അധികാരവും ചെറുത്തുനിൽപ്പും

‘‘ഒ​രു ദി​​വ​​സം, സു​​പ്രീം​കോ​​ട​​തി​​യി​​ൽ​നി​​ന്നും ഫ്ലാ​​റ്റി​​ലേ​​ക്കു​ള്ള മ​​ട​​ക്ക​​യാ​​ത്ര​​യി​​ൽ​ ഡ​​ൽ​​ഹി​​യി​​ലെ റോ​​ഡ​​രി​​കി​​ൽ ഒ​​രു​​കൂ​​ട്ടം പാ​​വ​െ​​പ്പ​ട്ട മ​​നു​​ഷ്യ​​രെ അ​​ഭി​​സം​​ബോ​​ധ​​ന​ചെ​​യ്തു സം​​സാ​​രി​​ക്കു​​ന്ന മേ​​ധ​​യെ ക​​ണ്ടു. രാ​​പ്പ​​ക​​ലി​​ല്ലാ​​തെ​​യു​​ള്ള ക​​ഠി​​നാ​​ധ്വാ​​നം അ​​വ​​രു​​ടെ ആ​​രോ​​ഗ്യ​​ത്തെ ബാ​​ധി​ച്ച​താ​​യി തോ​​ന്നി​യി​​ട്ടു​​ണ്ട്.’’ മേധ പട്​കറെക്കുറിച്ചും സി.ആർ. നീലകണ്​ഠനെക്കുറിച്ചും പോരാട്ടങ്ങളെക്കുറിച്ചും എഴുതുന്നു.അ​ഭി​ഭാ​ഷ​ക​വൃ​ത്തി​ക്കൊ​പ്പ​മു​ള്ള എ​ഴു​ത്ത് മു​മ്പ് പ​യ്യ​ന്നൂ​രി​ൽ ജോ​ലിചെ​യ്ത...

‘‘ഒ​രു ദി​​വ​​സം, സു​​പ്രീം​കോ​​ട​​തി​​യി​​ൽ​നി​​ന്നും ഫ്ലാ​​റ്റി​​ലേ​​ക്കു​ള്ള മ​​ട​​ക്ക​​യാ​​ത്ര​​യി​​ൽ​ ഡ​​ൽ​​ഹി​​യി​​ലെ റോ​​ഡ​​രി​​കി​​ൽ ഒ​​രു​​കൂ​​ട്ടം പാ​​വ​െ​​പ്പ​ട്ട മ​​നു​​ഷ്യ​​രെ അ​​ഭി​​സം​​ബോ​​ധ​​ന​ചെ​​യ്തു സം​​സാ​​രി​​ക്കു​​ന്ന മേ​​ധ​​യെ ക​​ണ്ടു. രാ​​പ്പ​​ക​​ലി​​ല്ലാ​​തെ​​യു​​ള്ള ക​​ഠി​​നാ​​ധ്വാ​​നം അ​​വ​​രു​​ടെ ആ​​രോ​​ഗ്യ​​ത്തെ ബാ​​ധി​ച്ച​താ​​യി തോ​​ന്നി​യി​​ട്ടു​​ണ്ട്.’’ മേധ പട്​കറെക്കുറിച്ചും സി.ആർ. നീലകണ്​ഠനെക്കുറിച്ചും പോരാട്ടങ്ങളെക്കുറിച്ചും എഴുതുന്നു.

അ​ഭി​ഭാ​ഷ​ക​വൃ​ത്തി​ക്കൊ​പ്പ​മു​ള്ള എ​ഴു​ത്ത് മു​മ്പ് പ​യ്യ​ന്നൂ​രി​ൽ ജോ​ലിചെ​യ്ത കാ​ലം തൊ​ട്ടു​ത​ന്നെ ശീ​ല​മാ​യി​രു​ന്നു. മാ​തൃ​ഭൂ​മി ആ​ഴ്ച​പ്പതി​പ്പി​ൽ ലേ​ഖ​ന​ങ്ങ​ൾ എ​ഴു​തി​യ​ത് പ​ല​പ്പോ​ഴും എ​ഴു​താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ തുട​ർ​ന്നാ​യി​രു​ന്നു. ക​വി കെ.​വി. രാ​മ​കൃ​ഷ്ണ​നും പി​ന്നീ​ട് എ. ​സ​ഹ​ദേ​വ​നും ആ​ഴ്ച​പ്പതി​പ്പി​ന്റെ ചു​മ​ത​ല​യേ​റ്റെ​ടു​ത്ത കാ​ല​ത്താ​ണ് ഏ​റ്റ​വു​മ​ധി​കം എഴു​തി​യ​ത്. എ​ഡി​റ്റ​റും എ​ഴു​ത്തു​കാ​ര​നും ത​മ്മി​ലു​ള്ള മി​ക​ച്ച സൗ​ഹൃ​ദ​വും ആ​ശ​യ​വി​നി​മ​യ​വും എ​ഴു​ത്തി​ന്റെ ഗു​ണ​നി​ല​വാ​ര​ത്തെ​ത​ന്നെ പു​ന​ർ​നി​ശ്ച​യി​ക്കാ​നും ഉ​യ​ർ​ത്താ​നും കാ​ര​ണ​മാ​കാം. ‘ദ ​കു​ക്കിങ് ഓ​ഫ് ബു​ക്സ്’ എ​ന്ന രാ​മ​ച​ന്ദ്ര​ ഗു​ഹ​യു​ടെ സ​മീ​പ​കാ​ല​ ര​ച​ന എ​ഡി​റ്റ​ർ​മാ​ർ അ​ദ്ദേ​ഹ​ത്തി​ന്റെ എ​ഴു​ത്തി​നെ എ​ങ്ങ​നെ നി​ര​ന്ത​രം പോ​ഷി​പ്പി​ച്ചു​വെ​ന്നും വി​ക​സി​പ്പി​ച്ചു​വെ​ന്നും വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്. ജ​ഗ്ഗ​ർ​ന​ട് പ്ര​സി​ദ്ധീ​ക​രി​ച്ച ഈ ​പു​സ്ത​കം (2024) എ​ഴു​ത്തു​കാ​ർ​ക്കും എ​ഡി​റ്റ​ർ​മാ​ർ​ക്കും മാ​ത്ര​മ​ല്ല, വാ​​യ​നക്കാ​ർ​ക്കും താ​ൽ​പ​ര്യം ജ​നി​പ്പി​ക്കാ​ൻ പോ​ന്ന​താ​ണ്.

