"പാ​ട്ട്​ നി​രോ​ധ​ന​ങ്ങ​ളെ തോ​ൽ​പി​ക്കും, അ​തി​രു​ക​ൾ മു​റി​ച്ചു​ക​ട​ക്കും"

ജെ.​എ​ൻ.​യു വി​ദ്യാ​ർ​ഥി സ​മ​രം, പൗ​ര​ത്വ സ​മ​രം, ക​ർ​ഷ​ക സ​മ​രം തു​ട​ങ്ങി​യ രാ​ജ്യം ക​ഴി​ഞ്ഞ നാ​ലു പ​തി​റ്റാ​ണ്ടി​ൽ ക​ണ്ട നി​ര​വ​ധി ജ​ന​കീ​യ മു​ന്നേ​റ്റ​ങ്ങ​ളി​ൽ സം​ഗീ​തം എ​ന്ന മൂ​ർ​ച്ച​യേ​റി​യ സ​മ​രാ​യു​ധ​വു​മാ​യി പ്ര​ഫ. സു​മം​ഗ​ല ദാ​മോ​ദ​ര​​ൻ തെ​രു​വി​ലു​ണ്ടാ​യി​രു​ന്നു. സ​മ​ര/​ചെ​റു​ത്തു​നി​ൽ​പ് സം​ഗീ​ത​മാ​ണ്​ പാ​ട്ടി​ലും ഗ​വേ​ഷ​ണ​ത്തി​ലും അ​വ​രു​ടെ ഉൗ​ന്ന​ൽ​. സം​ഗീ​തം​ കേ​വ​ല ആ​ന​ന്ദോ​ൽ​പാ​ദ​ന ഉ​പാ​ധി​യ​ല്ലെ​ന്നും ആ​ഴ​മേ​റി​യ രാ​ഷ്​​ട്രീ​യ ആ​വി​ഷ്​​കാ​ര​മാ​ണെ​ന്നും​ ത​ന്റെ സം​ഗീ​ത​ ജീ​വി​ത​ത്തി​ലൂ​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ഇ.​എം.​എ​സി​​ന്റെ...

ജെ.​എ​ൻ.​യു വി​ദ്യാ​ർ​ഥി സ​മ​രം, പൗ​ര​ത്വ സ​മ​രം, ക​ർ​ഷ​ക സ​മ​രം തു​ട​ങ്ങി​യ രാ​ജ്യം ക​ഴി​ഞ്ഞ നാ​ലു പ​തി​റ്റാ​ണ്ടി​ൽ ക​ണ്ട നി​ര​വ​ധി ജ​ന​കീ​യ മു​ന്നേ​റ്റ​ങ്ങ​ളി​ൽ സം​ഗീ​തം എ​ന്ന മൂ​ർ​ച്ച​യേ​റി​യ സ​മ​രാ​യു​ധ​വു​മാ​യി പ്ര​ഫ. സു​മം​ഗ​ല ദാ​മോ​ദ​ര​​ൻ തെ​രു​വി​ലു​ണ്ടാ​യി​രു​ന്നു. സ​മ​ര/​ചെ​റു​ത്തു​നി​ൽ​പ് സം​ഗീ​ത​മാ​ണ്​ പാ​ട്ടി​ലും ഗ​വേ​ഷ​ണ​ത്തി​ലും അ​വ​രു​ടെ ഉൗ​ന്ന​ൽ​. സം​ഗീ​തം​ കേ​വ​ല ആ​ന​ന്ദോ​ൽ​പാ​ദ​ന ഉ​പാ​ധി​യ​ല്ലെ​ന്നും ആ​ഴ​മേ​റി​യ രാ​ഷ്​​ട്രീ​യ ആ​വി​ഷ്​​കാ​ര​മാ​ണെ​ന്നും​ ത​ന്റെ സം​ഗീ​ത​ ജീ​വി​ത​ത്തി​ലൂ​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ഇ.​എം.​എ​സി​​ന്റെ പേ​ര​മ​ക​ൾ​കൂ​ടി​യാ​യ അ​വ​ർ സ​മ​കാ​ലി​ക ഇ​ന്ത്യ​യി​ൽ സം​ഗീ​തം ഉ​ൾ​പ്പെ​ടെ​യു​ള്ള സാം​സ്​​കാ​രി​ക ആ​വി​ഷ്​​കാ​ര​ങ്ങ​ളു​ടെ, പ്ര​തി​പ​ക്ഷ ശ​ബ്ദ​ങ്ങ​ളു​ടെ നി​ല​നി​ൽ​പും ഭാ​വി​യും സം​ബ​ന്ധി​ച്ച ഗൗ​ര​വ​മാ​ർ​ന്ന ആ​ലോ​ച​ന​ക​ൾ പ​ങ്കു​വെ​ക്കു​ക​യാ​ണ് ഇൗ ​അ​ഭി​മു​ഖ​ത്തി​ൽ.

1984. പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ വ​ധ​ത്തെ തു​ട​ർ​ന്ന്​ ഡ​ൽ​ഹി​യി​ലും ഉ​​ത്ത​രേ​ന്ത്യ​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ലും സി​ഖ് വം​ശ​ജ​ർ​ക്കെ​തി​രെ കൂ​ട്ട​ക്കൊ​ല​ക​ളും അ​തി​ക്ര​മ​ങ്ങ​ളും വ്യാ​പ​ക​മാ​യ ഘ​ട്ടം. ത​ല​സ്​​ഥാ​ന​ത്ത്​ തീ​യും പു​ക​യു​മ​ണ​ഞ്ഞ നേ​ര​മു​ണ്ടാ​യി​രു​ന്നി​ല്ല. സി​ഖ് പു​രു​ഷ​ന്മാ​രെ തി​ര​ഞ്ഞു​പി​ടി​ച്ചു ​െകാ​ല്ലു​ന്ന സാ​ഹ​ച​ര്യം. വെ​െ​ന്ത​രി​ഞ്ഞ മ​നു​ഷ്യ​ശ​രീ​ര​ത്തി​​ന്റെ രൂ​ക്ഷ​ഗ​ന്ധം ഡ​ൽ​ഹി​യു​ടെ പൊ​തു​ഗ​ന്ധ​മാ​യി മാ​റി. ഏ​ക​പ​ക്ഷീ​യ അ​ക്ര​മ​ങ്ങ​ളി​ൽ ആ​ശ​യ​റ്റ സി​ഖ് ജ​ന​ത, പ്ര​ത്യേ​കി​ച്ചും സി​ഖ് ചെ​റു​പ്പം, ഒ​രു​ഘ​ട്ട​ത്തി​ൽ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ന്​ തു​നി​ഞ്ഞി​റ​ങ്ങി. ക​ലു​ഷി​താ​ന്ത​രീ​ക്ഷ​ത്തി​ന്​ അ​ടി​യ​ന്ത​ര അ​റു​തി ആ​വ​ശ്യ​പ്പെ​ട്ട്​​ സ​ഫ്​​ദ​ർ ഹ​ശ്മി അ​ട​ക്ക​മു​ള്ള സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​ടെ​യും ബു​ദ്ധി​ജീ​വി​ക​ളു​ടെ​യും മു​ൻ​കൈ​യി​ൽ ഡ​ൽ​ഹി യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ​നി​ന്ന്​ സി​റ്റി​സ​ൺ മാ​ർ​ച്ച്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്​ ഇൗ ​അ​വ​സ​ര​ത്തി​ലാ​ണ്. ആ​യി​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന മാ​ർ​ച്ച്​ ഡ​ൽ​ഹി യൂ​നി​വേ​ഴ്​​സി​റ്റി​ക്കു​ കീ​ഴി​ലു​ള്ള ഖാ​ൽ​സ കോ​ള​ജി​ൽ എ​ത്തി​യ​പ്പോ​ഴേ​ക്കും സ്​​ഥി​തി ഏ​റെ സ​ങ്കീ​ർ​ണ​മാ​യി. സി​ഖ് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ത്യാ​ക്ര​മ​ണം ല​ക്ഷ്യ​മി​ട്ട്, ആ​യു​ധ​ങ്ങ​ൾ കൈ​യി​ലേ​ന്തി കോ​ള​ജ്​ പ​രി​സ​ര​ത്ത്​ മാ​ർ​ച്ചി​നൊ​പ്പം ചേ​ർ​ന്നു. സം​ഘാ​ട​ക​ർ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ കു​ഴ​ങ്ങി. സ​ഫ്​​ദ​ർ ത​​ന്റെ ക​ലാ​സം​ഘ​ത്തി​ലു​ള്ള പാ​ട്ടു​കാ​രി പെ​ൺ​കു​ട്ടി​യു​ടെ ചെ​വി​യി​ൽ ഒ​രു കാ​ര്യം മ​ന്ത്രി​ച്ചു. ഒ​രു പാ​ട്ട്​ പാ​ട​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. ഡ​ൽ​ഹി യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ ബി​രു​ദവി​ദ്യാ​ർ​ഥി​നി​യാ​യ​ മ​ല​യാ​ളി സു​മം​ഗ​ല ദാ​മോ​ദ​ര​ൻ ആ​യി​രു​ന്നു അ​ത്. ഇ​ങ്ങ​നെ​യൊ​രു അ​ന്ത​രീ​ക്ഷ​ത്തി​ൽ പാ​ട്ട്​ ശ​രി​യാ​കു​മോ എ​ന്ന്​ തി​രി​ച്ചു​ചോ​ദി​ച്ചെ​ങ്കി​ലും ‘‘ഇ​പ്പോ​ൾ ചോ​ദ്യം​ വേ​ണ്ട, പാ​ടി​യേ തീ​രൂ’’ എ​ന്നാ​യി സ​ഫ്​​ദ​ർ. പാ​ട്ട് ഇ​ങ്ങ​നെ​ തു​ട​ങ്ങി...

‘‘ജാ​നെ വാ​ലെ സി​പാ​ഹീ സെ ​പൂ​ച്ഛോ

വോ ​ക​ഹാ ജാ ​ര​ഹാ​ഹേ

കോ​ൻ ദു​കി​യ ഹേ ​ജോ ഗാ ​റ​ഹീ ഹെ

​ഭൂ​കേ ബ​ച്ഛോ​ൻ കോ ​ഭ​ഹ​ലാ റ​ഹീ ഹേ

​ലാ​ഷ്​ ജ​ൽ​നെ കീ ​ബൂ ആ ​ര​ഹീ ഹേ

​സി​ന്ദ​ഗി ഹെ ​കി ചി​ല്ല ര​ഹി ഹെ’’

‘‘​പു​റ​പ്പെ​ട്ടു​പോ​കു​ന്ന സൈ​നി​ക​നോ​ട്​ ചോ​ദി​ക്കൂ

എ​േ​ങ്ങാ​ട്ടാ​ണ്​ അ​വ​​ന്റെ പോ​ക്കെ​ന്ന്.

വി​ശ​ന്നു​ ക​ര​യു​ന്ന ത​​ന്റെ കു​ഞ്ഞി​നെ സ​മാ​ശ്വ​സി​പ്പി​ക്കു​ന്ന

ആ ​ക​ര​യു​ന്ന സ്​​ത്രീ​യാ​രാ​ണ്​

ക​രി​ഞ്ഞ ശ​രീ​ര​ങ്ങ​ളു​ടെ ദു​ർ​ഗ​ന്ധ​ത്തി​നി​ട​യി​ൽ

ജീ​വ​ൻ നി​ല​വി​ളി​ക്കു​ന്ന​ത്​ ​നി​ങ്ങ​ൾ കേ​ൾ​ക്കു​ന്നു​ണ്ടോ?’’

വി​ഖ്യാ​ത ഉ​ർ​ദു ക​വി​യും പൊ​ളി​റ്റി​ക്ക​ൽ ആ​ക്ടി​വി​സ്​​റ്റു​മാ​യി​രു​ന്ന മ​ഖ്​​ദൂം മു​ഹ്​​യു​ദ്ദീ​ൻ 1940ക​ളി​ൽ ര​ണ്ടാം ലോ​ക​യു​ദ്ധ പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ചി​ച്ച പാ​ട്ടാ​യി​രു​ന്നു അ​ത്. ബ്രി​ട്ട​നു​വേ​ണ്ടി ഏ​തോ രാ​ജ്യ​ത്തേ​ക്ക്​ യു​ദ്ധം​ചെ​യ്യാ​ൻ പു​റ​പ്പെ​ടേ​ണ്ടിവ​രു​ന്ന ഇ​ന്ത്യ​ൻ ജ​ന​ത​യു​ടെ നി​സ്സ​ഹാ​യ​ത​യാ​യി​രു​ന്നു പ്ര​മേ​യം. പാ​ട്ട്​ അ​ൽ​പം മു​ന്നോ​ട്ടു​പോ​യ​തോ​ടെ അ​ന്ത​രീ​ക്ഷം പാ​ടെ മാ​റി. ഉ​രു​ണ്ടു​കൂ​ടി​യ കാ​ർ​മേ​ഘ​ങ്ങ​ൾ ക​ണ്ണീ​രാ​യി പെ​യ്​​തി​റ​ങ്ങി. തി​രി​ച്ച​ടി​ക്കാ​ൻ വാ​ളും വ​ടി​യു​മാ​യി​റ​ങ്ങി​യ​വ​ർ ആ​യു​ധ​ങ്ങ​ൾ നി​ല​ത്തി​ട്ടു, മു​ട്ടു​കു​ത്തി വീ​ണു, പൊ​ട്ടി​ക്ക​ര​ഞ്ഞു. പാ​ട്ടി​​ന്റെ ഉൗ​ക്കും വി​കാ​രോ​ദ്ദീ​പ​ന​ശ​ക്തി​യും തി​രി​ച്ച​റി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു അ​തെ​ന്ന്​ സു​മം​ഗ​ല ദാ​മോ​ദ​ര​ൻ ഒാ​ർ​ത്തെ​ടു​ക്കു​ന്നു. ‘‘നാ​​ലു​ പ​തി​റ്റാ​ണ്ട്​ മു​മ്പ്​ ര​ചി​ക്ക​പ്പെ​ട്ട ഒ​രു പാ​ട്ട്, തീ​ർ​ത്തും വ്യ​ത്യ​സ്​​ത​മാ​യ ഒ​രു സ​ന്ദ​ർ​ഭ​ത്തി​ൽ​പോ​ലും മ​നു​ഷ്യ​രെ​യൊ​ന്നാ​കെ ഒ​റ്റമ​ന​സ്സു​ള്ള​വ​രാ​ക്കിത്തീ​ർ​ക്കു​ന്ന​ത്​ എ​ങ്ങ​നെ​യെ​ന്ന്​ ഒ​രൊ​റ്റ നി​മി​ഷം എ​നി​ക്ക്​ കാ​ണി​ച്ചു​ത​ന്നു. പി​ന്നീ​ടി​ങ്ങോ​ട്ട്​ നൂ​റു​ക​ണ​ക്കി​ന്​ സ​മ​ര​വേ​ദി​ക​ളി​ൽ ഇൗ ​പാ​ട്ട്​ ഞാ​ൻ പാ​ടി. ഇ​പ്പോ​ഴും പാ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഒ​ാരോ ത​വ​ണ പാ​ടു​േ​മ്പാ​ഴും ആ ​പാ​ട്ടി​​ന്റെ ശ​ക്തികൂ​ടി വ​ന്നി​േ​ട്ട​യു​ള്ളൂ’’ -അ​വ​ർ പ​റ​യു​ന്നു.

ആ​ദ്യ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യും ക​മ്യൂ​ണി​സ്റ്റ് ആ​ചാ​ര്യ​നു​മാ​യി​രു​ന്ന ഇ.​എം.​എ​സ്. ന​മ്പൂ​തി​രി​പ്പാ​ടി​​ന്റെ പേ​ര​മ​ക​ളാ​ണ്​ ​പ്ര​ഫ. സു​മം​ഗ​ല ദാ​മോ​ദ​ര​ൻ – ഇം.​എം.​എ​സി​​ന്റെ പു​ത്രി ഡോ. ​ഇ.​എം. മാ​ല​തി​യു​ടെ​യും പ്ര​മു​ഖ ശാ​സ്​​ത്ര​ജ്ഞ​നും കൗ​ൺ​സി​ൽ ഒാ​ഫ്​ സ​യ​ന്റി​ഫി​ക്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ റി​സ​ർ​ച് (സി.​എ​സ്.​െ​എ.​ആ​ർ) ഡ​യ​റ​ക്ട​റു​മാ​യി​രു​ന്ന ഡോ. ​എ.​ഡി. ദാ​മോ​ദ​ര​​ന്റെ​യും മ​ക​ൾ (എ.​ഡി. ദാ​മോ​ദ​ര​ൻ ഇൗ​യി​ടെ​യാ​ണ്​ മ​രി​ച്ച​ത്).

