ഫ്രാൻസിലെ കത്തോലിക്ക ചർച്ചുകളിലെ പുരോഹിതർ രണ്ടുലക്ഷത്തിലേറെ കുട്ടികളെ പീഡനത്തിനിരയാക്കി- റിപ്പോർട്ട്​ പുറത്ത്​

പാരിസ്​: 1950 മുതൽ ഫ്രാൻസിലെ കത്തോലിക്ക ചർച്ചുകളിലെ പുരോഹിതരും മറ്റും പീഡനത്തിനിരയാക്കിയത്​ 216,000 കുട്ടികളെയെന്ന്​ അന്വേഷണ റിപ്പോർട്ട്​. ഇതിൽ ഭൂരിഭാഗവും 10നും 13നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണ്​. ഇരകൾക്കുനേരെ കത്തോലിക്ക വിഭാഗം നിന്ദ്യമായ സമീപനമാണ്​ സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

2900ത്തിനും 3200നുമിടയിലുള്ള പുരോഹിതന്മാരടക്കമുള്ള വിഭാഗമാണ്​ കുട്ടികളെ പീഡനങ്ങൾക്കിരയാക്കിയതെന്ന റിപ്പോർട്ട്​ നേരത്തേ പുറത്തുവന്നിരുന്നു. അന്വേഷണ റിപ്പോർട്ടിനെ കുറിച്ചറിഞ്ഞ ഫ്രാൻസിസ്​ മാർപാപ്പ അഗാധ ദുഃഖം പ്രകടിപ്പിച്ചതായി ​വത്തിക്കാൻ അറിയിച്ചു. കുറ്റകൃത്യങ്ങളെ കുറിച്ച്​ വിവരം നൽകാൻ മുന്നോട്ടുവന്നവരുടെ ധൈര്യത്തെയും പോപ്​ പ്രകീർത്തിച്ചു. കത്തോലിക്ക സ്​കൂളുകളിൽ പഠിപ്പിക്കുന്ന അധ്യാപകരും പീഡിപ്പിച്ചവരുടെ കൂട്ടത്തിലുണ്ട്​.

ലോകവ്യാപകമായ കത്തോലിക്ക ചർച്ചുകളിലെ പുരോഹിതന്മാർക്കെതിരെ ലൈംഗികാരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ്​ അന്വേഷണ റിപ്പോർട്ട്​ പുറത്തുവരുന്നത്​. 2018ലാണ്​ ഇ​േതക്കുറിച്ച്​ അന്വേഷിക്കാൻ ഫ്രാൻസ്​ സ്വതന്ത്ര അന്വേഷണ കമീഷനെ നിയോഗിച്ചത്​.

ഇത്രയധികം കുട്ടികൾക്കെതിരെ പീഡനം നടന്നിട്ടും പള്ളി അധികൃതർ നടപടിയെടുത്തില്ലെന്നും അ​േതക്കുറിച്ച്​ റിപ്പോർട്ട്​ ​നൽകിയില്ലെന്നും ആക്ഷേപമുയർന്നിട്ടുണ്ട്​.

Tags:    
News Summary - 'Abominable crimes': Inquiry finds French clergy sexually abused over 200,000 children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.