തു​ട​ക്ക​ത്തി​ൽ മാ​തൃ​ഭൂ​മി ആ​ഴ്ചപ്പതി​പ്പി​ൽ നി​ര​ന്ത​രം എ​ഴു​താ​ൻ ആ​വ​ശ്യ​പ്പെ​ടു​മാ​യി​രു​ന്ന എ. ​സ​ഹ​ദേ​വ​ൻ ഒ​രു​ത​വ​ണ എ​ന്നെ നേ​രി​ട്ടുകാ​ണാ​ൻ വേ​ണ്ടി പ​യ്യ​ന്നൂ​രി​ന​ടു​ത്ത വീ​ട്ടി​ൽ വ​ന്നു. താ​ര​ത​മ്യേ​ന വി​ചി​ത്ര​മാ​യ പേ​രു​കാ​ര​ണ​മോ, എ​ന്തോ, എ​നി​ക്ക് അ​ന്ന് അ​റു​പ​തി​ൽ കൂ​ടു​ത​ൽ പ്രാ​യം ഉ​ണ്ടാ​കു​മാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ദ്ദേ​ഹം ക​ണ​ക്കു​കൂ​ട്ടി​യ​ത്. എ​ന്നാ​ൽ, മു​പ്പ​തു വ​യ​സ്സു​മാ​ത്ര​മു​ള്ള ​എ​ന്നെ ആ​ദ്യ​മാ​യി ക​ണ്ട​പ്പോ​ൾ അ​ദ്ദേ​ഹം അ​തി​ശ​യ​പ്പെ​ട്ടു​വെ​ന്ന് ആ ​മു​ഖ​ത്തു​നി​ന്നും വ്യ​ക്ത​മാ​യി​രു​ന്നു. എ​ന്നോ​ട​ദ്ദേ​ഹം അ​തു പ​റ​യു​ക​യുംചെ​യ്തു. കെ.​വി. രാ​മ​കൃ​ഷ്ണ​നും തു​ട​ർ​ച്ച​യാ​യി വി​ഷ​യ​ങ്ങ​ൾ നി​ർ​ദേ​ശി​ച്ച് എ​ഴു​താ​ൻ ആ​വ​ശ്യ​പ്പെ​ടു​മാ​യി​രു​ന്നു. ഇ​ത്ത​രം ര​ച​ന​ക​ളാ​ണ് പി​ന്നീ​ട് പു​സ്ത​കരൂ​പ​ത്തി​ൽ വ​ന്ന​ത്.

പി​ൽ​ക്കാ​ല​ത്ത് ‘ദ ​സ്പി​രി​റ്റ് ഓ​ഫ് ലോ’യുടെ ​പ​രി​ഷ്‍ക​രി​ച്ച പ​തി​പ്പ് പു​റ​ത്തി​റ​ക്കി​യ​പ്പോ​ൾ കേ​ര​ള ഹൈ​കോ​ട​തി​യു​ടെ പു​തി​യ കെ​ട്ടി​ട​ത്തി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​വെ​ച്ച് അ​ത് പ്ര​കാ​ശ​നം ചെ​യ്ത​ത് പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​യാ​യ മേ​ധ പ​ട്ക​ർ ആ​യി​രു​ന്നു. ച​ട​ങ്ങി​ന് വേ​ദി​യൊ​രു​ക്കി​യ​ത് കേ​ര​ള ഹൈ​കോ​ട​തി അ​ഡ്വ​​േക്ക​റ്റ്സ് അ​​സോ​സി​യേ​ഷ​നും. എ​ന്റെ ര​ണ്ടു പു​സ്ത​ക​ങ്ങ​ളാ​യി​രു​ന്നു, അ​ന്ന് പ്ര​കാ​ശ​നം ചെ​യ്യ​പ്പെ​ട്ട​ത്. ഒ​ന്ന്, നേ​ര​ത്തേ പ​റ​ഞ്ഞ ‘ദ ​സ്പി​രി​റ്റ് ഓ​ഫ് ലോ’. ​ര​ണ്ടാ​മ​ത്തെ പു​സ്ത​കം ‘നി​യ​മ​ത്തി​ന​പ്പു​റം’ പ്ര​കാ​ശ​നം ചെ​യ്ത​ത് ജ​സ്‍റ്റി​സ് സി.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ. മേ​ധ​യും ജ​സ്റ്റി​സ് രാ​മ​ച​​ന്ദ്ര​ൻ നാ​യ​രും പ​രി​സ്ഥി​തി സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത വീ​ക്ഷ​ണ​ങ്ങ​ൾ പു​ല​ർ​ത്തു​ന്ന​വ​രാ​യി​രു​ന്നു. സാ​​ങ്കേ​തി​ക​വി​ദ്യ​യു​ടെ തെ​റ്റാ​യ പ്ര​യോ​ഗം എ​ങ്ങ​നെ നൈ​സ​ർ​ഗി​ക ആ​വാ​സ വ്യ​വ​സ്ഥ​ക​ളെ​യും അ​വ​യു​ടെ മേ​ലു​ള്ള ഗോ​ത്രവി​ഭാ​ഗ​ങ്ങ​ളു​ടെ അ​ധി​കാ​ര​ത്തെ​യും ഇ​ല്ലാ​താ​ക്കു​ന്നു​വെ​ന്ന് മേ​ധ പ​റ​ഞ്ഞു.

