ഡബ്ലിൻ: ലോകത്തിന് അദ്ഭുതമായി അയർലൻഡിലെ 33 വർഷം മുമ്പ് അപ്രത്യക്ഷമായ ബീച്ച് ഒറ്റരാത്രികൊണ്ട് തിരിച്ചെത്തി. കൗണ്ടി മായോ തീരത്തെ അചിൽ ദ്വീപിലുള്ള ദുവാഗ് ബീച്ചാണ് വർഷങ്ങൾക്കുശേഷം വീണ്ടുമെത്തിയത്. 1984ലെ പ്രകൃതിക്ഷോഭം പ്രദേശത്തെ മണലിനെ മുഴുവൻ ഒഴുക്കികളയുകയായിരുന്നു. പാറകൾ മാത്രമായിരുന്നു പിന്നീടിവിടെ അവശേഷിച്ചിരുന്നത്. എന്നാൽ, ഇൗ വർഷം ഇൗസ്റ്റർ സമയത്തുണ്ടായ വേലിയേറ്റത്തിൽ മുമ്പ് ബീച്ച് നിന്നിരുന്ന സ്ഥലത്ത് നൂറുകണക്കിന് ടൺ മണൽ നിക്ഷേപിക്കപ്പെടുകയായിരുന്നു. അങ്ങനെ പഴയ 300 മീറ്ററോളം നീണ്ടുകിടന്ന മണൽത്തിട്ട വീണ്ടും പുനർജനിച്ചു.
ബീച്ചിനെ തിരികെ കിട്ടിയതിൽ പ്രദേശവാസികൾ സന്തുഷ്ടരാണെന്ന് അചിൽ ടൂറിസം മാനേജർ സീൻ മൊളോയ അഭിപ്രായപ്പെട്ടു. ബീച്ചിനെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതിനു ശേഷം ഇവിടേക്കുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക് ആരംഭിച്ചിരിക്കുകയാണ്. അയർലൻഡിെൻറ പടിഞ്ഞാറുള്ള വിദൂര ഉപദ്വീപുകളിലൊന്നാണ് അചിൽ ദ്വീപ്. ജർമൻ നാസിവിരുദ്ധനും നൊബേൽ ജേതാവുമായ എഴുത്തുകാരൻ ഹെൻറിച്ച് ബോൾ 1950കളിലും 60കളിലും െചലവഴിച്ചിരുന്നത് ഇവിടെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.