വംശഹത്യയുടെ ഒരു വർഷം

ഫലസ്​തീനു നേരെയുള്ള ഇസ്രായേലി​ന്റെ വംശീയ ഉന്മൂലന അധിനിവേശത്തിന്​ ഒക്​ടോബർ ഏഴിന്​ ഒരു വർഷം തികഞ്ഞു. ഗസ്സയിൽ ഇൗ ഒരു വർഷത്തിനിടയിൽ 41,825 ​േപരാണ്​ കൊല്ലപ്പെട്ടത്​. ഗ​സ്സ​യി​ലെ ഫ​ല​സ്തീ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ണ​ക്കുപ്ര​കാ​രം ഇ​ര​ക​ളി​ൽ 69 ശ​ത​മാ​നം കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മാ​ണ്.

യു.​എ​സി​ന്റെ​യും യൂ​റോ​പ്പി​ന്റെ​യും നി​ർ​ലോ​ഭ പി​ന്തു​ണ​യോ​ടെയാണ്​ ഗ​സ്സ​യി​ലും വെ​സ്റ്റ് ബാ​ങ്കി​ലും വംശഹത്യ ന​ട​പ്പാ​ക്ക​പ്പെ​ട്ട​ത്. സ​മീ​പ​കാ​ല ച​രി​ത്ര​ത്തി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത മ​ഹാ​ക്രൂ​ര​ത​ക​ളാണ്​ ഇസ്രായേൽ അഴിച്ചുവിട്ടത്​. നാശങ്ങളുടെ കണക്കു​ മാത്രമാണ്​ ഗസ്സയിൽ. ഇ​തു​വ​രെ 1,86,000 പേ​രെ​ങ്കി​ലും (ഗ​സ്സ ജ​ന​സം​ഖ്യ​യു​ടെ 7.9 ശ​ത​മാ​നം) ജീ​വ​ൻ പൊ​ലി​ഞ്ഞി​ട്ടു​ണ്ടാ​കു​മെ​ന്നാണ്​ മെ​ഡി​ക്ക​ൽ ജേ​ണ​ലാ​യ ‘ലാ​ൻ​​െസ​റ്റ്’ ക​ഴി​ഞ്ഞ ​ജൂ​ലൈ​യി​ൽ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട് പ​റ​യു​ന്നത്​. 5000 വ​ർ​ഷം പ​ഴ​ക്കംവരു​ന്ന ഗ​സ്സ​യി​ൽ മിക്ക ചരിത്രനി​ർ​മി​തി​ക​ളും സാം​സ്കാ​രി​ക ചി​ഹ്ന​ങ്ങ​ളും തു​ട​ച്ചു​നീ​ക്ക​പ്പെ​ട്ടു.

മ​സ്ജി​ദു​ക​ളും ​ക്രി​സ്തീ​യ ദേ​വാ​ല​യ​ങ്ങ​ളു​മ​ട​ക്കം തകർക്കുക എന്ന കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ഉ​ന്മൂ​ല​നം. ഗ​സ്സ മു​ന​മ്പി​ലെ മൊ​ത്തം കെ​ട്ടി​ട​ങ്ങ​ളി​ൽ നാ​ലി​ൽ മൂ​ന്നും നി​ര​പ്പാ​ക്ക​പ്പെ​ട്ടു. ആ​ശു​പ​ത്രി​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും ഇ​ല്ലാ​താ​യി. 12 യൂ​നി​വേ​ഴ്സി​റ്റി​ക​ളി​ൽ ഒ​ന്നു​പോ​ലും ഇപ്പോഴില്ല. ​എന്നിട്ടും ഫലസ്​തീൻ ചെറുത്തുനിൽക്കുന്നു. അവർ ഇൗ കൂട്ടവംശഹത്യയെ ഒാരോ നിമിഷവും അതിജീവിച്ചുകൊണ്ടിരിക്കുന്നു.

നുണകൾക്കുമേലാണ്​ അധിനിവേശവും വംശഹത്യയും നടപ്പാക്കുന്നത്​. ഒ​ക്‌​ടോ​ബ​ർ 17ന് അഞ്ഞൂറോളം അ​ഭ​യാ​ർ​ഥി​ക​ളെ കൊ​ല്ലു​ക​യും നൂ​റു​ക​ണ​ക്കി​നു​ പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്‌​ത അ​ൽ അ​ഹ്‌​ലി ബാ​പ്‌​റ്റി​സ്റ്റ് ആ​ശു​പ​ത്രി​യി​ലെ കൂ​ട്ട​ക്കൊ​ല ത​ങ്ങ​ൾ ന​ട​ത്തി​യ​ത​ല്ലെ​ന്നും ഫ​ല​സ്തീ​നി​യ​ൻ റോ​ക്ക​റ്റാ​യി​രു​ന്നു അത്​ ചെയ്​തത്​ എന്നുമാണ്​ ഇ​സ്രാ​യേ​ൽ അ​വ​കാ​ശ​പ്പെട്ടത്​. എന്നാൽ, അവകാശവാദം തെറ്റാണെന്ന്​ പിന്നീട്​ തെളിഞ്ഞു. ഫലസ്​തീനിൽ കൊ​ല്ല​പ്പെ​ട്ട മു​തി​ർ​ന്ന പു​രു​ഷ​ന്മാ​രു​ടെ എ​ണ്ണ​മെ​ടു​ത്താ​ൽ ഡോ​ക്‌​ട​ർ​മാ​ർ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, സി​വി​ൽ ഡി​ഫ​ൻ​സ് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള സാ​ധാ​ര​ണ ജ​ന​ങ്ങ​ളാ​ണ് ഭൂ​രി​ഭാ​ഗ​വു​മെ​ന്ന് വ്യ​ക്ത​മാ​കും. എന്നിട്ടും, ഇ​സ്രാ​യേ​ൽ-പാശ്ചാത്യ മാ​ധ്യ​മ​ങ്ങൾ ഫ​ല​സ്തീ​നി​ൽ തീവ്രവാദികൾ മാത്രമാണ്​ കൊല്ലപ്പെടുന്നതെന്ന്​ പറഞ്ഞ്​ സി​വി​ലി​യ​ൻ​മാ​ർ വ​ൻ​തോ​തി​ൽ കൊ​ല്ല​പ്പെ​ടു​ന്ന​തി​നെ ന്യാ​യീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​കയാണ്​.