അ​ന്ന് മേ​ധ പ​ട്ക​ർ മു​ന്നോ​ട്ടു​വെ​ച്ച ഒ​രു ആ​ശ​യം എ​ന്നും​ പ്ര​സ​ക്ത​മാ​യി​ട്ടു​ള്ള ഒ​ന്നാ​ണെ​ന്നു തോ​ന്നു​ന്നു.​ ഒ​രു വ്യ​വ​സാ​യശാ​ല അ​ല്ലെ​ങ്കി​ൽ ഒ​രു ക്വാ​റി​യിങ് യൂ​നി​റ്റ് തു​ട​ങ്ങു​മ്പോ​ൾ അ​വ​യു​ടെ ഉ​ട​മ​ക്ക് വ​രു​ന്ന സാ​മ്പ​ത്തി​ക​ബാ​ധ്യ​ത അ​ഥ​വാ ഉ​ട​മ ന​ട​ത്തി​യ നി​ക്ഷേ​പം (ഇ​ൻ​വെ​സ്റ്റ്മെ​ന്റ്) ആ​യി​രി​ക്കും പ​ല​പ്പോ​ഴും പ്രാ​ഥ​മി​ക​മാ​യ പ​രി​ഗ​ണ​നാ ​വി​ഷ​യം. ഈ ​കാ​ഴ്ച​പ്പാ​ടി​നെ ചോ​ദ്യംചെ​യ്തു​കൊ​ണ്ട് മേ​ധ വ്യ​ക്ത​മാ​ക്കി: മു​ത​ലാ​ളി​യു​ടെ വാ​യ്പാ​രേ​ഖ​ക​ളും ബാ​ങ്ക് പാ​സ്ബു​ക്കും മാ​ത്രം നോ​ക്കി തീരു​മാ​ന​മെ​ടു​ക്കേ​ണ്ട ഒ​ന്ന​ല്ല നി​ക്ഷേ​പം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ. ഒ​രു മ​ലി​നീ​ക​ര​ണം ന​ട​ത്തു​ന്ന ഫാ​ക്ട​റി സ്ഥാ​പി​ക്ക​പ്പെ​ടു​മ്പോ​ൾ, ആ ​​പ്ര​ദേ​ശ​ത്തെ സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ വാ​സ​സ്ഥ​ല​വും മ​ണ്ണും കു​ടി​വെ​ള്ള​വും അ​ങ്ങ​നെ അ​വ​രു​ടെ ജീ​വി​ത​ങ്ങ​ൾത​ന്നെ​യു​മാ​ണ് ചോ​ദ്യംചെ​യ്യ​പ്പെ​ടു​ന്ന​ത്. ഈ ​മ​ണ്ണും വെ​ള്ള​വും അ​ധ്വാ​ന​വും ജീ​വി​ത​വു​മെ​ല്ലാം ഈ ​മ​നു​ഷ്യ​രു​ടെ​കൂ​ടി ‘നി​ക്ഷേ​പ’​മാ​ണ്. അ​വ​ർ ഇൗ ​ത​ന​തു ആ​വാ​സവ്യ​വ​സ്ഥ​ക​ളി​ലാ​ണ് അ​വ​രു​ടെ ജീ​വി​ത​ങ്ങ​ളെ​ത്ത​ന്നെ നി​ക്ഷേ​പി​ച്ച​ത് എ​ന്ന​ർ​ഥം. വ​നന​ശീ​ക​ര​ണ​ത്തി​നും വി​ഭ​വ​ചൂഷ​ണ​ത്തി​നും പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​ത്തി​നും എ​തി​രെ​യു​മുള്ള ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ക്കു​മ്പോ​ൾ ന്യാ​യാ​ധി​പ​ർ അ​വ​ശ്യം മ​ന​സ്സി​ൽ വെ​ക്കേ​ണ്ടു​ന്ന ഒ​രു ആ​ശ​യംകൂ​ടി​യാ​ണി​ത്.

പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും നീ​തി​ന്യാ​യ സം​വി​ധാ​ന​വും ത​മ്മി​ൽ സം​വാ​ദ​മു​ണ്ടാ​കേ​ണ്ടു​ന്ന കാ​ര്യ​വും അ​ന്ന് മേ​ധ ​പ​ട്ക​ർ ത​ന്റെ പ്ര​സം​ഗ​ത്തി​ൽ സൂ​ചി​പ്പി​ച്ചി​രു​ന്നു. അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളെ​യും അ​ധി​കാ​ര സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​രെ​യും മാ​ത്ര​മ​ല്ല, മ​റ്റു പ​ല​രെ​യും വി​മ​ർ​ശി​ച്ചുകൊ​ണ്ട​ല്ലാ​തെ ലോക​ത്തെ​വി​ടെ​യും യഥാർഥ പ്ര​തി​രോ​ധ രാ​ഷ്ട്രീ​യ പ്രവർ​ത്ത​നമോ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​നമോ സാ​ധ്യ​മ​ല്ല. ഇ​താ​യി​രു​ന്നു, മേ​ധ പ​ട്ക​റി​ന്റെ​യും പ്ര​വ​ർ​ത്ത​നരീ​തി. ഇ​തെ​ഴു​തു​മ്പോ​ൾ ഡ​ൽ​ഹി​യി​ലെ ഒ​രു കോ​ട​തി അ​വ​രെ ഒ​രു അ​പ​കീ​ർ​ത്തി കേ​സി​ൽ ശി​ക്ഷി​ച്ചി​രി​ക്കു​ന്നു. അപ്പീൽ കോടതി ആ ശിക്ഷാവിധി സ്​റ്റേ ചെയ്​തു. അ​വ​ർ​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ക​ൾ പ​ല​യി​ട​ങ്ങ​ളി​ലും ഉ​ള്ള​താ​യി അ​വ​ർ എ​ന്നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്. അവരുടെ ആവശ്യമനുസരിച്ച്​ റെയിൽവേയിലെ കാറ്ററിംഗ്​ തൊഴിലാളികളുടെ യൂണിയനുവേണ്ടി ഹൈകോടതിയിൽ വാദിച്ചത്​ ഒാർക്കുന്നു.

ഒരു ദി​വ​സം, സു​പ്രീംകോ​ട​തി​യി​ൽനി​ന്നും ഫ്ലാ​റ്റി​ലേ​ക്കുള്ള മ​ട​ക്ക​യാ​ത്ര​യി​ൽ​ ഡ​ൽ​ഹി​യി​ലെ റോ​ഡ​രി​കി​ൽ ഒ​രു​കൂ​ട്ടം പാ​വ​െ​പ്പട്ട മ​നു​ഷ്യ​രെ അ​ഭി​സം​ബോ​ധ​നചെ​യ്തു സം​സാ​രി​ക്കു​ന്ന മേ​ധ​യെ ക​ണ്ടു. രാ​പ്പ​ക​ലി​ല്ലാ​തെ​യു​ള്ള ക​ഠി​നാ​ധ്വാ​നം അ​വ​രു​ടെ ആ​രോ​ഗ്യ​ത്തെ ബാ​ധിച്ചതാ​യി തോ​ന്നിയി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ ഏ​താ​ണ്ടി​തു​പോ​ലെ സ്വ​യം മ​റ​ന്ന് ക​ഠി​നാ​ധ്വാ​നം​ചെ​യ്യു​ന്ന പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നാ​ണ് സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ. ഈ ​ര​ണ്ടു​പേ​ർ​ക്കു​മു​ള്ള ഒ​രു സ​വി​ശേ​ഷ സി​ദ്ധി, സാ​ധാ​രണ ജ​ന​ങ്ങ​ളു​മാ​യും ബു​ദ്ധി​ജീ​വി​കളുമാ​യും ഒ​രു​പോ​ലെ ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നു​ള്ള ഭാ​ഷ​യും ശൈ​ലി​യു​മാ​ണെ​ന്ന് തോ​ന്നി​യി​ട്ടു​ണ്ട്.