1981ൽ ​ഡ​ൽ​ഹി കേ​ര​ള സ്​​കൂ​ളി​ൽ 11ാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ, സാം​സ്​​കാ​രി​ക സം​ഘ​മാ​യി​രു​ന്ന പ​ർ​ച്ചം മൂ​വ്​​മെ​ന്റി​ലൂ​ടെ​യാ​ണ്​ അ​വ​ർ സാം​സ്​​കാ​രി​ക-രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്കു​ ക​ട​ക്കു​ന്ന​ത്. ബാ​ബ​രി ധ്വം​സ​നാ​ന​ന്ത​രം വി​വി​ധ കാ​ല​യ​ള​വു​ക​ളി​ൽ ഹി​ന്ദു​ത്വ ഫാ​ഷി​സ​ത്തി​നെ​തി​രെ ഡ​ൽ​ഹി​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ​ര​മ്പ​ര​ക​ൾ, 2016ലെ ​ജെ.​എ​ൻ.​യു വി​ദ്യാ​ർ​ഥി സ​മ​രം, പൗ​ര​ത്വ സ​മ​ര​കാ​ല​ത്ത്​ ശാ​ഹീ​ൻബാ​ഗ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​വേ​ദി​ക​ൾ, ക​ർ​ഷ​ക സ​മ​രം, ല​ക്ഷ​ദ്വീ​പ്​ ജ​ന​ത​യു​ടെ അ​തി​ജീ​വ​ന പോ​രാ​ട്ട​ങ്ങ​ൾ... ക​ഴി​ഞ്ഞ നാ​ലു പ​തി​റ്റാ​ണ്ടി​നി​ടെ രാ​ജ്യംക​ണ്ട, വി​ശേ​ഷി​ച്ചും ഡ​ൽ​ഹി​യി​ൽ​ ന​ട​ന്ന പ്ര​ധാ​ന ജ​ന​കീ​യ മു​ന്നേ​റ്റ​ങ്ങ​ളി​ലെ​ല്ലാം പ്ര​ഫ. സു​മം​ഗ​ല​യു​ടെ ശ​ബ്ദം മു​ഴ​ങ്ങി​ക്കേ​ട്ടി​രു​ന്നു. സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മാ​യി നി​ര​വ​ധി വേ​ദി​ക​ളി​ൽ അ​വ​രു​ടെ സം​ഗീ​താ​വ​ത​ര​ണ​ങ്ങ​ൾ അ​ര​ങ്ങേ​റി. ലോ​ക​​ത്തെ അ​തി​പ്ര​ശ​സ്ത​മാ​യ പ​ല സം​ഗീ​ത ബാ​ൻ​ഡു​ക​ൾ​ക്കൊ​പ്പ​വും പ്ര​വ​ർ​ത്തി​ച്ചു. ഇ​ന്ത്യ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ സ​മ​ര​​/​ചെ​റു​ത്തു​നി​ൽ​പു ഗാ​ന​ങ്ങ​ൾ പു​ന​രാ​വി​ഷ്​​ക​രി​ച്ച്​ ഒ​രു​ക്കി​യ ‘സോ​ങ്​​സ്​ ഒാ​ഫ്​ പ്രൊ​ട്ട​സ്റ്റ്’ സം​ഗീ​ത ആ​ൽ​ബം ശ്ര​ദ്ധേ​യ ചു​വ​ടു​വെ​പ്പാ​യി​രു​ന്നു.

പാ​ടി​യും ചി​ട്ട​പ്പെ​ടു​ത്തി​യും പാ​ട്ടു​ക​ളെ​ക്കു​റി​ച്ച്​ പ​റ​ഞ്ഞും എ​ഴു​തി​യും വി​സ്​​മൃ​തി​യി​ലാ​ണ്ട പാ​ട്ടു​ക​ൾ ക​ണ്ടെ​ടു​ത്തും ഗ​വേ​ഷ​ണം ന​ട​ത്തി​യു​മാ​ണ്​ ക​ഴി​ഞ്ഞ നാ​ലു​ പ​തി​റ്റാ​ണ്ടാ​യി അ​വ​രു​ടെ ജീ​വി​തം മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. സ​മ​രസം​ഗീ​തം/​ചെ​റു​ത്തു​നി​ൽ​പ്​ സം​ഗീ​തം (Protest Music\Resistance Music) ആ​ണ്​ അ​വ​ത​ര​ണ​ത്തി​ലും ഗ​വേ​ഷ​ണ​ത്തി​ലും ഉൗ​ന്ന​ൽ. ഇ​ന്ത്യ​ൻ പീ​പ്ൾ​സ്​ തി​യ​റ്റ​ർ അ​സോ​സി​യേ​ഷ​​ന്റെ പാ​ര​മ്പ​ര്യ​ത്തി​ലെ പാ​ട്ടു​ക​ളെ​ക്കു​റി​ച്ച്​ ത​യാ​റാ​ക്കി​യ ‘ദ ​റാ​ഡി​ക്ക​ൽ ഇം​പ​ൾ​സ്​: മ്യൂ​സി​ക്​ ഇ​ൻ ദ ​ട്ര​ഡീ​ഷ​ൻ ഒാ​ഫ്​ ദി ​ഇ​ന്ത്യ​ൻ പീ​പ്ൾ​സ്​ തി​യ​റ്റ​ർ അ​സോ​സി​യേ​ഷ​ൻ’ എ​ന്ന പു​സ്​​ത​ക​മാ​ണ്​ ഏ​റെ ശ്ര​ദ്ധി​ക്ക​​പ്പെ​ട്ട ര​ച​ന. അ​ന്താ​രാ​ഷ്​​ട്ര തൊ​ഴി​ൽ സം​ഘ​ട​ന (ILO) അ​ട​ക്ക​മു​ള്ള ഏ​ജ​ൻ​സി​ക​ളു​മാ​യി ചേ​ർ​ന്ന്​ പ്ര​വ​ർ​ത്തി​ച്ച​തി​​ന്റെ​യ​ട​ക്കം ദീ​ർ​ഘ​കാ​ല അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള സാ​മ്പ​ത്തി​കശാ​സ്​​ത്ര​ജ്ഞ​കൂ​ടി​യാ​ണ്​ പ്ര​ഫ. സു​മം​ഗ​ല. സം​ഗീ​ത​ത്തി​നൊ​പ്പം വി​ക​സ​നപ​ഠ​നം, ജെ​ൻ​ഡ​ർ ആ​ൻ​ഡ്​ മൈ​​​ഗ്രേ​ഷ​ൻ, ട്രേ​ഡ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ലേ​ബ​ർ അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ഒ​േ​ട്ട​റെ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ർ ര​ചി​ച്ചു. ഡ​ൽ​ഹി അ​ം​ബേ​ദ്​​ക​ർ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ സ്​​കൂ​ൾ ഒാ​ഫ്​ ഡെ​വ​ല​പ്​​മെ​ന്റ് സ്​​റ്റ​ഡീ​സി​ൽ പ്ര​ഫ​സ​റാ​യി​രു​ന്ന അ​വ​ർ ഇ​േ​പ്പാ​ൾ ന്യൂ​ഡ​ൽ​ഹി കേ​ന്ദ്ര​മാ​യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഹ്യൂ​മ​ൻ ഡെ​വ​ല​പ്​​മെ​ന്റു​മാ​യി ചേ​ർ​ന്നുപ്ര​വ​ർ​ത്തി​ക്കു​ന്നു.

ഏ​ഷ്യ​യി​ലെ​യും ആ​ഫ്രി​ക്ക​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലെ​യും വി​വി​ധ സം​ഗീ​ത​ജ്ഞ​രു​ടെ​യും അ​ക്കാ​ദ​മീ​ഷ്യ​ൻ​സി​​ന്റെ​യും മു​ൻ​കൈ​യി​ലു​ള്ള ‘ഇ​ൻ​സ​റ​ക്ഷ​ൻ​സ്​ എ​ൻ​സെം​ബി​ൾ’ എ​ന്ന കൂ​ട്ടാ​യ്​​മ​യു​ടെ മു​ഖ്യ​ചാ​ല​ക​ശ​ക്തി​യാ​ണ്​ ഇ​ന്ന​വ​ർ. ഇൗ ​കൂ​ട്ടാ​യ്​​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം കൊ​ച്ചി ബി​നാ​ലെ​യി​ലും കേ​ര​ള അ​ന്താ​രാ​ഷ്​​ട്ര നാ​ട​ക​മേ​ള​യി​ലും (ഇ​റ്റ്​​േ​ഫാ​ക്) ‘ജി​റാ​ഫെ വി​ൽ ഹം ​ഇ​ൻ കേ​ര​ള’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ സം​ഗീ​താ​വ​ത​ര​ണ​ങ്ങ​ൾ ന​ട​ന്നു. ജ​നു​വ​രി 17ന്​ ​മ​ഹാ​ത്മാ​ഗാ​ന്ധി യൂ​നി​വേ​ഴ്​​സി​റ്റി ​​​േഗ്ലാ​ബ​ൽ അ​ക്കാ​ദ​മി​ക്​ കാ​ർ​ണി​വ​ലി​​ന്റെ ഭാ​ഗ​മാ​യി കോ​ട്ട​യം തി​രു​ന​ക്ക​ര മൈ​താ​നി​യി​ലും പ്ര​ഫ. സു​മം​ഗ​ല​യു​ടെ സം​ഗീ​താ​വ​ത​ര​ണ​മു​ണ്ടാ​യി​രു​ന്നു. ഇൗ ​ര​ണ്ടു​ ഘ​ട്ട​ങ്ങ​ളി​ലാ​യി അ​വ​രു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തി​ലേ​ക്ക്.

‘ദ ​റാ​ഡി​ക്ക​ൽ ഇം​പ​ൾ​സ്’​ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്​ മു​ത്ത​ച്ഛ​ൻ ഇ.​​എം.​എ​സ്. ന​മ്പൂ​തി​രി​പ്പാ​ടി​നാ​ണ്. താ​ങ്ക​ളു​ടെ രാ​ഷ്​​ട്രീ​യ​ത്തെ എ​വ്വി​ധ​മാ​ണ്​ അ​ദ്ദേ​ഹം സ്വാ​ധീ​നി​ച്ച​ത്. അ​താ​യ​ത്, രാ​ഷ്​​ട്രീ​യ അ​ഭി​വി​ന്യാ​സം എ​ങ്ങ​നെ​യാ​യി​രു​ന്നു?

10ാം ക്ലാ​സ്​ വ​രെ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്​ പ​ഠി​ച്ച​ത്. ഉ​പ​രി​പ​ഠ​നം ഡ​ൽ​ഹി​യി​ൽ ന​ട​ത്താ​നാ​യി​രു​ന്നു ആ​ഗ്ര​ഹം. മു​ത്ത​ച്ഛ​​​ന്റെ​കൂ​ടെ ക​ഴി​യാ​നു​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നു സ​ത്യ​ത്തി​ൽ അ​തി​നു​പി​ന്നി​ൽ. അ​ദ്ദേ​ഹം അ​ന്ന്​ പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഡ​ൽ​ഹി​യി​ലു​ണ്ട്. ഡ​ൽ​ഹി കേ​ര​ള സ്​​കൂ​ളി​ൽ പ്ല​സ്​ വ​ൺ പ്ര​വേ​ശ​നം ല​ഭി​ച്ചു. മു​ത്ത​ച്ഛ​​ന്റെ​കൂ​ടെ ജ​ൻ​പ​ഥി​ലെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. ബി​രു​ദ​പ​ഠ​നം ര​ണ്ടാം വ​ർ​ഷം പൂ​ർ​ത്തി​യാ​കു​വോ​ളം നാ​ലു​ വ​ർ​ഷം മു​ത്ത​ച്ഛ​​ന്റെ കൂ​ടെ താ​മ​സി​ച്ചു. ജീ​വി​ത​ത്തി​ലെ നി​ർ​ണാ​യ​ക കാ​ല​ഘ​ട്ട​മാ​യി​രു​ന്നു ആ ​നാ​ലു​ വ​ർ​ഷം. രാ​ഷ്​​ട്രീ​യ​ബോ​ധം എ​ന്നി​ൽ രൂ​പ​പ്പെ​ടു​ന്ന​ത്​ ഇൗ ​ഘ​ട്ട​ത്തി​ലാ​ണ്. 11ാം ക്ലാ​സി​ൽ പ​ഠി​ക്ക​വെത​ന്നെ പ​ർ​ച്ചം മൂ​വ്മെ​ന്റു​മാ​യി ചേ​ർ​ന്ന്​ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി. സ​ഫ്​​ദ​ർ ഹ​ശ്മി​യു​മാ​യു​ള്ള പ​രി​ച​യ​മാ​ണ്​ ‘പ​ർ​ച്ച’​മി​ലെ​ത്തി​ച്ച​ത്. കു​ട്ടി​ക്കാ​ലം മു​ത​ലേ പാ​ട്ട്​ പ​ഠി​ച്ചി​രു​ന്നു. അ​ച്ഛ​ൻ വ​ഴി​യാ​ണ്​ സം​ഗീ​താ​ഭി​രു​ചി കൈ​വ​രു​ന്ന​ത്.

പ​ർ​ച്ചം ഇ​ട​തു ആ​ഭി​മു​ഖ്യ​മു​ള്ള പാ​ട്ടു​കൂട്ട​മാ​യി​രു​ന്നു. സ​മ​ര​ഗാ​ന​ങ്ങ​ളാ​യി​രു​ന്നു പ​ർ​ച്ച​മി​​ന്റെ പാ​ട്ടു​ക​ളി​ൽ അ​ധി​ക​വും. സ​ഫ്​​ദ​ർ ഹ​ശ്മി​യു​ടെ ജ​ന നാ​ട്യ​മ​ഞ്ചു​മാ​യി ചേ​ർ​ന്നാ​ണ്​ പ​ർ​ച്ചം അ​ന്ന്​ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. അ​വ​രു​ടെ തെ​രു​വുനാ​ട​ക​ത്തി​നുശേ​ഷ​മാ​കും മി​ക്ക​പ്പോ​ഴും ഞ​ങ്ങ​ളു​ടെ പാ​ട്ട്. സ​മ​ര​വേ​ദി​ക​ൾ, രാ​ഷ്​​ട്രീ​യ പ​രി​പാ​ടി​ക​ൾ, പൊ​തു​സ​മ്മേ​ള​ന​ങ്ങ​ൾ, കാ​മ്പ​സു​ക​ൾ തു​ട​ങ്ങി എ​പ്പോ​ഴും തെ​രു​വി​ൽ​ത​ന്നെ​യാ​യി​രു​ന്നു ഞ​ങ്ങ​ൾ.​ രാ​ഷ്​​ട്രീ​യ പ​ശ്ചാ​ത്ത​ല​മു​ള്ള കു​ടും​ബ​മാ​യ​തു​കൊ​ണ്ട്​ എ​നി​ക്ക്​ അ​തൊ​ട്ടും പ്ര​യാ​സ​മാ​യി​രു​ന്നി​ല്ല. എ​നി​ക്ക​ത്​ ഇ​ഷ്​​ട​വു​മാ​യി​രു​ന്നു. പു​തി​യ പാ​ട്ടു​ക​ൾ ക​ണ്ടെ​ത്തി ക​േ​മ്പാ​സ്​ ചെ​യ്യു​ക, കൃ​ത്യ​മാ​യി റി​ഹേ​ഴ്സ​ലു​ക​ൾ ന​ട​ത്തു​ക എ​ന്നി​ങ്ങ​നെ വ​ള​രെ ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​മാ​യി​രു​ന്നു പ​ർ​ച്ച​മി​​ന്റേ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ വ​ലി​യ സ്വീ​കാ​ര്യ​ത ഞ​ങ്ങ​ളു​ടെ പാ​ട്ടു​സം​ഘ​ത്തി​ന്​ ഡ​ൽ​ഹി​യി​ൽ ല​ഭി​ച്ചു. ഞാ​ൻ പാ​ട്ടും നാ​ട​ക​ങ്ങ​ളു​മാ​യി തെ​രു​വി​ൽ സ​ജീ​വ​മാ​കു​ന്ന​ത്​ മു​ത്ത​ച്ഛ​ന്​ വ​ലി​യ ഇ​ഷ്​​ട​മാ​യി​രു​ന്നു. 1985ലാ​ണ്​ സി.​പി.​എ​മ്മി​​ന്റെ 12ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ്​ കൊ​ൽ​ക്ക​ത്ത​യി​ൽ ന​ട​ക്കു​ന്ന​ത്. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഞ​ങ്ങ​ളു​ടെ അ​വ​ത​ര​ണ​മു​ണ്ട്. മു​ത്ത​ച്ഛ​ൻ അ​ട​ക്ക​മു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ൾ സ്​​റ്റേ​ജി​ലു​ണ്ട്. ഞാ​ൻ സ്​​റ്റേ​ജി​ൽ ക​യ​റി​യ​പ്പോ​ൾ അ​ദ്ദേ​ഹം വാ​ത്സ​ല്യ​ത്തോ​ടെ ഒ​ന്ന്​ ചി​രി​ച്ചു. തൊ​ട്ട​ടു​ത്തി​രി​ക്കു​ന്ന സ​ഖാ​വി​നോ​ട്​ ഇ​തെ​​ന്റെ പേ​ര​മ​ക​ളാ​ണെ​ന്ന്​ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തും ക​ണ്ടു. എ​വി​ടെ​യെ​ങ്കി​ലും എ​​ന്റെ അ​വ​ത​ര​ണം കാ​ണാ​നി​ട​യാ​യാ​ൽ വ​ലി​യ സ​ന്തോ​ഷ​മാ​ണ്​ അ​ദ്ദേ​ഹ​ത്തി​ന്. പ​ർ​ച്ച​മി​നൊ​പ്പം എ​സ്.​എ​ഫ്.​െ​എ​യി​ലും സ​ജീ​വ​മാ​യി​രു​ന്നു. സി​ഖ് വി​രു​ദ്ധ ക​ലാ​പ​ത്തെ തു​ട​ർ​ന്ന്​ റി​ലീ​ഫ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ

