കാനേഷുമാരി

ഒന്നര നൂറ്റാണ്ടായി, കൃത്യമായ 10 വർഷ ഇടവേളയിൽ രാജ്യത്ത്​ നടന്നുവന്ന ചരിത്രപ്രക്രിയയാണ്​ സെൻസസ്​. കൊ​േളാണിയൽ സൃഷ്​ടിയാണ്​ സെൻസസ്​ എന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ, അതാണ്​ എല്ലാ കാലത്തും വികസനത്തി​ന്റെയും സാമ്പത്തിക-സാമൂഹിക-സാംസ്​കാരികമായ ആസൂത്രണങ്ങളുടെയും വിഭവ വിതരണങ്ങളുടെയും അടിസ്​ഥാന രേഖ. രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ എ​ത്ര​ത്തോ​ളം കുറഞ്ഞു അ​ഥ​വാ വ​ർ​ധി​ച്ചു, അ​വ​രി​ൽ സ്ത്രീ​ക​ൾ, പു​രു​ഷ​ന്മാ​ർ, കു​ട്ടി​ക​ൾ, യു​വാ​ക്ക​ൾ, വ​യോ​ജ​ന​ങ്ങ​ൾ എ​ന്നി​വ​രു​ടെ അ​നു​പാ​തം ഏ​തു​വി​ധം, വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യും സാ​മ്പ​ത്തി​ക​മാ​യും ആ​രോ​ഗ്യ​പ​ര​മാ​യും ജ​ന​ങ്ങ​ളു​ടെ സ്ഥി​തി എ​ങ്ങ​നെ തു​ട​ങ്ങി നിർണായക ചോ​ദ്യ​ങ്ങ​ൾ​ക്ക് കൃ​ത്യ​​മാ​യ ഉ​ത്ത​രം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ കാനേഷുമാരിയിലൂ​ടെ അ​നാ​വ​ര​ണം ചെ​യ്യ​പ്പെ​ടു​ന്ന സ്ഥി​തി​വി​വ​ര​ങ്ങ​ൾത​ന്നെ ആദ്യാവ​ലം​ബം.

എന്നാൽ, 2021 ൽ രാജ്യത്ത്​ സെൻസസ്​ നടന്നില്ല. കോവിഡി​ന്റെ പേരിലായിരുന്നു അത്​ മാറ്റി​െവച്ചത്​. ഇപ്പോഴിതാ അടുത്ത വർഷം രാജ്യത്ത്​ സെൻസ്​ നടപ്പാക്കുമെന്ന്​ ഏതാണ്ട്​ ധാരണയായിരിക്കുന്നു. ജനറൽ സെൻസസിനൊപ്പം ജാതി സെൻസസ്​ കൂടി നടപ്പാക്കുമോ എന്നാണ്​ ഇനി അറിയേണ്ടത്​; അതിന്​ സാധ്യത കുറവാണെങ്കിലും.2025ൽ സെൻസസ്​ നടത്താൻ തീരുമാനിക്കുന്നതിന്​ ബി.ജെ.പി സർക്കാറിന്​ കൃത്യമായ അജണ്ടയുണ്ട്​. നിർദിഷ്​ട സെ​ൻ​സ​സ് ആ​ധാ​ര​മാ​ക്കി മ​ണ്ഡ​ല​ങ്ങ​ൾ പു​ന​ർനി​ർ​ണ​യി​ച്ചാ​കും അ​ടു​ത്ത ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്.

കു​ടും​ബാ​സൂ​​ത്ര​ണ​ത്തി​ലൂ​ടെ ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് ജ​ന​സം​ഖ്യ കു​ത്ത​നെ താ​ഴോ​ട്ടു​പോ​യ കേ​ര​ളം അ​ട​ക്ക​മു​ള്ള ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ലോ​ക്സ​ഭ എം.​പി​മാ​രു​ടെ എ​ണ്ണം വ​ള​രെ കു​റ​യു​ം. വ​ട​ക്കെ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ എം.​പി​മാ​രു​ടെ എ​ണ്ണം കു​ത്ത​നെ ഉ​യ​രു​ക​യും ചെയ്യും. 2002ൽ ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം എ.​ബി. വാ​ജ്പേ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ.​ഡി.​എ സ​ർ​ക്കാ​ർ ഭ​ര​ണ​ഘ​ട​ന​യു​ടെ 84ാം ഭേ​ദ​ഗ​തി​യി​ലൂ​ടെ 25 വ​ർ​ഷ​ത്തേ​ക്ക് മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു. 2026നു​ശേ​ഷം പു​റ​ത്തു​വ​രു​ന്ന ആ​ദ്യ സെ​ൻ​സ​സ് റി​പ്പോ​ർ​ട്ട് ആ​ധാ​ര​മാ​ക്കി മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ന​ട​പ്പാ​ക്കാ​നാ​ണ് അ​ന്ന് നീ​ട്ടി​വെ​ച്ച​ത്. ഇ​തു​പ്ര​കാ​രം 2031 സെ​ൻ​സ​സ് പ്ര​കാ​ര​മാ​ണ് മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ന​ട​ക്കേ​ണ്ട​തെ​ങ്കി​ലും 2027ൽത​ന്നെ അ​തി​നു​ള്ള പ്ര​ക്രി​യ തു​ട​ങ്ങി ഒ​രു വ​ർ​ഷ​ത്തി​ന​കം ന​ട​ത്താ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്കം.