മേ​ധ പ​ട്ക​ർ ക്ഷ​ണി​ച്ച​ത​നു​സ​രി​ച്ച് മ​ധ്യ​പ്ര​ദേ​ശി​ലെ ഇന്ദോ​റി​ൽ ഒ​രു ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്കാ​നാ​യി ഞാ​ൻ പോയി​രു​ന്നു. സു​പ്രീംകോ​ട​തി​യിൽ ന്യാ​യ​ാധി​പ​നാ​യി​രു​ന്ന ജ​സ്റ്റിസ് ഗാം​ഗു​ലി​യും ആ ​പ​രി​പാ​ടി​യി​ൽ​ സം​ബ​ന്ധി​ച്ചി​രു​ന്നു.​ വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ​ക്കാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കു​മ്പോ​ൾ അ​ത് പാ​വ​പ്പെ​ട്ട​വ​രെ​യും പാ​ർ​ശ്വ​വ​ത്കൃ​ത​രെ​യും സാ​ധാ​ര​ണക്കാ​രെ​യും ഏ​ങ്ങ​നെ ബാ​ധി​ക്കു​ന്നു​വെ​ന്ന​ത് ഇ​ന്ദോ​ർ സ​മ്മേ​ള​ന​ത്തി​ന്റെ ച​ർ​ച്ചാ​വി​ഷ​യ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു. ഏ​താ​ണ്ട് ആ ​കാ​ല​ഘ​ട്ട​ത്തി​ൽത​ന്നെ​യാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ൽ സു​താ​ര്യ​ത​യും മാ​ന്യ​മാ​യ ന​ഷ്ട​പ​രി​ഹാ​ര​വും ഉ​റ​പ്പു​വ​രു​ന്ന​തി​നു​ള്ള പു​തി​യ ലാ​ൻ​ഡ് അ​ക്വി​സി​ഷ​ൻ നി​യ​മം (2013) ആ​വി​ഷ്ക​രി​ക്ക​പ്പെ​ട്ട​ത്. 2014ലെ ​പു​തു​വ​ത്സ​ര ദി​വ​സ​ത്തി​ൽ അ​ത് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. ഇൗ നിയമനിർമാണം ജനതാൽപര്യത്തിന്​ വലിയ പ്രാധാന്യം കൊടുത്തു.

ശി​ക്ഷാ​നി​യ​മ​ത്തി​നും ക്രി​മി​ന​ൽ ന​ട​പ​ടി​ക്ര​മ​ത്തി​നും തെ​ളി​വു​നി​യ​മ​ത്തി​നും പു​തി​യ ഹി​ന്ദി/​ സം​സ്കൃ​ത പേ​രു​ക​ൾ ന​ൽ​കി ഭൂ​രി​ഭാ​ഗം വ​രു​ന്ന വ​കു​പ്പു​ക​ളും കോ​പ്പി പേ​സ്റ്റ് ചെ​യ്ത്, ലേ​ബ​ൽ മാ​റ്റലി​ൽ വ​ലി​യ വി​പ്ല​വം ന​ട​ന്ന​താ​യി ഘോ​ഷി​ക്കു​ന്ന പു​തി​യ കാ​ല​ത്തെ ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ​ക്ക് 2004-2014 കാ​ല​ഘ​ട്ട​ത്തി​ൽ യു.​പി.​എ ഭ​ര​ണ​കാ​ല​ത്ത് ന​ട​ത്തി​യ പ​ല ജ​ന​കീ​യ നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളി​ൽ​നി​ന്നും പ​ല​തും പ​ഠി​ക്കാ​നു​ണ്ട്. വി​വ​രാ​വ​ക​ാശ നി​യ​മ​വും വി​ദ്യാ​ഭ്യാ​സാ​വ​കാ​ശ​ നി​യ​മ​വും വ​നാ​വ​കാ​ശ നി​യ​മ​വും ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​വും തൊ​ഴി​ലു​റ​പ്പു നി​യ​മ​ങ്ങ​ളും തെ​രു​വു​ക​ച്ച​വ​ട​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​രക്ഷിക്കാ​നു​ള്ള നി​യ​മ​വു​മെ​ല്ലാം ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്റി​ന​ക​ത്തു​ ക​ണ്ട ജ​നാ​ധി​പ​ത്യ വി​പ്ല​വ​ങ്ങ​ളാ​യി​രു​ന്നു. അ​വ​ക്കു​ പ​ക​രം ജ​ന​ങ്ങ​ളെ മ​ത​ത്തി​ന്റെ അ​ടി​സ്ഥ​ാന​ത്തി​ൽ​മാ​ത്രം വേ​ർ​തി​രി​ച്ചു​ കണ്ട് നി​യ​മ​ങ്ങ​ൾ സൃ​ഷ്ടി​ച്ച പു​തി​യ പാ​ർ​ല​മെ​ന്റി​ലേ​ക്കു​ള്ള ദൂ​രം വ​ള​രെ വ​ലു​താ​ണ്. പൗ​ര​ത്വ നി​യ​മ ​ഭേ​ദ​ഗ​തി​യും മു​ത്ത​ലാ​ഖ് വി​രു​ദ്ധ നി​യ​മ​വു​മാ​ണ് പു​തി​യ കാ​ല​ഘ​ട്ട​ത്തി​ലെ ‘വി​പ്ല​വ​ങ്ങ​ൾ’ എ​ന്ന് വ​രു​ത്തി തീ​ർ​ത്ത​തി​ലൂ​ടെ ഒ​രു രാ​ജ്യ​ത്തെ, അ​വി​ടത്തെ ജ​ന​കോ​ടി​ക​ളെ അ​ധി​കാ​രി​ക​ൾ എ​ത്ര​മാ​ത്രം ബ്രെ​യി​ൻ​വാ​ഷ് ചെ​യ്തു​വെ​ന്നു​കൂ​ടി വ്യ​ക്ത​മാ​കു​ന്നു.