എ​സ്.​എ​ഫ്.​െ​എ മു​ന്നി​ൽ നി​ന്നി​രു​ന്നു. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ഭ​ക്ഷ​ണ​വും പു​ത​പ്പും മ​റ്റും എ​ത്തി​ക്കു​ക തു​ട​ങ്ങി ഒ​േ​ട്ട​റെ കാ​ര്യ​ങ്ങ​ൾ ഞ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റെ​ടു​ത്തു. ക​ലാ​പബാ​ധി​ത ഇ​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ മാ​റ്റിപ്പാ​ർ​പ്പി​ച്ച കോ​ള​ജു​ക​ളി​ൽ റി​ലീ​ഫ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം നാ​ട​ക​വും പാ​ട്ടു​മൊ​ക്കെ​യാ​യി ഞ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

2016ലെ ​ജെ.​എ​ൻ.​യു വി​ദ്യാ​ർ​ഥി സ​മ​ര​ത്തി​ൽ െഎ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി കാ​മ്പ​സി​ലു​ണ്ടാ​യി​രു​ന്ന​ല്ലോ. ജെ.​എ​ൻ.​യു വി​ദ്യാ​ർ​ഥി കാ​ലം എ​ങ്ങ​നെ​യാ​ണ്​ ഒാ​ർ​ത്തെ​ടു​ക്കു​ന്ന​ത്​?

ബി​രു​ദപ​ഠ​നം ക​ഴി​ഞ്ഞ്​ ജെ.​എ​ൻ.​യു​വി​ൽ എം.​എ ഇ​ക്ക​ണോ​മി​ക്​​സി​ന്​ ചേ​ർ​ന്നു. എം.​ഫി​ല്ലും അ​വി​ടെ​ത​ന്നെ​യാ​യി​രു​ന്നു. പി​എ​ച്ച്.​ഡി കു​റ​ച്ചു​കാ​ലം ജോ​ലി ചെ​യ്​​ത​ശേ​ഷ​മാ​ണ്​ എ​ടു​ത്ത​ത്. ജെ.​എ​ൻ.​യു​വി​ൽ​നി​ന്നു​ത​ന്നെ. കാ​മ്പ​സ്​ ജീ​വി​തം ആ​വേ​ശ​ഭ​രി​ത​മാ​യി​രു​ന്നു. വ​ള​രെ ച​ടു​ല​മാ​യ സാം​സ്​​കാ​രി​ക അ​ന്ത​രീ​ക്ഷ​മാ​ണ​ല്ലോ അ​വി​ടെ​യു​ള്ള​ത്. എ​ന്നെ​പ്പോ​ലെ ക​ലാ​രം​ഗ​ത്തു​ള്ള​വ​ർ​ക്ക്​ വ​ലി​യ അ​വ​സ​രം അ​വി​ടെ തു​റ​ന്നു​കി​ട​പ്പു​ണ്ടാ​യി​രു​ന്നു. ജെ.​എ​ൻ.​യു. സ്​​റ്റു​ഡ​ന്റ്സ്​ യൂ​നി​യ​നി​ലും സ​ജീ​വ​മാ​യി​രു​ന്നു. എ​സ്.​എ​ഫ്.​െ​എ​ക്കു​വേ​ണ്ടി ഒ​രു ത​വ​ണ കൗ​ൺ​സി​ല​റാ​യും മ​റ്റൊ​രി​ക്ക​ൽ ജോ​യ​ൻ​റ്​ സെ​​ക്ര​ട്ട​റി​യാ​യും വി​ജ​യി​ച്ചു.

എ​സ്.​എ​ഫ്.​െ​എ എ​ല്ലാ പോ​സ്​​റ്റും തോ​റ്റ ഒ​രു വ​ർ​ഷം എ​നി​ക്ക്​ ജ​യി​ക്കാ​നാ​യി. ജെ.​എ​ൻ.​യു കാ​ല​ത്ത്​ സ്​​റ്റു​ഡ​ൻ​റ്​ ആക്ടി​വി​സ്റ്റ് എ​ന്ന നി​ല​ക്കും പി​ന്നീ​ട്​ അ​ധ്യാ​പി​കയാ​യി​രു​ന്ന​പ്പോ​ഴും​ ഡ​ൽ​ഹി കേ​ന്ദ്ര​മാ​യു​ള്ള വി​വി​ധ ജ​നാ​ധി​പ​ത്യ മു​ന്നേ​റ്റ​ങ്ങ​ളു​ടെ ഭാ​ഗ​മാ​കാ​ൻ സാ​ധി​ച്ചു. വി​ശേ​ഷി​ച്ചും 1992നു ​ശേ​ഷം. ഡ​ൽ​ഹി വ്യ​ത്യ​സ്​​ത​ങ്ങ​ളാ​യ രാ​ഷ്​​ട്രീ​യ^​സാം​സ്​​കാ​രി​ക മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക്​ സാ​ക്ഷി​യാ​യ മ​ണ്ണാ​ണ്. ക​ൾ​ച​റ​ൽ ആ​ക്ടി​വി​സ്റ്റ് എ​ന്ന നി​ല​ക്ക്​ ഇ​തി​ലെ​ല്ലാം സ​ക്രി​യ​മാ​യി ഇ​ട​പെ​ടാ​ൻ സാ​ധി​ച്ചു​വെ​ന്ന​ത്​ ചാ​രി​താ​ർ​ഥ്യ​മു​ള്ള കാ​ര്യ​മാ​ണ്. ഉ​ത്ത​രേ​ന്ത്യ​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ പ​ർ​ച്ച​മി​​ന്റെ ഭാ​ഗ​മാ​യും അ​ല്ലാ​തെ​യും പ​രി​പാ​ടി​ക​ൾ ചെ​യ്​​തി​ട്ടു​ണ്ട്. 1980ക​ൾ മു​ത​ൽ ഡ​ൽ​ഹി​യും മ​റ്റ് ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്​​ഥാ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച്​ ന​ട​ന്ന ഇ​ത്ത​രം രാ​ഷ്​​ട്രീ​യ മു​ന്നേ​റ്റ​ങ്ങ​ളി​ൽ സം​ഗീ​ത​ജ്ഞ​ർ വ​ള​രെ വ​ലി​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. അ​തേക്കു​റി​ച്ച​ പ​ഠ​ന​ത്തി​ലാ​ണ്​ ഇ​പ്പോ​ൾ ഞാ​ൻ​ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ കാ​ല​ത്തി​ലേ​ക്ക്​ എ​ത്തി​നോ​ക്കി, വ​ർ​ത്ത​മാ​ന​കാ​ല​ത്തി​ൽ അ​ർ​ഥ​പൂ​ർ​ണ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​നും പ​ല​പ്പോ​ഴും ജ​നാ​ധി​പ​ത്യാ​ഭി​മു​ഖ്യ​മു​ള്ള പൊ​ത​ു​ബോ​ധം രൂ​പ​പ്പെ​ടു​ത്താ​നും ഇ​ത്ത​രം പാ​ട്ടു​ക​ൾ​ക്കും പാ​ട്ടു​കാ​ർ​ക്കും സാ​ധി​ച്ചി​ട്ടു​ണ്ട്. ദ​ലി​ത്​ മൂ​വ്​​മെ​ന്റി​​ന്റെ ഭാ​ഗ​മാ​യി അ​ത്ത​ര​ത്തി​ലു​ള്ള സം​ഗീ​ത ഇ​ട​പെ​ട​ലു​ക​ൾ ധാ​രാ​ളം ന​ട​ന്നി​ട്ടു​ണ്ട്. പോ​പു​ല​ർ മ്യൂ​സി​ക്കി​​ന്റെ ഗ​ണ​ത്തി​ൽ​പെ​ടു​ത്താ​വു​ന്ന സൂ​ഫി സം​ഗീ​ത​രം​ഗ​ത്ത്​ ഇ​തു​പോ​ലെ കൃ​ത്യ​മാ​യ രാ​ഷ്​​ട്രീ​യ ഉ​ള്ള​ട​ക്ക​മു​ള്ള സൃ​ഷ്​​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​വ​യെ ആ​ർ​കൈ​വ്​ ചെ​യ്​​തും പാ​ട്ടു​കാ​രെ​യും ക​േ​മ്പാ​സ​ർ​മാ​രെ​യും അ​ഭി​മു​ഖം ന​ട​ത്തി​യു​മൊ​ക്കെ​യാ​ണ്​ പ​ഠ​നം​ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ഉ​​ത്ത​രേ​ന്ത്യ​യു​ടെ സാം​സ്​​കാ​രി​ക^​രാ​ഷ്​​ട്രീ​യ ച​രി​ത്ര​മാ​യി ഇൗ ​പ​ഠ​നം​ വി​ക​സി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

താ​ങ്ക​ളു​ടെ പ്രൊ​ഫൈ​ൽ നോ​ക്കി​യാ​ൽ പ്ര​ഫ​സ​ർ ഇ​ൻ ഇ​ക്ക​ണോ​മി​ക്​​സ്, ഡെ​വ​ല​പ്മെ​ന്റ്​ സ്​​റ്റ​ഡീ​സ്, പോ​പു​ല​ർ മ്യൂ​സി​ക്​ സ്​​റ്റ​ഡീ​സ്​ എ​ന്നി​ങ്ങ​നെ കാ​ണാം. പ്ര​ത്യ​ക്ഷ​ത്തി​ൽ സാ​മ്പ​ത്തി​കശാ​സ്​​ത്ര​വും സം​ഗീ​ത​വും വി​രു​ദ്ധ​ധ്രു​വ​ങ്ങ​ളി​ൽ​നി​ൽ​ക്കു​ന്ന വി​ഷ​യ​ങ്ങ​ളാ​ണെ​ന്നി​രി​ക്കെ,​​ താ​ങ്ക​ളെ സം​ബ​ന്ധി​ച്ച്​ ഇ​വ ത​മ്മി​ലെ ക​ണ്ണി​ചേ​ർ​ക്ക​ൽ എ​ങ്ങ​നെ​യാ​ണ്​?​

എ​​ന്റെ അ​ക്കാ​ദ​മി​ക മേ​ഖ​ല ഇ​ക്ക​ണോ​മി​ക്​​സ്​ എ​ന്ന​തി​നെ​ക്കാ​ൾ ​െഡ​വ​ല​പ്മെ​ൻ​റ്​ സ്​​റ്റ​ഡീ​സാ​ണ്. ഇ​ൻ​ഡ​സ്​​ട്രി ആ​ൻ​ഡ്​ ലേ​ബ​ർ സ്​​റ്റ​ഡീ​സി​ലാ​ണ്​ കൂ​ടു​ത​ൽ പ​ഠ​ന​ങ്ങ​ളും. അ​തി​ന്​ സം​ഗീ​ത​വു​മാ​യി പ്ര​ത്യ​ക്ഷ​ത്തി​ൽ ബ​ന്ധ​മൊ​ന്നു​മി​ല്ല. പ​ക്ഷേ, മ​നു​ഷ്യ​​ന്റെ പ്ര​ശ്​​ന​ങ്ങ​ളും ഇ​​ട​പെ​ട​ലു​ക​ളും ത​​ന്നെ​യാ​ണ​ല്ലോ അ​വി​ടെ​യും അ​ന്വേ​ഷ​ണ വി​ഷ​യം. ഞാ​ൻ സാ​ധാ​ര​ണ പാ​ടു​ന്ന ഒ​രു പാ​ട്ടു​ണ്ട്. തെ​ല​ങ്കാ​ന മൂ​വ്​​മെ​ന്റി​​ന്റെ ഭാ​ഗ​മാ​യി രൂ​പ​പ്പെ​ടു​ക​യും ജ​ന​കീ​യ​മാ​വു​ക​യും ചെ​യ്​​ത ‘‘ലാ​ഗ​രാ... ലാ​ഗ​രാ..., ലാ​ഗ്​​രാ ഹെ​യ്​​ലേ​സാ ലാ​ഗ്​​രാ, റോ​ഡ്​​റോ​ള​ർ മു​ന്ത​ഡ്​​ദൈ ലാ​ഗ്​​രാ’’ എ​ന്നു തു​ട​ങ്ങു​ന്ന തെ​ലു​ഗു പാ​ട്ട്​. ഗ്രാ​മ​ത്തി​ൽ​നി​ന്ന്​ പ​ട്ട​ണ​ത്തി​ലേ​ക്ക്​ തൊ​ഴി​ൽ​തേ​ടി വ​ന്ന കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​യു​ടെ വേ​ദ​ന​ക​ളാ​ണ്​​ പാ​ട്ടി​​ന്റെ വി​ഷ​യം. ന​ഗ​ര​ത്തി​ൽ റോ​ഡ്​ റോ​ള​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​മ​ക​ര​മാ​യ ജോ​ലി​യി​ലാ​ണ്​ അ​യാ​ളു​ള്ള​ത്. മാ​ർ​വാഡിയു​ടെ കൈ​യി​ൽ​നി​ന്ന്​ വ​ലി​യ തു​ക ക​ട​മെ​ടു​ത്ത്,​ വീ​ട്ടാ​ൻ ക​ഴി​യാ​തെ വ​ന്ന​തു​കൊ​ണ്ടാ​ണ്​ ത​നി​ക്ക്​ എ​ല്ലാം ഉ​പേ​ക്ഷി​ച്ച്​ ഗ്രാ​മ​ത്തി​ൽ​നി​ന്ന്​ പ​ലാ​യ​നം ചെ​യ്യേ​ണ്ടി​വ​ന്ന​തെ​ന്നും ത​​ന്റെ​ ത​ല​യി​ലു​ള്ള ക​ല്ലു കൊ​ട്ട​ക​ളെ​ക്കാ​ൾ ഭാ​ര​മു​ണ്ട്​ ആ ​ക​ട​ബാ​ധ്യ​ത​ക​ൾ​ക്കെ​ന്നും അ​യാ​ൾ നൊ​മ്പ​ര​പ്പെ​ടു​ന്നു​ണ്ട്. സാ​മ്പ​ത്തി​കശാ​സ്​​ത്ര​വും സം​ഗീ​ത​വും ര​ണ്ടും ര​ണ്ട​റ്റ​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന വി​ഷ​യ​ങ്ങ​ളാ​ണെ​ങ്കി​ലും സോ​ഷ്യ​ൽ സ​യ​ൻ​സി​ൽ എ​നി​ക്ക്​ ല​ഭി​ച്ച പ​രി​ശീ​ല​നം ഇ​തു​പോ​ലു​ള്ള പാ​ട്ടു​ക​ളെ, അ​തി​​ന്റെ​ സാ​മൂ​ഹി​ക​ത​യെ മ​ന​സ്സി​ലാ​ക്കാ​ൻ ഏ​റെ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. മ​നു​ഷ്യ​ൻ സാ​മൂ​ഹി​ക ജീ​വി​യാ​കു​ന്ന​ത്​ എ​ങ്ങ​നെ​യാ​ണ്, ആ ​പ്ര​ക്രി​യ​ സം​ഗീ​തം വ​ഴി എ​ങ്ങ​നെ അ​പ​ഗ്ര​ഥി​ക്കാ​ൻ ക​ഴി​യും എ​ന്ന​തെ​ല്ലാം അ​തു​വ​ഴി എ​ളു​പ്പം മ​ന​സ്സി​ലാ​കും.

