോന്നുന്നു. കാലികളുമായി നിത്യസഞ്ചാരം നടത്തുന്ന നൊമാഡുകൾ ധാരാളം സിക്കിമിലുമുണ്ട്​. അവരുടെതാവാം ഈ യാക്കിൻ പറ്റം.

മഞ്ഞുകട്ടകൾ വിഴുങ്ങിയ ഹിമാലയ മരങ്ങൾ
റോഡി​​​​െൻറ ഇരുവ​ശത്തുമുള്ള കാഴ്​ചകൾ മാറിമാറി വന്നു. റോഡരികിൽ ​മഞ്ഞ്​​ കൂമ്പാരങ്ങൾ കണ്ടു​തുടങ്ങി. താഴേക്കും മുകള​ിലേക്കുമുള്ള മലവാരങ്ങളിൽ ഇടക്കിടെ ​െഎസ്​ പതഞ്ഞ്​ കിടക്കുന്നത്​ കാണാം. മലവാരങ്ങളിൽ കാടാണെങ്കിലും ഇടതൂര്‍ന്ന വനമല്ല. ഇരുണ്ട നിറമുള്ള, ഇലകൾ കുറവുള്ള ഹിമാലയന്‍ മരങ്ങൾ. കൂടുതലും ​ൈപൻ മരങ്ങൾ. താഴെ കരിയിലകളില്‍ ഐസ്ക്രീം പോലെ പറ്റിയിരിക്കുന്ന മഞ്ഞ്. മരങ്ങളുടെ ഇരുണ്ട നിറവും മഞ്ഞുകട്ടകളുടെ ആകാശനിറവും ഒഴികെയൊന്നും കണ്ണിൽ പതിയുന്നില്ല. കറുപ്പും വെളുപ്പും മാത്രമുള്ള വിസ്​മയത്തി​​​​െൻറ അപാരലോകം. ലക്ഷ്യസ്​ഥാനത്തേക്ക്​ അടുത്ത്​കൊണ്ടിരിക്കുന്നു എന്നതി​​​​െൻറ ലക്ഷണമായിരുന്നു അവയെല്ലാം. ഞങ്ങൾക്ക്​ മുന്നേ പോയ വണ്ടികളുടെ ടയറടയാളങ്ങൾ ​െഎസിൽ ​പതിഞ്ഞു​കിടപ്പുണ്ട്​. ഡ്രൈവർ വേഗം കുറയ്​ക്കാൻ തുടങ്ങി. വണ്ടി തെന്നാൻ നല്ല സാധ്യതയുള്ളതിനാലാണത്​.

ഖണ്ഡ വെള്ളച്ചാട്ട്ം തണുത്തുറഞ്ഞപ്പോൾ, വെള്ളച്ചാട്ടത്തിന്​ മുകളിലൂടെയാണ്​ ആ ഇരുമ്പ്​ പാലം

വാഹനങ്ങളുടെ നീണ്ട നിര കണ്ടുതുടങ്ങി. അതിരാവിലെ തന്നെ ഇത്രയധികം സഞ്ചാരികൾ ഇവിടെയെത്തിയിരിക്കുന്നു. ചുറ്റിനും മഞ്ഞുമലകൾ മാത്രമുള്ള ഒരിടത്ത്​ വണ്ടി നിർത്തി. 'ഖണ്ഡ' വെള്ളച്ചാട്ടം (khanda waterfalls) എന്ന ബോർഡ്​ എഴുതിവെച്ചിരിക്കുന്നു. അതിനോട്​ ചേർന്ന്​ ഒരു ഇരുമ്പ്​ പാലവുമുണ്ട്​. പാലത്തിൽ എല്ലായിടത്തെയുമെന്ന പോലെ ബഹുവർണ ബുദ്ധതോരണങ്ങളും. വെള്ളച്ചാട്ടമാണെങ്കിലും വെള്ളം പേരിന്​ മാത്രം. മൊത്തം ​െഎസായിട്ടുണ്ട്​. ഇടക്ക്​ വെയിലിൽ മഞ്ഞുരുകിയ ഭാഗത്ത്​ കൂടെ മാത്രം വെള്ളം കുത്തിയൊഴുകുന്നത്​​ രസകരമായ കാഴ്​ചയാണ്​. കുറച്ചൂടെ മുന്നോട്ട്​ പോയപ്പോൾ സാമാന്യം വലിയ ഒരു പൈപ്പ്​ കണ്ടു. പൈപ്പിൽനിന്ന്​ ഒലിച്ചിറങ്ങുന്ന വെള്ളം അപ്പടി തണുത്ത്​ കട്ടയായിരിക്കുന്നു. അത്​ഭുതപ്പെടുത്തുന്ന കാഴ്​ച. ഞങ്ങൾ ഇറങ്ങി നടന്നു.

