കാബൂൾ: താലിബാൻ കാബൂൾ കീഴടക്കിയ ദിവസം വിമാനത്താവളം വഴി അഫ്ഗാനിസ്താനിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചവരുടെ ദയനീയ കഥകളുമായി പടിഞ്ഞാറൻ മാധ്യമങ്ങൾ. വിമാനത്താവളത്തിനുള്ളിൽ കടക്കാൻ കഴിയാത്ത മാതാക്കൾ തങ്ങളുടെ മക്കളെങ്കിലും രക്ഷപ്പെടട്ടെ എന്നു കരുതി വിമാനത്താവളത്തിലെ മുള്ളുവേലിക്കിടയിലൂടെ കുഞ്ഞുങ്ങളെ ബ്രിട്ടീഷ് സൈനികർക്ക് എറിഞ്ഞുകൊടുത്തതായി സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു.
കുട്ടികളെ എറിഞ്ഞുകൊടുത്ത ശേഷം ബ്രിട്ടീഷ് സൈനികരോട് അവരെ പിടിക്കാൻ മാതാക്കൾ ആവശ്യപ്പെടുകയായിരുന്നു. ചില കുട്ടികൾ വേലിയിൽ കുടുങ്ങുകയും ചെയ്തു.
'ഞങ്ങളെ സഹായിക്കൂ, താലിബാന്‍ വരുന്നു' എന്ന് സ്ത്രീകള്‍ പറയുന്നത് പുറത്തുവന്ന വീഡിയോയില്‍ കേള്‍ക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.