സു​ഹൃ​ത്തു​ക്ക​ൾ​ക്കുവേ​ണ്ടി കോ​ട​തി​യ​ിൽ ഹാ​ജ​രാ​കേ​ണ്ടിവ​രു​ന്ന​ത് പ​ല​പ്പോ​ഴും വ​ലി​യ സ​മ്മ​ർ​ദങ്ങ​ൾ​ക്കി​ട​വ​രു​ത്തും.​ സി.​ആ​ർ. നീ​ല​ക​ണ​്ഠ​നെ​ കു​റി​ച്ച് നേ​ര​ത്തേ സൂ​ചി​പ്പി​ച്ച​പ്പോ​ൾ​ത്ത​ന്നെ അ​ദ്ദേ​ഹ​ത്തി​നുവേ​ണ്ടി ഹൈകോ​ട​തി​യി​ൽ ഹാ​ജ​രാ​യി വ​ാദി​ച്ച കാ​ര്യ​വും ഓ​ർ​മ​യി​ലെ​ത്തി. പ​രി​സ്ഥി​തി പൗ​ര​ാവ​കാ​ശ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ച സി.​ആ​റും, മേ​ധ​യെ​പ്പോ​ലെ, അ​ധി​കാ​രി​ക​ൾ​ക്കെ​തി​രെ നി​ര​ന്ത​രം പോ​രാ​ടി. ഈ ​നി​ർ​ഭ​യ​ത്വ​ത്തി​ന് അ​ദ്ദേ​ഹ​ത്തി​നും പ​ല​പ്പോ​ഴും വ​ലിയ ​വി​ല​കൊ​ടു​ക്കേ​ണ്ടിവ​ന്നു. ​ലാ​വ​ലി​ൻ കേ​സു​മാ​യും മ​റ്റും ബ​ന്ധ​പ്പെ​ട്ട് സി.​ആ​ർ ന​ട​ത്തി​യ പ്ര​സം​ഗ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ര​ച​ന​ക​ളും അ​ദ്ദേ​ഹ​ത്തെ​ അ​ധി​കാ​രി​ക​ളു​ടെ അ​പ്രീ​തി​ക്ക് ഇ​ര​യാ​ക്കി.

ആ​യി​ട​ക്കാ​ണ് കെ​ൽ​ട്രോ​ണി​ൽ ജോ​ലിചെ​യ്തു​പോ​ന്ന അ​ദ്ദേ​ഹ​ത്തെ കേ​ര​ള​ത്തി​ൽ​നി​ന്നും ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് സ്ഥലം മാ​റ്റി​യ​ത്. ജീ​വ​ന​ക്കാ​രെ സ്ഥ​ലം മാ​റ്റാ​നു​ള്ള അ​ധി​കാ​രം തൊ​ഴി​ലു​ട​മക്കു​ണ്ട് എ​ന്ന​താ​ണ് സാ​മാ​ന്യ​ നി​യ​മം​. എ​ന്നാ​ൽ, ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ​യു​ള്ള സ്ഥ​ലം മാ​റ്റ​ങ്ങ​ൾ​ക്കാ​ക​ട്ടെ, ഈ ​നി​യ​മ​പ​രി​ര​ക്ഷ​യി​ല്ല. സി.​ആ​റി​ന്റെ കാ​ര്യ​ത്തി​ൽ ലാ​വലി​ൻ​ കേ​സ് അ​ട​ക്ക​മു​ള്ള കാ​ര്യ​ത്തി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ ഇ​ട​പെ​ട​ലു​ക​ൾ നി​മ​ിത്ത​മു​ള്ള പ​ക​പോ​ക്ക​ലി​ന്റെ ഭാ​ഗ​മാ​യാ​ണ് ഒ​രു വി​ദൂ​ര​സ്ഥ​ല​ത്തേ​ക്ക് സ്ഥ​ലം​മാ​റ്റ​പ്പെ​ട്ട​ത് എ​ന്ന ആ​ക്ഷേ​പം ഉ​യ​ർ​ന്നു. ഭ​ര​ണ​പ​ര​മാ​യി അ​ദ്ദേ​ഹ​ത്തി​ന്റെ സേ​വ​നം ഏ​റെ​യൊ​ന്നും ആ​വ​ശ്യ​മി​ല്ലാ​തി​രു​ന്ന, അ​ദ്ദേ​ഹ​ത്തി​ന് പ്ര​ത്യേ​കി​ച്ച് ഏ​റെ​യൊ​ന്നും ചെ​യ്യാ​ൻ​പോ​ലും ഇ​ല്ലാ​തി​രു​ന്ന ഒ​രു വി​ദൂ​ര സ്ഥ​ല​ത്തേ​ക്കു​ള്ള സ്ഥ​ലം​മാ​റ്റം ദു​രു​ദ്ദേ​ശ്യ​പ​ര​മാ​ണെ​ന്നും നി​യമ​വി​രു​ദ്ധ​മാ​ണെ​ന്നും സൂചിപ്പിച്ചുകൊ​ണ്ട് സി.​ആ​റി​നുവേ​ണ്ടി ഹൈ​കോട​തി​യി​ൽ ഹ​ര​ജി ന​ൽ​കി വാ​ദി​ച്ചു. വാ​ദ​ങ്ങ​ൾ വി​ശ​ദ​മാ​യി കേ​ട്ട ജ​സ്റ്റി​സ് ആ​ന്റണി ഡൊ​മി​നി​ക്, പ​ക്ഷേ ഹ​ര​ജി നി​ര​സി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

പി​ന്നീ​ട് സർക്കാർ മാറിയപ്പോൾ മാത്രമാണ്​​ സി.​ആ​റി​ന് കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​നാ​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ അ​നു​ഭ​വം ത​​െന്ന​യാ​യി​രു​ന്നു അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ച വാ​ദ​ങ്ങ​ൾ​ക്കു​ള്ള ഏ​റ്റവും ശ​ക്ത​മാ​യ തെ​ളി​വ്. അ​വ പ​ക്ഷേ, കോ​ട​തി​യു​​െട പ​രി​ശോ​ധ​ന​ക്ക് പു​റ​ത്താ​യി​രു​ന്നു. സി.​ആ​ർ കെ​ൽ​ട്രോ​ണി​ൽനി​ന്നും വി​ര​മി​ച്ചശേ​ഷം അ​ഭി​ഭാ​ഷ​ക​നാ​യി എ​ൻ​റോ​ൾചെ​യ്തു. അ​ദ്ദേ​ഹ​വു​മാ​യു​ള്ള സൗ​ഹൃ​ദം ഇ​പ്പോ​ഴും തു​ട​രു​ന്നു.