ലോ​ക​ത്തെ വ​ലി​യ ആ​യു​ധ നി​ർ​മാ​താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​സ്രാ​യേ​ലു​മു​ണ്ടെ​ങ്കി​ലും, പ്ര​തി​രോ​ധ, അ​ധി​നി​വേ​ശ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഏ​റി​യപ​ങ്കും ഇ​റ​ക്കു​മ​തിചെ​യ്യു​ക​യാ​ണ്. നി​ല​വി​ൽ, ലോ​ക​​ത്ത് ആ​യു​ധ ഇ​റ​ക്കു​മ​തി​യി​ൽ 15ാം സ്ഥാ​ന​ത്താ​ണ് ഇ​സ്രാ​യേ​ൽ. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ആ​യു​ധ​ങ്ങ​ളി​ൽ 69 ശ​ത​മാ​ന​വും അ​മേ​രി​ക്ക​യി​ൽ​നി​ന്നാ​ണ്.

ഇപ്പോൾ, ലബനാന്​ നേരെ തിരിഞ്ഞിരിക്കുകയാണ്​ സയണിസ്​റ്റുകൾ. രണ്ടാഴ്​ചക്കുള്ളിൽ 2000ലേറെ പേർ ലബനാനിൽ കൊല്ലപ്പെട്ടിട്ടുണ്ട്​. സെപ്​റ്റംബർ 20ന് ​ന​ട​ത്തി​യ അ​തി​തീ​വ്ര​വും മാ​ര​ക​വു​മാ​യ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ തെ​ക്ക​ൻ ല​ബ​നാ​നി​ലെ സി​വി​ലി​യ​ൻ പ്ര​ദേ​ശ​ങ്ങ​ളെ ഉ​ന്ന​മി​ട്ട​തി​ന് ഇ​സ്രാ​യേ​ലി സേ​ന​യു​ടെ ന്യാ​യീ​ക​ര​ണം, ല​ബ​നാ​നി​ക​ൾ വീ​ടു​ക​ൾ​ക്കു​ള്ളി​ൽ ദീ​ർ​ഘ​ദൂ​ര മി​സൈ​ൽ ലോ​ഞ്ച​റു​ക​ൾ ഒ​ളി​പ്പി​ച്ചു​വെ​ച്ചി​രി​ക്കു​ന്നു​വെ​ന്നാ​ണ്. ആ ​ആ​ക്ര​മ​ണ​ത്തി​ൽ 492 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 1645 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യുംചെ​യ്തു. വാസ്​തവത്തിൽ പശ്ചിമേഷ്യയെ സംഘർഷ ഭരിതമാക്കിയിരിക്കുകയാണ്​ ഇസ്രായേലി​ന്റെ സൈനിക താൽപര്യങ്ങൾ. ല​ബ​നാ​ൻ ഒ​രു പ​ര​മാ​ധി​കാ​ര അ​റ​ബ് രാ​ഷ്ട്ര​മാ​ണ്​ എന്ന കാര്യം മറന്നുകൂടാ. ഫലസ്തീനും ലബനാനും സിറിയയും കടന്ന് ഇറാനിലേക്കും അത് നീളുന്നുണ്ട്​.

ഗ​സ്സ അ​ധി​നി​വേ​ശ​ത്തി​നി​ര​യാ​ക്ക​പ്പെ​ട്ട പ്ര​ദേ​ശ​മാ​ണ്. അവിടത്തെ ജ​ന​ങ്ങ​ളെ നാ​ലാം ജ​നീ​വ ക​ൺ​വെ​ൻ​ഷ​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ പ്ര​കാ​രം സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്. ല​ബ​നാ​നി​ലും ഫ​ല​സ്തീ​നി​ലും ജീ​വി​ക്കു​ന്ന​ത് വി​ല​കു​റ​ഞ്ഞ മ​നു​ഷ്യ​ര​ല്ല, അ​വ​രു​ടെ കൂ​ട്ട​ക്കൊ​ല ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കാ​നു​മാ​വി​ല്ല. ഗസ്സക്കും ലബ​നാനുമൊപ്പം നിലകൊള്ളുകയാണ്​ മനസ്സാക്ഷിയുള്ള, ലോകത്തെ മുഴുവൻ ജനങ്ങളും ചെയ്യേണ്ടത്. യുദ്ധം ഇല്ലാതാക്കാൻ ലോകജനത ശബ്​ദമുയർത്തുകതന്നെ വേണം.


Tags:    
News Summary - weekly thudakkam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.