പാക്കിസ്താനിൽ ബോട്ട് മുങ്ങി 10 വിദ്യാർഥികൾ മരിച്ചു

ഇസ്ലാമാബാദ്: വടക്ക് പടിഞ്ഞാറൻ പാക്കിസ്താനിലെ ഖൈബർ പഖ്തൂൺവ പ്രവിശ്യയിൽ ബോട്ട് നദിയിൽ മുങ്ങി 10 വിദ്യാർഥികൾ മരിച്ചു. എട്ട് വിദ്യാർഥികളെ കാണാതായി. പരിക്കേറ്റ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ടാണ്ടാ മേഖലയിലെ മതപാഠശാലയിൽ നിന്ന് വിനോദയാത്രയ്ക്കായെത്തിയ 50 അംഗ സംഘത്തിൽപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്. മരിച്ച കുട്ടികളെല്ലാവരും ഏഴിനും 12നും ഇടയിൽ പ്രായമുള്ളവരാണ്. അപകടസാധ്യത കണക്കിലെടുത്ത് ടാണ്ടാ തടാകത്തിൽ വിനോദസഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ വിലക്ക് മറികടന്ന് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. കാണാതായവർക്കായി പാക്കിസ്ഥാൻ നാവി​കസേനയുടെ മുങ്ങൽ വിദഗ്ധർ തെരച്ചിൽ തുടരുകയാണ്.

Tags:    
News Summary - 10 children killed in Pakistan as boat capsizes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.