പൊ​തു​ജീ​വി​ത​ത്തി​ൽ പ​രി​ശു​ദ്ധി​യും ആ​ത്മാ​ർ​ഥത​യും പ്ര​തി​ബ​ദ്ധത​യും പു​ല​ർ​ത്തി​യ ആ​ക്ടി​വി​സ്റ്റു​ക​ളോ​ട് ന​മ്മു​ടെ കോ​ട​തി​ക​ൾ പ​ല​​പ്പോ​ഴും ദ​യാ​പൂ​ർ​വ​മ​ല്ല പെ​രു​മാ​റി​യി​ട്ടു​ള്ള​ത്. മേ​ധ​യും സി​.ആ​റും മാ​ത്ര​മ​ല്ല, കേ​ര​ളം മു​ത​ൽ ഡ​ൽ​ഹി​വ​രെ എ​ത്ര​യെ​ത്ര കോ​ട​തി​ക​ൾ എ​ത്ര​െയ​ത്ര ആ​ക്ടി​വി​സ്റ്റു​ക​ളെ​യാ​ണ് നി​യ​മ​പ്രക്രി​യ​യെ​ന്ന ആ​യു​ധ​ത്തി​ന്റെ ഇ​ര​ക​ളാ​ക്കി തീ​ർ​ത്ത​ത്! സ്വാ​ത​ന്ത്ര്യ​ത്തി​നുമു​മ്പ് ബ്രി​ട്ടീ​ഷു​കാ​ർ അ​വ​ലം​ബി​ച്ച ഈ ​രീ​തിത​ന്നെ​യാ​ണ് സ്വാ​ത​ന്ത്ര്യ​ത്തി​നുശേ​ഷം വന്ന അ​ധി​കാ​രിവ​ർ​ഗം വ്യ​വ​സ്ഥി​തി​യെ വെ​ല്ലു​വി​ളിക്കു​ന്ന​വ​ർ​ക്കെ​തി​രെ​ അ​വ​ലം​ബി​ച്ച​ത്.

ആ​ന്ധ​​പ്ര​ദേ​ശ് ഹൈ​കോ​ട​തി​യ​ിൽ ന​ക്സ​ലൈ​റ്റു​ക​ൾ​ക്കും തീ​വ്ര​വാ​ദി​ക​ൾ​ക്കും വേ​ണ്ടി ഹാ​ജ​രാ​വു​ക​യും അ​വ​രു​ടെ കേ​സു​ക​ൾ നി​ര​ന്ത​രം വാ​ദി​ക്കു​ക​യുംചെ​യ്ത ക​ണ്ണബി​രാ​നോ​ട് ഒ​രു ന്യാ​യാ​ധി​പ​ൻ ചോ​ദി​ച്ചു –ഭ​ര​ണ​ഘ​ട​ന​യി​ൽ വി​ശ്വാ​സ​മി​ല്ലാ​ത്ത ഇ​ത്ത​ര​ക്കാ​ർ​ക്കുവേ​ണ്ടി നി​ങ്ങ​ൾ നി​ര​ന്ത​രം ഹാ​ജ​രാ​കു​ന്ന​തി​ന്റെ യു​ക്തി​യെ​ന്താ​ണ്? ഈ ​ചോ​ദ്യ​ത്തി​ന് ക​ണ്ണ​ബിരാ​ൻ പ​റ​ഞ്ഞ മ​റു​പ​ടി ഇ​ങ്ങ​നെ:

‘‘ഈ ​പ്ര​തി​ക​ൾ​ക്ക് ഭ​ര​ണ​ഘ​ട​ന​യി​ലു​ള്ള വി​ശ്വാ​സ​മ​ല്ല, ന്യാ​യാ​ധി​പ​നാ​യ അ​ങ്ങ​യു​ടെ ഭ​ര​ണ​ഘ​ട​ന​യി​ലു​ള്ള വി​ശ്വാ​സ​മാ​ണ് ഈ ​കേ​സി​ൽ വി​ചാ​ര​ണ ചെ​യ്യ​പ്പെ​ടു​ന്ന​ത്.’’ മ​ത​ഗ്ര​ന്ഥ​ങ്ങ​ളി​ൽനി​ന്നും വ്യ​ത്യ​സ്ത​മാ​യി ഭ​ര​ണ​ഘ​ട​ന, അ​തി​ൽ വി​ശ്വാ​സ​മി​ല്ലാ​ത്ത​വ​രു​ടെ കൂ​ടി അ​വ​കാ​ശ​ങ്ങ​ളെ സം​രക്ഷിക്കു​ന്ന​തി​നാ​യി സൃ​ഷ്ടി​ക്ക​പ്പെ​ട്ട​താ​ണെ​ന്ന് ക​ണ്ണ​ബി​രാ​ൻ പ​റ​യു​മാ​യി​രു​ന്നു.

എ​ന്നാ​ൽ, പു​തി​യ കാ​ല​ഘ​ട്ട​ത്തി​ലെ തീ​​വ്ര​വാ​ദ വി​രു​ദ്ധ​നി​യ​മം ജാ​മ്യ​നി​ഷേ​ധ​ത്തെ​ത്ത​ന്നെ ശി​ക്ഷാ​വി​ധി​യാ​ക്കി മാ​റ്റി എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. കു​റ്റാ​രോ​പ​ണംത​ന്നെ ശി​ക്ഷാ​വി​ധി​ക്കു​ തു​ല്യ​മാ​കുന്ന ഭീ​ക​ര​മാ​യ അ​വ​സ്ഥ​യി​ൽ ഭ​ര​ണ​കൂ​ടം യു.​എ.​പി.​എ​ എ​ന്ന ക​രി​നി​യ​മ​ത്തെ എ​ങ്ങനെ​യാ​ണ് പ്ര​യോ​ഗി​ക്കു​ന്ന​തെ​ന്ന​ത് ഒ​രു സ​മ​കാ​ലി​ക ഇ​ന്ത്യ​ൻ യാ​ഥാ​ർ​ഥ്യ​മാ​ണ്. ഇ​ങ്ങനെ യു.​എ.​പി.​എ പ്ര​കാ​രം ജയി​ലി​ൽ അ​ട​ക്ക​പ്പെ​ട്ട ഒ​രു രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​നു​വേ​ണ്ടി കേ​ര​ള ഹൈ​കോ​ട​തി​യി​ൽ ഞാ​ൻ ഹാ​ജ​രാ​യി​രു​ന്നു. ന​ട​പ​ടിക്ര​മ​ത്തി​ലെ പ്ര​ക​ട​മാ​യ പാ​ളി​ച്ച സുപ്രീംകോ​ട​തി​ വി​ധി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടും അ​ദ്ദേ​ഹ​ത്തി​ന് ഹൈ​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​ല്ല.

മേധ പട്കർ

യു.എ.പി.എ അനുസരിച്ച് ഒരാളെ പ്രോസിക്യൂട്ട് ചെയ്യ​ണമെങ്കിൽ നിയമപരമായി അതിനുള്ള അനുമതി പ്രോസിക്യൂഷൻ മുൻകൂറായി നേടിയിരിക്കണമെന്നും അത്തരം അനുമതിയുടെ അഭാവത്തിൽ ഈ കേസുതന്നെ യു.എ.പി.എയുടെ പരിധിയിൽ വരി​ല്ലെന്നും മാസങ്ങളായി ഹരജിക്കാരനെ തടവി​ൽവെച്ചതുതന്നെ നിയമവിരുദ്ധമാണെന്നുമായിരുന്നു ഉന്നയിക്കപ്പെട്ട മുഖ്യവാദങ്ങളിലൊന്ന്.