ഇ​ന്ത്യ​ൻ പീ​പ്ൾ​സ്​ തി​യ​റ്റ​ർ അ​സോ​സി​യേ​ഷ​​ന്റെ (ഇ​പ്​​റ്റ) പാ​ട്ടു​ക​ളി​ലേ​ക്ക്​ ക​ട​ന്നു​ചെ​ല്ലു​ന്ന​ത്​ എ​ങ്ങ​നെ​യാ​ണ്​?

പിഎ​ച്ച്.​ഡി ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ്​ പാ​ട്ടി​നു​വേ​ണ്ടി എ​ന്തെ​ങ്കി​ലും ഗൗ​ര​വ​ത്തി​ൽ ചെ​യ്യ​ണ​മെ​ന്ന തോ​ന്ന​ലു​ണ്ടാ​യ​ത്. ഗ​വേ​ഷ​ണ തി​ര​ക്കു​ക​ൾ കാ​ര​ണം കു​റ​ച്ചു​കാ​ലം പാ​ട്ടി​ൽ​നി​ന്ന്​ വി​ട്ടു​നി​ന്നി​രു​ന്നു. ഗ​വേ​ഷ​ണം ക​ഴി​ഞ്ഞ​തോ​ടെ വീ​ണ്ടും പാ​ട്ട്​ പ​ഠി​ക്കാ​ൻ തു​ട​ങ്ങി. ‘‘ജാ​നെ വാ​ലെ സി​പാ​ഹി സെ ​പൂ​ച്ഛോ’’ എ​ന്ന പാ​ട്ടി​നെ​ക്കു​റി​ച്ച്​ അ​ക്കാ​ല​ത്ത്​​ പ​ല​രോ​ടും സം​സാ​രി​ച്ചി​രു​ന്നു. 1940ക​ളി​ൽ സ​മ​ര​ഗാ​ന​ങ്ങ​ളു​ടെ വാ​ർ​പ്പു​മാ​തൃ​ക​ക​ളെ ഉ​ല്ലം​ഘി​ച്ച ഒ​രു പാ​ട്ട്​ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ സ​മാ​ന​രീ​തി​യി​ലു​ള്ള വേ​റെ​യും പാ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​മ​ല്ലോ എ​ന്ന തോ​ന്ന​ലു​ണ്ടാ​യി. പ്രാ​യ​മാ​യ പ​ല​രോ​ടും അ​വ​രു​ടെ കാ​ല​ത്തെ പാ​ട്ടു​ക​ളെ​ക്കു​റി​ച്ച്​ ചോ​ദി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​​ന്റെ ഭാ​ഗ​മാ​യി ആ​ദ്യം ചെ​ന്ന​ത്​ കൊ​ൽ​ക്ക​ത്ത​യി​ലാ​യി​രു​ന്നു. ബം​ഗാ​ളി​ലെ നാ​ട​ക​​പ്ര​സ്​​ഥാ​ന​ങ്ങ​ളു​ടെ ആ​ചാ​ര്യ​നാ​യി​രു​ന്ന ഉ​ത്​​പ​ൽ ദ​ത്തി​​ന്റെ മ​ക​ൾ ബി​ഷ്​​ണു​പ്രി​യ ദ​ത്ത അ​ന്ന്​ ജെ.​എ​ൻ.​യു​വി​ൽ അ​ധ്യാ​പി​ക​യാ​യി​രു​ന്നു. ബി​ഷ്​​ണു​പ്രി​യ വ​ഴി​യാ​ണ്​ അ​ഭി​നേ​ത്രി​യും ആ​ക്ടി​വി​സ്​​റ്റു​മാ​യ അ​വ​രു​ടെ അ​മ്മ സോ​വ സെ​ന്നി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ബം​ഗാ​ളി​ലെ തി​യ​റ്റ​ർ പ്ര​സ്​​ഥാ​ന​ത്തി​ലെ ഒ​േ​ട്ട​റെ പേ​രി​ലേ​ക്കു​ള്ള വാ​തി​ലാ​യി​രു​ന്നു അ​വ​ർ. അ​വ​രി​ൽ​നി​ന്ന്​ ധാ​രാ​ളം പാ​ട്ടു​ക​ളും ശേ​ഖ​രി​ക്കാ​നാ​യി. കേ​ര​ളം ഉ​ൾ​പ്പെ​ടെ വി​വി​ധ ഇ​ന്ത്യ​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ഇ​തു​പോ​ലെ സ​ഞ്ച​രി​ക്കു​ക​യും പാ​ട്ടു​ക​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്​​തു. ‘‘തു ​സി​ൻ​ദ ഹേ^​തോ സി​ന്ദ​ഗി കീ ​ജീ​ത്​ മേ​ൽ യാ​ഗി​ൻ ക​ർ’’, ‘‘അ​മ​ൻ കെ ​ഹം ര​ക്​​വാ​ലെ’’ തു​ട​ങ്ങി പ​ർ​ച്ച​മി​​ന്റെ ശേ​ഖ​ര​ത്തി​ൽ ഇ​പ്​​റ്റ​യു​ടെ കു​റെ പാ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. അ​വ​യെ​ല്ലാം സ​മ​ര​ഗാ​ന​ങ്ങ​ളു​ടെ വാ​ർ​പ്പു​മാ​തൃ​ക​യി​ൽ ര​ചി​ക്ക​പ്പെ​ടു​ക​യും നി​ർ​ണി​ത​മാ​യ ച​ട്ട​ക്കൂ​ടി​ൽ ക​േ​മ്പാ​സ്​ ചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്​​ത​വ​യാ​യി​രു​ന്നു. എ​ന്നാ​ൽ, സ​മ​ര​ഗാ​ന​ങ്ങ​ളെക്കു​റി​ച്ച നി​ർ​വ​ച​നം​ത​ന്നെ മാ​റ്റു​ക​യാ​യി​രു​ന്നു ഇ​പ്​​റ്റ​യു​ടെ പാ​ട്ടു​ക​ളെക്കു​റി​ച്ച തു​ട​ര​ന്വേ​ഷ​ണ​ങ്ങ​ൾ. അ​ത്ര​മേ​ൽ വൈ​വി​ധ്യം ഒാ​രോ പ്ര​ദേ​ശ​ത്തെ​യും പാ​ട്ടു​ക​ൾ​ക്കു​ള്ളി​ൽ​ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. അ​വ​യെ​ല്ലാം ഏ​തോ അ​ർ​ഥ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന വ്യ​വ​സ്​​ഥ​യോ​ട്​ ക​ല​ഹി​ക്കു​ന്ന ആ​വി​ഷ്​​കാ​ര​ങ്ങ​ളാ​യി​രു​ന്നു.

ന​മ്മു​ടെ ജീ​വി​ത​ത്തെക്കു​റി​ച്ചു പാ​ടു​ന്ന പാ​ട്ടു​ക​ൾ എ​ല്ലാം​ത​ന്നെ ഒ​ര​ർ​ഥ​ത്തി​ൽ സ​മ​ര​ഗാ​ന​ങ്ങ​ളാ​ണ്. സ​മൂ​ഹ​വു​മാ​യി എ​ൻ​ഗേ​ജ്​ ചെ​യ്യു​ന്ന, ഏ​തെ​ങ്കി​ലും അ​ർ​ഥ​ത്തി​ൽ സ​മൂ​ഹ​ത്തെക്കു​റി​ച്ച്​ സം​സാ​രി​ക്കു​ന്ന പാ​ട്ടു​ക​ളെ സ​മ​ര​ഗാ​ന​ങ്ങ​ൾ എ​ന്ന്​ വി​ശേ​ഷി​പ്പി​ക്കാ​മെ​ന്ന്​ തോ​ന്നു​ന്നു. സ​മ​രം പ​ല രൂ​പ​ത്തി​ലും സം​ഭ​വി​ക്കാം. സ​മ​ര​ത്തി​​ന്റെ ഭാ​ഗ​മാ​യി രൂ​പ​പ്പെ​ട്ട പാ​ട്ടു​ക​ൾ​ത​ന്നെ ആ​വ​ണ​മെ​ന്നി​ല്ല അ​വ. പാ​ട്ട്, അ​തി​​ന്റെ​ രൂ​പം, ഘ​ട​ന, ഇൗ​ണം, സ്വ​ര​മാ​ന​ങ്ങ​ൾ ഇ​തെ​ല്ലാം ചി​ല​പ്പോ​ൾ സ​മ​ര​മോ ക​ല​​ഹ​മോ ആ​യേ​ക്കാം. ഒ​രി​ട​ത്ത്​ ഒ​​രു രീ​തി​യി​ൽ ആ​ല​പി​ക്ക​പ്പെ​ടു​ന്ന പാ​ട്ട്​ മ​റ്റൊ​രു സ്​​ഥ​ല​ത്ത്​ മ​റ്റൊ​രു രീ​തി​യി​ൽ പാ​ടു​ന്ന​തു​പോ​ലും സ​മ​ര​ത്തി​​ന്റെ ഭാ​ഗ​മാ​യാ​വാം.

ക​ർ​ഷ​കസ​മ​ര​ത്തി​​ന്റെ ഘ​ട്ട​ത്തി​ലും ല​ക്ഷ​ദ്വീ​പ്​ ജ​ന​ത​യു​ടെ പോ​രാ​ട്ട​ത്തി​​ന്റെ​സ​ന്ദ​ർ​ഭ​ത്തി​ലും അ​വ​രോ​ട്​ ​െഎ​ക്യ​ദാ​ർ​ഢ്യ​പ്പെ​ട്ട്​ ‘വ​ഖ്​​ത്ത്​ കീ ​ആ​വാ​സ്​’ എ​ന്ന മ്യൂ​സി​ക്​ ആ​ൽ​ബം താ​ങ്ക​ൾ ചെ​യ്യു​ക​യു​ണ്ടാ​യി. പാ​ട്ട്​ കാ​ല​ത്തി​​ന്റെ മു​ഴ​ക്ക​മു​ള്ള ശ​ബ്ദ​മാ​കു​ന്ന​ത്​​ എ​ങ്ങ​നെ​യാ​ണ്​ ?

ഏ​തു​​ ജ​ന​ത​യെ​യും കാ​ല​ത്തെ​യും സൂ​ക്ഷ്​​മ​മാ​യും ആ​ഴ​ത്തി​ലും പ​ഠി​ക്കാ​ൻ ആ ​ജ​ന​ത​യു​ടെ പാ​ട്ടു​ക​ൾ മി​ക​ച്ച റ​ഫ​റ​ൻ​സാ​ണ്​. അ​വ​രു​ടെ ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വും രാ​ഷ്​​ട്രീ​യ​വും പോ​രാ​ട്ട​ങ്ങ​ളു​മെ​ല്ലാം പാ​ട്ടു​ക​ളി​ൽ ക​ട​ന്നു​വ​ന്നേ​ക്കാം. ന​മ്മ​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്​​ന​ത്തോ​ട്​ സം​വ​ദി​ക്കു​ന്ന ഏ​തു​ പാ​ട്ടും ‘വ​ഖ്​​ത്ത്​ കീ ​ആ​വാ​സ്​’ ആ​കാം. ആ ​മു​ന്നേ​റ്റ​ത്തി​​ന്റെ ഭാ​ഗ​മാ​യി പി​റ​ന്ന പാ​ട്ടു​ക​ൾ​ത​ന്നെ ആ​വ​ണ​മെ​ന്നി​ല്ല. ആ ​ജ​ന​ത​യു​ടെ ച​രി​ത്ര​ത്തി​​ന്റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ പി​റ​ന്ന പാ​ട്ടു​ക​ൾ ചി​ല​പ്പോ​ൾ പു​തി​യ കാ​ല​ത്തോ​ടും പു​തി​യ പ്ര​ശ്​​ന​​ങ്ങ​ളോ​ടും സൂ​ക്ഷ്​​മ​മാ​യി സം​വ​ദി​ച്ചു എ​ന്നു​ വ​രാം. ചി​ല ആ​വി​ഷ്​​കാ​ര​ങ്ങ​ൾ സ​ന്ദ​ർ​ഭ​ത്തി​​ന്റെ അ​നി​വാ​ര്യ​ത​യി​ൽ പി​റ​ക്കു​ന്ന​തു​മാ​കാം. ശാ​ഹീ​ൻബാ​ഗി​ലെ ഉ​ദാ​ഹ​ര​ണം പ​റ​യാം. അ​വി​ടെ ഒ​േ​​ര സ്​​റ്റേ​ജി​ൽ റാ​പ്പും ക്ലാ​സി​ക്ക​ൽ മ്യൂ​സി​ക്കും സം​ഗ​മി​ക്കു​ന്ന​ത്​ ക​ണ്ടു. ടി.​എം. കൃ​ഷ്​​ണ പാ​ടി​ക്ക​ഴി​ഞ്ഞ്​ ഉ​ട​നെ ഒ​രു റാ​പ്പ്​ പെ​ർ​ഫോ​മ​ൻ​സ്​ വ​ന്നു. അ​ത്​ ക​ഴി​ഞ്ഞ്​ ഒ​രു ഭ​ക്തി​ഗാ​നം. പി​ന്നെ ഹി​പ്പ്​​ഹോ​പ്പ്. അ​ങ്ങ​നെ സം​ഗീ​ത​ത്തി​ലെ പ​ല വൈ​വി​ധ്യ​ങ്ങ​ൾ ഒ​രു സ​മ​ര​സ​ന്ദ​ർ​ഭ​ത്തി​ൽ സം​ഗ​മി​ച്ചു. ഇ​ത്ര​മേ​ൽ വൈ​വി​ധ്യ​മാ​ർ​ന്ന സം​ഗീ​ത​രൂ​പ​ങ്ങ​ൾ ഒ​രേ വേ​ദി​യി​ൽ സം​ഗ​മി​ച്ച മ​റ്റൊ​രു വേ​ള എ​​ന്റെ അ​നു​ഭ​വ​ത്തി​ലി​ല്ല. ഒ​ര​ർ​ഥ​ത്തി​ൽ, സാ​ഹ​ച​ര്യം/​കാ​ലം ആ​വ​ശ്യ​പ്പെ​ട്ട​താ​ണ്​ അ​ത്ത​ര​മൊ​രു സ​മാ​ഗ​മം. സം​ഗീ​തം കാ​ല​ത്തി​​ന്റെ ശ​ബ്ദ​മാ​കു​ന്ന​ത്​ അ​ങ്ങ​നെ​യാ​ണ്.

ഇ​ന്ത്യ​യി​ൽ പൗ​ര​ത്വ സ​മ​ര​കാ​ല​ത്തെ ജ്വ​ലി​പ്പി​ച്ചു​നി​ർ​ത്തി​യ​ത്​ ഒ​രു​കൂ​ട്ടം പാ​ട്ടു​ക​ളാ​യി​രു​ന്ന​ല്ലോ. പൗ​ര​ത്വ സ​മ​രം പ​റ​യു​േ​മ്പാ​ൾ ആ​ർ​ക്കും ‘ഹം ​ദേഖേംഗേ’ ഒാ​ർ​മ​യി​ൽ വ​രാ​തി​രി​ക്കി​ല്ല. പാ​ട്ടു​ക​ൾ എ​ങ്ങ​നെ​യാ​ണ്​ സ​മ​ര​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​തും സ​മ​ര​ഗ​തി​യെ നി​ർ​ണ​യി​ക്കു​ന്ന​തും?

