സാൻഫ്രാൻസിസ്കോ: പരസ്യവരുമാനം പകുതിയായി കുറഞ്ഞതോടെ സമൂഹമാധ്യമമായ ട്വിറ്ററിന് പണം നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്ന് ഉടമ ഇലോൺ മസ്ക്. പരസ്യവരുമാനം വൻതോതിൽ കുറഞ്ഞതിനൊപ്പം വൻതോതിലുള്ള കടവും ബാധ്യതയായിരിക്കുകയാണ്. ബിസിനസിൽ ഉപദേശം നൽകാമെന്ന് പറഞ്ഞുള്ള ട്വീറ്റിന് നൽകിയ മറുപടിയിലാണ് മസ്കിന്റെ വെളിപ്പെടുത്തൽ.
ട്വിറ്റർ മസ്ക് ഏറ്റെടുത്തശേഷം തലപ്പത്തുള്ള ചിലരെ മാറ്റിയതും ഉള്ളടക്കത്തിൽ മാറ്റം വരുത്തിയതും വൻതോതിലുള്ള പിരിച്ചുവിടലുമെല്ലാം പരസ്യദാതാക്കളെ സ്വാധീനിച്ചിരുന്നു. ട്വിറ്ററിന് എതിരാളിയായി ഫേസ്ബുക്ക് ത്രെഡ്സ് അവതരിപ്പിച്ചത് അടുത്തിടെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.