അ​ങ്ങ​നെ​യെ​ങ്കി​ൽ പു​ന​ർ​നി​ർ​ണ​യി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലാ​കും 2029 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ക. ഫലത്തിൽ ഉത്ത​രേ​ന്ത്യ​യി​ൽ 32 സീ​റ്റു​ക​ൾ വ​ർ​ധി​ക്കു​മ്പോ​ൾ ത​മി​ഴ്നാ​ട്ടി​ലും കേ​ര​ള​ത്തി​ലു​മാ​യി 16 സീ​റ്റു​ക​ൾ കു​റ​യും. ആ​ന്ധ്ര-​തെ​ല​ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​ട്ട് സീ​റ്റു​ക​ളു​​ടെ കു​റ​വും പ്ര​തീ​ക്ഷി​ക്കു​ന്നു. അ​ങ്ങ​നെ മൊ​ത്തം 24 ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളാ​ണ് ദ​ക്ഷി​ണേ​ന്ത്യ​ക്ക് ന​ഷ്ട​പ്പെ​ടാ​ൻ പോ​വു​ന്ന​തെ​ന്നാ​ണ് ഒ​രു സ്വ​കാ​ര്യ ഏ​ജ​ൻ​സി​യു​ടെ ക​ണ്ടെ​ത്ത​ൽ. മ​റു​വ​ശ​ത്ത് യു.​പി​ക്കും ബി​ഹാ​റി​നും കൂ​ടി 21 മ​ണ്ഡ​ല​ങ്ങ​ൾ അ​ധി​കം ല​ഭി​ക്കും.

ഇ​പ്പോ​ൾത​ന്നെ 80 മ​ണ്ഡ​ല​ങ്ങ​ളു​ള്ള സം​സ്ഥാ​ന​മാ​ണ് യു.​പി. ബി.ജെ.പിക്ക്​ നാ​ലാം ഊ​ഴ​വും ഉ​റ​പ്പി​ക്കാ​നു​ള്ള ഗൂ​ഢ​ത​ന്ത്ര​മാ​യി ഇപ്പോഴത്തെ സെൻസസിനെ മറ്റൊരു തലത്തിൽ കാണേണ്ടിവരും. അ​തി​നി​ടെ താ​ന്താ​ങ്ങ​ളു​ടെ സം​സ്ഥാ​ന​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളോ​ട് സ​ന്താ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നാണ്​ ആ​ന്ധ്ര മു​ഖ്യ​മ​ന്ത്രി എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്റെ​യും എം.​കെ. സ്റ്റാ​ലി​ന്റെ​യും ആ​ഹ്വാ​നം. അതൊരു പരിഹാരമേയല്ല ജനാധിപത്യത്തിൽ, പുരോഗമന സാഹചര്യത്തിൽ. തെക്കേ ഇന്ത്യയിലുള്ളവർ ഉടനടി എത്താൻ പോകുന്ന മ​െറ്റാരു രാഷ്​ട്രീയ കുരുക്കാണ്​ ‘സെൻസസ്​’.​

അതേസമയം, സ​ർ​ക്കാ​ർ ജാ​തി സെ​ൻ​സ​സി​ന്റെ കാ​ര്യ​ത്തി​ൽ തികഞ്ഞ മൗ​ന​മ​ാണ്​ പുലർത്തുന്നത്. അധികാരങ്ങളും അവകാശങ്ങളും അനർഹമായി കൈവശം െവച്ചിരിക്കുന്ന സവർണ ജാതികളെ പിണക്കാൻ ആ ജാതികളെ പ്രതിനിധാനംചെയ്യുന്ന ബി.ജെ.പിക്ക്​ കഴിയില്ല. ജാ​തി സെ​ൻ​സ​സ് ന​ട​ത്തു​മെ​ന്നോ ഇ​ല്ലെ​ന്നോ പ​റ​യാ​തെ മു​ന്നോ​ട്ടു​പോ​വു​ന്ന​തി​നെ ഇ​ൻ​ഡ്യ മു​ന്ന​ണി അടക്കം ​േചാദ്യംചെയ്യുന്നുണ്ട്​. നമുക്ക്​ വേണ്ടത്​ ഗൂഢോദ്ദേശ്യങ്ങളുള്ള സെൻസസല്ല. സമഗ്രമായ ജാതിസെൻസസ്​ കൂടി ഉള്ളടങ്ങിയ സെൻസസാണ്​. അതിലൂടെയേ അധികാരമെന്ന അധികാരികളുടെ ഗൂ​​േഢാദ്ദേശ്യത്തെ അൽപമെങ്കിലും പ്രതിരോധിക്കാനാവൂ.

Tags:    
News Summary - weekly thudakkam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.