അ​ധി​നി​വേ​ശവി​രു​ദ്ധ പോ​രാ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പി​റ​ന്ന പാ​ട്ടു​ക​ൾ​ക്ക്​ ​ൈക​യും ക​ണ​ക്കു​മി​ല്ല. ഒ​രു മു​േ​ന്ന​റ്റം അ​തി​​ന്റെ തീ​വ്ര​ത​യി​ൽ എ​ത്തി​നി​ൽ​ക്കു​േ​മ്പാ​ഴാ​കും പാ​ട്ടു​ക​ൾ കൂ​ടു​ത​ലും പി​റ​ക്കു​ക. എ​​ന്റെ ‘സോ​ങ്​​സ്​ ഒാ​ഫ്​ പ്രൊ​ട്ട​സ്റ്റ്’​ എ​ന്ന ആ​ൽ​ബ​ത്തി​ൽ ‘ആ​ർ കോ​ത്തു കാ​ൽ, ബോ​ലൊ കോ​ത്തു കാ​ൽ’ എ​ന്നു​ തു​ട​ങ്ങു​ന്ന പാ​ട്ടു​ണ്ട്. 1946ലെ ​ബം​ഗാ​ളി​ലെ തേ​ബാ​ഗ ഭൂ​സ​മ​ര ഘ​ട്ട​ത്തി​ൽ അ​ഹ​ല്യ എ​ന്ന ഗ​ർ​ഭി​ണി​യാ​യ ക​ർ​ഷ​കനേ​താ​വ്​ ​െകാ​ല​ചെ​യ്യ​പ്പെ​ട്ട​തി​​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ഴു​ത​പ്പെ​ട്ട പാ​ട്ട്. ‘ഇ​പ്​​റ്റ’​യു​ടെ ഭാ​ഗ​മാ​യ റെ​ബ റോ​യ്​ ചൗ​ധ​രി​യാ​ണ്​ ഇൗ ​പാ​ട്ട്​ പാ​ടി​യ​ത്. ബം​ഗാ​ളി​ലെ ഫ്യൂ​ഡ​ൽ വ്യ​വ​സ്​​ഥ​ക്കെ​തി​രാ​യ ക​ർ​ഷ​ക​രു​ടെ പോ​രാ​ട്ട​മാ​യി​രു​ന്നു തേ​ബാ​ഗ സ​മ​രം. വി​ള​വെ​ടു​ത്ത ധാ​ന്യ​ങ്ങ​ൾ ജ​ന്മി​യു​ടെ കൂ​ട്ടാ​ളി​ക​ൾ എ​ടു​ത്തു​​കൊ​ണ്ടു​പോ​കു​ന്ന​ത്​ ത​ട​യാ​ൻ ക​ർ​ഷ​ക​ർ ജ​ന​കീ​യ സ​മി​തി​ക്ക്​​ രൂ​പം​ന​ൽ​കു​ക​യും സ്ക്വാ​ഡു​ക​ൾ രൂ​പ​വ​ത്​​ക​രി​ച്ച്​ കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. ഇൗ ​സ്ക്വാ​ഡി​​ന്റെ ഭാ​ഗ​മാ​യി​രു​ന്ന അ​ഹ​ല്യ​യെ ജ​ന്മി​യു​ടെ സേ​ന ആ​ക്ര​മി​ക്കു​ക​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. അ​വ​രു​ടെ ര​ക്തം കൂ​ട്ടി​വെ​ച്ച ധാ​ന്യ​ങ്ങ​ളു​ടെ മു​ക​ളി​ൽ പ​ര​ന്നൊ​ഴു​കി. ഇൗ ​സം​ഭ​വ​ത്തെ ആ​സ്​​പ​ദ​മാ​ക്കി​ എ​ഴു​ത​പ്പെ​ട്ട പാ​ട്ടാ​ണ്​ അ​ത്. ‘‘ന​ഗ​ര​ങ്ങ​ളി​ലും തു​റ​മു​ഖ​ങ്ങ​ളി​ലും ക​ർ​ഷ​ക​ക്കു​ടി​ലു​ക​ളി​ലും/​മ​നു​ഷ്യ​നെ വേ​ട്ട​യാ​ടു​ന്ന​വ​ർ​ക്കി​ട​യി​ലും/​ഇ​നി​യു​മെ​ത്ര കാ​ലം ന​മ്മ​ൾ/​മ​ര​ണ​ത്തി​​ന്റെ​യീ നി​ന്ദ പേ​റ​ണം’’ എ​ന്ന​താ​ണ്​ പാ​ട്ടി​​ന്റെ ആ​ശ​യം. ക​യ്യൂ​ർ സ​മ​രം ക​ഴി​ഞ്ഞ്​ ദി​വ​സ​ങ്ങ​ൾ​ക്ക​കം ‘‘തി​രി​ച്ചുത​രൂ ഞ​ങ്ങ​ളു​ടെ ക​യ്യൂ​ർ സ​ഖാ​ക്ക​ളെ’’ എ​ന്ന ആ​ശ​യ​മു​ള്ള ഒ​രു പാ​ട്ട്​ ബം​ഗാ​ളി​ൽ​നി​ന്ന്​ പി​റ​ക്കു​ന്നു​ണ്ട്. ഇ​തെ​ല്ലാം ഒ​ാരോ മൂ​വ്​​മെ​ന്റു​ക​ളു​ടെ തീ​ക്ഷ്ണ​ത​യി​ൽ രൂ​പ​പ്പെ​ടു​ന്ന പാ​ട്ടു​ക​ളാ​ണ്.

സ​മ​ര/​ചെ​റു​ത്തു​നി​ൽ​പ്​ സം​ഗീ​ത​ത്തെ ‘ജ​ന​കീ​യ സം​ഗീ​തം​’ ആ​യും സം​ഗീ​ത​ത്തി​​ന്റെ​ വി​കാ​രോ​ദ്ദീ​പ​ക സ്വ​ഭാ​വ​ത്തെ പ്ര​ക​ടി​പ്പി​ക്കു​ന്ന മാ​ധ്യ​മ​മാ​യും (Medium of manifesting the cathartic power of music) വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്​ എ​ന്തു​കൊ​ണ്ടാ​ണ്​?

വാ​ക്കു​ക​ൾ​ക്കോ മ​റ്റോ പ്ര​ക​ടി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത തീ​വ്ര​ത​യി​ൽ ആ​ശ​യ​ങ്ങ​ൾ സം​വേ​ദ​നം ചെ​യ്യാ​നു​ള്ള ശേ​ഷി പാ​ട്ടി​നു​ണ്ട്. മ​ല​യാ​ള​ത്തി​ലു​ള്ള ഒ​രു പാ​ട്ട്, അ​ത​ല്ലെ​ങ്കി​ൽ മ​റ്റേ​തെ​ങ്കി​ലും ഇ​ന്ത്യ​ൻ ഭാ​ഷ​യി​ലു​ള്ള പാ​ട്ട്​ ഞാ​ൻ രാ​ജ്യ​ത്തി​നു പു​റ​ത്തു​ള്ള വേ​ദി​ക​ളി​ൽ ആ​ല​പി​ക്കു​​േ​മ്പാ​ഴും ആ​സ്വാ​ദ​ക​രു​ടെ പ്ര​തി​ക​ര​ണ​ത്തി​ന്​ ഒ​രു കു​റ​വും വ​രാ​റി​ല്ല. സം​ഗീ​ത​ത്തി​ന്​ ഭാ​ഷ​ക​ളെ മു​റി​ച്ചു​ക​ട​ക്കാ​നു​ള്ള ശേ​ഷി​യു​ള്ള​തു​കൊ​ണ്ടാ​ണ​ത്. സം​ഗീ​ത​ത്തെക്കു​റി​ച്ച ന​മ്മു​ടെ സാ​മാ​ന്യ​ധാ​ര​ണ​ക​ൾ​ക്ക​പ്പു​റം ക​ട​ക്കാ​ൻ അ​തി​നു​​ ക​ഴി​യും. പാ​ട്ടു​ക​ൾ​ക്ക്​ പൊ​തു​വാ​യി ഇൗ​യൊ​രു ശേ​ഷി​യു​ണ്ട്. ജ​ന​ങ്ങ​ളു​മാ​യും അ​വ​രു​ടെ ദൈ​നം​ദി​ന പ്ര​ശ്​​ന​ങ്ങ​ളു​മാ​യും സം​വ​ദി​ക്കു​ന്ന പാ​ട്ടു​ക​ളാ​യ​തി​നാ​ൽ സ​മ​ര/​ചെ​റു​ത്തു​നി​ൽ​പ്​ ഗാ​ന​ങ്ങ​ൾ​ക്ക്​ അ​ക്കാ​ര്യ​ത്തി​ൽ സ​വി​ശേ​ഷ സി​ദ്ധി​യു​ണ്ടെ​ന്നും പ​റ​യാം.

സ​മ​രസം​ഗീ​തം ന​മ്മു​ടെ ദേ​ശീ​യ​ത രൂ​പ​വ​ത്​​ക​ര​ണ​ത്തി​ൽ സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച​താ​യി താ​ങ്ക​ൾ എ​ഴു​തു​ന്നു​ണ്ട്. ജ​ന​കീ​യ സം​ഗീ​ത​ത്തെ (Music of the People) നി​ർ​വ​ചി​ക്കു​േ​മ്പാ​ൾ ദേ​ശീ​യ​ത അ​നി​വാ​ര്യ കാ​റ്റ​ഗ​റി​യാ​യി മാ​റു​ന്ന​ത്​ എ​ന്തു​കൊ​ണ്ടാ​ണ്​?

സ്വാ​ത​ന്ത്ര്യ​സ​മ​രഘ​ട്ട​ത്തി​ലും ശേ​ഷ​വും ദേ​ശീ​യ​ത ജ​ന​കീ​യ സം​ഗീ​ത​ത്തെ നി​ർ​ണ​യി​ച്ച ഘ​ട​കം​ത​ന്നെ​യാ​യി​രു​ന്നു. 1930ക​ളു​ടെ പ​കു​തി മു​ത​ൽ അ​മ്പ​തു​ക​ളു​ടെ അ​വ​സാ​നം വ​രെ സാ​മ്രാ​ജ്യ​ത്വം, ഫാ​ഷി​സം, ദേ​ശീ​യ​ത, ​സാ​മൂ​ഹി​ക പ​രി​ഷ്​​ക​ര​ണം തു​ട​ങ്ങി​യ ചി​ന്താ​ഗ​തി​ക​ളെ ചു​റ്റി​പ്പ​റ്റി​യു​ള്ള ധാ​രാ​ളം സാം​സ്​​കാ​രി​ക ആ​വി​ഷ്​​കാ​ര​ങ്ങ​ൾ​ക്ക്​ ഇ​ന്ത്യ സാ​ക്ഷ്യം​വ​ഹി​ച്ചി​ട്ടു​ണ്ട്. ‘ഇ​പ്​​റ്റ’​യു​ടെ പാ​ട്ടു​ക​ളി​ൽ​നി​ന്നു​ത​ന്നെ അ​തി​ന്​ ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ കി​ട്ടും. ഇ​ന്ത്യ​ൻ ദേ​ശീ​യ​ത​യു​ടെ എ​ല്ലാ അ​ട​രു​ക​ളെ​യും പ്ര​തി​നി​ധാ​നംചെ​യ്യു​ന്ന പാ​ട്ടു​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ജ​ി​േ​ങ്കാ​യി​സ്​​റ്റി​ക്​ സ്വ​ഭാ​വ​മു​ള്ള, ഒ​രു​ത​രം പു​റ​ന്ത​ള്ള​ൽ ആ​ശ​യം​ പേ​റു​ന്ന, ഹൈ​പ്പ​ർ നാ​ഷ​ന​ലി​സ​ത്തി​​ന്റെ വ​ക്താ​ക്ക​ളി​ൽ​നി​ന്നും മി​ത​വാ​ദസ്വ​ഭാ​വ​മു​ള്ള ദേ​ശീ​യ​ത വാ​ദി പ​ക്ഷ​ത്തു​നി​ന്നു​മെ​ല്ലാം പാ​ട്ടു​ക​ൾ പി​റ​ന്നി​ട്ടു​ണ്ട്. 1940 മു​ത​ൽ 1960ക​ൾ വ​രെ​യു​ള്ള ഘ​ട്ടം ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ സം​ബ​ന്ധി​ച്ച്​ കൊ​ളോ​ണി​യ​ലി​സ​ത്തി​ൽ​നി​ന്ന്​ സ്വാ​ത​ന്ത്ര്യ​ത്തി​ലേ​ക്കു​ള്ള പ​രി​വ​ർ​ത്ത​നഘ​ട്ട​മാ​യി​രു​ന്നു. ‘എ​ന്താ​ണ്​ ഇ​ന്ത്യ എ​ന്ന ആ​ശ​യം?’, ആ​രാ​ണ്​ ഇ​ന്ത്യ​ക്കാ​ർ? തു​ട​ങ്ങി​യ ആ​ശ​ങ്ക​ക​ളെ/​പ്ര​തീ​ക്ഷ​ക​ളെ ആ ​കാ​ല​ത്തെ പാ​ട്ടു​ക​ൾ അ​ഭി​സം​ബോ​ധ​ന ചെ​യ്​​തി​രു​ന്നു. മ​ഖ്​​ദൂം മു​ഹ്​​യു​ദ്ദീ​​ന്റെ‘‘​ജാ​നെ വാ​ലെ സി​പാ​ഹി സെ ​പൂ​ച്ഛോ’’ മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ​ല്ലോ. ‘ആ​രു​ടെ യു​ദ്ധം’ എ​ന്ന ന​മ്മു​ടെ ദേ​ശീ​യ​ത വ്യ​വ​ഹാ​ര​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന ചോ​ദ്യ​ത്തെ​യാ​ണ്​ ആ ​പാ​ട്ട്​ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ 1930ക​ൾ മു​ത​ൽത​ന്നെ ജ​ന​കീ​യ ഗാ​ന​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്നു​ണ്ട്. സ്വാ​തന്ത്ര്യ​ബോ​ധം, ജ​ന്മി​ത്ത​വി​രു​ദ്ധ​ത, തൊ​ഴി​ലാ​ളി സം​ഘാ​ട​നം എ​ന്നി​വ​യി​ലെ​ല്ലാം പാ​ട്ടു​ക​ൾ വ​ഹി​ച്ച പ​ങ്കി​നെ ച​രി​ത്ര​പ​ര​മാ​യി എ​ങ്ങ​നെ നോ​ക്കി​ക്കാ​ണു​ന്നു.

നാ​ട​കം, പാ​ട്ട്​ എ​ന്നി​വ രാ​ഷ്​​ട്രീ​യ സം​ഘാ​ട​ന​ത്തി​ലെ അ​വി​ഭാ​ജ്യ ഉ​പാ​ധി​ക​ളാ​യി​രു​ന്നു കേ​ര​ള​ത്തി​ൽ. കേ​ര​ള​ത്തി​​ന്റെ രാ​ഷ്​​ട്രീ​യ​ബോ​ധ​ത്തെ നി​ർ​ണ​യി​ക്കു​ന്ന​തി​ൽ പാ​ട്ടു​ക​ൾ സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. എ​ന്താ​ണ്​ ജ​ന​കീ​യ സം​ഗീ​തം എ​ന്ന ച​ർ​ച്ച​യും കേ​ര​ള​ത്തി​ൽ ഏ​റെ മു​മ്പ്​ തു​ട​ങ്ങി​യ​താ​ണ്. മ​റ്റു സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ വി​ഭി​ന്ന​മാ​യി കേ​ര​ള​ത്തി​ൽ സ​മ​ര​ഗാ​ന​ങ്ങ​ൾ​ക്ക്​ ഒ​രു സ​വി​ശേ​ഷ ഭാ​ഷാ​ശൈ​ലി (Crafted Idiom) ക​ൽ​പി​ക്ക​പ്പെ​ട്ടി​രു​ന്നു. അ​വ​ക്ക്​ സ​വി​ശേ​ഷ വ്യാ​ക​ര​ണ​മു​ണ്ടാ​യി​രു​ന്നു. ത​ദ്ദേ​ശീ​യ​മാ​യ ഇൗ​ണ​ങ്ങ​ളെ നി​ശ്ചി​ത​രീ​തി​യി​ൽ ചി​ട്ട​പ്പെ​ടു​ത്തു​ന്ന രീ​തി​യാ​ണ്​ അ​ന്ന്​ വ്യാ​പ​ക​മാ​യി​രു​ന്ന​ത്. ചി​ല​തെ​ല്ലാം പെ​െ​ട്ട​ന്ന്​ സ്വാ​ഭാ​വി​ക​മാ​യി രൂ​പ​പ്പെ​ടു​ന്ന പാ​ട്ടു​ക​ളാ​ണ്. എ​ന്നാ​ൽ, കൂ​ടു​ത​ലും ജ​ന​ങ്ങ​ളെ രാ​ഷ്​​ട്രീ​യ​മാ​യി സം​ഘ​ടി​പ്പി​ക്കാ​ൻ, ച​ലി​പ്പി​ക്കാ​ൻ ഏ​തു​ ത​ര​ത്തി​ലു​ള്ള ഇൗ​ണ​ങ്ങ​ളാ​ണ്​ വേ​ണ്ട​ത്​ എ​ന്ന​തു​ സം​ബ​ന്ധി​ച്ച പ​ര്യാ​ലോ​ച​ന​ക​ളു​ടെ തു​ട​ർ​ച്ച​യി​ൽ നി​ർ​ണി​ത​മാ​യ രീ​തി​യി​ൽ രൂ​പ​പ്പെ​ട്ട​വ​യാ​ണ്. കെ.​പി.​എ.​സി​യു​ടെ ആ​ദ്യ​കാ​ല പാ​ട്ടു​ക​ൾ​ക്ക്​ ഇ​ത്ത​​ര​മൊ​രു സ്വ​ഭാ​വം കാ​ണാം. സ​മ​ര​ഗാ​നം/​വി​പ്ല​വ​ഗാ​നം എ​ന്ന ജോ​ന​റി​ൽ എ​ത്ര​െ​യ​ത്ര​യോ പാ​ട്ടു​ക​ൾ വ​രു​ന്നു. പി.​കെ. മേ​ദി​നി ചേ​ച്ചി ഇ​ത്ത​ര​ത്തി​ലു​ള്ള പാ​ട്ടു​ക​ൾ പാ​ടിത്ത​ന്നി​ട്ടു​ണ്ട്. ഇ​വ​യെ​ല്ലാം ആ ​കാ​ല​ത്തെ വി​വി​ധ​ങ്ങ​ളാ​യ സാ​മൂ​ഹി​ക സ​ന്ദ​ർ​ഭ​ങ്ങ​ളോ​ട്​ സം​വ​ദി​ച്ച​വ​യാ​ണ്.