സഹയാത്രികർക്കൊപ്പം ലേഖകൻ

മഞ്ഞ്​ വീഴ്​ചകാരണം റോഡ്​ ​േബ്ലാക്കാണ്​. മുകളിലേക്ക്​ വാഹനങ്ങൾ കടത്തിവിടുന്നില്ല. ഇനിയങ്ങോട്ട്​ കുത്തനെയുള്ള ഹെയർപിൻ വളവുകളാണ്​. അവസാന പോയിൻറിലേക്ക്​ ഇനിയുമുണ്ട്​ കിലോമീറ്ററുകൾ. കുറേയൊക്കെ നടന്ന്​ കയറാൻ നോക്കി. പെട്ടന്ന്​ കിതപ്പ്​ വരുന്നു. തണുത്ത കാറ്റ്​ വന്നുംപോയും കൊണ്ടിരിക്കുന്നു. മേഘങ്ങൾ തലങ്ങും വിലങ്ങും അതിവേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ആകാശമേത്​, പർവതശിഖിരമേത്​​ എന്ന്​ തിരിയാത്ത വണ്ണം മേഘങ്ങളിൽ മുട്ടിനിൽക്കുകയാണ്​ കടാവോ. സൂര്യവെളിച്ചത്തിൽ അവയുടെ മുകുളങ്ങൾ വെട്ടിത്തിളങ്ങുന്നുണ്ട്​്​. അവിടമാണ്​​ ആകാശത്തി​​​​െൻറ അതിർത്തി. ശൂന്യതയുടെ ശുഭ്രശൈലങ്ങൾക്ക്​ നടുവിൽ ഏകാന്തമായ ഒരിടം കണ്ടെത്തി. മഞ്ഞുമലകൾക്കിടയിൽ ഒറ്റയാനെ പോലെ മുകളിലേക്ക്​ നോക്കിനിൽക്കുന്ന മരക്കൊമ്പുകൾ. മഞ്ഞിൻ കൂമ്പാരം വിഴുങ്ങിയതി​​​​െൻറ നിസ്സഹായത ആ മരച്ചില്ലകളിൽ കാണാം. പലതും ഇലപൊഴിച്ചിട്ടുണ്ട്​. ​െഎസിൽ ഉരുണ്ടും മറിഞ്ഞും കിടന്നും നേരമങ്ങനെ കുറേ സഞ്ചരിച്ചു. വാഹനം നിർത്തിയതിനും കുറേയേറെ മുകളിലാണ്​ ഞങ്ങൾ. സുഭാഷ്​ ഞങ്ങളെ തിരക്കി വന്നു. എത്രയും വേഗം മടങ്ങണമെന്നായി അയാൾ.