പ്രോസിക്യൂഷൻ അനുമതിയില്ലാത്തിടത്തോളം യു.എ.പി.എ 45ാം വകുപ്പനുസരിച്ച് പ്ര​ത്യേക കോടതിക്ക് ഈ കേസിൽ നടപടിക്രമങ്ങളെടുക്കാൻപോലും അധികാരമില്ലെന്നും ബോധിപ്പിച്ചതിന് നിയമത്തിന്റെയും സുപ്രീംകോടതി വിധിയുടെയും പിൻബലമുണ്ടായിരുന്നു. എന്നിട്ടും തമിഴ്നാട്ടിൽനിന്നുള്ള ഡോക്ടർക്കുവേണ്ടി നൽകിയ ആ ജാമ്യഹരജി ഹൈകോടതി തെറ്റായ സാ​ങ്കേതിക കാരണങ്ങൾ പറഞ്ഞ് നിരാകരിക്കുകയാണുണ്ടായത്. കരിനിയമങ്ങളുടെ പ്ര​േത്യകതയിതാണ്. മിക്ക കോടതികളും ആരോപണമുന്നയിക്കപ്പെട്ട നിയമത്തിന്റെ കാർക്കശ്യത്തെ പിൻപറ്റുകയും അങ്ങനെ പ്രതികൾക്ക് ജാമ്യം നിഷേധിക്കുകയുമാണ് ചെയ്യുക.

ഇന്ത്യയിലെ നൂറുകണക്കിന് ബുദ്ധിജീവികളും സാമൂഹിക പ്രവർത്തകരും വിദ്യാർഥി നേതാക്കളും ഈ ദുരവസ്ഥയുടെ ഇരകളാണ്. അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട് ​ജയിലിലടക്കപ്പെടുന്നവരുടെ രക്ഷക്കെത്തുവാൻ കോടതികൾക്ക് കഴിയുന്നില്ലെങ്കിൽ ജനാധിപത്യത്തെക്കുറിച്ചുള്ള വീരവാദങ്ങൾ നിരർഥകമാണ്. ഭീമാ കൊറേഗാവ് കേസിൽ പ്രതികളാക്കപ്പെട്ട 16 പേരുടെ അവസ്ഥ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയാവസ്ഥയുടെ പരി​​ച്ഛേദമാകുന്നതെങ്ങനെയെന്ന് ‘ദ ഇൻകാർസറേഷൻസ്’ എന്ന ഗംഭീരമായ രചനയിലൂടെ അൽപാ ഷാ വ്യക്തമാക്കുന്നുണ്ട് (ഹാർപർ കോളിൻസ്, 2024). സാമൂഹിക പ്രതിബദ്ധതയും സത്യസന്ധതയും കൈമുതലായുള്ള സുധ ഭരദ്വാജ് മുതൽ ഗൗതം നവ​്​േലഖ വരെയുള്ള ധിഷണാശാലികളെ വ്യാജ ആരോപണത്തിന്റെയും ‘വ്യാജ തെളിവുകളു​ടെ’യും ബലത്തിൽ വർഷങ്ങളോളം ജയിലിൽ പാർപ്പിച്ചതിനെക്കുറിച്ച് വിശദീകരിക്കുന്ന ഈ ഗ്രന്ഥം സമകാലിക ഇന്ത്യൻ രാഷ്ട്രീയാവസ്ഥയിൽ ഉദയംകൊണ്ട സ്വേച്ഛാധികാരവാഴ്ചയുടെ രൂപഭാവങ്ങൾകൂടി വിശദീകരിക്കുന്നുണ്ട്. വിദ്യാർഥി നേതാവായ ഉമർ ഖാലിദിനെ പോലുള്ളവർക്കും കടുത്ത സ്വാതന്ത്ര്യ നിഷേധമാണ് നേരിടേണ്ടിവന്നത്.

ഈ സന്ദർഭങ്ങളിലൊന്നും ഇന്ത്യയിലെ മുഖ്യധാരാ പ്രതിപക്ഷങ്ങൾപോലും വിഷയം ആവശ്യ​െപ്പടുന്ന ഗൗരവത്തോടെ പ്രതിഷേധിച്ചില്ല. പിന്നീട് തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെപ്പോലും എത്ര ദിവസങ്ങൾ വേണമെങ്കിലും ദുർനിയമങ്ങൾ പ്രയോഗിച്ച് ജയിലിലാക്കാം എന്ന അവസ്ഥ വന്നു.

ഇതെഴുതുമ്പോൾ ജാമ്യനിഷേധത്തെതന്നെ ശിക്ഷാരൂപമായി കാണുന്ന ചില വിചാരണ കോടതികളുടെയും ഹൈകോടതികളുടെയും സമീപനം തിരുത്തണമെന്ന സുപ്രീംകോടതിയുടെ വിധിയാണ് മുന്നിൽ. ജസ്റ്റിസ് ജെ.ബി. പർദിവാലയും ഉജ്ജ്വൽ ഭുയാനും അടങ്ങിയ ബെഞ്ച് കൽപിച്ച വിധിയിൽ മറ്റൊരു കാര്യംകൂടി പറഞ്ഞു. ന്യായമായ സമയപരിധിക്കുള്ളിൽ കേസുകളുടെ വിചാരണ പൂർത്തിയാക്കാൻ ഭരണകൂടത്തിന് കഴിയുന്നില്ലെങ്കിൽ അത്തരം കേസുകളിലെ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പറയാനും സർക്കാറിന് അഥവാ അന്വേഷണ ഏജൻസിക്ക് അവകാശമില്ല.

ജാവേദ് ഗുലാം നബിയുടെ കേസിലെ വിധിയിലെ (2024) തത്ത്വം അനുസരിച്ച് ഇപ്പോൾ ജയിലിൽ കഴിയുന്ന ഉമർ ഖാലിദ് അടക്കമുള്ള പലരെയും പുറത്തുവിടേണ്ടതുണ്ട്. സ്വാതന്ത്ര്യം അനുഭവവേദ്യമാകുമ്പോഴാണ് ജനാധിപത്യവും ഒരു ജനതയുടെ അനുഭവമാവുക. അല്ലാതെയുള്ള തത്ത്വംപറച്ചിലുകൾ പൗരജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കണമെന്നില്ല.