ഇ​ന്ത്യ​യി​ൽ പൊ​തു​വെ​യും കേ​ര​ള​ത്തി​ൽ വി​ശേ​ഷി​ച്ചും ക​മ്യൂ​ണി​സ്റ്റ് പ്ര​സ്​​ഥാ​നം പാ​ട്ട്, തി​യ​റ്റ​ർ എ​ന്നി​വ​യെ മു​ഖ്യ ആ​ശ​യ​​പ്ര​ചാ​ര​ണ ആ​യു​ധ​മാ​ക്കി​യി​രു​ന്ന​ല്ലോ. ​െഎ.​പി.​ടി.​എ മു​ത​ൽ കേ​ര​ള​ത്തി​ലെ കെ.​പി.​എ.​സി വ​രെ അ​തി​​ന്റെ സാ​ക്ഷ്യ​ങ്ങ​ളാ​ണ്. പ​ക്ഷേ, ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി, പാ​ർ​ട്ടി ച​രി​ത്ര​ര​ച​ന ഇൗ ​പാ​ര​മ്പ​ര്യ​ത്തെ വേ​ണ്ട​വി​ധം ഗൗ​നി​ച്ചി​ട്ടു​ണ്ടോ? രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ?

ഇ​ല്ല എ​ന്ന്​ പ​റ​യേ​ണ്ടിവ​രും. സം​സ്​​കാ​ര​മാ​ണ്​ രാ​ഷ്​​ട്രീ​യം എ​ന്നൊ​രു ചി​ന്താ​ഗ​തി ഒ​രു കാ​ല​ത്ത്​ പ്ര​ബ​ല​മാ​യി​രു​ന്നെ​ങ്കി​ൽ​കൂ​ടി, എ​വി​ടെ​വെ​ച്ചോ അ​ത്​ ന​ഷ്​​ട​​പ്പെ​ട്ടു​പോ​യി. സാം​സ്​​കാ​രി​ക ആ​വി​ഷ്​​കാ​ര​ങ്ങ​ളെ വി​നോ​ദ​പ​രി​പാ​ടി​ക​ൾ എ​ന്ന നി​ല​ക്ക്​ ചു​രു​ക്കി​ക്കാ​ണു​ന്ന സ്​​ഥി​തി വ​ന്നു. ന​ന്നാ​യി അ​വ​ത​രി​പ്പി​ച്ചു, അ​സ്സ​ലാ​യി പാ​ടി തു​ട​ങ്ങി​യ കേ​വ​ല വ​ർ​ത്ത​മാ​ന​ങ്ങ​ൾ​ക്ക​പ്പു​റം, സാം​സ്​​കാ​രി​ക ആ​വി​ഷ്​​കാ​ര​ങ്ങ​ളെ ഒ​രു രാ​ഷ്​​ട്രീ​യ​മാ​യി കാ​ണാ​നോ വി​ക​സി​പ്പി​ക്കാ​നോ സാം​സ്​​കാ​രി​ക കൂ​ട്ടാ​യ്​​മ​ക​ളെ സ്വ​ത​ന്ത്ര അ​സ്തി​ത്വ​മു​ള്ള ഒ​ന്നാ​യി കാ​ണാ​നോ ക​ഴി​ഞ്ഞി​ല്ല.

ഇ​വി​ടെ മാ​ത്ര​മു​ള്ള സ്​​ഥി​തി​യ​ല്ല ഇ​ത്. ലോ​ക​ത്തെ​മ്പാ​ടും ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണ്. കെ.​പി.​എ.​സി​യെക്കു​റി​ച്ചു​ത​ന്നെ ഗൗ​ര​വ​പ്പെ​ട്ട അ​ക്കാ​ദ​മി​ക പ​ഠ​ന​ങ്ങ​ൾ കു​റ​വാ​ണ്. ഉ​ള്ള​തുത​ന്നെ വി​മ​ർ​ശ​നാ​ത്മ​ക പ​ഠ​ന​ങ്ങ​ളാ​യി വി​ക​സി​ച്ചി​ട്ടി​ല്ല. നാ​ട​ക​ങ്ങ​ളെ​ക്കു​റി​ച്ച്​ അ​ത്യാ​വ​ശ്യം പ​ഠ​ന​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. ​സ​ന്തോ​ഷ​ക​ര​മാ​യ കാ​ര്യം, പു​തു​ത​ല​മു​റ​യി​ലെ ധാ​രാ​ളം പേ​ർ ഇ​ത്ത​രം പാ​ട്ടു​ക​ൾ പ​ഠി​ക്കാ​നും ക​ണ്ടെ​ത്താ​നും രേ​ഖ​പ്പെ​ടു​ത്താ​നും മു​ന്നോ​ട്ടു​​വ​രു​ന്നു​ണ്ട്​ എ​ന്ന​താ​ണ്. ധാ​രാ​ളം പേ​ർ ഇൗ ​വി​ഷ​യ​വു​മാ​യി എ​ന്നെ ബ​ന്ധ​പ്പെ​ടാ​റു​ണ്ട്.

സം​സ്​​കൃ​ത​വ​ത്​​ക​രി​ക്ക​പ്പെ​ട്ട​തോ ത​മി​ഴ്​ ചാ​യ്​​വു​ള്ള​തോ ആ​യ ഭാ​ഷാ​ശൈ​ലി​യി​ൽ​നി​ന്നു മാ​റി, സാ​ധാ​ര​ണ മ​ല​യാ​ളി​ക്ക്​ പ്രാ​പ്യ​മാ​യ ഭാ​ഷ​യി​ലേ​ക്ക് (Language of People)​ പാ​ട്ടു​ക​ൾ രൂ​പാ​ന്ത​ര​പ്പെ​ടു​ത്തി​യ​തു​പോ​ലെ, സം​ഗീ​ത​രം​ഗ​ത്തെ വ​രേ​ണ്യ​ത​യെ ചെ​റു​ക്കാ​ൻ ഇ​ത്ത​രം ജ​ന​കീ​യ സം​ഗീ​ത​രൂ​പ​ങ്ങ​ൾ​ക്ക്​ സാ​ധി​ച്ചി​ട്ടു​ണ്ടോ?

ഞാ​ൻ പ​റ​ഞ്ഞു​വ​ല്ലോ, ജ​ന​കീ​യ സം​ഗീ​തം എ​ങ്ങ​നെ​യാ​വ​ണം എ​ന്ന​തു​ സം​ബ​ന്ധി​ച്ച ബോ​ധ​പൂ​ർ​വ​മാ​യ ആ​ലോ​ച​ന​ക​ൾ കേ​ര​ള​ത്തി​ൽ ന​ട​ന്നി​രു​ന്നു. അ​വ​യെ​ല്ലാം രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട ആ​ലോ​ച​ന​ക​ളാ​ക​ണ​മെ​ന്നി​ല്ല. 20ാം നൂ​റ്റാ​ണ്ടി​​ന്റെ ആ​ദ്യ​പ​കു​തി​യി​ലെ പാ​ട്ടു​ക​ളെ അ​പ​ഗ്ര​ഥി​ച്ചാ​ൽ​ത​ന്നെ ഇൗ ​സം​വാ​ദ​പ്ര​ക്രി​യ ന​മു​ക്ക്​ മ​ന​സ്സി​ലാ​കും. സം​ഗീ​ത​ത്തി​​ന്റെ വാ​ണി​ജ്യ​വ​ത്​​ക​ര​ണം, വ​രേ​ണ്യ​വും ബ്രാ​ഹ്​​മ​ണി​ക്ക​ലു​മാ​യ സ്വ​ഭാ​വം എ​ന്നി​വ​ക്കെ​തി​രാ​യ ക​ല​ഹ​ങ്ങ​ളാ​യി​ത​ന്നെ​യാ​ണ്​ ജ​ന​കീ​യ സം​ഗീ​തം വി​ക​സി​ച്ചു​വ​ന്നി​ട്ടു​ള്ള​ത്. ഒ.​എ​ൻ.​വി സാ​റി​നോ​ട്​ ഇ​ക്കാ​ര്യം സം​സാ​രി​ച്ച​പ്പോ​ൾ അ​​ദ്ദേ​ഹം പ​റ​ഞ്ഞ​ത്, ആ ​കാ​ല​ത്തെ പാ​ട്ടു​രം​ഗ​ത്തു​ള്ള​വ​ർ​ക്കി​ട​യി​ലെ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യം​ത​ന്നെ ഇ​താ​യി​രു​ന്നു എ​ന്ന​താ​ണ്. ‘എ​ന്താ​ണ്​ ജ​ന​ങ്ങ​ളു​ടെ സം​ഗീ​തം’ എ​ന്ന​തി​ൽ ഉൗ​ന്നി​യു​ള്ള വി​ശാ​ല മാ​ന​ങ്ങ​ളു​ള്ള ച​ർ​ച്ച​യാ​ണ​ത്. ക്ലാ​സി​ക്ക​ൽ സം​ഗീ​ത​ത്തെ​ത​ന്നെ എ​ങ്ങ​നെ ജ​നാ​ധി​പ​ത്യ​വ​ത്​​ക​രി​ക്കാം, അ​വ സ്വ​യ​മേത​ന്നെ വ​രേ​ണ്യ​മാ​ണോ അ​തോ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​രി​ലാ​ണോ വ​രേ​ണ്യ​ത കു​ടി​െ​കാ​ള്ളു​ന്ന​ത്​ എ​ന്നി​ത്യാ​ദി കാ​ര്യ​ങ്ങ​ളെ​ല്ലാം ച​ർ​ച്ച​ക്കു​ വ​ന്നി​ട്ടു​ണ്ട്. ര​വി​ശ​ങ്ക​ർ ​ചു​രു​ങ്ങി​യ കാ​ലം ബോം​ബെ​യി​ൽ ‘ഇ​പ്​​റ്റ’​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു. ഏ​തു​ സം​ഗീ​ത​രൂ​പ​ത്തി​നും അ​തി​​ന്റേ​താ​യ കാ​ഠി​ന്യ​മു​ണ്ടെ​ന്ന സു​വ്യ​ക്ത കാ​ഴ്​​ച​പ്പാ​ടാ​ണ്​ അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്. ക്ലാ​സി​ക്ക​ൽ സം​ഗീ​തം പാ​ടാ​നും ആ​സ്വ​ദി​ക്കാ​നും വ​ള​രെ പ്ര​യാ​സം, മ​റ്റു സം​ഗീ​ത​ശാ​ഖ​ക​ൾ വ​ള​രെ എ​ളു​പ്പം എ​ന്ന ധാ​ര​ണ ശ​രി​യ​ല്ല. ഒ​രു മൂ​വ്​​മെ​ന്റി​ന്റെ​ ഭാ​ഗ​മാ​കാ​ൻ ക്ലാ​സി​ക്ക​ൽ സം​ഗീ​ത​ജ്ഞ​ർ താ​ൽ​പ​ര്യ​പ്പെ​ട്ടാ​ൽ അ​വി​ടെ സ​മ​ര​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​ത്​ ക്ലാ​സി​ക്ക​ൽ മ്യൂ​സി​ക്കാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ, ഒ​രു സം​ഗീ​ത​വും സ്വ​യ​മേ വ​രേ​ണ്യ​മ​ല്ല എ​ന്ന​താ​ണ്​ അ​ദ്ദേ​ഹ​ത്തി​​ന്റെ വാ​ദം.

കൊ​ളോ​ണി​യ​ലി​സം പ​ശ്ചാ​ത്യേ​ത​ര സം​ഗീ​ത​ത്തെ വെ​റും ‘ഒ​ച്ച’ ആ​യാ​ണ് ക​ണ്ട​തെ​ന്ന് ഒ​രു സം​ഭാ​ഷ​ണ​ത്തി​ൽ താ​ങ്ക​ൾ പ​റ​യു​ന്നു​ണ്ട്. ച​രി​ത്രം, ശാ​സ്ത്രം തു​ട​ങ്ങി​യ വി​ജ്ഞാ​നീ​യ​ങ്ങ​ളി​ലെ​ന്ന​പോ​ലെ സം​ഗീ​ത​ത്തി​ലും കൊ​ളോ​ണി​യ​ലി​സം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ?

