അള്‍ജീരിയ: പ്രായമായ മാതാവിനെ പരിചരിക്കാത്ത ഭാര്യമാരുമായുള്ള വിവാഹബന്ധം വേർപ്പെടുത്തി മക്കൾ. വീട്ടിലുള്ള ഭാര്യമാര്‍ മാതാവിന്‍റെ കാര്യങ്ങള്‍ ശ്രദ്ധിക്കാത്തതാണ് ആൺ മക്കളെ പ്രകോപിപ്പിച്ചത്. വടക്കൻ ആഫ്രിക്കൻ രാജ്യമായ അള്‍ജീരിയയിലാണ് സംഭവം.
തങ്ങളുടെ രോഗിയായ മാതാവിനെ അയല്‍വാസി കുളിപ്പിക്കുന്നതാണ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ആൺ മക്കള്‍ കണ്ടത്. ഭാര്യമാര്‍ ഉണ്ടായിട്ടും ആവശ്യങ്ങള്‍ക്ക് മാതാവ് അയൽവാസിയെ ആശ്രയിക്കേണ്ടി വന്നത് മക്കളെ ക്ഷുഭിതരാക്കി. ഉടൻ തന്നെ ഭാര്യമാരുമായുള്ള ബന്ധം വേർപ്പെടുത്തുകയാണെന്ന് ഭർത്താക്കന്മാർ അറിയിക്കുകയായിരുന്നു.
മാതാവിന് ആൺമക്കളെ കൂടാതെ ഒരു മകൾ കൂടിയുണ്ട്. ആഴ്ചയിൽ രണ്ട് തവണ വീട്ടിലെത്തി മകൾ മാതാവിനെ കാണുകയും പരിചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഭര്‍ത്താവിന് അർബുദം ബാധിച്ചതിനാല്‍ സ്വന്തം മാതാവിനെ പരിചരിക്കാന്‍ മകൾക്ക് സാധിച്ചിരുന്നില്ല.
ഈ സാഹചര്യത്തിൽ മാതാവിന്‍റെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആൺ മക്കൾ ഭാര്യമാരോട് ആവശ്യപ്പെട്ടെങ്കിലും അവർ നിരസിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.