വ​യ​നാ​ടി​ന് സഹായം

വയനാട്ടിൽ അതിഭീകരമായ പ്രകൃതിദുരന്തം നടന്നത് ജൂലൈ 30നാണ്. ‘തുടക്ക’മെഴുതുമ്പോൾ രണ്ടരമാസം കഴിഞ്ഞിരിക്കുന്നു. നഷ്ടം കണക്കാക്കാവുന്നതിലുമപ്പുറമായിരുന്നു. വ​യ​നാ​ട് ജി​ല്ല​യി​ലെ മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ട​ക്കൈ​യി​ലെ പു​ഞ്ചി​രി​മ​ട്ട​ത്താ​ണ് പു​ല​ർ​ച്ചെ 1.46ന് ​ആ​ദ്യം ഉ​രു​ൾ​പൊ​ട്ടി​യ​ത്. പി​ന്നാ​ലെ ചൂ​ര​ൽ​മ​ല, വെ​ള്ള​രി​മ​ല ഭാ​ഗ​ത്തും ഉ​രു​ൾ നാ​ശം​വി​ത​ച്ചു. 500ഒാ​ളം ആ​ളു​ക​ൾ ഭൂ​മു​ഖ​ത്തുനി​ന്നേ അ​പ്ര​ത്യ​ക്ഷ​രാ​യി. ഔ​ദ്യോ​ഗി​ക ക​ണ​ക്കുപ്ര​കാ​രം മ​ര​ണ​സം​ഖ്യ 231. കാ​ണാ​താ​യ​വ​രു​ടെ പ​ട്ടി​ക ചെറുതല്ല. 183 വീ​ടു​ക​ൾ ഭൂ​മി​യി​ൽനിന്ന് അ​പ്ര​ത്യ​ക്ഷ​മാ​യി. 145 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. 170 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും. 240 വീ​ടു​ക​ൾ വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി. ഏ​താ​ണ്ട് 340 ഹെ​ക്ട​ർ കൃ​ഷി​ഭൂ​മി ന​ശി​ച്ചു. ശരിക്കും ദേശീയ ദുരന്തത്തിന്റെ നിർവചനങ്ങളിൽ വരുന്നതാണ് വയനാട്ടിലെ ദുരന്തം.

എന്നാൽ, നാളിതുവരെ കേന്ദ്രത്തിന്റെ ഒരു സഹായവും വയനാട്ടിന് ലഭിച്ചിട്ടില്ല. സഹായത്തെക്കുറിച്ച് മൗനം തുടർന്ന കേ​​ന്ദ്രസ​​ർ​​ക്കാ​​ർ ദു​​ര​​ന്തനി​​വാ​​ര​​ണ​​ത്തി​​ന്റെ പ്രാ​​ഥ​​മി​​ക ഉ​​ത്ത​​ര​​വാ​​ദി​​ത്തം സം​​സ്ഥാ​​ന സ​​ർ​​ക്കാ​​റു​​ക​​ൾ​​ക്കാ​​ണെ​​ന്നു​​ പ​​റ​​ഞ്ഞ് ബാ​​ധ്യ​​ത കൈ​​യൊ​​ഴിയുകയാണ് ചെയ്തത്. വയനാട്ടിന് സഹായങ്ങൾ നൽകിയിട്ടുണ്ടെന്ന്, കേ​​ന്ദ്രസ​​ഹാ​​യം അ​​നു​​വ​​ദി​​ക്കാൻ ആ​​വ​​ശ്യ​​​പ്പെ​​ട്ട എം.​​കെ. രാ​​ഘ​​വ​​ൻ എം.​​പി​​ക്ക് രേ​​ഖാ​​മൂ​​ലം ന​​ൽ​​കി​​യ മ​​റു​​പ​​ടി​​യി​​ൽ ആ​​ഭ്യ​​ന്ത​​ര സ​​ഹ​​മ​​ന്ത്രി നി​​ത്യാ​​ന​​ന്ദ റാ​​യി പറഞ്ഞു. അതായത് ദു​​ര​​ന്ത​​വേ​​ള​​ക​​ളി​​ൽ സേ​​വ​​ന​​ങ്ങ​​ളും ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളും എ​​ത്തി​​ച്ചു​​കൊ​​ടു​​ത്തും ധ​​ന​​സ​​ഹാ​​യം ന​​ൽ​​കി​​യും സം​​സ്ഥാ​​ന​​ങ്ങ​​ളെ സ​​ഹാ​​യി​​ക്കു​​ക​​യെ​​ന്ന ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​ം മാത്രമേ കേ​ന്ദ്രത്തിനുള്ളൂവെന്നും അത് നിർവഹിച്ചുവെന്നുമാണ് വാദം.