പൂക്കളുടെ താഴ്​വാരം, യുംതാങ്​
നാഥുലയും യുംതാങ്​ വാലിയും മാത്രമാണ്​​ സിക്കിമിനെ കുറിച്ച്​ മുമ്പ്​ പറഞ്ഞുകേട്ട സ്​ഥലങ്ങൾ. സഞ്ചാരികളുടെ സ്വർഗ ഭൂമിയെന്നാണ്​ യുംതാങി​​​​െൻറ വിശേഷണം. യുംതാങ്​ വാലിയിലേക്ക്​ സഞ്ചാരികളൊഴുകുന്ന സീസണിൽ അല്ല ഞങ്ങളുടെ യാത്ര. പൂക്കളുടെ താഴ്​വരയാണ്​ യഥാർഥത്തിൽ യുംതാങ്​. മലകൾക്ക്​ പൂക്കളുടെ നിറം മാത്രമാകുന്നത്​ വസന്തകാലത്താണ്​. ഞങ്ങൾ പോയ സീസൺ പക്ഷേ, താഴ്​വരയൊന്നാകെ ​മഞ്ഞ്​ പുതച്ചുകിടക്കുന്ന കാലമായിരുന്നു. മേയ്​^ജൂൺ, സെപ്​റ്റംബർ^നവംബർ കാലയളവാണ്​ ഇവിടുത്തെ സീസൺ. ലാച്ചൂങിൽനിന്ന്​ 50 കിലോമീറ്റർ അകലെയുള്ള യുംതാങ്​ താഴ്​വര സമുദ്ര നിരപ്പിൽനിന്ന്​ 11,693 അടി ഉയരത്തിലാണ്​ സ്​ഥിതി ചെയ്യുന്നത്​.

മഞ്ഞിൽ മരവിച്ചു നിൽക്കുന്ന മരങ്ങൾ പ്രാർത്ഥിക്കുകയാണോ എന്നു തോന്നിപ്പോകും

ഹിമാലയൻ പർവതങ്ങളാൽ ചുറ്റപ്പെട്ട പുൽമേടുകളിൽ നദി, ചൂട് നീരുറവുകൾ, യാക്കുകൾ ഉൾപെടെയുള്ള ജീവിവർഗങ്ങൾ എന്നിങ്ങനെ വൈവിധ്യങ്ങൾ നിറഞ്ഞ പ്രകൃതിദത്ത വന്യജീവി സങ്കേതമാണ്. യുംതാങിലെ ലോകപ്രശസ്​തമായ ചൂട്​ നീരുറവകളിലെ കുളി പല രോഗങ്ങൾക്കും മരുന്നാണത്രെ.
ഷിങ്ബ റോഡോഡെൻഡ്രോൺ വന്യജീവി സങ്കേതം ഇവിടെയാണ്​. സംസ്ഥാന പുഷ്പം ആയ റോഡൊഡെൻഡ്രോ​​​​െൻറ 24 ഇനങ്ങൾ ഇവിടെയുണ്ട്​. മറ്റനേകം ജൈവ വൈവിധ്യങ്ങളും.

