വാഷിങ്ടൺ: കമല ഹാരിസും ഡോണൾഡ് ട്രംപും തമ്മിൽ പോരാട്ടം കൂടുതൽ കനംവെച്ച യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രചാരണം അവസാനഘട്ടത്തിൽ. വോട്ടു ചോർച്ചകളടച്ചും ഇടഞ്ഞുനിൽക്കുന്ന മേഖലകളിൽ നേരിട്ടെത്തിയും ഇരുപക്ഷവും ജയം ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ്. അതിനിടെ, ട്രംപിന്റെ പ്രചാരണത്തിന് ഏറ്റവും വലിയ തുക നൽകിയത് ടെക് ഭീമൻ ഇലോൺ മസ്കാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നു.
മസ്കിനു പുറമെ, ജൂത വ്യവസായി മിറിയം അഡെൽസൺ, ഷിപ്പിങ് കമ്പനി ഉടമ ഡിക് ഉയിഹ്ലീൻ എന്നിവർ ചേർന്ന് ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി 22 കോടി ഡോളറാണ് ട്രംപിന്റെ പ്രചാരണത്തിനായി മുടക്കിയത്. ലോകത്തെ അതിസമ്പന്നനും ടെസ്ല, എക്സ് കമ്പനികളുടെ മേധാവിയുമായ മസ്ക് 7.5 കോടി ഡോളറാണ് നൽകിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.