വ​​യ​​നാ​​ട്ടി​​ലും വി​​ല​​ങ്ങാ​​ട്ടു​​മു​​ണ്ടാ​​യ ഉ​​രു​​ൾ​​പൊ​​ട്ട​​ലു​​ക​​ൾ ദേ​​ശീ​​യ ദു​​ര​​ന്ത​​മാ​​യി പ്ര​​ഖ്യാ​​പി​​ക്കാ​​നുള്ള സാധ്യത ഇതോടെ ഇല്ലാതായി എന്നു പറയാം. കേന്ദ്രത്തിന്റെ ബാലിശമായ വാദങ്ങൾ ഇങ്ങനെയാണ്: ക​​ന​​ത്ത ദു​​ര​​ന്ത​​മു​​ണ്ടാ​​യാ​​ൽ ദേ​​ശീ​​യ ദു​​ര​​ന്തനി​​വാ​​ര​​ണ ഫ​​ണ്ടി​​ൽ (എ​​ൻ.​​ഡി.​​ആ​​ർ.​​എ​​ഫ്) നി​​ന്ന് സാ​​മ്പ​​ത്തി​​കസ​​ഹാ​​യം ന​​ൽ​​കുകയാണ് പതിവ്. കേ​​ന്ദ്ര​​ത്തി​​ലെ വി​​വി​​ധ മ​​ന്ത്രാ​​ല​​യ​​ങ്ങ​​ളി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​ര​​ട​​ങ്ങു​​ന്ന സ​​മി​​തി (ഐ.​​എം.​​സി.​​ടി) സ​​ന്ദ​​ർ​​ശി​​ച്ച് ദു​​ര​​ന്ത​​ത്തി​​ന്റെ ക​​ണ​​ക്കെ​​ടു​​പ്പ് ന​​ട​​ത്തി​​യാ​​ണ് സ​​ഹാ​​യം ന​​ൽ​​കു​​ക. വ​​യ​​നാ​​ട് ദു​​ര​​ന്ത​​ത്തി​​നു​​ശേ​​ഷം സം​​സ്ഥാ​​ന സ​​ർ​​ക്കാ​​റി​​ന്റെ നി​​വേ​​ദ​​ന​​ത്തി​​ന് കാ​​ത്തു​​നി​​ൽ​​ക്കാ​​തെ ഇ​​ത്ത​​ര​​മൊ​​രു സ​​മി​​തി​​ക്ക് കേ​​ന്ദ്രം രൂ​​പം ന​​ൽ​​കി​​യെ​​ന്നും പ്ര​​ദേ​​ശം സ​​ന്ദ​​ർ​​ശി​​ച്ച​് ച​​ട്ട​​പ്ര​​കാ​​ര​​മു​​ള്ള ന​​ട​​പ​​ടി​​ക​​ളെ​​ടു​​ത്തി​​ട്ടു​​ണ്ടെ​​ന്നും ആ​​ഭ്യ​​ന്ത​​ര സ​​ഹ​​മ​​ന്ത്രി അ​​വ​​കാ​​ശ​​പ്പെ​​ട​ുന്നു.

ദുരന്തത്തിനുശേഷം വയനാട് സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകടിപ്പിച്ച സഹായ മനോഭാവവും പാഴായി എന്നു ചുരുക്കം. കേരളത്തോടു തുടരുന്ന അവഗണനയുടെ തുടർച്ചയാണ് വയനാടിനോടുള്ള ഈ സമീപനം. ഇതല്ല മറ്റു ചില സംസ്ഥാന​ങ്ങളോട് എടുത്തത്. ചി​​ല സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്ക് ബ​​ജ​​റ്റി​​ൽ പ്ര​​ത്യേ​​ക സാ​​മ്പ​​ത്തി​​ക പാ​​ക്കേ​​ജു​​ക​​ൾ കേ​​ന്ദ്രസ​​ർ​​ക്കാ​​ർ പ്ര​​ഖ്യാ​​പി​​ച്ചിരുന്നു. ഫലത്തിൽ വയനാടും കേരളവും വലിയ അനീതിക്ക് വിധേയമായിരിക്കുന്നു.

പുനരുദ്ധാരണത്തിനും പുനരധിവാസത്തിനും കേ​രളത്തിന് വൻതുക കൂടിയേ തീരു. ഇപ്പോൾ ഈ തുക ഒറ്റക്ക് കണ്ടെത്തേണ്ട ബാധ്യതയിലേക്ക് സംസ്ഥാനം എത്തിയിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയിലുഴലുന്ന സംസ്ഥാനത്തെ കൂടുതൽ ബുദ്ധിമുട്ടിലേക്ക് തള്ളിവിടുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് പകൽപോലെ വ്യക്തം. വൈകിയ വേളയിലെങ്കിലും കേരളം ഒരുമിച്ചുനിന്ന് അർഹതപ്പെട്ട വിഹിതം നേടിയെടുക്കണം. അതിന് സാധ്യമാകുന്നതെല്ലാം ചെയ്യണം. കാരണം, വയനാടിന് സഹായം കൂടിയേ മതിയാകൂ.


Tags:    
News Summary - weekly thudakkam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.