പൈപ്പിൽനിന്നുള്ള വെള്ളം തണുത്തുറഞ്ഞപ്പോൾ

പൂർണമായും സൈന്യത്തി​​​​െൻറ നിയന്ത്രണത്തിലുള്ള മേഖലയാണ്​ ഇവിടം. ലാച്ചൂങിൽനിന്ന്​ ഇങ്ങോട്ടുള്ള വഴിയിൽ കണ്ട പട്ടാള ക്യാമ്പുകൾക്ക്​ കണക്കില്ല. ഇവിടെയൊന്നും ഫോ​േട്ടാഗ്രഫി അനുവദനീയവുമല്ല. സദാസമയം പട്ടാളക്കാർ കാവലിരിക്കുന്ന സൈനിക പോസ്​റ്റുകൾ പലയിടത്തുമുണ്ട്​. ഒരു പട്ടാള ക്യാമ്പിൽ ധാരാളം യുദ്ധ ടാങ്കുകൾ കണ്ടു. ശത്രുവി​​​​െൻറ ഏത്​ നീക്കത്തെയും അത്രയും വേഗത്തിൽ നേരിടാൻ തയറായി നിൽക്കുകയാണ്​ നമ്മുടെ രാജ്യത്തി​​​​െൻറ ചൗക്കീദാർമാർ. ​കടാവോയിൽ നേരിട്ട ​​അതേ പ്രശ്​നം ഇവിടെയും നേരിട്ടു. ​മഞ്ഞുവീഴ്​ചകാരണം റോഡ്​ ​േബ്ലാക്കാണ്​. ഇവിടെ ഇറങ്ങി നടക്കണം. സഞ്ചാരികൾ ഏറെയുണ്ട്​. നമ്മുടെ ഷൂവിട്ട്​ നടക്കാൻ കഴിയില്ല. ​െഎസ്​മലകളിലൂടെ നടക്കാൻ പാകത്തിലുള്ള ബൂട്ടും കൈയറുയും ഇവിടെനിന്ന്​ വാടകക്ക്​ കിട്ടും. 50 രൂപയാണ്​ ചാർജ്​. അത്യാവശ്യം കഴിക്കാനുള്ള ഭക്ഷണവും മറ്റും ലഭ്യമാക്കുന്ന വഴിയോര കച്ചവടക്കാരുണ്ട്​ ഇവിടെ. ഏഴ്​ മണിക്ക്​ ഭക്ഷണം കഴിച്ചതാണ്​. എല്ലാവർക്കും നല്ല വിശപ്പുണ്ട്​. ന്യൂഡിൽസും ചായയും ഇവിടെനിന്ന്​ കഴിച്ച്​ ബൂട്ടും കൈയുറയും വാടകക്കെടുത്ത്​ മഞ്ഞുമലകളിലൂടെ ഞങ്ങൾ ട്രക്കിങിനിറങ്ങി. ഐസ് വാരിയും എറിഞ്ഞും കളിക്കുന്ന അനേകം പേർ. ചിലർ ഉരുണ്ട്​മറിയുകയും നിലത്ത്​ കിടക്കുകയുമൊക്കെ ചെയ്യുന്നു.

യുംതാങ്​ വസന്തകാലത്ത്​

ആനന്ദത്തി​​​​െൻറ മഹാതാഴ്​വര കൂടിയായി യുംതാങ്​. മാനത്തുനിന്ന്​ പെയ്യുന്ന മഞ്ഞിന്​ നേർക്ക്​ മുഖംവെച്ചു​കൊടുക്കൽ ഹരമുള്ള പരിപാടിയാണ്​. ​മുകളിലേക്ക്​ കയറുക അത്രയെളുപ്പമല്ല. കൈയിൽ ഒരു വടിയുണ്ടായിരുന്നെങ്കിൽ കുത്തിപ്പടിച്ച്​ കയറാമായിരുന്നു. വഴിയിലൊരു ഒരു പെണ്‍കുട്ടി ഐസുകൊണ്ട് വീട് നിർമിക്കുന്നു. വളരെ ശ്രദ്ധയോടെ സമയമെടുത്താണ്​ നിർമാണം. കുറേനേരം നോക്കിനിന്നു. കൈയുറയുള്ളതിനാൽ എസ്​കട്ടകൾ കൈയിലെടുക്കാൻ ബുദ്ധിമു​െട്ടാന്നുമില്ല. യുംതാങ്​ താഴ്​വരയുടെ അവസാനം സീറോപോയിൻറാണ്​. അവിടെനിന്ന്​ പിന്നെ റോഡുകളില്ല. നേരം ഉച്ചയായിരിക്കുന്നു. ഇന്ന്​ തന്നെ ഗാങ്​ടോക്കിലേക്ക്​ മടങ്ങേണ്ടതുണ്ട്​. നാളെ നാഥുല ചുരം കയറണം. ഞങ്ങൾ മടങ്ങി.

(തുടരും)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.