ടാഡയുടെയും പോട്ടയുടെയും കാലത്ത് ഞാൻ ഹൈകോടതിയിൽ എത്തിയിരുന്നില്ല. 1985 മേയ് മാസത്തിനും 1993 മാർച്ചിനും ഉള്ളിൽ ഇന്ത്യയിൽ നടന്ന 52,998 ടാഡ അറസ്റ്റുകളിൽ കേവലം 434 പേർ മാത്രമാണ് തീവ്രവാദം സംബന്ധിച്ച ഏതെങ്കിലും കുറ്റകൃത്യം ചെയ്തതായി കോടതികൾ കണ്ടെത്തിയത്. അതായത്, അറസ്റ്റ് ​െചയ്യപ്പെട്ട് ജയിലിലടക്കപ്പെട്ടവരിൽ വെറും 0.8 ശതമാനം മാത്രം. ഇക്കാര്യത്തിൽ ശ്രദ്ധേയമായ വെളിപ്പെടുത്തലുകൾ മനുഷ്യാവകാശ കമീഷനും മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായ രംഗനാഥ മിശ്ര നടത്തുകയുണ്ടായി. കുറ്റാരോപണങ്ങളും നിയമ പ്രക്രിയകളുംതന്നെ ശിക്ഷയായി മാറുന്ന ഈ ദുരവസ്ഥക്കെതിരെ പറയാൻ തൊണ്ണൂറുകളിൽ ഒരു സ്വതന്ത്ര മനുഷ്യാവകാശ കമീഷൻ ഉണ്ടായിരുന്നു. ഇന്നോ​?

സി.ആർ. നീലകണ്ഠൻ

 ‘ടാഡ പിൻവലിച്ചാൽ മതിയോ’ എന്ന തലക്കെട്ടിൽ 1995 ഫെബ്രുവരിയിൽ ഞാൻ മാതൃഭൂമി ദിനപത്രത്തിൽ ലേഖനമെഴുതിയിരുന്നു. നിയമത്തിന്റെ ഇരകളെ കണ്ടെത്തി അവർ അനുഭവിച്ച ദുരന്തങ്ങൾക്ക് ആനുപാതികമായി നഷ്ടപരിഹാരംകൂടി നൽകണമെന്നതായിരുന്നു ആ ലേഖനത്തിലൂടെ ഉന്നയിച്ച കാര്യം. ടാഡ പിൻവലിക്ക​പ്പെട്ടു; എന്നാൽ ഇരകളുടെ ദുരന്തങ്ങൾ വിസ്മരിക്കപ്പെട്ടു. ഭരണകൂടവും സമൂഹവും അവ ഓർമിക്കാനോ അക്കാര്യങ്ങളിൽ എന്തെങ്കിലും ചെയ്യാനോ തയാറായില്ല.

ഇപ്പോൾ ടാഡക്കും പോട്ടക്കും പകരം യു.എ.പി.എയും കള്ളപ്പണ വിരുദ്ധ നിയമവും അരങ്ങു തകർക്കുന്നു. കരിനിയമങ്ങൾക്ക് ഇരയാകുന്ന സാധാരണ മനുഷ്യരുടെ ദുരവസ്ഥ തുടരുകയാണ്. അടിയന്തരാവസ്ഥ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇന്ത്യയിൽ കരിനിയമങ്ങൾ ഒരു തുടർക്കഥയായിരുന്നുവെന്നതാണ് യാഥാർഥ്യം. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ, ഈ രാജ്യത്തിന്റെ സർക്കാറുകൾ ഒരിക്കലും സ്വാതന്ത്ര്യത്തിന്റെ പൂർണതയും സമഗ്രതയും ജനങ്ങളിലെത്തിക്കാൻ ആഗ്രഹിച്ചില്ലെന്നു തോന്നിപ്പോകും. 2014 മുതൽ 2024 വരെയുള്ള കാലഘട്ടത്തിൽ, കേന്ദ്രസർക്കാറും സർക്കാറിനു നേതൃത്വം നൽകുന്ന രാഷ്ട്രീയ കക്ഷിയും തമ്മിലുള്ള വ്യത്യാസം നേർത്തുനേർത്തുവന്നു. അങ്ങനെയാണ് ഭരണഘടനാ സ്ഥാപനങ്ങൾ, ഭരിക്കുന്ന പാർട്ടിയുടെ ഉപകരണങ്ങൾ മാത്രമായി മാറുന്ന അവസ്ഥയുണ്ടായത്. അടിയന്തരാവസ്ഥക്കാലമൊഴിച്ചാൽ, ഈ ദുഷ്പ്രവണത ഏറ്റവും പ്രകടമായത് രണ്ടാം മോദി സർക്കാറിന്റെ കാലത്താണ് (2019-2024).

വേറെയും ചില പ്രധാന കേസുകളിൽ എനിക്ക് ഹാജരാകേണ്ടി വന്നു. ഐ.എസ്.ആർ.ഒ ചാരവൃത്തിക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ പ്രതികളായിക്കൊണ്ട് പുതിയ കേസുവന്നത് അടുത്തിടെയാണ്. അതിലൊരു പ്രതിക്കുവേണ്ടി ഹൈകോടതിയിലും സുപ്രീംകോടതിയിലും മുൻകൂർ ജാമ്യത്തിനായി വാദിച്ചു. ഹൈകോടതി ആദ്യം മുൻകൂർ ജാമ്യം അനുവദിച്ചുവെങ്കിലും പിന്നീട് സുപ്രീംകോടതി അത് റദ്ദാക്കി. എന്നാൽ, സുപ്രീംകോടതിയും പ്രതികളുടെ അറസ്റ്റ് തടഞ്ഞു. പിന്നീട് കേസ് ഹൈകോടതിയിൽ തിരിച്ചെത്തിയപ്പോൾ വീണ്ടും മുൻകൂർ ജാമ്യം അനുവദിച്ചു​െകാണ്ട് ജസ്റ്റിസ് കെ. ബാബു ഉത്തരവിട്ടു. ഈ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലായതിനാൽ വിഷയത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നത് ഉചിതമല്ല.

മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നത് പക്ഷേ, ക്രിമിനൽ കേസുകളിൽ മാത്രമല്ലല്ലോ. ജീവിതത്തിന്റെ ഭിന്നമേഖലകളിൽ വിവിധ രൂപങ്ങളിൽ, സാധാരണ മനുഷ്യർ സംവിധാനത്തിന്റെ ഇരയായിത്തീരുന്നുണ്ട്. അത്തരം നിരവധി സന്ദർഭങ്ങൾ തൊഴിൽ ജീവിതത്തിലുണ്ടായി. അവയിൽ ചിലതെങ്കിലും തുടർന്നുള്ള ഭാഗങ്ങളിൽ വിശദീകരിക്കാൻ ശ്രമിക്കാം.

(തു​​ട​​രും)

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.