കൊ​ളോ​ണി​യ​ലി​സ​ത്തെ പ​രി​ഷ്​​ക​ര​ണ പ​ദ്ധ​തി​യാ​യാ​ണ​ല്ലോ (Civilizational Project) പാ​ശ്ചാ​ത്യ​ർ അ​വ​ത​രി​പ്പി​ച്ച​ത്. രാ​ഷ്​​ട്രീ​യ അ​ധി​കാ​രം മാ​ത്ര​മ​ല്ല അ​തി​​ന്റെ ല​ക്ഷ്യം. ഭ​ര​ണം, ​ക്രൈസ്തവത, യു​ക്തി, ശാ​സ്​​ത്രീ​യ ചോ​ദ​ന തു​ട​ങ്ങി​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ കോ​ള​നീ​കൃ​ത ജ​ന​ത​യെ ത​ങ്ങ​ൾ പ​രി​ഷ്​​ക​രി​ച്ചെ​ടു​ക്കു​ന്നു എ​ന്നാ​ണ്​ വാ​ദം. ഇൗ ​വാ​ദം നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ ത​ദ്ദേ​ശീ​യ​മാ​യി നി​ല​നി​ൽ​ക്കു​ന്ന​തി​നെ​യെ​ല്ലാം അ​ശാ​സ്​​ത്രീ​യ​വും അ​യു​ക്തി​ക​വു​മാ​ക്കി​യേ മ​തി​യാ​കൂ. ​ഇൗ ​മേ​ൽ​ക്കോ​യ്മ ബോ​ധം ഉ​ള്ളി​ൽ പേ​റു​ന്ന​തു​കൊ​ണ്ട്, ഇ​ന്ത്യ​ൻ സം​ഗീ​ത​ത്തെ യ​ഥാ​ർ​ഥ​ത്തി​ൽ പ​ഠി​ക്കാ​ൻ ശ്ര​മി​ച്ച പ​ശ്ചാ​ത്യ സം​ഗീ​ത പ​ണ്ഡി​ത​ർ​ക്കു​പോ​ലും അ​തി​ന്​ ക​ഴി​ഞ്ഞി​ല്ല. സ​ത്യ​ത്തി​ൽ ത​ങ്ങ​ളു​ടെ ഇൗ ​ക​ഴി​വി​ല്ലാ​യ്​​മ​യെ അ​ധി​കാ​ര​ഘ​ട​ന​യാ​ക്കി പ​രി​വ​ർ​ത്തി​പ്പി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. അ​വ​രു​ടെ കേ​ൾ​വി​യി​ൽ​പെ​ടാ​ത്ത ശ​ബ്ദ​ങ്ങ​ളെ വെ​റും ഒ​ച്ച​ക​ളാ​ക്കി ചു​രു​ക്കി. വം​ശീ​യ​സം​ഗീ​തം (Ethnomusicology) എ​ന്ന ശാ​ഖ രൂ​പംകൊ​ള്ളു​ന്ന​തു​ത​ന്നെ​യും ഇൗ ​കൊ​ളോ​ണി​യ​ൽ മേ​ൽ​​ക്കോ​യ്​​മബോ​ധ​ത്തെ ചെ​റു​ക്കാ​നാ​ണ്. ത​ദ്ദേ​ശീ​യ ജ​ന​ത​യു​ടെ പാ​ട്ടും സം​ഗീ​ത​വു​മാ​ണ​ത് എ​ന്ന​താ​ണ്​ അ​തി​ലൂ​ടെ സ​മ​ർ​ഥി​ക്ക​പ്പെ​ട്ട​ത്. ഇ​ന്ത്യ​ൻ സം​ഗീ​ത​മോ ഇൗ​ജി​പ്​​ഷ്യ​ൻ സം​ഗീ​ത​മോ അ​റേ​ബ്യ​ൻ സം​ഗീ​ത​മോ സം​ഗീ​ത​മ​ല്ല എ​ന്ന വാ​ദ​മൊ​ന്നും അ​വ​ർ​ക്കി​ന്നി​ല്ല. പ​ക്ഷേ, അ​വ ‘എ​ത്​​നോ’​യാ​യും പ​​ശ്ചാ​ത്യ​സം​ഗീ​ത​ത്തെ ​‘യ​ഥാ​ർ​ഥ’ സം​ഗീ​ത​മാ​യും അ​വ​ത​രി​പ്പി​ക്കു​ന്നു. കൊ​ളോ​ണി​യ​ൽ വി​ഭ​ജ​നം (Colonial Divide) ഇ​ന്നും സം​ഗീ​ത​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന്​ ചു​രു​ക്കം. ജ്ഞാ​നോ​ദ​യ​ത്തെ തു​ട​ർ​ന്ന്​ 18ാം നൂ​റ്റാ​ണ്ട്​ തൊ​ട്ട്​ പ​ശ്ചാ​ത്യ​സം​ഗീ​ത​ത്തി​ൽ വ​ന്ന പ​രി​വ​ർ​ത്ത​ന​ത്തി​​ന്റെ ഭാ​ഗ​മാ​യാ​ണ് ശാ​സ്​​ത്രീ​യ​ത​യും യു​ക്തി​ഭ​ദ്ര​ത​യും സം​ഗീ​ത​ത്തി​​ന്റെ മാ​ന​ദ​ണ്ഡ​മാ​യി വി​ക​സി​ക്കു​ന്ന​തും​ ഏതു​ പാ​ട്ടും നോ​ട്ടാ​യി എ​ഴു​താ​ൻ ക​ഴി​യ​ണം എ​ന്ന​ത​ട​ക്ക​മു​ള്ള വാ​ദ​ങ്ങ​ൾ പ്ര​ബ​ല​മാ​കു​ന്ന​തും. നോ​ട്ടു​ക​ളെ നി​ർ​വ​ചി​ച്ച​തു​ത​ന്നെ ഇ​ത്ത​രം ശാ​സ്​​ത്രീ​യ​താ​വാ​ദ​ങ്ങ​ളാ​യി​രു​ന്നു. പി​യാ​നോ എ​ന്ന സം​ഗീ​ത ഉ​പ​ക​ര​ണം അ​തി​​ന്റെ ചു​വ​ടു​പി​ടി​ച്ചാ​ണ്​ ഉ​ണ്ടാ​കു​ന്ന​ത്. അ​വ​ർ നി​ശ്ച​യി​ച്ച സ്​​കെ​യി​ലി​ൽ​പെ​ടാ​ത്ത​തെ​ല്ലാം അ​തോ​ടെ അ​യു​ക്തി​ക​വും അ​ശാ​സ്​​ത്രീ​യ​വു​മാ​യി. ഇ​തി​നി​ട​യി​ൽ വ​രു​ന്ന സെ​മി ടോ​ൺ​സ്, ക്വാ​ർ​ട്ട​ർ ടോ​ൺ, മൈ​ക്രോ ടോ​ൺ​സ്​ എ​ല്ലാം പു​റ​ത്തു​നി​ർ​ത്ത​പ്പെ​ട്ടു. ന​മ്മു​ടെ സം​ഗീ​ത​ത്തി​ൽ വ​ള​രെ സ്വാ​ഭാ​വി​ക​മാ​യി വ​രു​ന്ന​താ​ണ്​ മൈ​ക്രോ ടോ​ൺ. പാശ്ചാ​ത്യ​സം​ഗീ​ത​ത്തി​​ന്റെ ‘ശാ​സ്​​ത്രീ​യ​ത’​ക്കു​ പു​റ​ത്താ​ണ്​ അ​വ.

ഇൗ ​കൊ​ളോ​ണി​യ​ൽ ​മേ​ൽ​ക്കോ​യ്​​മബോ​ധ​ത്തോ​ടു​ള്ള ചെ​റു​ത്തു​നി​ൽ​പി​​ന്റെ ഭാ​ഗ​മാ​യി ന​മ്മു​ടെ സം​ഗീ​ത​വും ‘ശാ​സ്​​ത്രീ​യ​വും’ ‘ശു​ദ്ധ’​വു​മാ​ണ്; മാ​ത്ര​മ​ല്ല, അ​തി​നൊ​രു ആ​ത്മീ​യ പ്ര​ത​ലം​കൂ​ടി​​യു​ണ്ട്​ എ​ന്നെ​ല്ലാം സ​മ​ർ​ഥി​ക്കാ​നാ​ണ്​ ഇ​ന്ത്യ​ൻ സം​ഗീ​ത​ജ്ഞ​ർ ശ്ര​മി​ച്ച​ത്. ആ​ഭ്യ​ന്ത​ര​മാ​യി മ​റ്റൊ​രു​ത​രം ​ശ്രേ​ണീ​ബ​ദ്ധ​ത രൂ​പ​പ്പെ​ടു​ന്ന​തി​ലേ​ക്കാ​ണ്​ അ​ത്​ ന​യി​ച്ച​ത്.

ആ​ഫ്രി​ക്ക​ൻ സം​ഗീ​ത​ജ്ഞ​ർ​ക്കൊ​പ്പ​മാ​ണ​ല്ലോ താ​ങ്ക​ളു​ടെ സ​മീ​പ​കാ​ല അ​വ​ത​ര​ണ​ങ്ങ​ൾ. സം​ഗീ​ത​ത്തി​ലെ കൊ​േ​ളാ​ണി​യ​ൽ മേ​ൽ​ക്കോ​യ്മ​യെ ആ​​ഫ്രി​ക്ക​ൻ സം​ഗീ​തം എ​ങ്ങ​നെ​യാ​ണ്​ പ്ര​തി​രോ​ധി​ച്ചു​പോ​ന്ന​ത്​?

ജാ​സ്​ പോ​ലു​ള്ള സം​ഗീ​ത​രൂ​പ​ങ്ങ​ൾ ആ​​ഫ്രി​ക്ക​ൻ വം​ശ​ജ​രാ​യ അ​മേ​രി​ക്ക​ക്കാ​രി​ൽ​നി​ന്നാ​ണ്​ രൂ​പ​പ്പെ​ടു​ന്ന​ത്. ബ്ലൂ​സ്​ (Blues) മ​റ്റൊ​രു ഉ​ദാ​ഹ​ര​ണം. അ​വ​യെ​ല്ലാം സ്വ​യ​മേ​ത​ന്നെ പ്ര​തി​രോ​ധശ്ര​മ​ങ്ങ​ളാ​ണ്. പാ​ശ്ചാ​ത്യ​ർ​ക്ക്​ തീ​ർ​ത്തും അ​പ​രി​ചി​ത​മാ​യ നോ​ട്ടു​ക​ളാ​ണ്​ അ​വ​ർ ഉ​പ​യോ​ഗി​ച്ച​ത്. പാ​ശ്ചാ​ത്യ സം​ഗീ​ത​ത്തി​ലെ അ​ധി​കാ​ര​ശ്രേ​ണി ഇ​പ്പോ​ഴും ജാ​സി​നെ അ​ശു​ദ്ധസം​ഗീ​ത​മാ​യാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ യൂ​നി​വേ​ഴ്​​സി​റ്റി​ക​ളി​ലെ സം​ഗീ​ത വ​കു​പ്പു​ക​ൾ ഒ​ന്നും ഇ​പ്പോ​ഴും ജാ​സ്​ പ​ഠി​പ്പി​ക്കു​ന്നി​ല്ല.

‘ഇ​ൻ​സ​റ​ക്ഷ​ൻ​സ്​ എ​ൻ​സെം​ബി​ൾ’ എ​ന്ന ആ​ശ​യം എ​ന്താ​ണ്​? എ​ന്താ​ണ്​ അ​ത്​ ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്​?

ആ​​​​​ഫ്രോ-​ഏ​ഷ്യ​ൻ സം​ഗീ​ത​ങ്ങ​ളു​ടെ സ​മാ​ഗ​മം എ​ന്ന നി​ല​ക്കാ​ണ്​ ‘ഇ​ൻ​സ​റ​ക്ഷ​ൻ​സ്​ എ​ൻ​സെം​ബി​ൾ’ എ​ന്ന ഞ​ങ്ങ​ളു​ടെ സം​ഗീ​ത കൂ​ട്ടാ​യ്​​മ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 2011 ലാ​ണ്​ പ്ര​മു​ഖ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സോ​ഷ്യോ​ള​ജി​സ്റ്റാ​യ അ​രി സി​റ്റാ​സും ഞാ​നും ചേ​ർ​ന്ന്​ ഇൗ ​കൂ​ട്ടാ​യ്​​മ​ക്ക്​ തു​ട​ക്ക​മി​ടു​ന്ന​ത്​. അ​രി സി​റ്റാ​സ്​ ലോ​ക​മ​റി​യു​ന്ന അ​ക്കാ​ദ​മീ​ഷ്യ​നും നാ​ട​ക​പ്ര​വ​ർ​ത്ത​ക​നും ആ​ക്ടി​വി​സ്​​റ്റു​മാ​ണ്. അ​പാ​ർ​തൈ​റ്റ്​ വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ൽ സ​ു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി​ത്വ​മാ​ണ്​ അ​ദ്ദേ​ഹം. ലോ​ക​ത്തി​​ന്റെ ​വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള സം​ഗീ​ത​ജ്ഞ​രും സാ​മൂ​ഹി​ക​ശാ​സ്​​ത്ര പ​ണ്ഡി​ത​രും ഇൗ ​കൂ​ട്ടാ​യ്​​മ​യോ​ട്​ ചേ​ർ​ന്ന്​ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര തീ​ര​ങ്ങ​ളി​ലെ വി​വി​ധ സം​ഗീ​ത​ശാ​ഖ​ക​ൾ ത​മ്മി​ൽ ശ​ബ്​​ദ​ത്തി​ലും സ്വ​ര​മാ​ന​ങ്ങ​ളി​ലു​മു​ള്ള (​Tonality) ചേ​ര​ലു​ക​ളെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ ആ​ദ്യ​കാ​ല ശ്ര​മ​ങ്ങ​ൾ. വ​ള​രെ എ​ളു​പ്പ​മാ​യി​രു​ന്നു ആ ​പ്ര​ക്രി​യ. എ​ന്നു​മാ​ത്ര​മ​ല്ല, പു​തു​താ​യി ഒ​ന്ന്​ അ​തി​ൽ​നി​ന്ന്​ രൂ​പ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​ത്ര​യും പ്ര​വി​ശാ​ല​മാ​യ ഭൂ​മി​ശാ​സ്​​ത്ര പ്ര​ത​ല​ങ്ങ​ൾ​ക്കി​ട​യി​ൽ പ​ങ്കു​വെ​ക്ക​പ്പെ​ടു​ന്ന സ്വ​ര​മാ​ന​മാ​യി അ​ത്​ വി​ക​സി​ക്കു​ക​യാ​യി​രു​ന്നു. എ​ങ്ങ​നെ അ​വ രൂ​പ​പ്പെ​ടു​ന്നു എ​ന്ന്​ പ​റ​യാ​നും എ​ഴു​താ​നും പ്ര​യാ​സ​മാ​ണ്. പ​ക്ഷേ, ഇൗ ​അ​വ​ത​ര​ണം കാ​ണു​ന്ന ഒ​രാ​ൾ​ക്ക്​ ഇൗ ​പ​ങ്കു​വെ​ക്ക​ലി​​ന്റെ ര​സ​ത​ന്ത്രം എ​ളു​പ്പം മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​യും. ഞ​ങ്ങ​ൾ ജീ​നി​യ​സ്​ ആ​യ​തു​കൊ​ണ്ട​ല്ല; ഇൗ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സം​ഗീ​ത​ത്തി​​ന്റെ സ​ഹ​ജ സ്വ​ഭാ​വ​മാ​ണ​ത്. ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​തീ​ര​ങ്ങ​ൾ ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ക​ണ്ണി​ചേ​ര​ൽ ഒ​രു​​പ​ക്ഷേ, അ​തി​ൽ പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ടാ​കാം. ദ​ക്ഷി​ണാ​ഫ്രി​ക്ക, താ​ൻ​സ​നി​യ, ഇ​ത്യോ​പ്യ തു​ട​ങ്ങി വി​വി​ധ രാ​ഷ്​​ട്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള സം​ഗീ​ത​ജ്ഞ​ർ ഇൗ ​സം​ഘ​ത്തി​ലു​ണ്ട്. ഇ​ന്ത്യ​യു​മാ​യും മ​ല​ബാ​റു​മാ​യു​മൊ​ക്കെ നൂ​റ്റാ​ണ്ടു​ക​ളു​ടെ വ്യാ​പാ​ര​ബ​ന്ധ​മു​ള്ള നാ​ടു​ക​ളാ​ണ്​ അ​തെ​ല്ലാം. സാ​ൻ​സി​ബാ​റി​ൽ​നി​ന്നു​ള്ള സി​തി അ​മി​നി, ഇ​ത്യോ​പ്യ​യി​ൽ​നി​ന്നു​ള്ള സ​ലി​മ​വി​റ്റ്​ അ​രാ​ഗ്വ അ​ട​ക്കം അ​ന്നാ​ടു​ക​ളി​ലെ മു​ൻ​നി​ര സം​ഗീ​ത​ജ്ഞ​രാ​ണ്​ സം​ഘ​ത്തി​ലു​ള്ള​ത്. 2011 മു​ത​ൽ ലോ​ക​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഞ​ങ്ങ​ൾ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു​വ​രു​ന്നു.

പ​തി​റ്റാ​ണ്ടു​ക​ളാ​യി താ​ങ്ക​ൾ പാ​ട്ടി​ലൂ​ടെ രാ​ഷ്​​ട്രീ​യം പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നു. പു​തി​യ ഇ​ന്ത്യ​യി​ൽ പാ​ടാ​നും പ​റ​യാ​നു​മു​ള്ള ഇൗ ​സ്വാ​ത​ന്ത്ര്യം എ​ത്ര ​കാ​ലം​കൂ​ടി ന​മു​ക്ക്​ അ​നു​ഭ​വി​ക്കാ​നാ​കും? ബി.​ബി.​സി ഡോ​ക്യു​മെ​ന്റ​റി​യു​ടെ അ​നു​ഭ​വ​മൊ​ക്കെ മു​ന്നി​ലു​ള്ള​പ്പോ​ൾ?

