ഖനിത്തൊഴിലാളികള്‍ക്ക് പ്രതിഷേധിക്കാം

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ മുന്‍ സ്വര്‍ണഖനിത്തൊഴിലാളികള്‍ക്ക് ഖനന കമ്പനികള്‍ക്കെതിരെയുള്ള പ്രതിഷേധനടപടികളുമായി മുന്നോട്ടുപോകാമെന്ന് ജൊഹാനസ്ബര്‍ഗ് കോടതി. ഇതോടെ ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിലെതന്നെ ഏറ്റവുംവലിയ തൊഴിലാളിസമരത്തിന് മുന്നിലെ തടസ്സമാണ് നീങ്ങിയിരിക്കുന്നത്.

വര്‍ഷങ്ങള്‍ ഖനിയില്‍ ജോലിചെയ്ത തങ്ങള്‍ക്ക് സിലിക്കോസിസ് എന്ന ശ്വാസകോശരോഗം ബാധിക്കുന്നുവെന്നായിരുന്നു തൊഴിലാളികളുടെ പരാതി. ഇതത്തേുടര്‍ന്ന് നഷ്ടപരിഹാരമാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ സമരം ചെയ്തിരുന്നത്. 10 വര്‍ഷം നീണ്ട കേസിനൊടുവിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.