ക​ു​റ​ച്ചു​കാ​ല​മാ​യി ഡ​ൽ​ഹി​യി​ൽ പാ​ടാ​ൻ സ്വാ​ത​ന്ത്ര്യ​മി​ല്ല സ​ത്യ​ത്തി​ൽ. ക​ലാ​കാ​രന്മാ​ർ​ക്ക്​ ഭ​യ​മാ​ണ്. അ​ത്ര​യും ബു​ദ്ധി​മു​ട്ട്​ ഏ​റ്റെ​ടു​ത്തു​കൊ​ണ്ടാ​ണ്​ ഒ​ാരോ പ​രി​പാ​ടി​യും ന​ട​ക്കു​ന്ന​തു​ത​ന്നെ. 2019നു​ശേ​ഷം എ​ന്നെ​പ്പോ​ലു​ള്ള​വ​ർ​ക്ക്​ വേ​ദി​ക​ളേ കി​ട്ടാ​താ​യി ഡ​ൽ​ഹി​യി​ൽ. 2016ൽ ​ജെ.​എ​ൻ.​യു സ​മ​ര​ത്തെ തു​ട​ർ​ന്ന്​ ഒ​രു​പാ​ട്​ വേ​ദി​ക​ൾ എ​നി​ക്കു​ണ്ടാ​യി​രു​ന്നു. കോ​ള​ജു​ക​ളി​ൽ​നി​ന്നും യൂ​നി​വേ​ഴ്​​സി​റ്റി കാ​മ്പ​സു​ക​ളി​ൽ​നി​ന്നു​മെ​ല്ലാം ക്ഷ​ണം ല​ഭി​ച്ചി​രു​ന്നു. പ​​ക്ഷേ, സ്​​ഥാ​പ​ന അ​ധി​കാ​രി​ക​ൾ​ക്ക്​ വ​ലി​യ പേ​ടി​യാ​ണ്. പ​ക്ഷേ, എ​​ന്റെ​ പ്രൊ​ഫൈ​ൽ നോ​ക്കു​േ​മ്പാ​ൾ ഒ​രു അ​ക്കാ​ദ​മീ​ഷ്യ​ൻ ആ​യ​തി​നാ​ൽ അ​വ​ർ​ക്ക്​ ഒ​ഴി​വാ​ക്കാ​നും മ​ന​സ്സു​വ​രി​ല്ല. ചി​ല സ്​​ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ ‘‘ആ​ൻ​റി നാ​ഷ​ന​ൽ ആ​ണോ’’ എ​ന്ന ചോ​ദ്യം എ​ത്ര​യോ ത​വ​ണ കേ​ട്ടി​ട്ടു​ണ്ട്. എ​​ന്റെ​ പേ​ര്​ കേ​ട്ടാ​ൽ ആ​ദ്യം ഉ​യ​രു​ന്ന ചോ​ദ്യം അ​താ​കും. ഒ​ന്നുര​ണ്ട്​ സ്​​ഥ​ല​ത്ത്​ പോ​യ​പ്പോ​ൾ, എ​ന്നെ ക്ഷ​ണി​ച്ച സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​വ​രു​ടെ സ്​​ഥാ​പ​ന അ​ധി​കാ​രി​ക​ളെ വി​ളി​ച്ച്​ എ​​ന്റെ പ​രി​പാ​ടി കേ​ൾ​പ്പി​ച്ചു. ശേ​ഷം​ ‘‘കേ​ട്ട​ല്ലോ, ഇ​ത്​ ദേ​ശ​വി​രു​ദ്ധം ആ​ണോ’’ എ​ന്ന്​ അ​വ​രോ​ട്​ ചോ​ദി​ച്ച സ​ന്ദ​ർ​ഭ​ങ്ങ​ളു​മു​ണ്ടാ​യി​ട്ടു​ണ്ട്.

ഫൈസ് അ​ഹ്മദ് ഫൈസിന്റെ ‘ഹം ​ദേ​ഖേം​േ​ഗ’ എ​ന്ന പാ​ട്ടി​നെ​തി​രെ സി.​എ.​എ^​എ​ൻ.​ആ​ർ.​സി വി​രു​ദ്ധ സ​മ​ര​ത്തി​​ന്റെ കാ​ല​ത്ത്​ ​െഎ.​െ​എ.​ടി കാ​ൺ​പു​രി​ലെ ഒ​രു അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ പ​രാ​തി ന​ൽ​കു​ക​യു​ണ്ടാ​യി. ഇൗ ​പാ​ട്ടി​ലെ ചി​ല വ​രി​ക​ൾ ‘ഹി​ന്ദു വി​രു​ദ്ധം’ ആ​ണെ​ന്നും ആ​യ​തി​നാ​ൽ നി​രോ​ധി​ക്ക​ണം എ​ന്നു​മാ​യി​രു​ന്നു ആ​വ​ശ്യം. പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ ഡ​ൽ​ഹി ജാ​മി​അ മി​ല്ലി​യ്യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ നേ​രെ​യു​ണ്ടാ​യ പൊ​ലീ​സ്​ അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചും വി​ദ്യാ​ർ​ഥി​ക​ളോ​ട്​ ​െഎ​ക്യ​ദാ​ർ​ഢ്യ​പ്പെ​ട്ടും ​െഎ.​െ​എ.​ടി കാ​ൺ​പു​രി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന്​ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഇൗ ​പാ​ട്ട്​ ആ​ല​പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ പ​രാ​തി ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. യ​ഥാ​ർ​ഥ​ത്തി​ൽ പാ​കി​സ്​​താ​നി​ലെ സി​യാ​ഉ​ൽ ഹ​ഖി​​ന്റെ ഏ​കാ​ധി​പ​ത്യ ഭ​ര​ണ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​മാ​യി​ട്ടാ​ണ്​ 1979ൽ ​ഫൈസ് അ​ഹ്മദ് ഫൈസ്​ ഇൗ ​ക​വി​ത ര​ചി​ക്കു​ന്ന​ത്. ലോ​ക​ത്തു​ള്ള സ​ക​ല ഏ​കാ​ധി​പ​തി​ക​ൾ​ക്കും ഇൗ ​പാ​ട്ട്​ താ​ക്കീ​ത്​ ന​ൽ​കു​ന്നു​ണ്ട്. പാ​കി​സ്​​താ​നി​ൽ ഇൗ ​പാ​ട്ടി​നെ​തി​രെ ഉ​യ​ർ​ന്ന വി​മ​ർ​ശ​നം ‘മു​സ്​​ലിം വി​രു​ദ്ധം’ എ​ന്ന​താ​യി​രു​ന്നു. ഇ​ന്ത്യ​യി​േ​ല​ക്കു​ വ​രു​േ​മ്പാ​ൾ അ​ത്​ ‘ഹി​ന്ദു വി​രു​ദ്ധം’ എ​ന്നാ​യി മാ​റു​ന്നു എ​ന്ന വി​ചി​ത്ര​ത​യു​മു​ണ്ട്. സി.​എ.​എ^​എ​ൻ.​ആ​ർ.​സി വി​രു​ദ്ധ സ​മ​ര​കാ​ല​ത്ത്​ ഇൗ ​പാ​ട്ട്​ നി​രോ​ധി​ക്കാ​ൻവ​രെ നീ​ക്ക​മു​ണ്ടാ​യി. പ​ക്ഷേ, ഭ​ര​ണ​കൂ​ട​ത്തി​ന്​ അ​തി​ന്​ സാ​ധി​ച്ചി​ല്ല. അ​പ്പോ​ഴേ​ക്കും മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ വി​വി​ധ ഭാ​ഷ​ക​ളി​ൽ ആ ​പാ​ട്ട്​ വി​വ​ർ​ത്ത​നം ചെ​യ്​​ത്​ ആ​ല​പി​ക്ക​പ്പെ​ടു​ക​യും സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ൾ വ​ഴി ​വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ക​യും ചെ​യ്​​തി​രു​ന്നു. ക​ർ​ഷ​കസ​മ​ര​ത്തി​​ന്റെ ഭാ​ഗ​മാ​യി പി​റ​ന്ന പാ​ട്ടു​ക​ൾ​ക്ക്​ കൈ​യും ക​ണ​ക്കു​മി​ല്ല. ലോ​ക​ത്ത്​ ഒ​രു സ​മ​ര​ത്തി​​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലും ഇ​ത്ര​യ​ധി​കം പാ​ട്ടു​ക​ൾ പി​റ​ന്നു​കാ​ണി​ല്ല. ഏ​ഴു​ ദി​വ​സ​ത്തി​നു​ള്ളി​ൽ 2000 പാ​ട്ടു​ക​ളാ​ണ്​ യൂ​ട്യൂ​ബി​ൽ വ​ന്ന​ത്. അ​തി​ൽ മ​ഹാ​ഭൂ​രി​ഭാ​ഗ​വും പ്ര​ഫ​ഷ​നലാ​യി സം​വി​ധാ​നി​ച്ച​വ​യാ​യി​രു​ന്നു. വ​ള​രെ പ്ര​ശ​സ്​​ത​രാ​യ, ക​മേ​ഴ്​​സ​ൽ മ്യൂ​സിക്കി​​ന്റെ ഭാ​ഗ​ത്തു​ള്ള​വ​രാ​ണ്​ കൂ​ടു​ത​ൽ സൃ​ഷ്​​ടി​ക​ളും പു​റ​ത്തി​റ​ക്കി​യ​ത്. കാ​ഴ്​​ച​ക്കാ​രു​ടെ എ​ണ്ണം ആ​റു​ മി​ല്യണി​ലേ​ക്കും എ​ട്ടു മി​ല്യണി​ലേ​ക്കുംവ​രെ​യെ​ത്തി. കൂ​ട്ട​ത്തി​ൽ ഒ​രു പാ​ട്ടി​ന്​ ഭ​ര​ണ​കൂ​ടം വി​ലക്കേർ​പ്പെ​ടു​ത്തി​യ​പ്പോ​ൾ, കാ​ന​ഡ​യി​ൽ​നി​ന്ന്​ അ​ത്​ വീ​ണ്ടും പോ​സ്റ്റ് ചെ​യ്യു​ക​യും ഒ​രൊ​റ്റ ദി​വ​സം​കൊ​ണ്ട്​ എ​ട്ട്​ മി​ല്യ​ൺ കാ​ഴ്​​ച​ക്കാ​രെ നേ​ടി​യെ​ടു​ക്കു​ക​യും ചെ​യ്​​തു. കോ​വി​ഡ്​ സ​മ​യ​ത്ത്​ പ്ര​തി​രോ​ധ സം​ഗീ​ത​ത്തി​​ന്റെ ത​ള്ളി​ച്ച​ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​ണ്ടാ​യി. ഇൗ ​ധാ​രാ​ളി​ത്ത​ത്തെ നേ​രി​ടാ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്​ പ്ര​യാ​സ​മാ​യി​രി​ക്കു​മ​ല്ലോ. അ​താ​ണ്​ അ​ധി​കാ​രി​ക​ളെ ഭ​യ​പ്പെ​ടു​ത്തു​ന്ന​ത്. അ​തു​​ത​ന്നെ​യാ​ണ്​ ന​മു​ക്കു​ മു​ന്നി​ലു​ള്ള പ്ര​തി​രോ​ധമാ​ർ​ഗ​വും. നി​രോ​ധ​നം​കൊ​ണ്ട്​ തോ​ൽ​പി​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ല സാം​സ്​​കാ​രി​ക ആ​വി​ഷ്​​കാ​ര​ങ്ങ​ൾ. പ​ക്ഷേ, ഇ​തും മ​റി​ക​ട​ക്കാ​ൻ അ​വ​ർ​ ശ്ര​മി​ക്കും. ബി.​ബി.​സി ഡോ​ക്യു​മെ​ന്റ​റി​യു​ടെ അ​നു​ഭ​വം അ​താ​ണ്​ തെ​ളി​യി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​ന്ത്യ​യി​ലെ വി​ദ്വേ​ഷ​ഗാ​ന​ങ്ങ​ളെക്കു​റി​ച്ച ഒ​രു ഡോ​ക്യു​മെ​ന്റ​റി പു​റ​ത്തു​വ​ന്ന​ത്. ന​മ്മ​ൾ/​അ​വ​ർ, അ​വ​രെ ആ​ക്ര​മി​ക്കു​ക, അ​വ​രെ പു​റ​ത്താ​ക്കു​ക എ​ന്ന മ​ട്ടി​ലാ​ണ്​ പാ​ട്ടു​ക​ളി​ലെ ആ​ഖ്യാ​ന​ങ്ങ​ൾ. പാ​ട്ട് മ​നു​ഷ്യ​രെ വി​ഭ​ജി​ക്കാ​നു​ള്ള ടൂ​ൾ ആ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നി​ല്ലേ?

തീ​ർ​ച്ച​യാ​യും. ഹി​റ്റ്​​ല​റി​ന്​ ക​േ​മ്പാ​സ​ർ​മാ​രു​ണ്ടാ​യി​രു​ന്ന​ല്ലോ. ഫാ​ഷി​സ​ത്തി​ന്​ പാ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ത്യ​യി​ലും ധാ​രാ​ള​മു​ണ്ട്. പ്ര​സൂ​ൺ ജോ​ഷി​യെപ്പോ​ലു​ള്ള ആ​ളു​ക​ളൊ​ക്കെ അ​വ​രു​ടെ കൂ​ടെ​യു​ണ്ട്. ആ​ശ്വാ​സ​ക​ര​മാ​യ കാ​ര്യം, കൊ​ള്ളാ​വു​ന്ന പാ​ട്ടു​ക​ളൊ​ന്നും അ​വ​ർ​ക്ക്​ സൃ​ഷ്​​ടി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല എ​ന്ന​താ​ണ്.

പ്ര​തി​പ​ക്ഷം, എ​തി​ർസ്വ​ര​ങ്ങ​ൾ, വി​മ​ത ശ​ബ്ദ​ങ്ങ​ൾ, പ്ര​തി​ഷേ​ധ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം നേ​ർ​ത്തു​നേ​ർ​ത്തു​വ​രു​ന്ന രാ​ഷ്​​ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ​ല്ലോ നാ​മു​ള്ള​ത്. നാ​മു​ൾ​െ​പ്പ​ടു​ന്ന ഇ​ന്ത്യ​യി​ലെ പ്ര​തി​പ​ക്ഷ​ത്തി​​ന്റെ ഭാ​വി എ​ന്താ​യി​രി​ക്കും? ജ​നാ​ധി​പ​ത്യ​ത്തി​​ന്റെ തി​രി​ച്ചു​വ​ര​വ്​ പ്ര​തീ​ക്ഷി​ക്കാ​മോ?

നി​രാ​ശ​ക്ക്​ വ​കു​പ്പി​ല്ല എ​ന്നു​ത​ന്നെ പ​റ​യാം. ഇ​ട​ക്കാ​ല​ത്ത്​ പ്ര​തി​രോ​ധശ്ര​മ​ങ്ങ​ൾ നേ​ർ​ത്തു​പോ​യി​രു​ന്നു. സാം​സ്​​കാ​രി​ക മു​ന്നേ​റ്റ​ങ്ങ​ൾ വ​ള​രെ യാ​ന്ത്രി​ക​മാ​യി മാ​റി​യ കാ​ല​മാ​യി​രു​ന്നു അ​ത്. കേ​ര​ള​ത്തി​ൽപോ​ലും വി​പ്ല​വ​ഗാ​ന​ങ്ങ​ളൊ​ക്കെ​യാ​യി വ​ള​രെ കം​ഫ​ർ​ട്ട​ബിളാ​യ സ​മ​ര​പ​രി​പാ​ടി​ക​ളി​ൽ ഒ​തു​ങ്ങി​യ ഘ​ട്ട​മാ​യി​രു​ന്നു അ​ത്. ആ ​സ്​​ഥി​തി മാ​റി. നി​ല​നി​ൽ​ക്കു​ന്ന, ന​മ്മ​ൾ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടു​ന്ന സാ​ഹ​ച​ര്യ​ത്തി​​ന്റെ ഗൗ​ര​വം ജ​ന​ങ്ങ​ൾ​ക്ക്​ മ​ന​സ്സി​ലാ​യി​ത്തു​ട​ങ്ങി. എ​ൻ.​ആ​ർ.​സി^​സി.​എ.​എ വി​രു​ദ്ധ സ​മ​ര​വും ക​ർ​ഷ​ക സ​മ​ര​വും ഫാ​ഷി​സ​ത്തി​നെ​തി​രാ​യ പ്ര​തി​രോ​ധ​ത്തി​​ന്റെ രൂ​പം​ത​ന്നെ മാ​റ്റി​ക്ക​ള​ഞ്ഞു. എ​ൻ.​ആ​ർ.​സി^​സി.​എ.​എ വി​രു​ദ്ധ സ​മ​ര​ം രാ​ജ്യവ്യാ​പ​ക​മാ​യി, വ​ള​രെ നൈ​സ​ർ​ഗി​ക​മാ​യി രൂ​പ​പ്പെ​ട്ട അ​സാ​ധാ​ര​ണ മു​ന്നേ​റ്റ​മാ​യി വി​ക​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ദൗ​ർ​ഭാ​ഗ്യ​വ​ശാ​ൽ കോ​വി​ഡ്​ വ​ന്ന​തോ​ടെ അ​ത്​ നി​ല​ച്ചു. സ​മാ​ന​രീ​തി​യി​ലു​ള്ള വ​ലി​യ മു​ന്നേ​റ്റ​ങ്ങ​ളാ​ണ്​ ഉ​യ​ർ​ന്നുവ​രേ​ണ്ട​ത്. അ​തി​നു​ള്ള സാ​ധ്യ​ത​ക​ൾ ഇ​ന്ത്യ​യി​ൽ ഇ​പ്പോ​ഴും ഉ​ണ്ടെ​ന്ന ശു​ഭാ​പ്​​തി​യാ​ണ്​ എ​നി​ക്കു​ള്ള​ത്.


Tags:    
News Summary - sumangala damodaran interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.